Truecopy THINK - Malayalam Podcasts

Truecopythink

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

  1. 1 day ago

    മൊറീഞ്ഞോ അഥവാ ഒരു സത്യസന്ധ ജീവിതഗാഥ

    പുതിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി സീരീസായ ‘മൊറീഞ്ഞോ’ ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും കാണണമെന്നാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ പറയുക. ഫുട്ബോളിലെ ജീവിതവും മാനേജ്മെൻ്റും, എങ്ങനെ മനുഷ്യജീവിതത്തിലെ തകർച്ചകളുടെയും ഉയർച്ചകളുടെയും നേർ പതിപ്പാകുന്നു എന്ന്, ഇതിലും നന്നായി കാണിച്ചുതരുന്ന മറ്റൊരു കഥാകഥനമില്ല. ചെൽസി, ഇൻ്റർ മിലാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം, റോമ, പോർട്ട എന്നിവിടങ്ങളിലെ ഫുട്ബോൾ ജീവിതത്തിനു ശേഷം വീണ്ടും റയാൽ മാഡ്രിഡ് മാനേജറായെത്തുന്ന ഇതിഹാസമനുഷ്യൻ ജോസേ മൊറീഞ്ഞോയെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയെക്കുറിച്ചാണ് ഇത്തവണ ദിലീപും കമൽറാം സജീവും സംസാരിക്കുന്നത്.

    മൊറീഞ്ഞോ അഥവാ ഒരു സത്യസന്ധ ജീവിതഗാഥ
  2. 4 days ago

    ഫിദൽ കാസ്ട്രോ, വയസ് 100

    കേരളത്തിന്, ക്യൂബ മുകുന്ദൻ എന്നൊരു കഥാപാത്രത്തെ ഉണ്ടാക്കിത്തന്നു ശ്രീനിവാസൻ. ഇന്നും, ക്യൂബയെ നെഞ്ചിലേറ്റുന്ന മാസ് മനസ് കേരളത്തിലുണ്ട്. പുതിയ ക്യൂബയുടെ സ്രഷ്ടാക്കളിൽ സഖാവ് ചെയെപ്പോലെ പ്രധാനിയായ സഖാവ് ഫിദൽ കാസ്ട്രോയുടെ നൂറാം ജൻമദിനം നാളെയാണ്. വിപ്ലവത്തിൻ്റെ അമ്പതാം വാർഷികത്തിൽ അവിടെയെത്തിയ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രന് അന്നേ സംശയമുണ്ടായിരുന്നു. ഈ സിസ്റ്റം തകരാൻ പോവുകയാണോ എന്ന്‌. എക്കാലത്തും വിപ്ലവ ക്യൂബയുടെ ശത്രുവായ അമേരിക്കയേക്കാൾ, സ്വന്തം സഖാക്കളെ സംശയിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടി ആയിരുന്നോ അവിടെ ഭരിച്ചത്? ബാറുകളിൽ മാത്രം ജനാധിപത്യം സംസാരിച്ച ഒരു ജനത എന്തിൻ്റെ സൂചനയായിരുന്നു? ആ ബാറുകളിൽ ഒന്നിൻ്റെ ലിഫ്റ്റ് ഓപ്പറേറ്റർ ആയ ക്യൂബൻ യുവതിയുടെ പേര് എങ്ങനെ ഇന്ദിര എന്നായി? ആരായിരുന്നു ക്യൂബൻ ജനതയ്ക്ക് ചെഗുവാര? കാസ്ട്രോയുടെ നൂറാം ജന്മദിനത്തിൽ ദിലീപും കമൽറാം സജീവും സംസാരിക്കുന്നു, ഒരു കേരള ആംഗിളിൽ.

    ഫിദൽ കാസ്ട്രോ, വയസ് 100

About

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

You Might Also Like