56 min

Quran Class Malayalam Lesson 2 (surah al-nas‪)‬ Malayalam Quran Class

    • Islam

ഖുർആൻ പഠനം

മൗലവി സഗീർ ശ്രീമൂലനഗരം

അന്നാസ്

അവതരണം: മക്കയില്‍

 അവതരണ ക്രമം: 21 

സൂക്തങ്ങള്‍: 6 ഖണ്ഡികകള്‍: 1

നാമങ്ങള്‍

ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍. مُعَوّذَتَيْن (അഭയാര്‍ഥനാ സൂറകള്‍) എന്ന് ഇവക്കൊരു പൊതുനാമവുമുണ്ട്. ഇമാം ബൈഹഖി 'ദലാഇലുന്നുബുവ്വതി'ല്‍ എഴുതുന്നു: ''ഇവയുടെ അവതരണവും ഒരുമിച്ചുതന്നെയായിരുന്നു. അക്കാരണത്താല്‍ രണ്ടിന്റെയും പൊതുനാമം മുഅവ്വിദതൈന്‍ എന്നാകുന്നു.'' രണ്ടു സൂറകളുമായി ബന്ധപ്പെട്ട ചര്‍ച്ചാവിഷയങ്ങള്‍ ഒന്നുതന്നെയായതുകൊണ്ട് നാം രണ്ടിനുംകൂടി ഒരു ആമുഖമെഴുതിയിരിക്കുകയാണ്. അനന്തരം അവയുടെ തര്‍ജമയും തഫ്‌സീറും വെവ്വേറെത്തന്നെ എഴുതിയിരിക്കുന്നു.

അവതരണകാലം

ഈ സൂറകള്‍ മക്കയില്‍ അവതരിച്ചതാണെന്ന് ഹസന്‍ ബസ്വരിയും ജാബിറുബ്‌നു സൈദും ഇക്‌രിമയും അത്വാഉം പ്രസ്താവിച്ചിരിക്കുന്നു. ഹ. അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍നിന്ന് അങ്ങനെയൊരു നിവേദനമുണ്ട്. പക്ഷേ, അദ്ദേഹത്തില്‍നിന്നുള്ള മറ്റൊരു നിവേദനം ഇവ മദനിയാണെന്നത്രെ. ഇതേ അഭിപ്രായമാണ് ഹ. അബ്ദുല്ലാഹിബ്‌നു സുബൈറിനും ഖതാദക്കുമുള്ളത്. ഈ രണ്ടാമത്തെ അഭിപ്രായത്തിനാധാരമായ നിവേദനങ്ങളിലൊന്ന് മുസ്‌ലിമും തിര്‍മിദിയും നസാഇയും മുസ്‌നദ് അഹ്മദും ഹ. ഉഖ്ബതുബ്‌നു ആമിറില്‍നിന്ന് ഉദ്ധരിച്ചിട്ടുള്ള ഈ നിവേദനമാകുന്നു: 'ഒരു ദിവസം റസൂല്‍ തിരുമേനി എന്നോട് പറഞ്ഞു: أَلَمْ تَرَ آيَاتٍ أُنْزِلَتِ اللَّيْلَةَ لَمْ يَرَ مِثْلَهُنَّ، أَعُوذُ بِرَبِّ الْفَلَق وَ أَعُوذُ بِرَبِّ النَّاس (നിങ്ങളറിഞ്ഞില്ലേ, ഇന്നു രാത്രി എനിക്കു ചില സൂക്തങ്ങളവതരിച്ചിരിക്കുന്നു. നി