11 episodes

Malayalam Stories Written and Narrated by Sijith

Kadhafactory Originals - Story Teller Kadhafactory Originals | Malayalam Stories

  • Fiction

Malayalam Stories Written and Narrated by Sijith

  Kadhafactory Original Story Teller Episode - 10 : ഠോ

  Kadhafactory Original Story Teller Episode - 10 : ഠോ

  ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 ൽ പ്രസിദ്ധീകരിച്ച കഥ   ഠോ 

  Adapt the plot from real life, and make up your own characters to fit into that story.  Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction.  - അമേരിക്കൻ സംവിധായകരും തിരക്കഥാകൃത്തുക്കളുമായ Coen സഹോദരന്മാർ പറഞ്ഞതാണ് (ഫാർഗോയൊക്കെ ടി കക്ഷികളുടെതാണ് ) .   സ്വപ്നത്തിലും, യാഥാർഥ്യത്തിലുമായി അനുഭവിച്ചറിഞ്ഞ, നേർക്ക് വലിച്ചെറിഞ്ഞു കിട്ടിയ അനുഭവങ്ങളെ ഭാവനയിലിട്ട് പാചകം ചെയ്തെഴുതിയ കഥയാണ് ഠോ.   ഷെർലോക് ബെന്നിയും, വിജയൻ പിള്ളയും, സുജനപാലും, മാഷും ടീച്ചറും, കുഞ്ഞേട്ടന്മാരും, ചൂടൻ ബൈജുവും, പെണ്ണും എല്ലാം പാരലൽ യൂണിവേഴ്‌സ് പോലൊരു ലോകത്തിരുന്നു ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ കഥ ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിക്കുന്നത്.   ഒരു കഥയും എഴുതി പൂർത്തിയാവുന്നില്ല...അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു.   ദുരൂഹതകളും, അതിശയങ്ങളും നിറഞ്ഞ കുന്നിൻചെരുവിൽ പൊട്ടിപ്പുറപ്പെട്ട ഠോ ..കഥാകാരന്റെ ശബ്ദത്തിൽ   വായിക്കൂ..അഭിപ്രായങ്ങൾ പങ്കു വെക്കൂ. 

  • 1 hr 7 min
  Kadhafactory Originals Story Teller - Episode 9 Thrayam | ത്രയം

  Kadhafactory Originals Story Teller - Episode 9 Thrayam | ത്രയം

  ട്രൂ കോപ്പി തിങ്കിന്റെ വെബ്‌സീൻ മാഗസിനിൽ 71 മത് ലക്കം പതിപ്പിൽ പ്രസിദ്ധീകരിച്ച ത്രയം എന്ന കഥയുടെ ഓഡിയോ വേർഷൻ !  https://webzine.truecopy.media/paywall/1986/thrayam-story-by-sijith-v?fbclid=IwAR1xW-Q_L4OLAsbBFQeNiihFDNO64G7Wsu6K8IBQqxWwaBA1RogUVFOlcAY

  • 28 min
  Kadhafactory Originals - Podcast Episode #8 Tunnel @ Pallivasal- Discussion with writer Jacob Jose

  Kadhafactory Originals - Podcast Episode #8 Tunnel @ Pallivasal- Discussion with writer Jacob Jose

  അനന്തമായി നിർമാണം നീളുന്ന പള്ളിവാസലിലെ 60 മെഗാവാട്ട് ജല വൈദ്യുത പദ്ധതിയെക്കുറിച്ചും കേരളത്തിലെ പണി നടക്കാത്ത ജലവൈദ്യുത പദ്ധതികളിലെ അഴിമതിയും തട്ടിപ്പുമെല്ലാം എഞ്ചിനീയർ ജേക്കബ് ജോസ് മുതിരേന്തിക്കൽ നോവലിൽ വിശദീകരിക്കുന്നുണ്ട്. ടണൽ നിർമാണത്തിലെ സാങ്കേതികതയും അതിൽ നടക്കുന്ന അഴിമതിയും, യന്ത്രങ്ങളുടെ സ്ഥാപിക്കലിലെ അഴിമതിയും വിവരിക്കുന്നു. നോവലിലൂടെ 3000 കോടി രൂപയോളം വരുന്ന വലിയ കുംഭ കോണത്തിൻ്റെ ചുരുളുകളാണഴിയുന്നത്.

  Book introduction and brief discussion with the writer. 

  • 27 min
  Kadhafactory Originals Story Teller - Episode 8 - Tunnel @ Pallivasal - Trailer

  Kadhafactory Originals Story Teller - Episode 8 - Tunnel @ Pallivasal - Trailer

  Interview with Jacob Jose, author of Tunnel @ Pallivasal- technical novel about Pallivasal Project. 

  Episode Coming Soon !!

  • 2 min
  Kadhafactory Originals - Malayalam - Story Teller EP #7- മേരി മാർഗരറ്റും നായക്കുട്ടിയും (Podcast Exclusive Story)

  Kadhafactory Originals - Malayalam - Story Teller EP #7- മേരി മാർഗരറ്റും നായക്കുട്ടിയും (Podcast Exclusive Story)

  Podcast Exclusive Story-

  Written and Narrated by Sijith

  തണുപ്പുള്ള ദിവസം. രാവിലെ തന്നെ നായക്കുട്ടിയുമായി മേരി മാർഗരറ്റ് നടക്കാനിറങ്ങി.

  ഉയരമധികം ഇല്ലാത്ത നായയാണ്..കടും തവിട്ടു നിറം മുഖത്തും വാലിന്റെ പകുതിയിലും ഉടലിന്റെ നടുക്കും ഇരു ചെവികളും തുമ്പത്തുമായി ചായം പൂശിയത് പോലെ കാണപ്പെട്ട ആ നായക്കുട്ടി കാണുന്ന കാഴ്ചയിൽ ഓമനത്തം തുളുമ്പുന്ന ഒന്നാണ്.

  നടപ്പാതയിൽ വീണു കിടക്കുന്ന കരിയിലകൾക്ക് മുകളിലൂടെ നായയെയും കൊണ്ട് നടക്കാനിറങ്ങിയ മേരി മാർഗരറ്റ് പതിവിലധികം നിരാശവതിയായിരുന്നു.

  നടപ്പാതയിൽ നിന്ന് നോക്കിയാൽ അവളുടെ താമസസ്ഥലമായ സ്റ്റുഡിയോ അപ്പാർട്മെന്റുള്ള കോണ്ടോ കാണാം. കോൺഡോയുടെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ നീല നദിയിൽ നങ്കൂരമിട്ട് കിടക്കുന്ന ആഡംബര നൗകകൾ. നേരം ഇരുട്ട് വീണു ആകാശം വൈദ്യുത ദീപങ്ങളാൽ മിന്നിത്തിളങ്ങുന്ന നഗരമായി മാറുമ്പോൾ ആ നൗകകളിൽ ഡാൻസും പാർട്ടിയും പാരമ്യതയിലെത്തും..തലേന്നത്തെ ആഘോഷത്തിമർപ്പിന്റെ ആലസ്യത്തിൽ കിടക്കുകയാണ് നൗകകളെന്ന് തോന്നിപ്പോകും ഇപ്പോൾ കണ്ടാൽ.

  • 4 min
  Kadhafactory Originals - Episode 6 Malayalam Book Intro - Aswadthamavu Verum Oru Aana

  Kadhafactory Originals - Episode 6 Malayalam Book Intro - Aswadthamavu Verum Oru Aana

  Book introduction - Aswadthamavu Verum Oru Aana by M Sivasankar published by DC Books

  • 28 min

You Might Also Like