
13 episodes

മനസ്സ്, മനഃശാസ്ത്രം, മലയാളം | Malayalam Podcast on Psychology and Mental Health Dr. Chinchu C
-
- Mental Health
മനസ്സിനെ പറ്റിയും മനഃശാസ്ത്രത്തെ പറ്റിയും മലയാളത്തിൽ സംസാരിക്കുന്ന ഇടം.
നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ chinchu.c@gmail.com ൽ അറിയിക്കാം.
-
അതൊക്കെ എനിക്കറിയാം | Dunning-Kruger Effect - Malayalam Podcast
ഏതെങ്കിലും ഒരു വിഷയത്തിൽ തനിക്ക് എത്രമാത്രം അറിവില്ല എന്ന് തിരിച്ചറിയാനുള്ള ബുദ്ധിമുട്ടിനെയാണ് Dunning-Kruger effect എന്നു വിളിക്കുന്നത്. അതായത് സ്വന്തം അറിവില്ലായ്മയെ മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ. ഈ പ്രശ്നം കൂടുതലുള്ളവർ അധികാര സ്ഥാനങ്ങളിലും മറ്റും എത്തിയാൽ അതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. Dunning-Kruger effect എന്ന ചിന്താവൈകല്യത്തെ പറ്റി വിശദമായി.
#MalayalamPodcast
#Psychology
---
Send in a voice message: https://anchor.fm/dr-chinchu-c/message -
ഭാവന അച്ചായന്റെ "സുന്ദരമായ ലോകം" | Just World Hypothesis - Malayalam podcast
ലോകം പൊതുവിൽ നീതിപൂർവ്വകമായ ഇടമാണെന്നും നല്ല പ്രവർത്തികൾക്ക് നല്ല ഫലം ഉണ്ടാകുമെന്നും ഒക്കെയുള്ള ചിന്ത ചിലപ്പോഴൊക്കെ നമ്മുടെ ലോകവീക്ഷണത്തെ തെറ്റായി സ്വാധീനിക്കാം. അതിന് കാരണമാവുന്ന Just World Hypothesis അഥവാ Belief in a Just World എന്ന ചിന്താ വൈകല്യത്തെ പറ്റി
---
Send in a voice message: https://anchor.fm/dr-chinchu-c/message -
സ്വപ്നങ്ങൾ കാണുന്നത് എന്തുകൊണ്ട് | On Sleep and Dreaming - Malayalam Podcast episode
സ്വപ്നങ്ങൾ എല്ലാക്കാലവും നമുക്ക് കൗതുകവും ആകാംക്ഷയും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. സ്വപ്നങ്ങളുടെ കാരണത്തെ പറ്റി സയൻസ് നടത്തുന്ന പുതിയ അന്വേഷണങ്ങളെപ്പറ്റി.
---
Send in a voice message: https://anchor.fm/dr-chinchu-c/message -
ആള് മിടുക്കനാ/മിടുക്കിയാ, കണ്ടാലറിയാം | Halo Effect and Lookism - Malayalam Podcast
First impression is the best impression, Love at First Sight എന്നൊക്കെ എല്ലാവരും കേട്ടിട്ടുണ്ടാവുമല്ലോ. ആളുകളെ ഒറ്റ കാഴ്ച കൊണ്ടും ചെറിയ പരിചയം കൊണ്ടും ഒക്കെ മൊത്തത്തിൽ വിലയിരുത്തിക്കളയും നമ്മളിൽ പലരും.
എന്തുകൊണ്ട് അതത്ര ശരിയാവില്ല എന്നാണ് ഈ എപ്പിസോഡ് പറയുന്നത്. Halo Effect, Lookism എന്നീ രണ്ടു പ്രതിഭാസങ്ങളെപ്പറ്റി.
വിഷയങ്ങൾ നിർദ്ദേശിക്കാനുണ്ടെങ്കിൽ chinchu.c@gmail.com -ൽ അറിയിക്കുമല്ലോ
---
Send in a voice message: https://anchor.fm/dr-chinchu-c/message -
നമ്മളിട്ടാൽ ബർമുഡ | Actor-Observer Bias - Malayalam Podcast
സ്വന്തം തെറ്റുകളുടെ കാര്യത്തിൽ നല്ല പ്രതിഭാഗം വക്കീലന്മാരായും, മറ്റുള്ളവരുടെ തെറ്റുകളുടെ കാര്യത്തിൽ നല്ല ജഡ്ജിമാരായും നമ്മളൊക്കെ മാറാറുണ്ട്. ഈ സ്വഭാവത്തിന് കാരണമാകുന്ന Actor-Observer Bias എന്ന ചിന്താ വൈകല്യത്തെപ്പറ്റി.
---
Send in a voice message: https://anchor.fm/dr-chinchu-c/message -
ഇവർക്കിതെന്താ മനസ്സിലാവാത്തത് | Curse of Knowledge and Hindsight Bias - Malayalam Podcast
നാം പറയുന്ന സിമ്പിളായ കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാവാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ? ക്ലാസ്സിൽ അദ്ധ്യാപകർ വളരെ എളുപ്പമെന്ന് പറയുന്ന കാര്യങ്ങൾ തലയ്ക്കു മുകളിലൂടെ പോകുന്നതായി തോന്നിയിട്ടുണ്ടോ? Curse of Knowledge ആവാം കാരണം. #MalayalamPodcast
---
Send in a voice message: https://anchor.fm/dr-chinchu-c/message