8 episodes

കഥയുടെ വസന്തകാലമാണ് മലയാളത്തിൽ. ഒട്ടേറെ പുതു എഴുത്തുകാരാണ് സാഹിത്യലോകത്ത് ഭാവനയുടെ തീമഴ പെയ്യിക്കുന്നത്. മലയാളത്തിലെ യുവ എഴുത്തുകാരുടെ കഥകൾ കേൾക്കാം അവരുടെതന്നെ ശബ്ദത്തിൽ ‘കഥയരങ്ങ്’ പോഡ്‌കാസ്റ്റിലൂടെ..

Malayalam literature  blooms with fascinating stories. Many new writers explore Malayalam literary sphere with creative imagination. Listen to some of their stories along with their original voice in Kathayarangu podcast.

Kathayarangu Bingepods

  • Fiction

കഥയുടെ വസന്തകാലമാണ് മലയാളത്തിൽ. ഒട്ടേറെ പുതു എഴുത്തുകാരാണ് സാഹിത്യലോകത്ത് ഭാവനയുടെ തീമഴ പെയ്യിക്കുന്നത്. മലയാളത്തിലെ യുവ എഴുത്തുകാരുടെ കഥകൾ കേൾക്കാം അവരുടെതന്നെ ശബ്ദത്തിൽ ‘കഥയരങ്ങ്’ പോഡ്‌കാസ്റ്റിലൂടെ..

Malayalam literature  blooms with fascinating stories. Many new writers explore Malayalam literary sphere with creative imagination. Listen to some of their stories along with their original voice in Kathayarangu podcast.

  കഥയരങ്ങിൽ വി.കെ.കെ.രമേഷ് എഴുതിയ കഥ – കുമാരമാമ

  കഥയരങ്ങിൽ വി.കെ.കെ.രമേഷ് എഴുതിയ കഥ – കുമാരമാമ

  ഒഴിഞ്ഞ ഒരു കൊച്ചുവീടിന്റെ മുറ്റം തരണംചെയ്യുകയായിരുന്നു ഞങ്ങൾ. അതിന്റെ മുറ്റത്തെ മൂവാണ്ടൻമാവിന്റെ കൊമ്പിലിരുന്ന് ഒരു കുയിൽ ഇടവിട്ട് കൂവുന്നുണ്ട്. കുമാരമാമ തലയാട്ടി രസിച്ചു. വീടിന്റെ വടക്കുഭാഗം തരണംചെയ്യുമ്പോൾ അവിടെ ഇടിയാറായ തുറന്ന ചായ്പ്പിൽ ഞങ്ങളൊരു കോഴിക്കൂടു കണ്ടു. പരിസരത്ത് കോഴികളെയൊന്നും കണ്ടതുമില്ല. കുറ്റിയറ്റുപോയ വംശത്തിന്റെ നിലനിൽക്കുന്ന ഏകസ്മാരകംപോലെ തോന്നിച്ചു അത്. കുമാരമാമ കൂട്ടിനകത്തേക്കുതന്നെ നോക്കി തെല്ലുനേരം അനങ്ങാതെ നിന്നു. പിന്നെ, ശബ്ദമുണ്ടാക്കാതെ തുറന്ന് അതിനകത്തേക്കു നോക്കി. മാമ പ്രത്യേകഭാവത്തോടെ എന്നെ നോക്കി. മറ്റെവിടെയോ ഇരുന്നുകൊണ്ട് മറ്റൊരു സന്ദർഭത്തിൽ മറ്റാരേയോ നോക്കുന്നതുപോലെയായിരുന്നു അത്. എന്നിട്ടോ?

  കേൾക്കാം മനോരമ ഓൺലൈൻ കഥയരങ്ങിൽ വി.കെ.കെ.രമേഷ് എഴുതിയ കഥ – കുമാരമാമ

  • 18 min
  നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ

  നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ

  ഗതകാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന, നിറമില്ലാത്ത അഞ്ചാറ് മുഖങ്ങൾ. അതോരോന്നും ചുരുങ്ങി മേഘത്തിൽ ലയിക്കുന്നു. അവ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരു വെളുത്ത ശൂന്യത മാത്രം. ഒരു മുഖം മായാതെ കിടന്നു. വല്ലാതെ ആകർഷണീയമായ ഒന്ന്. താൻ കണ്ട വിചിത്രമായ സ്വപ്നം ഒരിക്കൽ കൂടി മനസ്സിൽ വിഭാവനം ചെയ്യാൻ അവൾ നോക്കി. പക്ഷേ, നേർത്ത പാട പോലെ തോന്നിച്ച മുഖങ്ങളൊന്നും മുന്നിൽ വന്നില്ല. ഒരു മുഖം മാത്രം. കൂട്ടം തെറ്റിയൊരു മുഖം! ഇത്ര നാളുകൾക്ക് ശേഷം ആ മുഖം സ്വപ്നം കണ്ടത് അവളെ ഒരു പിരിമുറുക്കത്തിന്റെയറ്റത്ത് കൊണ്ടുനിർത്തി. വിദ്യാസാഗർ. ആ മുഖത്തിന്റെ ഉടമയുടെ പേര്.

  കേൾക്കാം മനോരമ ഓൺലൈൻ കഥയരങ്ങിൽ ശ്രീദീപ് ചേന്നമംഗലം എഴുതിയ കഥ – വിദ്യാസാഗർ

  • 22 min
  അന്തിമിനുക്കത്തിൽ ചെന്തീപോലെ - ട്രൈബി പുതുവയൽ എഴുതിയ കഥ

  അന്തിമിനുക്കത്തിൽ ചെന്തീപോലെ - ട്രൈബി പുതുവയൽ എഴുതിയ കഥ

  മനുഷ്യരുടെ ആന്തരിക ജീവിതങ്ങളെക്കുറിച്ച്, അവർ ഉരുകുന്ന ഭൂതകാല വ്യഥകളെക്കുറിച്ച് ട്രൈബി പുതുവയൽ എഴുതിയ കഥ.

  • 22 min
  മാനസാന്തരപ്പെട്ട പ്രേതം: നിഖിൽ സുദർശൻ എഴുതിയ കഥ | Malayalam Story | Kadhayarangu

  മാനസാന്തരപ്പെട്ട പ്രേതം: നിഖിൽ സുദർശൻ എഴുതിയ കഥ | Malayalam Story | Kadhayarangu

  കിട്ടാത്ത പെൺകുട്ടികളെ രാക്കിനാവ് കണ്ടും വല്ലപ്പോഴും പഠിച്ചും മിക്കപ്പോഴും തിരിഞ്ഞുകളിച്ചും തട്ടിമുട്ടി കയ്ച്ചൽ ആയി പോകുന്ന സമയത്താണ് ജിമ്മിച്ചൻ എന്ന സംഭവം എന്റെ മുന്നിൽ എത്തുന്നത്. രാത്രി കൊഞ്ഞാട്ട മെസ് ഫുഡ് അടിച്ച് ചൊറിയും കുത്തി ഇരിക്കുകയായിരുന്നു. അപ്പോഴാണു സഖാക്കളായ  തോമസ് നമ്പേലിയും അമ്മാവനും (ഇരട്ടപ്പേരാണ്. ശരിയായ പേര് മൂപ്പർ തന്നെ മറന്നു പോയിക്കാണണം) അവിടേക്കു കേറി വന്നത്. കൂടെ പരിചയം ഇല്ലാത്ത ഒരു അവതാരം. ഒരു 40 വയസ്സുകാരൻ. മെലിഞ്ഞ ശരീരം. വെടിപ്പില്ലാത്ത താടി, കഷണ്ടി, സിഗരറ്റ് കറപിടിച്ച ഉന്തിയ പല്ല്, വലതു കയ്യിലെ തള്ള വിരലിലെ നഖം നീട്ടി വളർത്തി സൂക്ഷിച്ചിരിക്കുന്നു. മൊത്തം ഒരു അവാർഡ് സിനിമ... വായിക്കാം നിഖിൽ സുദർശനൻ എഴുതിയ കഥ.

  • 22 min
  ജീവിച്ചിരിക്കെ മരിച്ചുപോകുന്ന മനുഷ്യർ

  ജീവിച്ചിരിക്കെ മരിച്ചുപോകുന്ന മനുഷ്യർ

  ആഖ്യാനശൈലിയില്‍ മികവു പുലർത്തുന്ന എഴുത്തുകാരൻ സിവിക് ജോണിന്റെ ഹൃദയഹാരിയായ കഥ. കേള്‍ക്കാം,'ജീവിച്ചിരിക്കെ മരിച്ചു പോകുന്ന മനുഷ്യർ'...

  • 1 hr
  ഡിൻഗോ, മധു തൃപ്പെരുന്തുറ എഴുതിയ കഥ.

  ഡിൻഗോ, മധു തൃപ്പെരുന്തുറ എഴുതിയ കഥ.

  എരിയുന്ന മനസ്സുമായി ജീവിച്ച ഒരമ്മയുടെ കഥ. കുറ്റവും ശിക്ഷയും വിമർശനവിധേയമാക്കുന്ന ആഖ്യാനം.

   

  • 14 min

Top Podcasts In Fiction

audiochuck
Caspian Studios
Creative Reason Media Inc.
The McElroys
Spotify Studios
Sonoro | RDLN