460 afleveringen

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Dilli Dali S Gopalakrishnan

    • Maatschappij en cultuur

Dilli Dali is a podcast initiative from Delhi, India on contemporary society and culture

    അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും : Interview with C.P. John 35/2024

    അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും : Interview with C.P. John 35/2024

    ഇന്ന് 2024 ജൂൺ 25.
    ഇന്ത്യയിൽ അടിയന്തിരാവസ്ഥയുടെ വാർഷികദിനമാണിന്ന്.
    സി . പി . ജോൺ അടിയന്തിരാവസ്ഥയ്ക്കു മുൻപുതന്നെ വിദ്യാർത്ഥിരാഷ്ട്രീയം തുടങ്ങിയെങ്കിലും 1975 ജോണിന്റെ രാഷ്ട്രീയജീവിതത്തിൽ നിർണ്ണായകമായി.
    'അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും ' എന്ന വിഷയത്തിൽ സി .പി ജോൺ ആശയവ്യക്തതയോടെ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി - ദാലി പോഡ്കാകാസ്റ്റിൽ.
    1975 ലെ ആഗോളസാഹചര്യവും ഇന്ത്യൻ സാഹചര്യവും, ഇന്ത്യൻ ജനാധിപത്യത്തിന്റെ അസ്തിവാരത്തെ മനസ്സിലാക്കുന്നതിൽ സോവിയറ്റ് യൂണിയനും ആ ഉപദേശങ്ങൾ വഴി ഇന്ദിരാഗാന്ധിയ്ക്കും സംഭവിച്ച വീഴ്ചകൾ, രാഷ്ട്രീയവ്യക്തിയിൽ വളരുന്ന സമഗ്രാധിപത്യപ്രവണതകൾ എങ്ങനെ അയാൾ ഇടപെടുന്ന സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു, ആപൽഘട്ടങ്ങളിൽ ഭരണഘടനയേയും ജനാധിപത്യത്തേയും വീണ്ടെടുക്കുന്നതിൽ ഇന്ത്യയിലെ ജനങ്ങൾ തുടർച്ചയായി വിജയിക്കുന്നതിന്റെ തുടർച്ചകൾ, ഇതെല്ലാം 2024 ലെ തിരഞ്ഞെടുപ്പുഫലത്തിൻ്റെ വെളിച്ചത്തിൽ സി. പി. ജോൺ വിലയിരുത്തുന്നു.
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

    സ്നേഹപൂർവ്വം,
    എസ് . ഗോപാലകൃഷ്ണൻ
    25 ജൂൺ 2024

    • 35 min.
    കൊൽക്കത്തയുടെ ആത്മാവ് തൊട്ടറിഞ്ഞ നായർ ദാ : Sunil Naliyath talks about P. Thankappan Nair 34/2024

    കൊൽക്കത്തയുടെ ആത്മാവ് തൊട്ടറിഞ്ഞ നായർ ദാ : Sunil Naliyath talks about P. Thankappan Nair 34/2024

    കൊൽക്കത്താനഗരത്തിൻ്റെ അസാധാരണ ചരിത്രകാരനായിരുന്ന പി. തങ്കപ്പൻ നായർ എന്ന നായർദാ തൊണ്ണൂറ്റിയൊന്നാം വയസ്സിൽ അന്തരിച്ചു. സമാന്തരങ്ങളില്ലാത്ത മനീഷിയായിരുന്നു അദ്ദേഹം.
    ജനനം : 1933 ൽ കാലടിക്കത്തുള്ള മഞ്ഞപ്രയിൽ
    മരണം : 2024 ജൂൺ 18
    ഭാര്യ : സീതാദേവി
    മക്കൾ : മനോജ് , മായ
    നായർ ദായുടെ ജീവിതത്തെയും സംഭാവനകളേയും വ്യക്തിപരമായി അടുത്തറിഞ്ഞിട്ടുള്ള സുനിൽ ഞാളിയത്ത് ദില്ലി-ദാലിയോട് വിശദമായി സംസാരിക്കുന്നു.

    കൊൽക്കത്തയിൽ ജനിച്ചുവളർന്ന സുനിൽ ആധുനിക ബംഗാളി സാഹിത്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നവരിലെ പ്രമുഖനാണ്. വിവർത്തനത്തിനുള്ള കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
    പോഡ്കാകാസ്റ്റിലേക്ക് സ്വാഗതം.
    സ്നേഹപൂർവം
    എസ്. ഗോപാലകൃഷ്ണൻ
    20 ജൂൺ 2024

    • 37 min.
    അച്ഛന്റെ ചൂണ്ടുവിരൽ : ലോക പിതൃദിന പോഡ്‌കാസ്റ്റ് : 2024 33/2024

    അച്ഛന്റെ ചൂണ്ടുവിരൽ : ലോക പിതൃദിന പോഡ്‌കാസ്റ്റ് : 2024 33/2024

    ലോകപിതൃദിന പോഡ്‌കാസ്റ്റ് : 2024
    എൻ്റെ അച്ഛൻ 2007 ൽ മരിച്ചപ്പോൾ എഴുതിയ 'അച്ഛന്റെ ചൂണ്ടുവിരൽ' എന്ന ആദരലേഖനം ഈ ലോകപിതൃദിനത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുന്നു .

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ
    16 ജൂൺ 2024

    • 15 min.
    രക്തമിറ്റുന്ന ഒരു കേൾവിയനുഭവം, ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം 32/2024

    രക്തമിറ്റുന്ന ഒരു കേൾവിയനുഭവം, ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം 32/2024

    ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം :
    ഇരുപതാം നൂറ്റാണ്ടിലെ ഒരു മഹത്തായ പാശ്ചാത്യ സംഗീതശിൽപത്തെ പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ്

    ഉത്തര സ്കോട്ട്ലാന്റിൽ പതിനാറാം നൂറ്റാണ്ടിൽ പിശാചാവേശിച്ചു എന്നാരോപിക്കപ്പെട്ട് നാലായിരത്തിയഞ്ഞൂറോളം പേരെ മതവിചാരണയാൽ കൊന്നുകളഞ്ഞിരുന്നു. അതിൽ പതിനഞ്ചുകാരിയായ ഇസൊബൽ ഗൗഡിയും ഉണ്ടായിരുന്നു. പിശാചാണ് അവളെ ജ്ഞാനസ്നാനം ചെയ്യിച്ചത് , പിശാചുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു , പൂച്ചയും പട്ടിയുമായി മാറാട്ടം നടത്തി എന്നിങ്ങനെ നിരവധി ആരോപണങ്ങൾ അവൾ നേരിട്ടു . ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയശേഷം അവൾ നടത്തിയ കുമ്പസാരങ്ങൾ നമ്മെ ഞെട്ടിക്കുന്നതാണ്.

    1662 ൽ കൊല്ലപ്പെട്ട ഇസൊബലിന് 1990 ൽ ജെയിംസ് മക് മിലൻ എന്ന സ്‌കോട്ടിഷ് സംഗീതസംവിധായകൻ ഒരു മഹത്തായ സംഗീതശിൽപത്തിലൂടെ വൈകിയെങ്കിലും ഒരു യാത്രയയപ്പുനൽകി.
    ആ സംഗീതശിൽപത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    കറുത്തവെളിച്ചം പോലെ ഒരു വിഷാദകാവ്യം.
    പോഡ്‌കാസ്റ്റിനൊടുവിൽ സംഗീതശില്പം പൂർണമായി നൽകിയിട്ടുണ്ട് .

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    • 39 min.
    യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം : 31/2024ഒരു സമഗ്രചിത്രം

    യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം : 31/2024ഒരു സമഗ്രചിത്രം

    പ്രിയ സുഹൃത്തേ,
    തീവ്രവലതുപക്ഷത്തേക്കുള്ള ചായ്‌വുകൾ കാണിച്ചുകൊണ്ടാണ് 2024 ലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.
    പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയമാണ് വിശകലനം ചെയ്യുന്നത്.
    യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം - ഒരു സമഗ്രചിത്രം

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ
    11 ജൂൺ 2024

    • 15 min.
    മൂന്നാമിടത്തിലെ മോദിയും ഫലസൂചനകളും : Amrith Lal talks about election results 2024 30/2024

    മൂന്നാമിടത്തിലെ മോദിയും ഫലസൂചനകളും : Amrith Lal talks about election results 2024 30/2024

    ഇന്ത്യൻ രാഷ്ട്രീയത്തെ മൗലികമായ കാഴ്ചപ്പാടുകളോടെ , ചരിത്രബോദ്ധ്യത്തോടെ നോക്കിക്കാണുന്ന ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളാണ് Hindustan Times ൻ്റെ Editor , Views ആയ അമൃത് ലാൽ .
    പതിനെട്ടാം ലോക് സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുഫലത്തെ വിശദമായി അവലോകനം ചെയ്യുന്ന പോഡ്‌കാസ്റ്റാണിത് .
    ഹിന്ദുത്വയുടെ പരിശീലനശാലയായ ഉത്തർ പ്രദേശ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എന്താണ് നമ്മുടെ രാജ്യത്തോട് പറയാൻ ശ്രമിക്കുന്നത് ?
    അധികാരമാറ്റം ഉണ്ടായില്ലെങ്കിലും എന്തുകൊണ്ട് മനുഷ്യാവകാശപ്രവർത്തകരും ഭരണഘടനാമൂല്യസംരക്ഷകരും ആഹ്ളാദത്തിമിർപ്പിൽ ? ഈ ആഹ്ളാദം അസ്ഥാനത്താണോ ?
    വ്യക്തികേന്ദ്രീകൃതമായ , അവതാരസദൃശമെന്ന് സ്വയം കരുതിവശായ മനോനിലയിലേക്ക് പരിണമിച്ച നരേന്ദ്ര മോദിയ്ക്ക് ഒരു സഖ്യകക്ഷിഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ ? RSS എന്തു നിലപാടുകൾ എടുക്കും ?
    ED , IT , കോടതികൾ , മാദ്ധ്യമങ്ങൾ തുടങ്ങിയവ എങ്ങനെ മാറിചിന്തിക്കും ?
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    09 ജൂൺ 2024

    • 35 min.

Top-podcasts in Maatschappij en cultuur

Iemand
Radio 1
De Wereld van Sofie
Radio 1
Nieuwe Feiten
Radio 1
De Jongen Zonder Gisteren
NPO Luister / WNL
Als de muren konden praten
radio2
#weetikveel
Radio 1

Suggesties voor jou

Agile Malayali Malayalam Podcast
Vinod Narayan
Truecopy THINK - Malayalam Podcasts
THINK
Vayanalokam Malayalam Book Podcast
Vayanalokam
Penpositive Outclass
Penpositive Podcasts
Pahayan Media Malayalam Podcast
Vinod Narayan
Pahayan's Malayalam Podcast
Vinod Narayan