458 episodi

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Dilli Dali S Gopalakrishnan

    • Cultura e società

Dilli Dali is a podcast initiative from Delhi, India on contemporary society and culture

    അച്ഛന്റെ ചൂണ്ടുവിരൽ : ലോക പിതൃദിന പോഡ്‌കാസ്റ്റ് : 2024 33/2024

    അച്ഛന്റെ ചൂണ്ടുവിരൽ : ലോക പിതൃദിന പോഡ്‌കാസ്റ്റ് : 2024 33/2024

    ലോകപിതൃദിന പോഡ്‌കാസ്റ്റ് : 2024
    എൻ്റെ അച്ഛൻ 2007 ൽ മരിച്ചപ്പോൾ എഴുതിയ 'അച്ഛന്റെ ചൂണ്ടുവിരൽ' എന്ന ആദരലേഖനം ഈ ലോകപിതൃദിനത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുന്നു .

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ
    16 ജൂൺ 2024

    • 15 min
    രക്തമിറ്റുന്ന ഒരു കേൾവിയനുഭവം, ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം 32/2024

    രക്തമിറ്റുന്ന ഒരു കേൾവിയനുഭവം, ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം 32/2024

    ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം :
    ഇരുപതാം നൂറ്റാണ്ടിലെ ഒരു മഹത്തായ പാശ്ചാത്യ സംഗീതശിൽപത്തെ പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ്

    ഉത്തര സ്കോട്ട്ലാന്റിൽ പതിനാറാം നൂറ്റാണ്ടിൽ പിശാചാവേശിച്ചു എന്നാരോപിക്കപ്പെട്ട് നാലായിരത്തിയഞ്ഞൂറോളം പേരെ മതവിചാരണയാൽ കൊന്നുകളഞ്ഞിരുന്നു. അതിൽ പതിനഞ്ചുകാരിയായ ഇസൊബൽ ഗൗഡിയും ഉണ്ടായിരുന്നു. പിശാചാണ് അവളെ ജ്ഞാനസ്നാനം ചെയ്യിച്ചത് , പിശാചുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു , പൂച്ചയും പട്ടിയുമായി മാറാട്ടം നടത്തി എന്നിങ്ങനെ നിരവധി ആരോപണങ്ങൾ അവൾ നേരിട്ടു . ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയശേഷം അവൾ നടത്തിയ കുമ്പസാരങ്ങൾ നമ്മെ ഞെട്ടിക്കുന്നതാണ്.

    1662 ൽ കൊല്ലപ്പെട്ട ഇസൊബലിന് 1990 ൽ ജെയിംസ് മക് മിലൻ എന്ന സ്‌കോട്ടിഷ് സംഗീതസംവിധായകൻ ഒരു മഹത്തായ സംഗീതശിൽപത്തിലൂടെ വൈകിയെങ്കിലും ഒരു യാത്രയയപ്പുനൽകി.
    ആ സംഗീതശിൽപത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
    കറുത്തവെളിച്ചം പോലെ ഒരു വിഷാദകാവ്യം.
    പോഡ്‌കാസ്റ്റിനൊടുവിൽ സംഗീതശില്പം പൂർണമായി നൽകിയിട്ടുണ്ട് .

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    • 39 min
    യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം : 31/2024ഒരു സമഗ്രചിത്രം

    യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം : 31/2024ഒരു സമഗ്രചിത്രം

    പ്രിയ സുഹൃത്തേ,
    തീവ്രവലതുപക്ഷത്തേക്കുള്ള ചായ്‌വുകൾ കാണിച്ചുകൊണ്ടാണ് 2024 ലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.
    പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയമാണ് വിശകലനം ചെയ്യുന്നത്.
    യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം - ഒരു സമഗ്രചിത്രം

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ
    11 ജൂൺ 2024

    • 15 min
    മൂന്നാമിടത്തിലെ മോദിയും ഫലസൂചനകളും : Amrith Lal talks about election results 2024 30/2024

    മൂന്നാമിടത്തിലെ മോദിയും ഫലസൂചനകളും : Amrith Lal talks about election results 2024 30/2024

    ഇന്ത്യൻ രാഷ്ട്രീയത്തെ മൗലികമായ കാഴ്ചപ്പാടുകളോടെ , ചരിത്രബോദ്ധ്യത്തോടെ നോക്കിക്കാണുന്ന ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളാണ് Hindustan Times ൻ്റെ Editor , Views ആയ അമൃത് ലാൽ .
    പതിനെട്ടാം ലോക് സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുഫലത്തെ വിശദമായി അവലോകനം ചെയ്യുന്ന പോഡ്‌കാസ്റ്റാണിത് .
    ഹിന്ദുത്വയുടെ പരിശീലനശാലയായ ഉത്തർ പ്രദേശ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എന്താണ് നമ്മുടെ രാജ്യത്തോട് പറയാൻ ശ്രമിക്കുന്നത് ?
    അധികാരമാറ്റം ഉണ്ടായില്ലെങ്കിലും എന്തുകൊണ്ട് മനുഷ്യാവകാശപ്രവർത്തകരും ഭരണഘടനാമൂല്യസംരക്ഷകരും ആഹ്ളാദത്തിമിർപ്പിൽ ? ഈ ആഹ്ളാദം അസ്ഥാനത്താണോ ?
    വ്യക്തികേന്ദ്രീകൃതമായ , അവതാരസദൃശമെന്ന് സ്വയം കരുതിവശായ മനോനിലയിലേക്ക് പരിണമിച്ച നരേന്ദ്ര മോദിയ്ക്ക് ഒരു സഖ്യകക്ഷിഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ ? RSS എന്തു നിലപാടുകൾ എടുക്കും ?
    ED , IT , കോടതികൾ , മാദ്ധ്യമങ്ങൾ തുടങ്ങിയവ എങ്ങനെ മാറിചിന്തിക്കും ?
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    09 ജൂൺ 2024

    • 35 min
    ഡൽഹിയിലെ ഒരു മലയാളിപത്രപ്രവർത്തകന്റെ കാൽനൂറ്റാണ്ട് : In conversation with A.S Suresh Kumar 29/2024

    ഡൽഹിയിലെ ഒരു മലയാളിപത്രപ്രവർത്തകന്റെ കാൽനൂറ്റാണ്ട് : In conversation with A.S Suresh Kumar 29/2024

    എ എസ് സുരേഷ് കുമാർ ഡൽഹിയിൽ മലയാളം പത്രപ്രവർത്തകനായി എത്തിയത് കാൽനൂറ്റാണ്ടിന് മുൻപാണ് . ഇന്ത്യ എന്ന മതേതര-ലിബറൽ -ജനാധിപത്യ ആശയത്തിന്റെ അസ്ഥിവാരത്തിലായിരുന്നു അന്ന് ജേർണലിസം . 2024 മെയ് മുപ്പത്തിയൊന്നാം തീയതി സുരേഷ് കുമാർ ഡൽഹിയിൽ നിന്നും വിരമിക്കുമ്പോൾ ആ ഇന്ത്യ കണ്ടാലറിയാത്ത വിധം മാറിപ്പോയിരിക്കുന്നു.
    പരിചയിച്ച വലിയ പത്രപ്രവർത്തകരുടെ നിരയെക്കുറിച്ച് സുരേഷ് ഓർക്കുന്നു.
    ഇക്കാലമത്രയും , സുരേഷ് നേരിട്ടു റിപ്പോർട്ട് ചെയ്ത ഗുജറാത്ത് കലാപം അടക്കം , ഇന്ത്യൻ സമൂഹത്തിന്റെ പരിണാമഗതികളും ഡൽഹിയിലെ മാധ്യമപ്രവർത്തനത്തിലെ പരിണാമങ്ങളും ഒരു സംഭാഷണത്തിൽ എ എസ് സുരേഷ് കുമാർ പങ്കുവെയ്ക്കുന്നു .
    മാധ്യമം ദിനപ്പത്രത്തിൻ്റെ ഡൽഹിയിലെ ചീഫ് ഓഫ് ബ്യുറോ ആണ് സുരേഷ്‌കുമാർ .

    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    29 മെയ് 2024

    • 38 min
    പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ : Dr Manoj Kuroor on Kalamandalam Krishnankutty Poduval 28/2024

    പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ : Dr Manoj Kuroor on Kalamandalam Krishnankutty Poduval 28/2024

    'തൻ്റെ ഹനുമാൻ എനിക്കുവെറും പൂച്ചക്കുട്ടിയാടോ'

    കലാമണ്ഡലം രാമൻകുട്ടിനായരോട് ഒരിക്കൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ പറഞ്ഞത് .

    ' പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ'
    ദില്ലി -ദാലിയുടെ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ജന്മശതാബ്ദി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
    2024 മെയ് 28 ആണ് ആദ്ദേഹത്തിന്റെ നൂറാം ജന്മദിനം.

    ' അടിമുടി കല, അകം പുറം കല' ആ സർഗ്ഗജീവിതത്തെക്കുറിച്ച് ഡോ . മനോജ് കുറൂർ ആഴത്തിൽ വിശദമായി സംസാരിക്കുന്നു.
    ദൈർഘ്യം : 38 മിനിട്ട്

    സ്നേഹത്തോടെ

    എസ് . ഗോപാലകൃഷ്ണൻ
    26 മെയ് 2024

    • 38 min

Top podcast nella categoria Cultura e società

Passa dal BSMT
Gianluca Gazzoli
EuroCronache
OnePodcast
Tintoria
OnePodcast
Chiedilo a Barbero - Intesa Sanpaolo On Air
Intesa Sanpaolo e Chora Media
ONE MORE TIME  di Luca Casadei
OnePodcast
ULTRASTORIE
Fanpage.it

Potrebbero piacerti anche…

Agile Malayali Malayalam Podcast
Vinod Narayan
Vayanalokam Malayalam Book Podcast
Vayanalokam
Truecopy THINK - Malayalam Podcasts
THINK
Penpositive Outclass
Penpositive Podcasts
Pahayan Media Malayalam Podcast
Vinod Narayan
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
MediaOne Podcasts