
52 episodes

100Biz Strategies Dhanam
-
- Business
-
-
5.0 • 1 Rating
-
A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.
-
EP 51: ബിസിനസിലെ കാലതാമസം മാറ്റാം, കാര്യങ്ങള്‍ പെട്ടെന്നു നടക്കാന്‍ ഈ തന്ത്രം
നിങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു. ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ടിക്കറ്റ് കൗണ്ടറില്‍ നല്ല തിരക്കുണ്ട്. ട്രെയിന്‍ ഇപ്പോഴെത്തും. ക്യൂ നിന്ന് ടിക്കറ്റ് എടുക്കുവാനുള്ള സമയമില്ല. നിങ്ങള്‍ നേരെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിoഗ് മെഷീനിന്റെ (ATVM) അരികിലേക്ക് ചെല്ലുന്നു. സ്വയം ടിക്കറ്റ് എടുക്കുന്നു. പ്ലാറ്റ്ഫോമിലേക്ക് പായുന്നു.
ഇവിടെ ആരും നിങ്ങളെ സഹായിക്കുന്നില്ല. നിങ്ങള്‍ തന്നെ ടിക്കറ്റ് എടുത്തു. ക്യൂ നിന്ന് വിലപ്പെട്ട സമയം പാഴായില്ല. റെയില്‍വേയുടെ ഒരു ഉദ്യോഗസ്ഥനും നിങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാനായി സമയമോ ശ്രമമോ വിനിയോഗിച്ചില്ല. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങള്‍ തന്നെ കണ്ടെത്തി. ഒരു എ ടി എമ്മില്‍ നിന്നും പണമെടുക്കുന്നത് പോലെ നിസ്സാരമായി നിങ്ങളത് ചെയ്തു. പണമെടുക്കാന്‍ ബാങ്കില്‍ പോകേണ്ട, ക്യൂ നില്‍ക്കേണ്ട നിങ്ങള്‍ സ്വയം സേവിക്കുന്നു, സ്വയം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു.
നിങ്ങളുടെ ബിസിനസില്‍ പെട്ടെന്ന് സപ്ലയര്‍ക്ക് പണം നല്‍കണം. നിങ്ങള്‍ ചെക്ക് എഴുതി അതുമായി ബാങ്കില്‍ ചെന്ന് സമയം കളയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. പകരം നിങ്ങള്‍ സപ്ലയര്‍ക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഇരുന്നിടത്തു നിന്ന് അനങ്ങാതെ നിങ്ങള്‍ ആ പണം നല്‍കിക്കഴിഞ്ഞു. കസ്റ്റമര്‍ക്ക് ബാങ്കിലേക്ക് വരാതെ തന്നെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ബാങ്ക് ഒരുക്കിയിരിക്കുന്നു. രണ്ടു കൂട്ടര്‍ക്കും പണവും സമയവും ലാഭം. ഇവിടെയാണ് സെല്‍ഫ് സര്‍വീസ് തന്ത്രത്തിന്റെ പ്രാധാന്യം. പോഡ്കാസ്റ്റ് കേള്‍ക്കൂ -
EP 50: മുന്‍നിര ബ്രാന്‍ഡ് ആകണോ? ഇതാ ഈ തന്ത്രം പരീക്ഷിക്കാം
വിപണിയില്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റെ 1,00,000 കാറുകള്‍ക്ക് ഡിമാന്‍ഡ് ഉണ്ടെന്ന് കരുതുക. അവര്‍ 10000 എണ്ണം മാത്രം ഉല്‍പ്പാദിപ്പിക്കുകയും പ്രീമിയം വില ഈടാക്കിക്കൊണ്ട് വിപണിയിലേക്കിറക്കുകയും ചെയ്യുന്നു. ഇവിടെ ഉപഭോക്താവിന്റെ ആവശ്യകതയെ ബുദ്ധിപരമായി ഉപയോഗിച്ചു കൊണ്ട് ഉയര്‍ന്ന വില ചുമത്തുവാന്‍ കമ്പനിക്ക് സാധിക്കുന്നു. പ്രീമിയമൈസേഷന് (Premiumization) അവസരങ്ങള്‍ അനുസരിച്ചും നടപ്പില്‍ വരുത്താന്‍ കഴിയുന്നു.
ചില സ്ഥലങ്ങള്‍ (Locations) തന്നെ പ്രീമിയമൈസേഷന് സഹായകരമാകും. ഒരു ആഡംബര (Posh) ലോക്കഷനിലുള്ള ബിസിനസിനോടുള്ള ഉപഭോക്താക്കളുടെ സമീപനം വ്യത്യസ്തമായിരിക്കും. അവിടെ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മ അവര്‍ പ്രതീക്ഷിക്കുന്നു. അതിനൊപ്പം തന്നെ പ്രീമിയം വില നല്‍കാനും അവര്‍ തയ്യാറാകുന്നു. അത്തരമൊരു ലോക്കെഷനില്‍ സ്ഥിതിചെയ്യുന്ന ബിസിനസുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ഒരു പ്രീമിയം പരിവേഷം ലഭിക്കുന്നു.
പ്രശസ്തനായ ഒരു ഫാഷന്‍ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ഡ്രസ്സ് ഒരിക്കലും കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്നില്ല. ആ വസ്ത്രത്തിന്റെ മേന്മയ്ക്കും ഡിസൈനും ഉപഭോക്താക്കള്‍ വലിയ മൂല്യം കല്പ്പിക്കുന്നു. പ്രീമിയം വില ഈടാക്കാന്‍ ഇത് ആ ഫാഷന്‍ ഡിസൈനറെ സഹായിക്കുന്നു. ഉല്‍പ്പന്നത്തിന്റെ മേന്മ (Qulaity) ഉയര്‍ത്തുക അതിനൊപ്പം വിലയും. നിങ്ങളുടെ ഉല്‍പ്പന്നം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാവട്ടെ. -
EP 49: പാഴ്ചെലവുകള്‍ ഒഴിവാക്കി ബിസിനസില്‍ പരമാവധി മൂല്യം, ഇത് ലീന്‍ മാനേജ്മെന്റ് സ്ട്രാറ്റജി
കോവിഡ് വാക്സിന് കുത്തിവയ്ക്കാനായി കുപ്പിയില്‍ (Vial) നിന്നും എടുക്കുമ്പോള്‍ ഒന്നോ രണ്ടോ തുള്ളി വാക്സിന് പാഴായിപ്പോകുന്നുവെന്നു കരുതുക.
കോടിക്കണക്കിന് കുപ്പികളില്‍ നിന്നും ഇങ്ങിനെ വാക്സിന് പാഴായിപ്പോയാലുണ്ടാകുന്ന നഷ്ടം എത്ര ഭീമമായിരിക്കും. ചിലപ്പോള്‍ ചെറുതെന്ന് തോന്നുന്ന നഷ്ടം വലിയ തോതില്‍ ബിസിനസിനെ ബാധിക്കാം. ഓരോ പാഴ്ച്ചെലവും നിയന്ത്രിക്കുവാന്‍ ബിസിനസുകള്‍ ശ്രമിക്കണം. നിരന്തരമായ അഭ്യസനത്തിലൂടെ മാത്രമേ ഇതിനുള്ള പ്രാപ്തി ബിസിനസുകള്‍ക്ക് കരസ്ഥമാക്കുവാന്‍ സാധിക്കുകയുള്ളൂ.
ടൊയോട്ട പ്രോഡക്ഷന്‍ സിസ്റ്റം (TPS) ലീന്‍ മാനേജ്മെന്റിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. അമേരിക്കന്‍ വാഹന വിപണിയോട് കിടപിടിക്കാന്‍ ടൊയോട്ടയെ പ്രാപ്തമാക്കിയത് ലീന്‍ മാനേജ്മെന്റാണ്. ബിസിനസിലെ ഓരോ പ്രക്രിയയിലും കടന്നുവരുന്ന പാഴ്ച്ചെലവുകളെ ഉന്മൂലനം ചെയ്യുവാന്‍ സംരംഭകന് സാധിക്കണം.
ഓരോ പ്രക്രിയയും സൂക്ഷ്മമായി നിരീക്ഷിച്ച്, പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ബിസിനസുകള്‍ നിരന്തരം ശ്രമിക്കേണ്ടത് അനിവാര്യമാണ്. ലീന്‍ മാനേജ്മെന്റ് തന്ത്രം ബിസിനസില്‍ പുതിയൊരു സംസ്കാരം സൃഷ്ടിക്കും. ബിസിനസിലെ ലാഭം ഉയര്‍ത്തുകയും ചെയ്യും. -
EP 48: പ്രോഡക്റ്റ് ശരിയായ രീതിയില്‍ ലോഞ്ച് ചെയ്യാന്‍ ഒരു മികച്ച സ്ട്രാറ്റജി
ഉല്‍പ്പന്നം തയ്യാറായിക്കഴിഞ്ഞാല്‍ ധൃതി പിടിച്ച് അതിന്റെ വാണിജ്യോല്‍പ്പാദനം ആരംഭിക്കുകയല്ല സംരംഭകന് ചെയ്യേണ്ടത്. ഉല്‍പ്പന്നത്തിന്റെ പരീക്ഷണം (Product Testing) ഇതുവരെ തിരിച്ചറിയാത്ത പല പ്രായോഗിക വസ്തുതകളിലേക്കും വെളിച്ചം വീശും. ഉല്‍പ്പന്നവും ഉപഭോക്താവും തമ്മിലുള്ള സംവേദനവും അനുഭവവും നല്കുന്ന പാഠങ്ങള്‍ ഉല്‍പ്പന്നത്തെ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന ഒന്നാക്കി മാറ്റുവാന്‍ സംരംഭകനെ സഹായിക്കും. അതുകൊണ്ട് തന്നെ Product Testing ഒഴിവാക്കുവാനാവാത്ത ഒരു പ്രവൃത്തിയായി മാറുന്നു.
ഒരു സംരംഭം പുതിയൊരു ഹെല്‍ത്ത് ഡ്രിങ്ക് വികസിപ്പിച്ചെടുത്തു. വിപണിയിലേക്ക് പോകുന്നതിന് മുന്‍പ് അവര്‍ ഒരുകൂട്ടം ഉപഭോക്താക്കളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഈ ഹെല്‍ത്ത് ഡ്രിങ്ക് ഉപയോഗിക്കുവാന്‍ നല്കി. ഡ്രിങ്കിന്റെ രുചി, നിറം, മണം, കടുപ്പം, ബ്രാന്‍ഡിംഗ് എന്നിങ്ങനെയുള്ള ഓരോന്നിനെക്കുറിച്ചും അവരുടെ അഭിപ്രായം ശേഖരിച്ചു. അതിനനുസരിച്ചുള്ള ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമായിരുന്നു കമ്പനി വിപണിയിലേക്ക് ഹെല്‍ത്ത് ഡ്രിങ്ക് അവതരിപ്പിച്ചത്. സംരംഭകന് മനസിലാക്കാതിരുന്ന, ചിന്തിക്കാതിരുന്ന, കണ്ടെത്താതിരുന്ന പല വസ്തുതകളേയും ആഴത്തില്‍ പഠിക്കുവാന്‍ Product Testing സഹായിക്കും. -
EP 47: ഉയര്‍ന്നവിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ് ബിസിനസ് കൂട്ടാം സ്കിമ്മിംഗ് എന്ന തന്ത്രത്തില
വിപണിയിലേക്ക് പുതുതായി അവതരിപ്പിക്കപ്പെടുന്ന ചില ഉല്‍പ്പന്നങ്ങളുടെ വില കേട്ട് ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടാറുണ്ടാകാം. എന്തുകൊണ്ടാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്ര വില എന്ന് നിങ്ങള്‍ അത്ഭുതപ്പെടാം. വില എത്ര ഉയര്‍ന്നു നിന്നാല്‍ പോലും ഇവ വാങ്ങുവാന്‍ ധാരാളം ഉപഭോക്താക്കള്‍ തയ്യാറാണ് എന്നതും കാണുവാന്‍ സാധിക്കും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നേടിയെടുക്കുവാന്‍ വേണ്ടിയുള്ള തിക്കിത്തിരക്കലുകള്‍ നിങ്ങള്‍ക്ക് വിപണിയില്‍ കാണുവാന്‍ കഴിയും.
സോണിയുടെ ഏറ്റവും പുതിയ പ്ലേ സ്റ്റേഷന് വിപണിയിലേക്കെത്തുകയാണ്. ഇറങ്ങുമ്പോള്‍ തന്നെ ഇത് കയ്യടക്കുവാന്‍ ഉപഭോക്താക്കള്‍ തമ്മില്‍ മത്സരിക്കുകയാണ്. വില കൂടുതലാണ് എന്നുള്ള ചിന്തയൊന്നും അവരെ അലട്ടുന്നില്ല. വില ഒരു പ്രശ്നമേ ആകുന്നില്ല എന്ന് ചുരുക്കം. തങ്ങളുടെ ഗെയിമിംഗ് കണ്‍സോളുകള്‍ക്ക് ഇത്തരത്തില്‍ സോണി വിലയിടുന്നത് എന്തുകൊണ്ടാണ്? ഉയര്‍ന്ന വില ഉപഭോക്താക്കളെ പിന്തിരിപ്പിക്കാത്തത് എന്തുകൊണ്ടാണ്?
ആപ്പിളിന്റെ ഐ ഫോണിന്റെ വില ശ്രദ്ധിക്കൂ. അതും ഇതു പോലെ തന്നെയല്ലേ? കണ്ണ് തള്ളിപ്പോകുന്ന വിലയാണ് ആപ്പിള്‍ ഐ ഫോണിന് ഈടാക്കുന്നത്. പുതിയ ഫോണുകള്‍ക്ക് വളരെ ഉയര്‍ന്ന വില നിശ്ചയിക്കുകയും കാലക്രമേണ വില കുറച്ചു കൊണ്ടു വരികയും ചെയ്യുന്ന തന്ത്രമാണ് ആപ്പിളിന്റേത്. എതിരാളികള്‍ ഇല്ലാത്ത വിപണി അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്കുന്നു. ലക്ഷ്വറി ബ്രാന്‍ഡ് എന്ന ഇമേജും ഇതിനെ പിന്തുണയ്ക്കുന്നു.
സാങ്കേതികത വിദ്യയില്‍ അധിഷ്ഠിതമായ ബിസിനസുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടുന്നത് സ്കിമിംഗ് (Skimming) എന്ന തന്ത്രത്തിലൂടെയാണ്. എതിരാളികളില്ലാത്ത പുതിയൊരു ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം ഉപഭോക്താക്കള്‍ക്ക് നല്കുമ്പോള് അവര്‍ ഉയര്‍ന്ന വില നിശ്ചയി -
EP 46: ഇനി കാര്യങ്ങള്‍ കൈവിട്ടു പോകില്ല, 'ജസ്റ്റ് ഇന്‍ ടൈം' സ്ട്രാറ്റജി നിങ്ങളുടെ ബിസിനസിനെ വരച്ച
നിങ്ങള്‍ക്കൊരു സൈക്കിള്‍ വാങ്ങണം. നേരെ കടയിലേക്ക് കയറി ചെല്ലുന്നു. സൈക്കിള്‍ തിരഞ്ഞെടുക്കുന്നു, അപ്പോള്‍ തന്നെ വാങ്ങുന്നു, അതില്‍ കയറി വീട്ടിലേക്ക് പോരുന്നു. എത്ര എളുപ്പം. എന്നാല്‍ ഒരു കാറ് വാങ്ങണമെന്ന് കരുതൂ. ഷോറൂമില്‍ കയറുന്നു. കാര്‍ ഏത് വേണമെന്ന് തീരുമാനിക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ കാര്‍ ലഭിക്കുന്നില്ല, കാത്തിരിക്കേണ്ടി വരുന്നു. എന്താണിങ്ങനെ?
സൈക്കിള്‍ ഷോറൂമില്‍ സൈക്കിള്‍ സ്റ്റോക്ക് ചെയ്യുന്നത് പോലെ കാര്‍ ഷോറൂമില്‍ കാറുകള്‍ സ്റ്റോക്ക് ചെയ്യുന്നില്ല. അതായത് കാറുകള്‍ നിര്‍മ്മിച്ച് സ്റ്റോക്ക് ചെയ്ത് വില്‍ക്കുന്നില്ല. പകരം നിങ്ങളുടെ ഓര്‍ഡര്‍ ലഭിച്ചതിന് ശേഷം മാത്രമേ ഉല്പ്പാദകന് കാര്‍ നിര്‍മ്മിക്കുന്നുള്ളൂ. അതുകൊണ്ടാണ് കാര്‍ ലഭ്യമാകാന്‍ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്.
എല്ലാ ഷോറൂമുകളിലും കൂടുതല്‍ കാറുകള്‍ സ്റ്റോക്ക് ചെയ്യുമ്പോള്‍ എന്ത് സംഭവിക്കും? സ്വാഭാവികമായി ധാരാളം മൂലധനം ഇതിനായി ആവശ്യമായി വരും. എപ്പോള്‍ ഓര്‍ഡര്‍ വരുമെന്നോ വണ്ടി വിറ്റുപോകുമെന്നോ പറയാനാവാത്ത അവസ്ഥയില്‍ പ്രവര്‍ത്തന മൂലധനം സ്റ്റോക്കില്‍ കെട്ടിക്കിടക്കും. ഇത് ബിസിനസിനെ പ്രതികൂലമായി ബാധിക്കും.
ടൊയോട്ട പ്രൊഡക്ഷന്‍ സിസ്റ്റം (TPS - Toyota Production System) ഇത്തരമൊരു അവസ്ഥയെ മറികടക്കാന്‍ ഒരു തന്ത്രം ആവിഷ്ക്കരിച്ചു. ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ വണ്ടികള്‍ ഉല്‍പ്പാദിപ്പിക്കുകയുള്ളൂ. ആ സമയത്ത് മാത്രം ആവശ്യമായ ഭാഗങ്ങള്‍ (Parts) ഓര്‍ഡര്‍ ചെയ്യുകയും വാങ്ങുകയും ചെയ്യും. അനാവശ്യമായി പാര്‍ട്ടുകള്‍ വാങ്ങി സൂക്ഷിക്കുക എന്നൊരു കാര്യമേയില്ല എന്ന് ചുരുക്കം.
ഇത്തരമൊരു തന്ത്രം ഇന്‍വെന്ററിയിലുള്ള (Inventory) മൂലധന നിക്ഷേപം ഗണ്യമായി കുറച്ചു. എപ്പോള്‍ ആവശ്