3 episodes

Malayalam Sports event podcast

Record Book Asiaville Podcast

    • News

Malayalam Sports event podcast

    RECORD BOOK PODCAST Ep #3: ടി20 ജനറേഷന് അറിയാമോ പുജാരയുടെ റെയ്ഞ്ച്!

    RECORD BOOK PODCAST Ep #3: ടി20 ജനറേഷന് അറിയാമോ പുജാരയുടെ റെയ്ഞ്ച്!

    ഇന്ത്യൻ മധ്യനിരയിലെ പുതിയ വൻമതിലായ ചേതേശ്വർ പുജാരയ്ക്ക് ജൻമദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം. 2018 ലെയും 2021 ലെയും ആസ്‌ട്രേലിയൻ പരമ്പര വിജയത്തിന്റെ നെടുംതൂൺ ആണ് പുജാര.  വിസ്ഡൺ ക്രിക്കറ്റിന്റെ സ്റ്റാറ്റസ് പ്രകാരം കഴിഞ്ഞ രണ്ട് ബോർഡർ ഗാവസ്‌കർ ട്രോഫിയിലും ഓസീസ് ബോളർമാർഎറിഞ്ഞ മൊത്തം ബോളുകളിൽ 25 ശതമാനവും നേരിട്ടത് പൂജാരയാണ്! ഇന്ത്യ ചരിത്രവിജയം നേടിയ ​ഗാബയിൽ പുജാരയ്ക്ക് ഒരു പോരാളിയുടെ മുഖമായിരുന്നു. ഇന്ത്യയുടെ ജയം വൈകിക്കുന്നെന്ന് പരിതപിച്ചവർക്കു മുന്നിൽ അയാൾ നേരിട്ട ആ 211 പന്തുകൾ കൂടിയായിരുന്നു വിജയത്തിന്റെ കളമൊരുക്കിയത്. 11 തവണ ദേഹത്തും ഹെല്മറ്റിനു പിന്നിലും കൈയിലും വാരിയെല്ലിലും വിരലിലുമെല്ലാം ഏറുകൊണ്ടിട്ടും ക്രീസിൽ പാറ പോലെ നിന്ന് അയാൾ മുട്ടിയിട്ട ഓരോ പന്തും പുകഴ്പെറ്റ ഓസീസ് ബോളർമാരുടെ ക്ഷമയും കായികക്ഷമതയും ഊറ്റിയെടുക്കുകയായിരുന്നു. പുജാരയുടെ ജൻമദിനത്തിൽ അദ്ദേ​ഹത്തിന്റെ അവിശ്വസനീയമായ ടെസ്റ്റ് റെക്കോർഡുകളിലേക്ക് കാതോർക്കാം, റെക്കോർഡ് ബുക്ക്- ടി20 ജനറേഷന് അറിയാമോ പുജാരയുടെ റെയ്ഞ്ച്!

    • 6 min
    Record Book Ep #02 - കളിക്കളത്തിൽ ആളെ തികയ്ക്കാൻ രവി ശാസ്ത്രിയും ഫീൽഡ് ചെയ്യാനിറങ്ങുമോ?

    Record Book Ep #02 - കളിക്കളത്തിൽ ആളെ തികയ്ക്കാൻ രവി ശാസ്ത്രിയും ഫീൽഡ് ചെയ്യാനിറങ്ങുമോ?

    പരിക്കുകാരണം നാലാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ ആരൊക്കെ ഇന്ത്യൻ ടീമിലുണ്ടാവും എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. നിലവിൽ വെറും രണ്ട് ടെസ്റ്റുകളുടെ മാത്രം മൂപ്പുള്ള മുഹമ്മദ് സിറാജായിരിക്കും സ്റ്റാർ ബോളർ ബുംമ്ര കളിക്കുന്നില്ലെങ്കിൽ ഇന്ത്യൻ ബോളിങ്ങിന് ചുക്കാൻ പിടിക്കുക. അങ്ങനെയെങ്കിൽ ചരിത്രത്തിൽ തന്നെ ആദ്യമായാവും ഇത്രയും പരിചയസമ്പന്നരല്ലാത്ത ബോളിങ് നിരയുമായി ഇന്ത്യ ഒരു ടെസ്റ്റിനിറങ്ങുന്നത്. ഇനി പ്ലേയിങ് ഇലവനിൽ ആളെ തികയ്ക്കാൻ കോച്ച് രവി ശാസ്ത്രിയ്ക്ക് തന്നെ ഫീൽഡ് ചെയ്യാൻ ഇറങ്ങേണ്ടി വരുമോ എന്നും സംശയമുണ്ട്. കേൾക്കാം, റെക്കോർഡ് ബുക്ക്: ആളെ തികയ്ക്കാൻ രവി ശാസ്ത്രിയും കളത്തിലിറങ്ങുമോ?

    • 5 min
    Record Book Ep #01 - ഹനുമാ വിഹാരി 'മുട്ടി'യിട്ട് മറികടന്ന റെക്കോർഡുകൾ

    Record Book Ep #01 - ഹനുമാ വിഹാരി 'മുട്ടി'യിട്ട് മറികടന്ന റെക്കോർഡുകൾ

    161 പന്തില്‍ 23 റണ്‍സെടുത്തു നിന്ന ഹനുമാ വിഹാരിയായിരുന്നു അഞ്ചാം ദിനം വിജയത്തിനു തുല്യമായ സമനില ഓസീസിൽ നിന്നും പിടിച്ചുവാങ്ങിയ പ്രതിരോധത്തിൽ മുന്നിട്ടു നിന്നത്. ഹനുമാ വിഹാരിക്കൊപ്പം ക്രീസില്‍ വേരൂന്നിയ രവിചന്ദ്രന്‍ അശ്വിൻ 128 പന്തില്‍ 39 റണ്‍സെടുത്ത് ഇന്ത്യയുടെ കോട്ട കാത്തു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 259 പന്തിൽ 62 റൺസാണ് കൂട്ടിച്ചേർത്തത്. നേരത്തെ ഒരു ഘട്ടത്തിൽ ഹനുമ വിഹാരി ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്‌സെന്ന റെക്കോഡില്‍ മുൻ താരം യഷ്പാല്‍ ശര്‍മക്കൊപ്പം എത്തുകയും ചെയ്തു. ഒരു ഘട്ടത്തിൽ  112 പന്തുകള്‍ പിന്നിടുമ്പോള്‍ വെറും 7 റണ്‍സായിരുന്നു വിഹാരി നേടിയത്. സ്‌ട്രൈക് റേറ്റ് ആവട്ടെ, വെറും 6.25 ഉം. കേൾക്കാം, ക്രിക്കറ്റ് റെക്കോർഡ് ബുക്ക്: വിഹാരി മുട്ടിയിട്ട് മറികടന്ന റെക്കോർഡുകൾ.

    • 4 min

Top Podcasts In News

CyberWire Daily
N2K Networks
The Tucker Carlson Show
Tucker Carlson Network
NPR News Now
NPR
CNN NewsNight with Abby Phillip
CNN Audio
The Daily T
The Telegraph
The Situation Room with Wolf Blitzer
CNN