5 episodes

Francis T Mavelikara
Malayalam Playwright

Francis T Mavelikara Francis T Mavelikara

    • Society & Culture

Francis T Mavelikara
Malayalam Playwright

    മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | THILAKAN | EPISODE 5 | FRANCIS T MAVELIKARA

    മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | THILAKAN | EPISODE 5 | FRANCIS T MAVELIKARA

    അഭിനയകലയിലെ പെരുന്തച്ചൻ...

    നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ തിലകൻ.

    പാട്ടുകാരനായിതുടങ്ങി ഇതിഹാസതുല്യമായി തന്റെ കലാജീവിതം പൂർത്തിയാക്കിയ തിലകനെയാണ് ഞാൻ അനുസ്മരിക്കുന്നത്...

    പുതിയകാലത്തിന് അഭിനയകലയെ ഒരു പാഠപുസ്തകംപോലെ അനുഭവവേദ്യമാക്കിത്തന്ന തിലകന്റെ ഒരിക്കലും മരിക്കാത്ത ഓർമകളെ പങ്കുവെക്കുന്നു...

    കാണുക...
    അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്...

    സ്വന്തം
    ഫ്രാൻസിസ് ടി മാവേലിക്കര

    • 37 min
    മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | O.N.V KURUP | EPISODE 4 | FRANCIS T MAVELIKARA

    മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | O.N.V KURUP | EPISODE 4 | FRANCIS T MAVELIKARA

    പേരറിയാത്ത പെണ്കിടാവിന്റെ നേരറിഞ്ഞ കവി...

    ആസന്നമായ കൊടുങ്കാറ്റിനെ മുൻകൂട്ടി അറിഞ്ഞു, ഒരു കടൽ പക്ഷിയെപ്പോലെ ഉറക്കെ കരഞ്ഞു മുന്നറിയിപ്പ് തന്ന കവി.

    എല്ലാവർക്കും നന്മയും ശാന്തിയും നേരുന്ന പ്രാര്ഥനപോലെ...

    രക്തമൊലിക്കുന്ന മുറിവിലൊരു സാന്ത്വന സ്പർശം പോലെ...

    സാധാരണക്കാരനു നേരേ വരുന്ന ആക്രമണങ്ങൾക്കെതിരെ ഒരു സിംഹാഗർജ്ജ്നം പോലെ, കവിതയെ ഉപയോഗിച്ച ഒ.എൻ.വി സാറുമായുള്ള വിശുദ്ധ സൗഹൃദത്തിന്റെ ഓർമ്മപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ആരാമത്തിലേക്ക് ക്ഷണിക്കുന്നു...

    മുൻപേ പോയവരെ ഓർക്കുമ്പോൾ എന്ന പംക്തിയിൽ ഞാൻ സാംസ്കാരിക കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒ.എൻ.വി സാറിനെ ഓർമിക്കുന്നു.

    കേൾക്കുക..
    അഭിപ്രായം അറിയിക്കുക...

    സ്വന്തം ഫ്രാൻസിസ് ടി മാവേലിക്കര.

    • 48 min
    മുൻപേ പോയവരെ ഓർക്കുമ്പോൾ|MUNPE POYAVARE ORKKUMPOL | THOPPIL BHASI | EPISODE 3 | FRANCIS T MAVELIKARA

    മുൻപേ പോയവരെ ഓർക്കുമ്പോൾ|MUNPE POYAVARE ORKKUMPOL | THOPPIL BHASI | EPISODE 3 | FRANCIS T MAVELIKARA

    നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മുതൽ ഒളിവിലെ ഓർമ്മകൾ വരെ കൈരളിക്ക് ഒരിക്കലും മറക്കാനാവാത്ത നാടകങ്ങൾ സമ്മാനിച്ച ബഹുമാന്യനായ തോപ്പിൽ ഭാസിയെയാണ് ഞാൻ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്.

    കേരളത്തിന്റെ ആകാശവും ഭൂമിയും പുതുക്കിയ, ചുവപ്പിച്ച നാടകകാരൻ.

    ചരിത്രത്തിൽ തന്റേതായ ഇടം നിശ്ചയിച്ചു സർവേക്കല്ല് സ്ഥാപിച്ചവൻ.

    മലയാള നാടകവേദിയിൽ അശ്വമേധത്തിനിറങ്ങിയ വിപ്ലവകാരിയായ നാടകകൃത്ത്

    ഒളിവിലും തെളിവിലും മലയാളിയെ വിസ്മയിപ്പിച്ച മഹാപ്രതിഭ.

    കേൾക്കുക, വിലയിരുത്തുക,
    അഭിപ്രായം അറിയിക്കുക.

    സ്വന്തം ഫ്രാൻസിസ് ടി മാവേലിക്കര

    • 36 min
    മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | N N PILLAI | EPISODE 2 | FRANCIS T MAVELIKARA

    മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | N N PILLAI | EPISODE 2 | FRANCIS T MAVELIKARA

    ജീവിതത്തിന്റെ ആഴം കാട്ടിത്തരാനായി അരങ്ങിൽ നാടകം എന്ന "ദർപ്പണം" വെച്ച നാടകകാരൻ. 



    നാടിനെ നടുക്കിയ നാടകകൃത്ത്. 



    ബഹുമാന്യനായ എൻ. എൻ. പിള്ള സാറിനെയാണ് ഞാൻ ഓർത്തെടുക്കുന്നത്. 



    അഗ്നിനാവുള്ള നാടകകൃത്ത്. 



    അനുവാചകനെ നേരും നെറികേടും ചൂണ്ടിക്കാണിച്ചു പൊള്ളിച്ച നാടകകാരൻ.



    സത്യബോധത്തിന്റെ തീയുണ്ടകൾ പായിച്ചു സദാചാരത്തിന്റെ പുറംപൂച്ചിനെ എരിച്ചുകളഞ്ഞ എൻ. എൻ. പിള്ള



    കേൾക്കുക...

    അഭിപ്രായം അറിയിക്കുക...



    സ്നേഹത്തോടെ സ്വന്തം 

    ഫ്രാൻസിസ് ടി മാവേലിക്കര.

    • 28 min
    മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | KPAC SULOCHANA | EPISODE 1 | FRANCIS T MAVELIKARA

    മുൻപേ പോയവരെ ഓർക്കുമ്പോൾ | MUNPE POYAVARE ORKKUMPOL | KPAC SULOCHANA | EPISODE 1 | FRANCIS T MAVELIKARA

    സുഹൃത്തുക്കളെ എന്റെ ആങ്കർ പോഡ്‌കാസ്റ് ഇന്ന് മുതൽ ആരംഭിക്കുന്നു...

     പ്രൊഫഷണൽ നാടക വേദിയിലേക്ക് എന്നെ കൈപിടിച്ചു നടത്തിയ കേരളം കണ്ട എക്കാലത്തെയും  മികച്ച നടി, ഗായിക, വിപ്ലവകാരി, കെ.പി.എ.സി. സുലോചന ചേച്ചിയെ പറ്റിയുള്ള ജ്വലിക്കുന്ന ഓർമകളാണ്  ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.  

    അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും സ്നേഹത്തോടെ ക്ഷണിക്കുന്നു .  

    സ്വന്തം 

    ഫ്രാൻസിസ് ടി മാവേലിക്കര.

    • 22 min

Top Podcasts In Society & Culture

فنجان مع عبدالرحمن أبومالح
ثمانية/ thmanyah
بودكاست أبجورة
بودكاست أبجورة
جناية
Mics | مايكس
#ABtalks
Anas Bukhash
كنبة السبت
Mics | مايكس
مُسودّة
mics | مايكس