Kalakaumudi News KALAKAUMUDI
-
- News
Kalakaumudi News
-
കേരളത്തിൽ കാലുറപ്പിക്കാൻ ലുലു | Lulu Group to Open 5 Hypermarkets In Kerala
കേദുബായ്; തിരുവനന്തപുരത്തെ മാളിന് പുറമെ കേരളത്തിൽ 5 പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ് ഉടമ എം.എം യൂസഫലി. കോവിഡ് മൂലം മന്ദഗതിയിലായ ഇ - കോമേഴ്സ് ശക്തിപ്പെടുത്തുമെന്നും അതിന്റെ ഭാഗമായാണ് 5 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മാൾ വരുന്ന മാർച്ചിൽ തുറക്കും. നേരത്തെ തുറക്കാനിരുന്നതാണെങ്കിലും കോവിഡ് വന്നതോടെ മാളിന്റെ പണി പിന്നെയും നീണ്ടു.
VIDEO : https://youtu.be/O_eiNy-APhU
ചൈനയുമായുള്ള പ്രശ്നങ്ങൾ നിരീക്ഷിക്കുകയാണ്. ഇന്ത്യയിൽ പുതിയ നിർമ്മാണ യൂണിറ്റുകൾ തുടങ്ങേണ്ടിവന്നാൽ അതിനും സജ്ജമാകുമെന്നും തിരുവനന്തപുരത്തു ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു. യുഎഇ , ഇന്തോനേഷ്യ, ഈജിപ്ത് , എന്നെ രാജ്യങ്ങളിൽ പുതിയ ഹൈപ്പെർമാർക്കെറ്റുകൾ തുറന്നു. ഒരുവർഷത്തിനുള്ളിൽ യുഎഇയിൽ മാത്രമായി 12 ഹൈപ്പെർമാർകെട്ടുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.