100 episodes

On Hit 967, we bring to you news from all over the world, catering especially to our Malayalee listeners.

Special News on Hit 967 Special News on Hit 96.7

  • Music

On Hit 967, we bring to you news from all over the world, catering especially to our Malayalee listeners.

  ധോണിയോടും വിജയ് സേതുപതിയോടും കലഹിക്കുമ്പോൾ

  ധോണിയോടും വിജയ് സേതുപതിയോടും കലഹിക്കുമ്പോൾ

  ഐ പി എല്ലിലൊരു കളി തോറ്റാൽ തോറ്റ ടീമിന്റെ ക്യാപ്റ്റനോടുള്ള വെറുപ്പ് 
  നിങ്ങളെങ്ങെനെയാണ് പ്രകടിപ്പിക്കുന്നത്?
  അയാളെ തെറിവിളിച്ച കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ തെറിവിളിക്കും. 
  അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പിന്നാലെ കൂടി ഡിസ്‌ലൈക് ചെയ്യും.
  ഈ മനോഭാവം പോലും പൊതുസമൂഹത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല. 
  ഇതുപോലെ തന്നെ നിങ്ങൾക്കിഷ്ടമല്ലാത്ത സിനിമയിൽ അഭിനയിക്കാൻ 
  ഒരഭിനേതാവ് തയ്യാറായാൽ അയാളോടുള്ള പ്രതികരണം എങ്ങനെയായിരിക്കും?
  നേരത്തെപ്പറഞ്ഞതു തന്നെയാണ് ഉത്തരം. 
  എന്നാൽ നിങ്ങൾക്കിഷ്ടമല്ലാത്തതു ചെയ്താൽ ചെയ്തയാളിന്റെ 
  കുഞ്ഞുമകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് 
  എന്തു മനോവിചാരമാണ്.
  നിങ്ങൾക്കിഷ്ടമല്ലാത്ത കാര്യങ്ങളുണ്ടായാൽ ആദ്യം തോന്നുന്നത് 
  ഈ വിചാരമാണെങ്കിൽ നമ്മളിപ്പോഴും ഏതു ലോകത്താണ് ജീവിക്കുന്നത്?
  ധോണിയോടും വിജയ്‌സേതുപതിയോടും വിദ്വേഷപ്രകടനം നടത്തിയതിങ്ങനെയാണെങ്കിൽ 
  സാധാരണമനുഷ്യരോട് നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്. 
  എന്തൊരു സ്ത്രീ വിരുദ്ധത
  സ്ത്രീ വിരുദ്ധത
  അങ്ങനൊരു നിലപാടെടുക്കും മുമ്പ് ഒന്നു കണ്ണാടി നോക്കൂ.
  എന്നിട്ട് സത്യസന്ധമായി പറയൂ 
  ഞാനൊരു സ്ത്രീവിരുദ്ധതയും ചെയ്യുന്നില്ലെന്ന്...

  സ്‌പെഷ്യൽ ന്യൂസ് 

  ധോണിയോടും വിജയ് സേതുപതിയോടും കലഹിക്കുമ്പോൾ

  See omnystudio.com/listener for privacy information.

  • 4 min
  അഭ്രപാളിക്ക് പിന്നിലെ മേരിക്കുട്ടിമാർ

  അഭ്രപാളിക്ക് പിന്നിലെ മേരിക്കുട്ടിമാർ

  മാത്തുക്കുട്ടിക്ക് ആണിന്റെ രൂപമായിരുന്നു 
  എന്നാൽ പെണ്ണിന്റെ സ്വഭാവമായിരുന്നു. 
  അതുകൊണ്ടവൾക്ക് മേരിക്കുട്ടിയാവണമെന്ന ആഗ്രഹം വീട്ടിൽ തുറന്നുപറഞ്ഞു. 
  അതുണ്ടാക്കിയ പ്രതിസന്ധികളാണ് ഞാൻ മേരിക്കുട്ടിയെന്ന സിനിമ.
  വീട്ടിനുള്ളിൽ നിന്നു തുടങ്ങുന്നു അവളുടെ പ്രശ്നങ്ങൾ.

  സമൂഹം മേരിക്കുട്ടിമാരെ ശിഖണ്ടിയെന്നും മൂന്നാം ലിംഗമെന്നും 
  ഹിജടയെന്നും നപുംസകമെന്നുമൊക്കെ വിളിച്ചു കളിയാക്കി. 
  അതിന്റെ കാരണം അവരെന്താണ് എന്നറിയാത്തത് കൊണ്ടായിരുന്നു.

  ട്രാന്‍സ്ജന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍, ഇന്റര്‍ സെക്‌സ്,
  LGBTQI ഇതൊക്കെ എന്താണെന്ന് എത്രപേർക്കറിയാം?

  ഞാൻ മേരിക്കുട്ടിമാത്രമല്ല ഇന്ദ്രൻസിനു പുരസ്‌കാരം കിട്ടിയ 
  ആളൊരുക്കവും ഇതേ വിഷയമാണ് പരാമർശിച്ചത്. 

  ട്രാന്‍സ്ജന്‍ഡര്‍ ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സിനിമകൾ 
  അതിൽ ഞാൻ മേരിക്കുട്ടി വാണിജ്യപരമായി വിജയിച്ചതാണ്.
  അതിനർത്ഥം കൂടുതൽ ആളുകൾ കണ്ടുവെന്ന്.
  അങ്ങനെയെങ്കിൽ ഇവരോട് നമ്മുടെ മനോഭാവം മാറേണ്ടതല്ലേ?
  എന്നിട്ട് മാറിയോ?


  സ്‌പെഷ്യൽ ന്യൂസ് 

  അഭ്രപാളിക്ക് പിന്നിലെ മേരിക്കുട്ടിമാർ

  See omnystudio.com/listener for privacy information.

  • 7 min
  ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട

  ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട

  ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ
  ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം
  ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ
  ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി'

  അക്കിത്തം പ്രധാനമായി പറഞ്ഞത് 
  ' ജന്മന ഏതു മനുഷ്യനും നല്ലവനാണ് ' എന്നാണ്. 
  അതുകൊണ്ടാണ് സ്നേഹവും സമത്വവും കൊതിച്ചൊരു 
   കവി ഹൃദയം അദേഹത്തിനു സ്വന്തമായത്.

  സ്വച്ഛമായ ഭൂമി 
  സംസ്കാരസമ്പന്നനായ മനുഷ്യൻ 
  സമാധാനത്തിന്റെ ദർശനം 

  മഹാകവി അക്കിത്തം
  ''സ്നേഹിപ്പൂ ഞാനിമ്മുഗ്ദ്ധ ലോകത്തെ
  ജീവൻ കൊണ്ടും
  സ്നേഹിക്കും ലോകം തിരിച്ച്ചെന്നെയു-
   മേന്നെ''
  സ്നേഹത്തിന്റെ, പരോപകാരത്തിന്റെ, നന്മയുടെ 
  സൂര്യപ്രകാശം കവിതയിലും 
  വിശുദ്ധിയുടെ നറുനിലാവ് ജീവിതത്തിലും  
  പകർത്തിയ കവി  


  സ്‌പെഷ്യൽ ന്യൂസ് 

  ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരന് വിട

  See omnystudio.com/listener for privacy information.

  • 8 min
  വിത്തെടുത്തുണ്ണരുതേ നാട്ടാരേ...

  വിത്തെടുത്തുണ്ണരുതേ നാട്ടാരേ...

  കന്നിയിലെ മകം നക്ഷത്രം 
  നെല്ലിന്റെ പിറന്നാളാണെന്ന്..
  നെല്ലിനെ കുറിച്ചു പറഞ്ഞാൽ തീർച്ചയായും 
  ചെറുവയൽ രാമനെക്കുറിച്ചു പറയണം.

  അദ്ദേഹം മുന്നോട്ടുവെക്കുന്ന വിത്തറിവുകൾ 
  കൃഷിപാഠങ്ങൾ 
  വാസ്തവത്തിൽ ജീവിത പാഠങ്ങളാണ്.

  ജീവിക്കാൻ വേണ്ടി കൃഷി ചെയ്തിരുന്നതും 
  കച്ചവടത്തിനായി കൃഷി ചെയ്യുന്നതും തമ്മിലുള്ള വിത്യാസം 
  ഇന്നത്തെ കമ്പോള ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുണ്ട്.

  മണ്ണിൽ പണിയെടുക്കാൻ ക്ഷമ വേണം 
  തിരക്കിട്ടോടുന്നവർക്ക് കൃഷിപ്പണി പറ്റിയതല്ല 

  മണ്ണറിഞ്ഞു വിത്തിടണം 
  ഇതടിസ്ഥാന പാഠമാണ് 
  കൃഷിക്കും ജീവിതത്തിനും 

   സ്‌പെഷ്യൽ ന്യൂസ് 

  വിത്തെടുത്തുണ്ണരുതേ നാട്ടാരേ...

  See omnystudio.com/listener for privacy information.

  • 7 min
  എന്റെ സ്‌കൂൾ എന്റെ അഭിമാനം

  എന്റെ സ്‌കൂൾ എന്റെ അഭിമാനം

  ഒരധ്യാപകൻ ഒരിക്കൽ മുൻകൂട്ടി അറിയിക്കാതെയൊരു പരീക്ഷ നടത്തി.
  അമ്പരപ്പോടെ കുട്ടികൾ ചോദ്യപേപ്പർ ഏറ്റുവാങ്ങി.
  എല്ലാവർക്കും ചോദ്യപേപ്പർ നൽകിയശേഷം ഉത്തരമെഴുതാൻ അധ്യാപകൻ നിർദേശിച്ചു.
  ചോദ്യപേപ്പർ തുറന്നുനോക്കിയ കുട്ടികൾ ഞെട്ടി.
  ചോദ്യങ്ങളില്ല
  അവർ പരസ്പരം നോക്കി 
  ആരുടെ ചോദ്യക്കടലാസിലും ചോദ്യങ്ങളില്ല. 
  വെറും വെളുത്ത കടലാസ്സ് 
  കടലാസിന്റെ നടുക്കൊരു കറുത്ത പുള്ളി, അത്ര മാത്രം 
  ചോദ്യമെവിടെ? കുട്ടികൾ ചോദിച്ചു 
  ''ഇതു തന്നെ ചോദ്യം''. അധ്യാപകന്റെ മറുപടി.
  നിങ്ങളെന്തുകാണുന്നുവെന്ന് മാത്രം ഉത്തരമെഴുതുക
  അതാണ് ചോദ്യം 
   

  സ്‌പെഷ്യൽ ന്യൂസ് 

  എന്റെ സ്‌കൂൾ എന്റെ അഭിമാനം

  See omnystudio.com/listener for privacy information.

  • 6 min
  ഫീൽ ദി ഡാർക്‌നെസ്സ്

  ഫീൽ ദി ഡാർക്‌നെസ്സ്

  കാൻഡിൽ ലൈറ്റ് ഡിന്നറിനെക്കുറിച്ചറിയാം 
  എന്നാൽ ഡൈൻ ഇൻ ദി ഡാർക്‌നെസിനെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല 

  ഇരുളും വെളിച്ചവുമൊക്കെ നമുക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാം 
  അതിനനുസരിച്ച് കാഴ്ചകൾ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം

  ലോക കാഴ്ചദിനത്തിൽ ടിഫാനി ബ്രാറിന്റെ ജീവിതം പറയുന്നു
  അതുവഴി കാഴ്ചയുടെ വ്യത്യസ്തമാനങ്ങളെക്കുറിച്ചും.

  കൺമുന്നിലെ കാഴ്ചകളെ കാണാൻ മടിക്കുന്നതിനെപ്പറ്റി 
  കണ്ണുണ്ടായിട്ടും കണ്ണില്ലാത്തവരായി ജീവിക്കുന്നതിനെപ്പറ്റി..

  വല്ലപ്പോഴുമെങ്കിലും ഇരുട്ട് അനുഭവിക്കുക തന്നെ വേണം 
  എങ്കിലേ വെളിച്ചത്തിന്റെ വെളിച്ചം ആസ്വദിക്കാൻ കഴിയൂ 

  സ്‌പെഷ്യൽ ന്യൂസ് 

  ഫീൽ ദി ഡാർക്‌നെസ്സ്

  See omnystudio.com/listener for privacy information.

  • 7 min

Top Podcasts In Music

Listeners Also Subscribed To