Dilli Dali

S Gopalakrishnan

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  1. പതിനാറാം നൂറ്റാണ്ടിലെ ബംഗാളി പെൺരാമായണം ഇപ്പോൾ മലയാളത്തിൽ

    1 G FA

    പതിനാറാം നൂറ്റാണ്ടിലെ ബംഗാളി പെൺരാമായണം ഇപ്പോൾ മലയാളത്തിൽ

    പെണ്ണുങ്ങളുടെ രാമായണത്തിൽ ഏറ്റവും പ്രധാനം ബാലകാണ്ഡവും ഉത്തരരാമായണവുമാണ്.യുദ്ധകാണ്ഡമോ, സുന്ദരകാണ്ഡമോ, ആരണ്യകാണ്ഡമോ അതിൽ പ്രാധാന്യത്തോടെ വരാറില്ല.ചന്ദ്രബതീരാമായണത്തിൽ രാമനെ ശിലാഹൃദയനെന്നും പാപിയെന്നും വിളിയ്ക്കുന്നുണ്ട് . രാമൻ മാനസികനില തെറ്റിപ്പോയ ഭീരുവാണെന്നും ചന്ദ്രബതിയുടെ രാമായണത്തിൽ പറയുന്നു.വിവർത്തക പറയുന്നത് കുമാരനാശാൻ കൽക്കത്തയിലുണ്ടായിരുന്ന സമയത്ത് ചന്ദ്രബതീരാമായണത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകാമെന്നാണ്.പതിനാറാം നൂറ്റാണ്ടിൽ ബംഗാളിഭാഷയിലുണ്ടായ ഈ പെൺരാമായണം മൂലഭാഷയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത ഗീതാഞ്ജലി കൃഷ്ണനുമായുള്ള ഒരു സംഭാഷണമാണ് ഇത് .

    32 min
  2. രാജ്‌മോഹൻ ഗാന്ധിയ്ക്ക് തൊണ്ണൂറുതികയുമ്പോൾ: അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി ചേട്ടനെക്കുറിച്ചെഴുതിയ

    12 AGO

    രാജ്‌മോഹൻ ഗാന്ധിയ്ക്ക് തൊണ്ണൂറുതികയുമ്പോൾ: അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി ചേട്ടനെക്കുറിച്ചെഴുതിയ

    ഓഗസ്റ്റ് ഏഴാം തീയതി രാജ്‌മോഹൻ ഗാന്ധിയുടെ തൊണ്ണൂറാം പിറന്നാളായിരുന്നു.ചേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് അനിയൻ ഗോപാൽകൃഷ്ണ ഗാന്ധി എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി ദാലി പോഡ്‌കാസ്റ്റ് .' എന്നും എപ്പോഴും മോഹൻ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ജീവിതപരിസരങ്ങളേക്കാൾ ഉയരമുള്ളയാളായിരുന്നു. ഹൃസ്വകാലത്തേക്ക് നോക്കിജീവിക്കാനല്ല ജീവിതം അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഹൃസ്വചക്രവാളങ്ങൾക്കപ്പുറത്തേക്ക് നോക്കിജീവിക്കാനാണ് 'പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

    16 min
  3. എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ? സാറാ ജോസഫ് 34/2025

    23 LUG

    എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ? സാറാ ജോസഫ് 34/2025

    എന്തുകൊണ്ട് വി .എസ്സിനെ മലയാളി ഇത്രമേൽ സ്നേഹിക്കുന്നു ?എഴുത്തുകാരി സാറാ ജോസഫ് സംസാരിക്കുന്നു.കാരുണ്യത്താൽ എന്നും സ്ത്രീപക്ഷത്ത്.എന്നും സ്വയം നവീകരിച്ചു.ആജീവനാന്ത റിബൽ.സൂര്യനെല്ലി , ഐസ് ക്രീം പാർലർ , വിതുര, കിളിരൂർ സ്ത്രീപീഡനകേസുകളുടെ വെളിച്ചത്തിൽ ,നിരവധി പരിസ്ഥിതിസമരങ്ങൾ, മിച്ചഭൂമിയ്ക്കായുള്ള സമരങ്ങൾ, ഒരിക്കലും പാർട്ടിയെ ഉപേക്ഷിക്കാത്ത ഉൾപാർട്ടി സമരങ്ങൾ, എന്നും പാവപ്പെട്ടവർക്കൊപ്പം...നിരവധി അനുഭവങ്ങളുടെ വെളിച്ചത്തിൽ സാറാ ജോസഫ് അസാധാരണനായ കമ്മ്യൂണിസ്റ്റുകാരൻ വി .എസ് . അച്യുതാനന്ദനെ അനുസ്മരിക്കുന്നു.

    34 min
  4. ഗസയിലെ കൂട്ടക്കൊലയും വംശഹത്യാപഠനങ്ങളുടെ ഭാവിയും : Omer Bartov എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ 33/2025

    18 LUG

    ഗസയിലെ കൂട്ടക്കൊലയും വംശഹത്യാപഠനങ്ങളുടെ ഭാവിയും : Omer Bartov എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ 33/2025

    'ലോകചരിത്രത്തിലെ കൂട്ടക്കൊലകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഇസ്രയേലിനെതിരേ മിണ്ടാതിരിക്കുകയും ചെയ്യുന്ന പാണ്ഡിത്യം അപലപനീയമാണ്. ഗസയിലെ കൂട്ടക്കൊലയ്ക്കുശേഷം ലോകത്തിലെ സർവകലാശാലകളിൽ ഇതുവരെ നടന്നതുപോലെയുള്ള GENOCIDE പഠനവും ഗവേഷണവും അസാദ്ധ്യമാകും.'Holocaust and Genocide ചരിത്രപണ്ഡിതനും , ഇസ്രയേലി-അമേരിക്കൻ ചരിത്രകാരനും ജൂതനുമായ പ്രൊഫസ്സർ Omer Bartov ജൂലായ് പതിനഞ്ചാം തീയതിയിലെ ന്യൂ യോർക്ക് ടൈംസിൽ എഴുതിയ ആധികാരികലേഖനത്തിന്റെ മലയാളപരിഭാഷയാണ് പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ' ഗസയിലെ കൂട്ടക്കൊലയും വംശഹത്യാപഠനങ്ങളുടെ ഭാവിയും 'സ്നേഹത്തോടെ എസ്‌ . ഗോപാലകൃഷ്ണൻ

    22 min

Descrizione

Dilli Dali is a podcast initiative from Delhi, India on contemporary society and culture