12 episodes

Asiaville is a multilingual original content network focused on Audio, Video and Text based digital native storytelling formats. It currently comprises four language verticals: Tamil, Malayalam, Hindi and English.

Dialogam Asiaville Malayalam

    • Comedy

Asiaville is a multilingual original content network focused on Audio, Video and Text based digital native storytelling formats. It currently comprises four language verticals: Tamil, Malayalam, Hindi and English.

    പെണ്ണുങ്ങളുടെ ചൂടറിയാത്ത അഞ്ഞൂറാനേയും മക്കളേയും വെല്ലുവിളിച്ച കടപ്പുറം കാർത്യായനി | ഡയലോ​ക

    പെണ്ണുങ്ങളുടെ ചൂടറിയാത്ത അഞ്ഞൂറാനേയും മക്കളേയും വെല്ലുവിളിച്ച കടപ്പുറം കാർത്യായനി | ഡയലോ​ക

    അഞ്ഞൂറാന്റെ മുഖത്ത് നോക്കി പെണ്ണുങ്ങളുടെ ചൂടറിയാത്ത നീയൊക്കെ എന്ത് ആണുങ്ങളാടാ എന്ന് ചോദിക്കണമെങ്കില്‍ ചില്ലറ ധൈര്യമൊന്നും പോരാ. അതും സര്‍വപ്രതാപിയായ അഞ്ഞൂറാനൊപ്പം പന പോലെ വളര്‍ന്ന മക്കള്‍ നാലെണ്ണവുമുള്ളപ്പോൾ. എന്നാല്‍ കടപ്പുറം കാര്‍ത്ത്യായനി അതൊന്നും കാര്യമാക്കാതെ ചോദിക്കുക തന്നെ ചെയ്തു. അഞ്ഞൂറാനും സംഘവും ഒരു നിമിഷം ഒന്ന് സ്തബ്ധരായി.. സീന്‍ ഗോഡ് ഫാദറിലേതാണ്. സിദ്ദീഖ് ലാല്‍ സംവിധാനം ചെയ്ത് തീയേറ്ററുകൾ പൂരപ്പറമ്പാക്കിയ ചിത്രം. അഞ്ഞൂറാന്റെയും ആനപ്പാറ അച്ചാമ്മയുടെയും കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യസീനുകളിലാണ് കടപ്പുറം കാര്‍ത്യായനി കടന്നുവരുന്നത്. കാര്‍ത്യായനിയായി വേഷമിടുന്നത് നടി സീനത്ത്. ​ഗോഡ്ഫാദർ എന്ന സിനിമയില്‍ കടപ്പുറം കാര്‍ത്യായനിയായി അഭിനയിച്ച സീനത്തിന് ആ സീനിനെക്കുറിച്ചും അഞ്ഞൂറാന്റെ മുഖത്ത് നോക്കി പറഞ്ഞ ആ ഡയലോഗിനെക്കുറിച്ചും എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. പെണ്ണുങ്ങളുടെ ചൂടറിയാത്ത അഞ്ഞൂറാനേയും മക്കളേയും വെല്ലുവിളിച്ച കടപ്പുറം കാർത്യായനി |ഡയലോ​കം PODCAST

    • 10 min
    ഡയലോകം EP 11: ശംഖുമുദ്ര കണ്ടാലറിയാം, പത്മരാജന്റെ ഒരിടത്തെ ഫയൽവാനെ!

    ഡയലോകം EP 11: ശംഖുമുദ്ര കണ്ടാലറിയാം, പത്മരാജന്റെ ഒരിടത്തെ ഫയൽവാനെ!

    പി. പത്മരാജൻ‎ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരിടത്തൊരു ഫയൽവാൻ. റഷീദ്  എന്ന പുതുമുഖ നടനായിരുന്നു ചിത്രത്തിലെ ഫയൽവാനായി രം​ഗപ്രവേശം ചെയ്തത്. കൂടെ നെടുമുടി വേണു, ജയന്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ഗോദയിലെ അജയ്യനായ ഒരു ഫയൽവാന്റെ ജീവിത പരാജയത്തിന്റെ കഥയാണ്‌ ഈ ചിത്രം. ആ വര്‍ഷത്തെ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള സ്വര്‍ണ മെഡല്‍ ഈ ചിത്രത്തിനായിരുന്നു. ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിലെ അഭിനയമുഹൂർത്തങ്ങളെക്കുറിച്ച്, സംഭാഷണങ്ങളെക്കുറിച്ച്, കഥാപാത്രത്തെക്കുറിച്ച് ചിത്രത്തിൽ ഫയൽവാനായി വേഷമിട്ട റഷീദിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 11: ശംഖുമുദ്ര കണ്ടാലറിയാം, ഫയൽവാനെ!

    • 11 min
    ഡയലോ​കം EP 10: നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനെ കട്ടയ്ക്ക് വെല്ലുവിളിച്ച ഭദ്രൻ

    ഡയലോ​കം EP 10: നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനെ കട്ടയ്ക്ക് വെല്ലുവിളിച്ച ഭദ്രൻ

    2003 ആ​ഗസ്ത് 28 ലാണ് മോഹൻ ലാലിന്റെ കൂറ്റൻ ഹിറ്റുകളിലൊന്നായ ബാലേട്ടൻ തീയേറ്ററുകളിലെത്തിയത്. വി.എം. വിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ്, റിയാസ് ഖാൻ, കലാഭവൻ മണി, സുധീഷ് തുടങ്ങിയ  അഭിനേതാക്കളഉടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ അഥവാ ബാലേട്ടനായി മോഹൻ ലാൽ നിറഞ്ഞാടിയ ചിത്രത്തിൽ നായകനോളം പോന്ന വില്ലനായി തിളങ്ങിയ വേഷമായിരുന്നു നടൻ റിയാസ് ഖാൻ അവതരിപ്പിച്ച ഭദ്രൻ എന്ന വേഷം. നാട്ടുകാർക്കെല്ലാം വേണ്ടപ്പെട്ട, അവരുടെയൊക്കെ പ്രിയങ്കരനും കണ്ണിലുണ്ണിയുമായ ബാലചന്ദ്രൻ അഥവാ ബാലേട്ടന്റെ മുഖത്ത് നോക്കി ഭദ്രൻ ഇടയ്ക്ക് സിനിമയിൽ പറയുകയും ചെയ്യുന്നുണ്ട്. പടിക്ക് പുറത്ത് പോ ബാലേട്ടാ.. ബാലേട്ടൻ എന്ന ചിത്രത്തിൽ ഭദ്രനായി തിളങ്ങിയ റിയാസ് ഖാന് എന്താണ് ആ ചിത്രത്തെക്കുറിച്ചും അതിലെ വേഷത്തെക്കുറിച്ചും പറയാനുള്ളതെന്ന് കേൾക്കാം. ഡയലോ​കം EP 10: നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനെ കട്ടയ്ക്ക് വെല്ലുവിളിച്ച ഭദ്രൻ

    • 20 min
    ഡയലോകം EP 9: വളയം പിടിച്ചും വയലിൽ പണിയെടുത്തുമുള്ള വീറോടെ 'തട്ട'ത്തിലെ കമ്യൂണിസ്റ്റ്

    ഡയലോകം EP 9: വളയം പിടിച്ചും വയലിൽ പണിയെടുത്തുമുള്ള വീറോടെ 'തട്ട'ത്തിലെ കമ്യൂണിസ്റ്റ്

    വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയത്. ബോക്സ് ഓഫീസിലും വൻ ഹിറ്റായി മാറിയ ഈ ചിത്രത്തിലൂടെ നിവിൻ പോളി എന്ന നടനും വിനീത് ശ്രീനിവാസൻ എന്ന സംവിധായകനും അവരവരുടെ സ്ഥാനം പ്രേക്ഷകരുടെ മനസിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു. നിരവധി ഹിറ്റ് ഡയലോ​ഗുകളും ചിരിക്കാനുള്ള സീനുകളും ഉണ്ടായിരുന്ന ചിത്രത്തിൽ ഇപ്പോഴും പ്രേക്ഷകർ ഓർമിക്കുകയും ചിലരെങ്കിലും വാട്ട്സ് അപ്പ് സ്റ്റാറ്റസാക്കുകയും ചെയ്യുന്ന ഡയലോ​ഗുകളിലൊന്നാണ് ചിത്രത്തിൽ ദീപക് പറമ്പോൾ നടിച്ച കമ്യൂണിസ്റ്റ് സഹയാത്രികവേഷം കൈയ്യാളുന്ന മനോജിന്റെ ഡയലോ​ഗുകൾ. ഇന്നും ആരാവണം കമ്യൂണിസ്റ്റ്, അല്ലെങ്കിൽ എന്താണ് കമ്യൂണിസം എന്നതിനുള്ള ഒരു നിർവചനമായോ മറ്റോ ഒക്കെ ചിലരെങ്കിലും നിത്യജീവിതത്തിൽ ഈ ഡയലോ​ഗുകൾ ഏറ്റു പറയുന്നത് പലപ്പോഴും കാണാറുണ്ട്. തട്ടത്തിൻ മറയത്തിലെ വിപ്ലവവീര്യമുള്ള ഈ ഡയലോ​ഗിനെക്കുറിച്ച് സിനിമയിൽ മനോജായി വേഷമിട്ട ദീപക്കിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം, അറിയാം. ഡയലോകം EP 9: വളയം പിടിച്ചും വയലിൽ പണിയെടുത്തുമുള്ള വീറോടെ തട്ടത്തിലെ കമ്യൂണിസ്റ്റ് ഡയലോ​ഗ്.

    • 12 min
    ഡയലോകം EP 8: അവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച നരസിംഹം

    ഡയലോകം EP 8: അവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച നരസിംഹം

    മലയാള സിനിമയിലെ നായകനു നൽകാവുന്ന ഏറ്റവും വലിയ ഇൻട്രോകളിൽ പത്തെണ്ണം എടുക്കുകയാണെങ്കിൽ ഒന്ന് തീർച്ചയായും നരസിംഹത്തിലേതായിരിക്കും. മോഹൻ ലാലിന്റെ കഥാപാത്രമായ ഇന്ദുചൂഡന് ഇതിലും വലിയ മാസ് ഇൻട്രോഡക്ഷൻ വേറെയുണ്ടാവില്ല എന്ന് തന്നെ പറയാം. ഭാരതപ്പുഴയിലേക്ക് വിരൽ ചൂണ്ടി വിജയകുമാർ അവതരിപ്പിക്കുന്ന ജയകൃഷ്ണൻ എന്ന കഥാപാത്രം അവതാരപ്പിറവികളുടെ മുഴുവൻ രൗദ്ര ഭാവങ്ങളും ആവാഹിച്ച ഈ മൂർത്തിക്ക് ഇപ്പോ പേര് നരസിംഹമെന്നാ. ദാ കാണ്.. എന്ന്  ആവേശപൂർവം പറയുമ്പോൾ മുങ്ങി നിവർന്ന് മണപ്പള്ളി പവിത്രനു നേരെ നടന്നു പൂവള്ളി ഇന്ദുചൂഡൻ. ഒപ്പം ഇന്റർ കട്ട് ചെയ്ത് വരുന്ന മണൽപ്പുറത്തൂകൂടെ ഓടിയടുക്കുന്ന സിംഹത്തിന്റെ ഷോട്ടുകളും. തീയേറ്റർ പൂരപ്പറമ്പായി മാറാൻ ഇതിൽ കൂടുതലെന്തു വേണം?  ആറ് വർഷത്തെ ഉടവേളയ്ക്കു ശേഷമഉള്ള ഇന്ദുചൂഡന്റെ ആ വരവും ഓളവുമൊക്കെ ഇന്ന് 21 വർഷത്തിനു ശേഷവും മലയാളിയുടെ മനസിലുണ്ട്. നരസിംഹം സിനിമയിലെ ഏറെ പ്രശസ്തമായ ഇൻട്രോ ഡയലോ​ഗിനു പിന്നിലെ കഥകളെക്കുറിച്ച്, ആ ഡയലോ​ഗ് ആ സിനിമയിൽ ആവേശത്തോടെ അവതരിപ്പിച്ച നടൻ വിജയകുമാറിന് എന്താണ് പറയാനുള്ളതെന്തെന്ന് കേൾക്കാം. ഡയലോകം ep 8: അവതാരപ്പിറവിയുടെ മുഴുവൻ രൗദ്രഭാവങ്ങളും ആവാഹിച്ച നരസിംഹം.

    • 21 min
    ഡയലോകം EP 7- കവി രാജേഷ് അമ്പലത്തറയെ അറിയില്ലേ, നല്ല കഴിവുളള ആളാണ്, സാർ!

    ഡയലോകം EP 7- കവി രാജേഷ് അമ്പലത്തറയെ അറിയില്ലേ, നല്ല കഴിവുളള ആളാണ്, സാർ!

    ഭാഷയ്ക്കൊപ്പം അഭിനേതാക്കളുടെ ചടുലമായ ഡയലോ​ഗ് പ്രെസന്റേഷനിലൂടെയും ചിരിയുണർത്തുന്ന ഡയലോ​ഗുകൾ ഒരുപാടുണ്ട് മലയാളസിനിമയിൽ. എഴുതിവെച്ച വാക്കുകൾക്കപ്പുറം ആ ഡയലോ​ഗുകൾ ചിരിയുണർത്തുന്നതിൽ പ്രധാനം ആ ഡയലോ​ഗ് സിനിമയിൽ പറഞ്ഞ അഭിനേതാവിന്റെ മിടുക്ക് കൊണ്ട് കൂടിയാവും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഉണ്ണിരാജ ചെറുവത്തൂർ ചെയ്ത രാജേഷ് അമ്പലത്തറ എന്ന കവിയുടെ വേഷവും ഡയലോ​ഗ് പ്രെസന്റേറേഷനും പിന്നെയും പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്നതിന് പ്രധാന കാരണം ഈ മിടുക്ക് തന്നെയാണ്. പോലീസ് സ്റ്റേഷനുകളിലെ നിത്യസംഭവങ്ങളിലൊന്നായ പരാതി പറയാൻ വരുന്നവരുടെ രം​ഗങ്ങളിലാണ് രാജേഷ് അമ്പലത്തറയും മാധവൻ മാഷും എസ് ഐ സാജൻ മാത്യുവുമല്ലാം വരുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ ആ സീനിനെക്കുറിച്ചും ആ ഡയലോ​ഗുകൾക്കു പിന്നിലെ കഥയെക്കുറിച്ചും ഉണ്ണിരാജ ചെറുവത്തൂരിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. ഡയലോകം EP 7- കവി രാജേഷ് അമ്പലത്തറയെ അറിയില്ലേ, നല്ല കഴിവുളള ആളാണ്, സാർ!

    • 16 min

Top Podcasts In Comedy

Bombing with Eric Andre
Big Money Players Network and iHeartPodcasts
Chronique de Mamane
RFI
Private Parts
Spirit Studios
Sincerely Accra
GCR
La blague du jour
Rire et Chansons France
Montreux Comedy Edition Audio
Montreux Comedy Festival