6 episodes

കൃത്യമായ പ്ലാനുകളൊന്നുമില്ലാത്ത ഒരു റാന്റം പോഡ്കാസ്റ്റ്

Random Walker മലയാളം പോഡ്കാസ്റ്റ‪്‬ Chithrabhanu P

    • Science

കൃത്യമായ പ്ലാനുകളൊന്നുമില്ലാത്ത ഒരു റാന്റം പോഡ്കാസ്റ്റ്

    E05: Chatter: തലയിലെ കലപിലയെപ്പറ്റിയൊരു പുസ്തകം

    E05: Chatter: തലയിലെ കലപിലയെപ്പറ്റിയൊരു പുസ്തകം

    ജീവിതത്തിലെ മൂന്നിൽ രണ്ട് ഭാഗവും നമ്മള്‍ നമ്മളോട് തന്നെ സംസാരിക്കുന്നുണ്ട്. ഈ സംസാരം തന്നെയാണ് നമ്മുടെ അസ്ഥിത്വം. മാത്രമല്ല ഈ സംഭാഷണമാണ് നമ്മെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഈ സംസാരം എളുപ്പം ഒരു കലപിലയാകാന്‍ സാധ്യതയുണ്ട്. ഇത് അത്തരം കലപില (ചാറ്റര്‍) കളെ കുറിച്ചും എങ്ങിനെ അവയെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുമുള്ള ഒരു പുസ്തകമാണ്. 

    ഈ പുസ്തകം അടിസ്ഥാനമാക്കി ആക്റ്റീവ് നോട്ട് ടേക്കിങ്ങിനെക്കുറിച്ചുള്ള ലേഖനം.  https://chithrabhanu.substack.com/p/05-how-to-handle-the-knowledge-you
    ന്യൂസ് ലെറ്റര്‍ subscribe ചെയ്യാംhttps://chithrabhanu.substack.com/
    പുസ്തകത്തെപ്പറ്റിയുള്ള വിശദമായ നോട്ട് https://leeward-whistle-961.notion.site/Chatter-The-Voice-in-Our-Head-and-How-to-Harness-It-by-Ethan-Kross-063f9256b8b14a528c0bace245818de8

    • 27 min
    E04: ചില ക്ലബ് ഹൗസ് ചിന്തകള്‍, Is it a democratic platform for Introverts and different genders.

    E04: ചില ക്ലബ് ഹൗസ് ചിന്തകള്‍, Is it a democratic platform for Introverts and different genders.

    ക്ലബ് ഹൗസിനെ പറ്റി ഒരു സെല്‍ഫ് റിഫ്ലക്റ്റീവ് ആയ പോഡ്കാസ്റ്റാണ് ഇത്

    ക്ലബ് ഹൗസ് എന്ന പുതിയ സാമൂഹിക മാധ്യമം എങ്ങിനെയാണ് വെത്യസ്തമാവുന്നത്? അന്തര്‍മുഖരായ ആളുകളെ ജോലിയെടുക്കുന്ന സ്ത്രീകളെ ഒക്കെ പൊതുമണ്ഡലത്തില്‍ എത്തിക്കുന്നതില്‍ ക്ലബ് ഹൗസ് പരാജയപ്പെടുന്നുണ്ടോ.

    Feel free to drop a mail to randomwalkerspeaks@gmail.com regarding the podcast

    • 21 min
    E03: കോവിഡ് 19: സുതാര്യമായ ഡാറ്റയുടെ പ്രാധാന്യം, A Conversation with Dr Arun NM

    E03: കോവിഡ് 19: സുതാര്യമായ ഡാറ്റയുടെ പ്രാധാന്യം, A Conversation with Dr Arun NM

    സുതാര്യമായ ഡാറ്റ എന്നത് പോളിസി ഉണ്ടാക്കുന്നതിലും പഠനങ്ങളിലും വളരെ പ്രധാനമാണ്. തെറ്റായ ഡാറ്റ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കും

    നമ്മുടെ പൊളിറ്റിക്കല്‍ സിസ്റ്റം കോവിഡ് ഡാറ്റയുടെ കാര്യത്തില്‍ എത്രകണ്ട് സുതാര്യമാണ്? ഇന്ത്യയുടെ വാക്സിനേഷന്‍ പതുക്കെയാവാനുള്ള കാരണമെന്താണ്? എന്നാണ് ഈ കോവിഡില്‍ നിന്ന് മോചനം ലഭിക്കുക?

     ഡോക്റ്റര്‍ അരുണ്‍ എന്‍ എം റാന്റം വാക്കറോട് സംസാരിക്കുന്നു

    Please write to randomwalkerspeaks@gmail.com if you have any feedback.

    Arun NMs facebook link: https://www.facebook.com/arun.nm

    Arun NM's Twitter: https://twitter.com/Charakan 

    • 1 hr 29 min
    തെറ്റുപറ്റാനാവാത്ത ഒന്നല്ല സയന്‍സ് : Karl Popper's Science as falsification :- What is common between Marx, Freud and and Adler

    തെറ്റുപറ്റാനാവാത്ത ഒന്നല്ല സയന്‍സ് : Karl Popper's Science as falsification :- What is common between Marx, Freud and and Adler

    സയന്‍സിന് തെറ്റു പറ്റാമോ? ഒരിക്കലും തെറ്റാണെന്ന് തെളിയിക്കാനാവാത്ത വാദം സയന്റിഫിക് ആണോ? ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ശാസ്ത്ര ചിന്തകനായ കാള്‍ പോപ്പറിന്റെ ആശയമാണ് സയന്‍സിന്റെ ഫാൾസിഫയബിലിറ്റി. സയന്റിഫിക് എന്ന് തോന്നുന്ന എന്നാല്‍ സയന്റിഫിക് അല്ലാത്ത പല തിയറികളേയും വേര്‍തിരിച്ചറിയാന്‍ ഫാള്‍സിഫയബിലിറ്റി കണ്ടീഷന്‍ നല്ല ഒരു മരുന്നാണ്. കാറല്‍ മാക്സ്, സിഗ്മന്റ് ഫ്രോയിഡ് ആല്‍ഫ്രഡ് അഡ്ലെര്‍ എന്നിവരുടെ സിദ്ധാന്തങ്ങളെക്കുറിച്ച് ഇതിന്റെ വെളിച്ചത്തില്‍ പോപ്പര്‍ വിശദീകരിക്കുന്നുണ്ട്. സയന്‍ഷ്യ ടോക്സ് സയന്‍സിന്റെ ഫിലോസഫിയെക്കുറിച്ച് കൂടൂതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. സയന്‍സ് പഠിക്കുന്നവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും സയന്‍സിന്റെ ഫിലോസഫിയെക്കുറിച്ച് ധാരണ ഉണ്ടാകുമ്പോഴാണ് നമ്മള്‍ ഒരു ആധുനിക സമൂഹത്തിലേക്ക് മാറുക. പോഡ്ഡ്കാസ്റ്റിനുള്ള റസ്പോണ്‍സുകള്‍ സ്വാഗതം ചെയ്യുന്നു: chithrabhanup@gmail.com
    തിരുത്ത്: പോപ്പറിന്റെ സയന്‍സ് ആസ് ഫാള്‍സിഫിക്കേഷന്‍ എന്ന ലേഖനമാണ് 1960 കളിന്‍ പ്രസിദ്ധീകരിച്ചത്. ഫാള്‍സിഫിക്കേഷന്‍ എന്ന ആശയം അദ്ദേഹം 1930 കളില്‍ തന്നെ വിപുലീകരിച്ചിരുന്നു. 

    • 24 min
    Scientia talks E 01: കപടശാസ്ത്രം തിരിച്ചറിയാനുള്ള കുറുക്കു വഴികള്‍; how to spot a pseudo science with easy steps

    Scientia talks E 01: കപടശാസ്ത്രം തിരിച്ചറിയാനുള്ള കുറുക്കു വഴികള്‍; how to spot a pseudo science with easy steps

    ഈ പോസ്റ്റ് കാസ്റ്റ് സീരീസിന് സയന്‍ഷ്യ ടോക്സ് എന്ന പേരാണിട്ടിരിക്കുന്നത്. സയന്‍സ് സംബന്ധമായ വിഷയങ്ങളെല്ലാം ഈ സീരീസിലായിരുക്കും പ്രസിദ്ധീകരിക്കുക. ഇതിലെ ആദ്യ എപ്പിസോഡ് കപട ശാസ്ത്രം അഥവാ സ്യൂഡോ സയന്‍സ് എന്ന വിഷയെത്തെക്കുറിച്ചാണ്.  ഫേക് ന്യൂസുകള്‍ സോഷ്യല്‍ മീഡിയകളെ കയ്യടക്കിക്കൊണ്ടീരിക്കുന്ന ഈ കാലത്ത് കപട ശാസ്ത്ര പ്രചരണങ്ങള്‍ക്ക് കൂടൂതല്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. പലപ്പോഴും സമയത്തിന്റെ അഭാവം മൂലവും കപടശാസ്ത്ര മെസ്സേജുകളിലെ സയന്‍സ് ജാര്‍ഗണുകള്‍ കാരണവും ഇത്തരം പ്രചാരണത്തിനെതിരെ സംസാരിക്കാന്‍ ആളുകള്‍ മടിക്കുന്നത് കാണാം. അത്ര ബുദ്ധിമുട്ടില്ലാതെ തന്നെ കപടശാസ്ത്രം എങ്ങിനെ തിരിച്ചറിയാനുള്ള എളുപ്പ വഴിയാണ് ഈ പോഡ്കാസ്റ്റിലൂടെ പറയാന്‍ ശ്രമിക്കുന്നത്.  

    • 13 min
    Random Walker മലയാളം പോഡ്കാസ്റ്റ് (Trailer)

    Random Walker മലയാളം പോഡ്കാസ്റ്റ് (Trailer)

    • 55 sec

Top Podcasts In Science

TSRA Podcast
TSRA
UAP Unidentified Alien Podcast
850WFTL | Hubbard Radio
The Science of Coffee
James Harper
Short Wave
NPR
Radiolab
WNYC Studios
Science Quickly
Scientific American