122 episodes

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne MediaOne Podcasts

    • News

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    തനിച്ച് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഘടകകക്ഷികളുടെ സമ്മർദ്ദത്തിനിടയിൽ ഞെരുങ്ങി മന്ത്രിസഭാ രൂപീകരണത്തിന് ആയാസപ്പെടുന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്രയാസങ്ങളാണ് ഇന്നത്തെ പ്രധാന വാർത്ത. സ്വാഭാവികമായും അഭ്യൂഹങ്ങളുണ്ട്. കേരളത്തിൽ നിന്ന് ഒരു വിമർശനത്തിന്റെയും മറുപടിയുടെയും എരിവുളള വാർത്തയുമുണ്ട്.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    ഡൽഹിയിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തന്നെയാണിന്ന് പത്രങ്ങളുടെ പ്രധാന വിഭവം. എക്‌സിറ്റ് പോളിന്റെ പ്രകമ്പനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഓഹരിക്കുംഭകോണത്തിന് കോപ്പുകൂട്ടിയെന്ന് ആരോപിച്ച് രാഹുൽഗാന്ധി പ്രതിപക്ഷത്തിന്റെ സ്റ്റിയറിങ് കയ്യിലെടുത്തതും എല്ലാ പത്രങ്ങളും കാര്യമായി തന്നെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിടവാങ്ങലും വാർത്തയാണ്.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 30 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് കഴിഞ്ഞിട്ടും പത്രങ്ങളിൽ അവലോകനം തിരയടിക്കുകയാണ്. അപ്രതീക്ഷിതമായ വിധി രാഷ്ട്രീയ വിശകലന വിദഗ്ധർക്ക് രുചിയേറിയ വിഭവമായി. സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാരുണ്ടാക്കാൻ ഓടിനടന്നിരുന്ന മോദിയും അമിത് ഷായും തലസ്ഥാനത്ത് ഇരട്ട എഞ്ചിൻ സർക്കാരിന് തലവെക്കേണ്ട ഗതികേടിലായത് രസകരമായി വിവരിക്കുന്നുണ്ട് എല്ലാവരും. അതിലേറ്റവും നന്നായത് മാതൃഭൂമി ഒന്നാംപേജിൽ മുക്കാൽ ഭാഗത്തോളം വിന്യസിച്ച കാർട്ടൂണാണ്. ചന്ദ്രബാബു നായിഡു ഒരെഞ്ചിനും നിതീഷ്‌കുമാർ മറ്റൊരു എഞ്ചിനും. രണ്ടുവഴിക്കു വരുന്ന വണ്ടി അതിന്മേൽ കാലുറപ്പിക്കാൻ സർക്കസ് കളിക്കുന്ന നരേന്ദ്രമോദി.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 32 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    തെരഞ്ഞെടുപ്പ് ഫലത്തിന്റെ കൊയ്ത്തുപാടമാണ് ഇന്ന് പത്രങ്ങള്‍. ജനങ്ങളെഴുതിയ വിധിപോലെ അങ്ങനെ തന്നെ പകര്‍ത്താനും എന്‍.ഡി.എയില്‍ നിന്ന് ഒട്ടും കുറയാതെ ഇന്‍ഡ്യാ സഖ്യത്തെയും വര്‍ണിച്ച് പൊലിപ്പിക്കാനും പേജൊരുക്കുന്നവര്‍ പരമാവധി ശ്രദ്ധിച്ചതായി കാണാം. 'ജന ജന ജന ജയഹേ' എന്ന മുഴുനീള തലക്കെട്ടോടെയാണ് മാതൃഭൂമി വരുന്നത്. പ്രഭാവം മങ്ങി, മൂന്നാമതും മോദി- കരുത്തുകാട്ടി കോണ്‍ഗ്രസ്' എന്ന് ദേശീയ ചിത്രം. 'ഇടതിനെ തള്ളി കേരളം' എന്ന് സംസ്ഥാന ചിത്രം. 'ജനഗണമരം' എന്ന് മനോരമ. പന്തലിച്ച് ഇന്‍ഡ്യ, പച്ചതൊട്ട് എന്‍.ഡി.എ എന്ന് വിശദീകരണം. വെറുപ്പിനെ പിളര്‍ന്ന് ഇന്ത്യ എന്ന് അത് വ്യക്തമാക്കുന്ന ചിത്രീകരണസഹിതം മാധ്യമം. മോദിയാം പാറപൊട്ടി രാഹുല്‍ മുളച്ചുവരുന്നു..

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 32 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    വോട്ടെണ്ണലിന്റെ വിശേഷങ്ങൾ തന്നെയാണ് ഇന്ന് പത്രങ്ങളുടെ പ്രധാനവാർത്ത. എണ്ണുന്നതിനുളള ഒരുക്കങ്ങൾ, രാഷ്ട്രീയപാർട്ടികളുടെ പ്രതീക്ഷകൾ എന്നീ പ്രതീക്ഷിത വിഭവങ്ങളുണ്ട്. പോരാത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിപക്ഷത്തെ താക്കീത് ചെയ്തുവെന്നും കാണാനുണ്ട്.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 31 min
    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast

    പലതാണ് ഇന്ന് പത്രങ്ങള്‍ക്ക് പ്രധാനവാര്‍ത്തകള്‍. എല്ലാ പത്രങ്ങളും ഒരുപോലെ പ്രാധാന്യം നല്‍കിയ ഒരൊറ്റ വാര്‍ത്തയില്ല. അരുണാചലിലേയും സിക്കിമിലേയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് മനോരമയ്ക്ക് ലീഡ്. സഹകരണചട്ടം പരിഷ്‌കരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കമാണ് മാതൃഭൂമി പ്രധാനമായി കണ്ടത്. രാജ്യത്തെ പൊതുവിതരണരംഗത്ത് സംസ്ഥാന സര്‍ക്കാറുകളെ തള്ളിമാറ്റി കേന്ദ്രം പിടിമുറുക്കുന്നതാണ് മാധ്യമം ലീഡ് വാര്‍ത്തയാക്കിയത്. വോട്ടെണ്ണിന് ഒരുങ്ങുന്ന രാഷ്ട്രീയപ്രവര്‍ത്തകരോടുള്ള ഓര്‍മപ്പെടുത്തലാണ് ദേശാഭിമാനിക്കും വീക്ഷണത്തിനും പരമപ്രധാനം.

    കേൾക്കാം | കാതിലെത്തും പത്രങ്ങൾ

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    • 31 min

Top Podcasts In News

Global News Podcast
BBC World Service
Close The Door
Deddy Corbuzier
YOLO (YOur Life with Ours!)
MRA Media
The Daily
The New York Times
Economist Podcasts
The Economist
VOA This Morning Podcast - Voice of America | Bahasa Indonesia
VOA

You Might Also Like

Out Of Focus - MediaOne
Mediaone
Madhyamam
Madhyamam
Truecopy THINK - Malayalam Podcasts
THINK
Agile Malayali Malayalam Podcast
Vinod Narayan
In Focus by The Hindu
The Hindu
3 Things
Express Audio