75 episodes

Listen to Malayalam stories in authors' and readers' voices!
നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.

desertree malayalam stories desertree malayalam stories

    • Arts

Listen to Malayalam stories in authors' and readers' voices!
നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകൾ അവരുടെ തന്നെ ശബ്ദത്തിലും വായനക്കാരുടെ ശബ്ദത്തിലും കേൾക്കാം. നിങ്ങൾക്കും നിങ്ങളുടെ കഥകളും മറ്റ് എഴുത്തുകാരുടെ കഥകൾ അവരുടെ അനുവാദത്തോടെയും ഞങ്ങൾക്ക് പങ്കുവയ്ക്കാവുന്നതാണ്.

    75. കുഞ്ഞിമൂസ | എഴുത്ത്, വായന: സജിത് യൂസഫ് | Kunji Moosa | Malayalam Story

    75. കുഞ്ഞിമൂസ | എഴുത്ത്, വായന: സജിത് യൂസഫ് | Kunji Moosa | Malayalam Story

    കഥാകാരൻ, ഗാനരചയിതാവ്, ബ്ലോഗർ എന്നീ നിലകളിലെല്ലാം സുപരിചിതനായ സജിത് യൂസഫ്  ( സിദ്ധാർത്ഥൻ)  നാരായണീയത്തിനു ശേഷം എഴുതിയ കഥയാണ് കുഞ്ഞിമൂസ.

    • 11 min
    74. വെളുത്ത രക്ഷസ്സുകൾ | എഴുത്ത് രാജ് നീട്ടിയത്ത് (പെരിങ്ങോടൻ) | വായന കൃഷ്ണപ്രിയ | മലയാളം കഥ

    74. വെളുത്ത രക്ഷസ്സുകൾ | എഴുത്ത് രാജ് നീട്ടിയത്ത് (പെരിങ്ങോടൻ) | വായന കൃഷ്ണപ്രിയ | മലയാളം കഥ

    ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മലയാളം ഓൺലൈൻ എഴുത്തുകാരിൽ വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെ കാച്ചിക്കുറുക്കിയ കഥകൾ കൊണ്ടും, അകൃത്രിമസൗന്ദര്യം നിറഞ്ഞ ഗദ്യശൈലി കൊണ്ടും, സാമൂഹികപ്രാധാന്യമുള്ള കവിതകൾ കൊണ്ടും, സാഹിത്യവും ചരിത്രവും രാഷ്ട്രീയവും അളന്നുമുറിച്ചു വിശകലനം ചെയ്യുന്ന ലേഖനങ്ങൾ കൊണ്ടും ഏറ്റവും ശ്രദ്ധേയനായ പെരിങ്ങോടൻ എന്ന രാജ് നീട്ടിയത്തിന്റെ "വെളുത്ത രക്ഷസ്സുകൾ"  എന്ന കഥയാണ് ഈ ലക്കത്തിൽ. 

    യുവ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയും ബ്ലോഗറുമായ കൃഷ്ണപ്രിയയാണ് കഥ വായിച്ചിരിക്കുന്നത്. മികച്ച മാധ്യമപ്രവർത്തകയ്ക്കും റിപ്പോർട്ടിങ്ങിനുമുള്ള നിരവധി അവാർഡുകൾ ഇതിനോടകം കൃഷ്ണപ്രിയയെ തേടിയെത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും എഴുതാറുള്ള കൃഷ്ണപ്രിയയുടേതായി ഒരുപിടി ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്.  

    #കഥപറയാം

    • 6 min
    മിന്നൽകഥകൾ l എഴുത്ത്, വര, വായന ഷാഹുൽഹമീദ്.കെ.ടി I Malayalam Flash fictions | Shahulhameed.KT

    മിന്നൽകഥകൾ l എഴുത്ത്, വര, വായന ഷാഹുൽഹമീദ്.കെ.ടി I Malayalam Flash fictions | Shahulhameed.KT

    മലയാളഭാഷയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ഷാഹുൽഹമീദ്. കെ.ടി പെരിന്തൽമണ്ണ സ്വദേശിയാണ്. പത്ത് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയവും ഫുട്ബോളും, പ്രേമം  ദൃശ്യം പ്രാഞ്ചിയേട്ടൻ (സിനിമഫാൻ ഫിക്ഷൻ കഥകൾ) എഴുത്തുകാരൻ്റെ പ്രേതം, അദ്ദേഹത്തിൻ്റെ ശ്രദ്ധേയങ്ങളായ പുസ്തകങ്ങളാണ്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഷാഹുൽഹമീദ് മൂന്നു ഹ്രസ്വസിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.   

    ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച  രാജ്യദ്രോഹികളുടെ വരവ് എന്ന കഥാസമാഹാരത്തിലെ പ്രവാസം മുഖ്യവിഷയമായ കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

    • 7 min
    ആനപ്പക | എഴുത്ത് ജിതിൻ ദാസ് | വായന കല്ല്യാണിക്കുട്ടി | മലയാളം കഥ | Malayalam Story

    ആനപ്പക | എഴുത്ത് ജിതിൻ ദാസ് | വായന കല്ല്യാണിക്കുട്ടി | മലയാളം കഥ | Malayalam Story

    എഴുത്തിനെ കാര്യമായെടുത്തിരുന്നെങ്കിൽ മലയാളത്തിലെ എണ്ണം പറഞ്ഞ കഥാകൃത്തായി പേരെടുക്കാൻ പ്രാപ്തിയുള്ള കഥാകാരനാണ് മലയാള ബ്ലോഗിങ്ങിന്റെ പിറവിക്കു മുമ്പേ മലയാളവേദിയുടെ കാലം  മുതൽക്കേ  പല വ്യക്തിത്വങ്ങളിൽ കഥ പറയുന്ന ജിതിൻ ദാസ്. ചെറുതായാലും വലുതായാലും,  അഗാധമായ ദർശനവും നിസ്സാരവിശദാംശങ്ങളിലുള്ള ശ്രദ്ധയും ഇതിവൃത്തത്തിനൊപ്പിച്ചു വഴങ്ങുന്ന ഭാഷയുമാണ് ജിതിൻ ദാസിനെ ശ്രദ്ധേയനാക്കുന്നത്. രാഷ്ട്രീയ സാഹിത്യ ശാസ്ത്ര ലേഖനങ്ങളും ആക്ഷേപഹാസ്യകുറിപ്പുകളുമായി ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ് ജിതിൻ ദാസ്.  

    ജിതിൻ ദാസിനെ വായിക്കാം http://koomanpalli.blogspot.com/ 

    കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്.  

    #കഥപറയാം

    • 6 min
    റ്റൈസൺ | എഴുത്ത് Longrider | വായന കല്ല്യാണിക്കുട്ടി | മലയാളം കഥ | Malayalam Story

    റ്റൈസൺ | എഴുത്ത് Longrider | വായന കല്ല്യാണിക്കുട്ടി | മലയാളം കഥ | Malayalam Story

    ബ്ലോഗ്സ്പോട്ട് ബ്ലോഗിങ്ങിന്റെ കുത്തൊഴുക്കിൽ പലപ്പോഴും വേർഡ് പ്രെസ്സ് ബ്ലോഗുകൾക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെപോയിട്ടുണ്ട്. 'Longrider' എന്ന പേരിൽ 'കാർന്നോർ' പോലെയുള്ള അസാധ്യ രചനകൾ നടത്തിയിരിക്കുന്ന കെ. വിശ്വനാഥന്റെ  'Vizdom' എന്ന ബ്ലോഗ് അത്തരത്തിലൊന്നാണ്.  

    കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്.   

    #കഥപറയാം

    • 7 min
    രാജസ്ഥാൻ | ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിക്കെഴുതിയ എഴുത്തുകൾ | എഴുത്ത്, വായന: ഗൗരീനാഥൻ

    രാജസ്ഥാൻ | ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിക്കെഴുതിയ എഴുത്തുകൾ | എഴുത്ത്, വായന: ഗൗരീനാഥൻ

    മലയാള ബ്ലോഗിങ്ങിന്റെ ശൈശവകാലം മുതൽ സഹയാത്രികയായ ഗൗരിനാഥൻ അക ശാരി ശാന്താനാഥന്റെ പുറത്തിറങ്ങാനിരിക്കുന്ന സഞ്ചാരസാഹിത്യത്തിൽ നിന്നും ഒരധ്യായം. രാജസ്ഥാനിന്റെ നേർജീവിതത്തിന്റെ ആരും പരാമർശിക്കാത്ത വേവും വേദനയും വരച്ചിടുന്ന വാക്കുകൾ.  

    രാജസ്ഥാൻ | ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിക്കെഴുതിയ എഴുത്തുകൾ എഴുത്ത്, വായന: ഗൗരീനാഥൻ   

    #കഥപറയാം

    • 7 min

Top Podcasts In Arts

The Stories of Mahabharata
Sudipta Bhawmik
20 Minute Books
20 Minute Books
Chanakya Neeti (Sutra Sahit)
Audio Pitara by Channel176 Productions
What The Hell Navya
IVM Podcasts
Hindi Song
KHASI SONG
New Songs Geet Kavita Haryanvi Ragni
Anand Kumar Ashodhiya