100 episodes

On Hit 967, we bring to you news from all over the world, catering especially to our Malayalee listeners.

Special News on Hit 967 Special News on Hit 96.7

    • Music
    • 5.0 • 2 Ratings

On Hit 967, we bring to you news from all over the world, catering especially to our Malayalee listeners.

    പെട്രോൾ വിലയുടെ താത്വിക സാമ്പത്തിക അവലോകനം

    പെട്രോൾ വിലയുടെ താത്വിക സാമ്പത്തിക അവലോകനം

    സ്‌പെഷ്യൽ ന്യൂസ് പെട്രോൾ വിലയുടെ താത്വിക സാമ്പത്തിക അവലോകനം 

    എന്തുകൊണ്ട് പെട്രോൾ വില കൂടി?

    ''അന്താരാഷ്ട്ര വിപണിയിൽ പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്‌, അതിന്റെ ഒരംശമാണ്‌ കൂട്ടിയത്‌. അന്താരാഷ്‌ട്ര വിപണിയിൽ കുറയുമ്പോൾ അവിടെ കുറഞ്ഞതിന്റെ കുറച്ച്‌ ഇവിടെ കൂട്ടിയിട്ടുണ്ട്‌. കൂട്ടിയെങ്കിലും വില കുറയുകയാണ്‌ ചെയ്യുന്നത്‌. അത്രയും തന്നെ ഇവിടെ കൂട്ടിയിട്ടില്ല. മൂന്ന്‌ രൂപ കൂട്ടിയെങ്കിലും മൊത്തം വില കൂടുന്നില്ല''

     (വി മുരളീധരൻ എക്കണോമിക്സ്)

    താനാരാ?

    “താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞുതരാം താനാരാണെന്ന്, എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താന്‍ എന്നോട് ചോദിക്ക് എന്നിട്ട് തനിക്ക് ഞാന്‍ പറഞ്ഞു തരാം താന്‍ ആരാണെന്നും ഞാനാരാണെന്നും” .

    (കുതിരവട്ടം പപ്പു ഫിലോസഫി)
    See omnystudio.com/listener for privacy information.

    • 6 min
    നെറ്റെവിടെ ഫുഡെവിടെ  ജോബെവിടെ സർക്കാരേ?

    നെറ്റെവിടെ ഫുഡെവിടെ  ജോബെവിടെ സർക്കാരേ?

    സ്‌പെഷ്യൽ ന്യൂസ് നെറ്റെവിടെ ഫുഡെവിടെ  ജോബെവിടെ സർക്കാരേ?അഥവാ കേരളത്തിൽ ഇന്റർനെറ്റ് പൗരന്റെ അവകാശമാകുമ്പോൾ 

    കേരളത്തിലെ ഇ എം എസ് സർക്കാരിന്റെ കാലം അരിയില്ല, തുണിയില്ല ആകെ നരകമെന്ന്  പ്രതിപക്ഷം തെരുവിലിറങ്ങി മുദ്രാവാക്യം മുഴക്കി ''അരിയെവിടെ, തുണിയെവിടെ പറയൂ പറയൂ നമ്പൂരി തൂങ്ങിച്ചാവാൻ കയറില്ലെങ്കിൽ പൂണൂലില്ലേ നമ്പൂരി''

    കാലം മാറി മുൻഗണനകളുടെ ലിസ്റ്റും മാറി അരിയുണ്ട്, തുണിയുണ്ട് ഇല്ലാത്തത് തൊഴിൽ നാളെ ചിലപ്പോൾ ഇന്റർനെറ്റും അപ്പോൾ വിളിക്കുന്ന മുദ്രാവാക്യമിതാവാം നെറ്റെവിടെ ഫുഡെവിടെ  ജോബെവിടെ സർക്കാരേ?
    See omnystudio.com/listener for privacy information.

    • 7 min
    സിനിമാ നടൻ ബാദുഷ അന്തരിച്ചു!

    സിനിമാ നടൻ ബാദുഷ അന്തരിച്ചു!

    സിനിമാ നടൻ ബാദുഷ അന്തരിച്ചു!

    ഇനിയും ബാദുഷമാരെ വെള്ളത്തുണിയിൽ പുതച്ച് കുഴിയിലോട്ടെടുക്കും.പത്തിരുപത് വയസ്സുകഴിഞ്ഞിട്ടും കുഞ്ഞായിരുന്ന ബാദുഷമാർ കുഞ്ഞായി ജനിച്ച് കുഞ്ഞായി മരിക്കുന്നവർ അവർക്കൊപ്പം അത്ര കാലവും കരയറിയാതെ വെറുതെ ജീവിതത്തോണി തുഴഞ്ഞ ഉറ്റവർ അവരുടെ നിലവിളി കേൾക്കും അവരുടെ  മാത്രം നിലവിളിഎന്നാലത് മുദ്രാവാക്യ പെരുമഴയിൽ മുങ്ങിപ്പോകുംജാഥ തുടങ്ങാൻ നല്ല ഇടം ബാദുഷമാരുടെ നാടാണത്രെ! നാടിനെ വികസിപ്പിക്കാൻ നാടിനു ഐശ്വര്യം കൊണ്ടുവരാൻ നാടിനെ ജയിപ്പിക്കാൻ.നേതാക്കളുടെ കേരളയാത്രകൾ ക്യാമറയുടെ ഫോക്കസ് അവരുടെ മുഖത്തേക്ക് മാത്രം ലോ ആംഗിളിൽ ഒരു പടവുമെടുക്കരുത് അവിടെയാണ് ജീവിച്ചിരിക്കുന്ന ബാദുഷമാരുടെ കുടിലുകൾ മരിച്ച ബാദുഷമാരുടെ കുഴിമാടങ്ങൾ ....
    See omnystudio.com/listener for privacy information.

    • 8 min
    ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു!!

    ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു!!

    സ്‌പെഷ്യൽ ന്യൂസ് 

    ഈ മതിലുകള്‍ ലോകം മുഴുവന്‍ ചുറ്റി പോകുന്നു!!

    ബഷീര്‍, ''കിട്ടിയോ?'' അവള്‍, ''ദൈവമേ! കിട്ടി.'' ബഷീര്‍, ''കമ്പുകളിലെ കെട്ടഴിക്കണം.'' അവള്‍, ''അഴിക്കാം.'' ഒരു നിമിഷത്തിനു ശേഷം അവള്‍ ചേര്‍ത്തു, ''ഞാന്‍ പൂക്കളെല്ലാം നുള്ളിയെടുത്തു വയ്ക്കാന്‍ പോവുകയാ.'' ബഷീര്‍ കൗതുകത്തോടെ, ''എവിടെ? മുടിക്കെട്ടിലോ?'' അവള്‍, ''അല്ല.'' ബഷീര്‍, ''പിന്നെ?'' അവള്‍, ''ഹൃദയത്തിനുള്ളില്‍ - ബ്ലൗസിനുള്ളില്‍.'' ബഷീര്‍ തരളിതനായി, പ്രേമത്തിന്റെ സ്വരത്തില്‍, ''അതിലെന്റെ ചുംബനങ്ങളുണ്ട്.'' അവള്‍, ''ഞാനിതു നട്ട് വെള്ളമൊഴിച്ചിട്ട് വരാം. എപ്പോഴും മതിലിന്റെ മുകളില്‍ നോക്കണം. ഞാന്‍ വരുമ്പം ഒരൊണങ്ങിയ കമ്പ് മതിലിനു മുകളിലേക്കിടും. വരുമോ?'' ബഷീര്‍, ''ഞാനത് നോക്കിയിരിക്കും.'' അവള്‍, ''കണ്ടാല്‍ വരുമോ?'' ബഷീര്‍, ''വരും.''

     
    See omnystudio.com/listener for privacy information.

    • 7 min
    മൈക്രോസോഫ്റ്റിൽ അഭിമുഖത്തിനെത്തിയ ഒരാളുടെ (കെട്ടു) കഥ!!!

    മൈക്രോസോഫ്റ്റിൽ അഭിമുഖത്തിനെത്തിയ ഒരാളുടെ (കെട്ടു) കഥ!!!

    സ്‌പെഷ്യൽ ന്യൂസ് 

    മൈക്രോസോഫ്റ്റിൽ അഭിമുഖത്തിനെത്തിയ ഒരാളുടെ (കെട്ടു) കഥ!!!

    ജാനറ്റർ ജോലിക്കാണ് എത്തിയത്.എച്ച് ആർ മാനേജരുമായുള്ള അഭിമുഖം ചോദ്യങ്ങൾക്കെല്ലാം കൃത്യം ഉത്തരം കൊടുത്തു.എംപ്ലോയ്‌മെന്റ് പാക്കേജ് വിശദാംശം അയക്കാൻ ഇമെയിൽ ആവശ്യപ്പെട്ടു.തൂപ്പുജോലി തേടി പോയ ആൾക്ക് ഇ മെയിൽ എവിടെയിരിക്കുന്നു.ഇമെയിൽ ഇല്ലാതെ ജോലിയില്ല.ആട്ടിപ്പുറത്താക്കപ്പെട്ട അയാൾ തകർന്ന മനസ്സുമായി പടിയിറങ്ങി.

     
    See omnystudio.com/listener for privacy information.

    • 3 min
    വൈറസുകളിൽ നല്ലതും ചീത്തയുമുണ്ടോ?

    വൈറസുകളിൽ നല്ലതും ചീത്തയുമുണ്ടോ?

    സ്‌പെഷ്യൽ ന്യൂസ് 

    വൈറസുകളിൽ നല്ലതും ചീത്തയുമുണ്ടോ?

    വൈറസിനെ ഇഷ്ടപ്പെടാൻ ആർക്ക് സാധിക്കും പ്രത്യേകിച്ച് കൊറോണ വൈറസിന്റെ പിടിയിലമർന്ന ഈ കാലഘട്ടത്തിൽ വൈറസുകളെ മുച്ചൂടും മുടിക്കണം എന്നുതന്നെയാവും എല്ലാവരുടെയും ആഗ്രഹം ഒരു മാന്ത്രിക വടി കിട്ടിയെന്നിരിക്കട്ടെ അതു വീശിയാൽ വൈറസുകളെ എല്ലാം അപ്രത്യക്ഷമാക്കാനുള്ള ശക്തിയും കിട്ടി.എല്ലാ വൈറസുകളെയും ഇല്ലാതാക്കാൻ തന്നെയാണോ ഉദ്ദേശ്യം? 
    See omnystudio.com/listener for privacy information.

    • 5 min

Customer Reviews

5.0 out of 5
2 Ratings

2 Ratings

Top Podcasts In Music

DJ TOPHAZ MIXES
Tophaz
Capital FM
Capital FM
DEEJ BOAZ MIX
deej boaz
Nyash254
Nyash
Supremacy sounds Mixes
Dj Simple Simon
Dj Shinski New Mixes
Dj Shinski