6 分鐘

RECORD BOOK PODCAST Ep #3: ടി20 ജനറേഷന് അറിയാമോ പുജാരയുടെ റെയ്ഞ്ച്‪!‬ Record Book

    • 體育新聞

ഇന്ത്യൻ മധ്യനിരയിലെ പുതിയ വൻമതിലായ ചേതേശ്വർ പുജാരയ്ക്ക് ജൻമദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം. 2018 ലെയും 2021 ലെയും ആസ്‌ട്രേലിയൻ പരമ്പര വിജയത്തിന്റെ നെടുംതൂൺ ആണ് പുജാര.  വിസ്ഡൺ ക്രിക്കറ്റിന്റെ സ്റ്റാറ്റസ് പ്രകാരം കഴിഞ്ഞ രണ്ട് ബോർഡർ ഗാവസ്‌കർ ട്രോഫിയിലും ഓസീസ് ബോളർമാർഎറിഞ്ഞ മൊത്തം ബോളുകളിൽ 25 ശതമാനവും നേരിട്ടത് പൂജാരയാണ്! ഇന്ത്യ ചരിത്രവിജയം നേടിയ ​ഗാബയിൽ പുജാരയ്ക്ക് ഒരു പോരാളിയുടെ മുഖമായിരുന്നു. ഇന്ത്യയുടെ ജയം വൈകിക്കുന്നെന്ന് പരിതപിച്ചവർക്കു മുന്നിൽ അയാൾ നേരിട്ട ആ 211 പന്തുകൾ കൂടിയായിരുന്നു വിജയത്തിന്റെ കളമൊരുക്കിയത്. 11 തവണ ദേഹത്തും ഹെല്മറ്റിനു പിന്നിലും കൈയിലും വാരിയെല്ലിലും വിരലിലുമെല്ലാം ഏറുകൊണ്ടിട്ടും ക്രീസിൽ പാറ പോലെ നിന്ന് അയാൾ മുട്ടിയിട്ട ഓരോ പന്തും പുകഴ്പെറ്റ ഓസീസ് ബോളർമാരുടെ ക്ഷമയും കായികക്ഷമതയും ഊറ്റിയെടുക്കുകയായിരുന്നു. പുജാരയുടെ ജൻമദിനത്തിൽ അദ്ദേ​ഹത്തിന്റെ അവിശ്വസനീയമായ ടെസ്റ്റ് റെക്കോർഡുകളിലേക്ക് കാതോർക്കാം, റെക്കോർഡ് ബുക്ക്- ടി20 ജനറേഷന് അറിയാമോ പുജാരയുടെ റെയ്ഞ്ച്!