318 afleveringen

Story 1 Ammaude Kozhi -Bedtime stories for kids-
മുത്തശ്ശികഥ കേട്ടുറങ്ങിയ ബാല്യം എന്നും നൊസ്റ്റാൾജിയ ആണ്. ഇപ്പോൾ കഥ വായിക്കാൻ സമയമില്ലെന്നും കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാൻ സാഹചര്യമില്ലെന്നുമൊക്കെ സങ്കടപെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. കഥയുടെ പുതിയ അനുഭവമായി ഇനി കേൾക്കാം ഓഡിയോ ബുക്കുകളും. കഥകൾ വായിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇനി മുതൽ വായിച്ചുകേൾക്കാം.

RADHAMADHAVAM Radhamani Rajendran

    • Kind en gezin

Story 1 Ammaude Kozhi -Bedtime stories for kids-
മുത്തശ്ശികഥ കേട്ടുറങ്ങിയ ബാല്യം എന്നും നൊസ്റ്റാൾജിയ ആണ്. ഇപ്പോൾ കഥ വായിക്കാൻ സമയമില്ലെന്നും കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കാൻ സാഹചര്യമില്ലെന്നുമൊക്കെ സങ്കടപെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. കഥയുടെ പുതിയ അനുഭവമായി ഇനി കേൾക്കാം ഓഡിയോ ബുക്കുകളും. കഥകൾ വായിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇനി മുതൽ വായിച്ചുകേൾക്കാം.

    കുരങ്ങിന്റെ ഹൃദയം

    കുരങ്ങിന്റെ ഹൃദയം

    ഒരിക്കൽ ഒരു കാട്ടിൽ രണ്ട് ചങ്ങാതിമാർ പാർത്തിരുന്നു, ഒരാൾ ഒരു ചീങ്കണ്ണിയും, മറ്റെയാൾ ഒരു കുരങ്ങും. അവർ വളരെ യഥാർത്ഥ ചങ്ങാതിമാരായിരുന്നു. കാട്ടിൽ ഒരു നദിയുണ്ടായിരുന്നു. ചീങ്കണ്ണി ആ നദിയിലും, കുരങ്ങൻ അതിന് ചുറ്റുമുള്ള കാട്ടിലുമാണ് വസിച്ചിരുന്നത്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവർ തമ്മിൽ കാണുമായിരുന്നു. നദിയുടെ കരയിൽ ഒരു അത്തിമരം നില്പുണ്ടായിരുന്നു. കുരങ്ങൻ എന്നും നദിക്കരയിൽ വന്ന് ആ അത്തിമരത്തിൽ കയറും. ഈ സമയം ചീങ്കണ്ണി കരയിൽ വന്ന് കുരങ്ങനോടൊപ്പം പാകമായ അത്തിപ്പഴം കഴിച്ചിരുന്നു. പോകുന്നതിന് മുൻപ് കുരങ്ങൻ കുറേ അത്തിപ്പഴം പറിച്ച് തന്റെ ചങ്ങാതിയുടെ ഭാര്യക്കുവേണ്ടി നൽകുമായിരുന്നു. ഇപ്രകാരം രണ്ട് ചങ്ങാതിമാരും വളരെ സന്തോഷത്തോടെ ജീവിച്ചുപോന്നു.


    ---

    Send in a voice message: https://podcasters.spotify.com/pod/show/podcast100/message

    • 5 min.
    അഹങ്കാരിയായ ഗുസ്തിക്കാരൻ

    അഹങ്കാരിയായ ഗുസ്തിക്കാരൻ

    ഒരു ഗ്രാമത്തിൽ, വളരെ അഹംഭാവിയായ ഒരു ഗുസ്തിക്കാരൻ ജീവിച്ചിരുന്നു. പ്രകൃതത്തിൽ അവൻ പോക്കി രിയായിരുന്നു. അവന് രക്ഷിതാക്കളൊന്നും ഉണ്ടായിരുന്നില്ല. തന്റെ ചെറിയ കുടിലിൽ ഒറ്റക്കാണ് അവൻ താമസിച്ചിരു ന്നത്. ദിവസത്തിന്റെ ഒട്ടുമുക്കാൽ സമയവും അവൻ നിര ത്തിലൂടെ കറങ്ങിനടക്കുകയും കണ്ടുമുട്ടുന്ന എല്ലാവരോടും വഴക്ക് കൂടുകയും ചെയ്യുമായിരുന്നു. ഗ്രാമത്തിലെ ജനങ്ങൾ ക്കെല്ലാം അവൻ വലിയ ഒരു ശല്യമായിരുന്നു. ഈ തെമ്മാ ടിയുടെ വന്യവും നീചവുമായ പ്രവർത്തികളെ ഇല്ലായ്മചെ യ്യുന്നതിന് ഗ്രാമമുഖ്യനും അയാളുടെ സഭയും കൂലംങ്കുഷ മായി ചിന്തിച്ചു. പക്ഷേ ഒന്നും ഗുസ്തിക്കാരന്റെ മുന്നിൽ ഫല പ്രദമായിരുന്നില്ല. അവൻ വളരെ കരുത്തനും കായികാ ഭ്യാസം നല്ലവണ്ണം പരിശീലിച്ചിരുന്നവനും ആയിരുന്ന തുകൊണ്ട് ഒരു മൽപ്പിടിത്തത്തിൽ പത്തിൽക്കൂടുതൽ ആളുകളെ അവന് കൈകാര്യം ചെയ്യുവാൻ കഴിയുമായി രുന്നു. ശശിധരൻ എന്നായിരുന്നു അവന്റെ പേര്.


    ---

    Send in a voice message: https://podcasters.spotify.com/pod/show/podcast100/message

    • 6 min.
    ക്ഷീണിതനായ സഞ്ചാരി

    ക്ഷീണിതനായ സഞ്ചാരി

    ഒരു ദിവസം, ഒരു യാത്രക്കാരൻ തന്റെ ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് നടക്കുകയായിരുന്നു. പട്ടണത്തിൽ എത്തിച്ചേരുവാൻ അയാൾക്ക് വളരെ ദൂരം നടക്കേണ്ടതുണ്ടായിരുന്നു. മൊത്തം അകലത്തിന്റെ പകുതിയും അയാൾ അപ്പോൾത്തന്നെ തരണം ചെയ്ത് കഴിഞ്ഞിരുന്നു. പക്ഷേ, യാത്ര ചെയ്യുവാൻ കഴിയാത്തവ ണ്ണം അയാൾ വളരെയധികം വൈകിപ്പോയി. സന്ധ്യ കഴിഞ്ഞു, എങ്ങും ഇരുൾ പരക്കാൻ തുടങ്ങി. രാത്രി തങ്ങുവാൻ ഒരു അഭയസ്ഥാനത്തിനുവേണ്ടി അയാൾ പരതി. പക്ഷെ, രാത്രിയുടെ മരവിപ്പിക്കുന്ന തണുപ്പിൽ നിന്നും അയാളെ രക്ഷിക്കുവാൻ അടുത്തൊരിടത്തും സുരക്ഷിതമായ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. അവസാനം നിന്നിരുന്നിടത്തു നിന്നും ഒരല്പം അകലെയായി ഒരു വീട് കാണുകയും, ആ വീടിനെ ലക്ഷ്യമാക്കി അങ്ങോട്ട് നടക്കുകയും ചെയ്തു. വിശപ്പ് അയാളുടെ ഉള്ളിൽ വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു.


    ---

    Send in a voice message: https://podcasters.spotify.com/pod/show/podcast100/message

    • 4 min.
    ദേവിയുടെ അനുഗ്രഹം

    ദേവിയുടെ അനുഗ്രഹം

    ഒരിക്കൽ ഒരേ അയൽപക്കത്ത് രണ്ട് വ്യക്തികൾ താമസിച്ചിരുന്നു. ഒരാൾ വളരെ അത്യാഗ്രഹിയും മറ്റെയാൾ ഒരു അസൂയക്കാരനും ആയിരുന്നു. എന്ത് കിട്ടിയാലും അത്യാഗ്രഹി കൂടുതൽ കിട്ടുവാൻ അതിയായി കൊതിച്ചി രുന്നു. ഒന്നും അയാൾക്ക് മതിയാകുമായിരുന്നില്ല. നേരേ മറിച്ച്, അസൂയക്കാരൻ ഒരു വ്യത്യസ്ഥ മനുഷ്യനായിരുന്നു. കൂടുതൽ കിട്ടണമെന്ന വലിയ ആശയൊന്നും അയാൾക്കു ണ്ടായിരുന്നില്ല. പക്ഷെ, അയാൾ മറ്റുള്ളവരുടെ അഭിവൃദ്ധി ഇഷ്ടപ്പെട്ടിരുന്നില്ല. ആരെങ്കിലും അഭിവൃദ്ധിപ്പെട്ടാൽ, അത് അയാളുടെ ഉറക്കം കെടുത്തുമായിരുന്നു.


    ---

    Send in a voice message: https://podcasters.spotify.com/pod/show/podcast100/message

    • 4 min.
    ഗുസ്തിക്കാരന്റെ വിഡ്ഢിത്തം

    ഗുസ്തിക്കാരന്റെ വിഡ്ഢിത്തം

    ഒരിക്കൽ ഗ്രീസിലുള്ള ഒരു ഗ്രാമത്തിൽ വളരെ പാവപ്പെട്ട ഒരു കർഷകൻ ജീവിച്ചിരുന്നു. മറ്റുള്ള കർഷകരുടെ പാടങ്ങളിൽ പണിയെടുത്ത് അവരിൽനിന്നും ലഭിച്ചിരുന്ന വേതനംകൊണ്ടാണ് അയാൾ ജീവിച്ചുപോന്നത്. അയാൾക്ക് ഒരു കൊച്ചു മകനുണ്ടായിരുന്നു. ഒരു രാജകുമാരനെപ്പോലെ അവനെ വളർത്തണമെന്ന് അയാൾ ആഗ്രഹിച്ചു. പക്ഷേ കിട്ടുന്ന തുച്ഛമായ വേതനംകൊണ്ട് അയാൾക്ക് തന്റെ ആഗ്രഹം നിറവേറ്റുവാനാകുമായിരുന്നില്ല. എന്നാലും, മകന്റെ ആവശ്യ ങ്ങളെ തൃപ്തിപ്പെടുത്തുവാൻ തന്നാലാകുന്നതെല്ലാം അയാൾ ചെയ്തു. ക്രമേണ അവൻ ഒരു ബാലനായി വളർന്നു. ആരോഗ്യ ദായകവും പോഷകഗുണമുള്ളതുമായ ഭക്ഷണം നൽകപെട്ടിരു ന്നതുകൊണ്ട് അവൻ വളരെ കരുത്തനായ ഒരു ബാലനായി ത്തീർന്നു. യൂനിസ് എന്നായിരുന്നു അവന്റെ പേര്.


    ---

    Send in a voice message: https://podcasters.spotify.com/pod/show/podcast100/message

    • 5 min.
    വരരുചിയും വനദേവതമാരും

    വരരുചിയും വനദേവതമാരും

                       വിക്രമാദിത്യൻ്റെ രാജസദസ്സിലെ പണ്ഡിതനായ വരരുചിക്കു വി ദേശ പണ്ഡിതനെ തോല്പിക്കുന്നതിനുള്ള സഹായം വനദേവതമാരിൽ നിന്നും എങ്ങനെയാണ് ലഭിച്ചത് ...........................


    ---

    Send in a voice message: https://podcasters.spotify.com/pod/show/podcast100/message

    • 5 min.

Top-podcasts in Kind en gezin

Help, ik heb een puber!
Kluun, Yvanka / Corti Media
Moeders of Loeders
Saskia Weerstand & Rebecca Boektje / Middle Child Media / Buro Bagsy
NOS Jeugdjournaal
NPO Zapp / NOS
Het Klokhuis
NPO Zapp / NTR
Co&Zo
Nina de la Croix & Rick Paul van Mulligen
Zus & Zo
Elise & Vita / Middle Child Media