448 avsnitt

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Dilli Dali S Gopalakrishnan

    • Samhälle och kultur

Dilli Dali is a podcast initiative from Delhi, India on contemporary society and culture

    ഇറാൻ ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം A conversation with Dr Shelly Johny, West Asia expert 23/2024

    ഇറാൻ ഇസ്രയേൽ സംഘർഷവും ലോകവും : സമഗ്രചിത്രം A conversation with Dr Shelly Johny, West Asia expert 23/2024

    ഇറാൻ -ഇസ്രയേൽ സംഘർഷവും ലോകവും :
    സമഗ്രചിത്രം

    പശ്ചിമേഷ്യൻ രാഷ്ട്രകാര്യ വിദഗ്ദ്ധനായ ഡോ . ഷെല്ലി ജോണിയുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.
    വിഷയങ്ങൾ :
    ഇസ്രയേൽ ഇറാന് തിരിച്ചടി നൽകിയാൽ അത് മേഖലയെ എങ്ങനെ ബാധിക്കും ?
    നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ സഖ്യകക്ഷിയായി രക്തച്ചൊരിച്ചിൽ വേണമെന്നോ ?
    ഉക്രൈൻ യുദ്ധവും ഇറാൻ -ഇസ്രയേൽ സംഘർഷവും തമ്മിലുള്ള ബന്ധം
    ഇറാനെ അറബ് രാഷ്ട്രങ്ങളോ മറ്റാരെങ്കിലുമോ പിന്തുണയ്ക്കുമോ ?
    ഗസയിലെ തുടരുന്ന യുദ്ധം ആത്യന്തികമായി ഹമാസിനെ ശക്തിപ്പെടുത്തുമോ ?
    അറബ് ജനതഎത്രനാൾ ദൃക്‌സാക്ഷികളായി തുടരും ?
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ

    • 29 min
    പ്രപഞ്ചസത്യത്തിലേക്ക് എത്തിയ ഒരാൾ: Peter Higgs ന് ആദരാഞ്ജലി Dr N. Shaji on Peter Higgs 22/2024

    പ്രപഞ്ചസത്യത്തിലേക്ക് എത്തിയ ഒരാൾ: Peter Higgs ന് ആദരാഞ്ജലി Dr N. Shaji on Peter Higgs 22/2024

    നോബൽ സമ്മാനം ലഭിച്ചു . സ്വന്തം കണ്ടുപിടുത്തത്തെ വില്പനാചതുരലോകം 'ദൈവകണം' എന്നുവിളിച്ചപ്പോൾ ഈശ്വരവിശ്വാസിയല്ലാതിരുന്ന അദ്ദേഹം വിയോജിച്ചു.
    പീറ്റർ ഹിഗ്ഗ്സ് പറഞ്ഞു , ' നോബൽ സമ്മാനം എന്നെ നശിപ്പിച്ചു. താരതമ്യേന ശാന്തമായിരുന്ന എൻ്റെ അസ്തിത്വം അവസാനിക്കുകയായിരുന്നു. ഈ പ്രശസ്തി എന്നെ തെല്ലും ആഹ്ളാദിപ്പിക്കുന്നില്ല. ഏകാന്തമായി പണിയെടുക്കുകയാണ് എൻ്റെ രീതി. അത് ചിലപ്പോഴൊക്കെ പ്രകാശമുള്ള ആശയങ്ങളെ ഉണ്ടാക്കുന്നു'.

    ഏപ്രിൽ എട്ടിന് അന്തരിച്ച ഊർജതന്ത്രസൈദ്ധാന്തികൻ Peter Higgs ന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സൈദ്ധാന്തിക ഊർജത ന്ത്ര ഗവേഷകനായ പ്രൊഫ .ഡോ . എൻ ഷാജി സംസാരിക്കുകയാണ് ദില്ലി -ദാലിയുടെ ഈ ലക്കത്തിൽ .

    സ്നേഹപൂർവ്വം,

    എസ് . ഗോപാലകൃഷ്ണൻ
    12 ഏപ്രിൽ 2024

    • 28 min
    കുമാരസംഭവം : പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് 21/2024

    കുമാരസംഭവം : പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് 21/2024

    1924 ഏപ്രിൽ എട്ടാം തീയതിയാണ് പണ്ഡിറ്റ് കുമാർ ഗന്ധർവ ജനിച്ചത്.
    ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരാധുനിക മുഹൂർത്തം എന്ന് വിലയിരുത്തപ്പെടുന്ന ആ സർഗ്ഗജീവിതത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
    കുമാരസംഭവം: പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ്.
    സ്നേഹപൂർവ്വം,
    എസ്‌ . ഗോപാലകൃഷ്ണൻ
    08 ഏപ്രിൽ 2024

    • 28 min
    തുർക്കിയിലെ ജനങ്ങൾ എന്താണ് ഇന്ത്യാക്കാരോട് പറയുന്നത്? 19/2024

    തുർക്കിയിലെ ജനങ്ങൾ എന്താണ് ഇന്ത്യാക്കാരോട് പറയുന്നത്? 19/2024

    തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് രാജ്യത്തുടനീളമായി നടന്ന തെരഞ്ഞെടുപ്പിൽ തുർക്കിയിൽ ഭരണകക്ഷി പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു.
    ഭൂരിപക്ഷമതാഷ്ഠിതരാഷ്ട്രീയം, അമിതാധികാരകേന്ദ്രീകരണം, അസഹനീയമായ നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡണ്ട് Erdoğanൻ്റെ നയങ്ങൾക്കെതിരേയുള്ള വിധിയായി ഇതു വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ വിജയമായും വിലയിരുത്തപ്പെടുന്നു.
    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

    • 13 min
    തെരഞ്ഞെടുപ്പുരംഗത്ത് ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? Interview with Amrith Lal 18/2024

    തെരഞ്ഞെടുപ്പുരംഗത്ത് ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ? Interview with Amrith Lal 18/2024

    മാർച്ച് 31 ന് ഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന സംയുക്ത പ്രതിപക്ഷ റാലിയിൽ വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്.
    ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ പ്രതിഷേധിക്കുവാൻ കൂടിയ സമ്മേളനം പ്രതിപക്ഷത്തിൻ്റെ ഐക്യമുന്നണിയെ ശക്തമാക്കുമോ ?
    തെരഞ്ഞെടുപ്പുഗോദായിൽ ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ?
    ഒറീസ്സയിൽ ബിജു ജനത ദളും പഞ്ചാബിൽ ശിരോമണി അകാലി ദളും എന്തുകൊണ്ട് ബിജെപി ബന്ധം ഉപേക്ഷിച്ചു ?
    ഇന്ത്യൻ ഫെഡറലിസത്തിൻറെ സംരക്ഷണം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ മാറോടണയ്ക്കുന്ന പ്രമേയമായി മാറുകയാണോ ?
    അമൃത് ലാലുമായുള്ള ഒരു സംഭാഷണമാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം .

    സ്നേഹപൂർവ്വം
    എസ് . ഗോപാലകൃഷ്ണൻ
    1 ഏപ്രിൽ 2024
    https://www.dillidalipodcast.com/

    • 37 min
    ശത ശത കോടീശ്വരം : ഒരു തെരഞ്ഞെടുപ്പുകാല വിചാരം 17/2024

    ശത ശത കോടീശ്വരം : ഒരു തെരഞ്ഞെടുപ്പുകാല വിചാരം 17/2024

    'ശത-ശത കോടീശ്വരം': ഒരു തെരഞ്ഞെടുപ്പുകാല വിചാരം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.
    ഇന്ത്യയിലെ സമ്പത്തിന്റെ നാല്പതുശതമാനം ജനസംഖ്യയിലെ ഒരുശതമാനത്തിന്റെ കൈവശം വന്നുകഴിഞ്ഞിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്ന World Inequality Lab Report 2014 -2022 നെ കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്.

    സ്നേഹപൂർവ്വം,
    എസ്‌. ഗോപാലകൃഷ്ണൻ
    27 മാർച്ച് 2024

    • 16 min

Mest populära poddar inom Samhälle och kultur

P3 Dokumentär
Sveriges Radio
Spöktimmen
Ek & Borg Productions
30s in the City med Hanna och Stella
Podplay | Hanna & Stella
Måndagsvibe med Hanna och Lojsan
Podplay
Gynning & Berg
Perfect Day Media
Det skaver
Perfect Day Media

Du kanske också gillar

Agile Malayali Malayalam Podcast
Vinod Narayan
Truecopy THINK - Malayalam Podcasts
THINK
Penpositive Outclass
Penpositive Podcasts
Pahayan Media Malayalam Podcast
Vinod Narayan
Pahayan's Malayalam Podcast
Vinod Narayan
The Morning Brief
The Economic Times