2 episodes

Malayalam Quran Class Conducted by Saheer Moulavi Sreemolanagram

Malayalam Quran Class NIBIL NAZAR

    • Religion & Spirituality

Malayalam Quran Class Conducted by Saheer Moulavi Sreemolanagram

    Quran Class Malayalam Lesson 2 (surah al-nas)

    Quran Class Malayalam Lesson 2 (surah al-nas)

    ഖുർആൻ പഠനം

    മൗലവി സഗീർ ശ്രീമൂലനഗരം

    അന്നാസ്

    അവതരണം: മക്കയില്‍

     അവതരണ ക്രമം: 21 

    സൂക്തങ്ങള്‍: 6 ഖണ്ഡികകള്‍: 1

    നാമങ്ങള്‍


    ഖുര്‍ആനിലെ ഈ അന്തിമ സൂറകള്‍ രണ്ടും വേറെവേറെ സൂറകള്‍തന്നെയാണ്. മുസ്ഹഫില്‍ വെവ്വേറെ പേരുകളിലാണവ രേഖപ്പെടുത്തുന്നതും. എങ്കിലും അവ തമ്മില്‍ അഗാധമായ ബന്ധമുണ്ട്. രണ്ടും പൊതുവായ ഒരു പേരില്‍ വിളിക്കപ്പെടാന്‍ മാത്രം പരസ്പര ബന്ധമുള്ളതാണതിലെ ഉള്ളടക്കങ്ങള്‍. مُعَوّذَتَيْن (അഭയാര്‍ഥനാ സൂറകള്‍) എന്ന് ഇവക്കൊരു പൊതുനാമവുമുണ്ട്. ഇമാം ബൈഹഖി 'ദലാഇലുന്നുബുവ്വതി'ല്‍ എഴുതുന്നു: ''ഇവയുടെ അവതരണവും ഒരുമിച്ചുതന്നെയായിരുന്നു. അക്കാരണത്താല്‍ രണ്ടിന്റെയും പൊതുനാമം മുഅവ്വിദതൈന്‍ എന്നാകുന്നു.'' രണ്ടു സൂറകളുമായി ബന്ധപ്പെട്ട ചര്‍ച്ചാവിഷയങ്ങള്‍ ഒന്നുതന്നെയായതുകൊണ്ട് നാം രണ്ടിനുംകൂടി ഒരു ആമുഖമെഴുതിയിരിക്കുകയാണ്. അനന്തരം അവയുടെ തര്‍ജമയും തഫ്‌സീറും വെവ്വേറെത്തന്നെ എഴുതിയിരിക്കുന്നു.

    അവതരണകാലം

    ഈ സൂറകള്‍ മക്കയില്‍ അവതരിച്ചതാണെന്ന് ഹസന്‍ ബസ്വരിയും ജാബിറുബ്‌നു സൈദും ഇക്‌രിമയും അത്വാഉം പ്രസ്താവിച്ചിരിക്കുന്നു. ഹ. അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍നിന്ന് അങ്ങനെയൊരു നിവേദനമുണ്ട്. പക്ഷേ, അദ്ദേഹത്തില്‍നിന്നുള്ള മറ്റൊരു നിവേദനം ഇവ മദനിയാണെന്നത്രെ. ഇതേ അഭിപ്രായമാണ് ഹ. അബ്ദുല്ലാഹിബ്‌നു സുബൈറിനും ഖതാദക്കുമുള്ളത്. ഈ രണ്ടാമത്തെ അഭിപ്രായത്തിനാധാരമായ നിവേദനങ്ങളിലൊന്ന് മുസ്‌ലിമും തിര്‍മിദിയും നസാഇയും മുസ്‌നദ് അഹ്മദും ഹ. ഉഖ്ബതുബ്‌നു ആമിറില്‍നിന്ന് ഉദ്ധരിച്ചിട്ടുള്ള ഈ നിവേദനമാകുന്നു: 'ഒരു ദിവസം റസൂല്‍ തിരുമേനി എന്നോട് പറഞ്ഞു: أَلَمْ تَرَ آيَاتٍ أُنْزِلَتِ اللَّيْلَةَ لَمْ يَرَ مِثْلَهُنَّ، أَعُوذُ بِرَبِّ الْفَلَق وَ أَعُوذُ بِرَبِّ النَّاس (നിങ്ങളറിഞ്ഞില്ലേ, ഇന്നു രാത്രി എനിക്കു ചില സൂക്തങ്ങളവതരിച്ചിരിക്കുന്നു. നി

    • 56 min
    Quran Class in Malayalam lesson 1 (Surah Al-Fatihah)

    Quran Class in Malayalam lesson 1 (Surah Al-Fatihah)

    ഖുർആൻ പഠനം

    സൂറ അൽ ഫാത്വിഹ 

    ആയത്ത് No: 5, 6, 7

    മൗലവി സഗീർ ശ്രീമൂലനഗരം

     إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾

    5. ) നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു.6 നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു.7

    (6-7) നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ!8 നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍;9 കോപത്തിനിരയായവരുടെയും വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല 10 .

    = إِيَّاكَനിനക്കുമാത്രം

    = نَعْبُدُഞങ്ങള്‍ വഴിപ്പെടുന്നു

    = وَإِيَّاكَനിന്നോടു മാത്രം

    = نَسْتَعِينُഞങ്ങള്‍ സഹായം തേടുന്നു

    = اهْدِنَاനീ ഞങ്ങളെ നയിക്കേണമേ

    = الصِّرَاطَവഴിയില്‍

    = الْمُسْتَقِيمَനേരായ

    = صِرَاطَവഴിയില്‍

    = الَّذِينَയാതൊരുത്തരുടെ

    = أَنْعَمْتَനീ അനുഗ്രഹിച്ചിരിക്കുന്നു

    = عَلَيْهِمْഅവരെ

    = غَيْرِ الْمَغْضُوبِ عَلَيْهِمْകോപത്തിനിരയായവരുടേതല്ല

    = وَلَا الضَّالِّينَപിഴച്ചവരുടേതുമല്ല



      വിശദീകരണം

    6. 'ഇബാദത്ത്' എന്ന പദം അറബിഭാഷയില്‍ മൂന്നര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) പൂജ, ആരാധന. (2) അനുസരണം, ആജ്ഞാനുവര്‍ത്തനം. (3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നര്‍ഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. അതായത്, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നവരും നിന്റെ ആജ്ഞാനുവര്‍ത്തികളും നിനക്കടിമപ്പെടുന്നവരുമാണ്. ഈ നിലകളിലെല്ലാം നിന്നോട് ഞങ്ങള്‍ ബന്ധപ്പെടുന്നുവെന്നതല്ല, നിന്നോട് മാത്രമേ ബന്ധപ്പെടുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. പ്രസ്തുത മൂന്നര്‍ഥങ്ങളില്‍ ഒരര്‍ഥത്തിലും ഞങ്ങള്‍ക്ക് മറ്റൊരു 'മഅ്ബൂദ്' (ഇബാദത്ത് ചെയ്യപ്പെടുന്നവന്‍) ഇല്ലതന്നെ.

    7. അതായത്, നിനക്ക് ഇബാദത്ത് ചെയ്യുന്ന ഞങ്ങള്‍ സഹായാര്‍ഥനയുടെ ബന്ധവും നിന്നോട് മാത്രമാണ് സ്ഥാപിക്കുന്നത്. അഖില പ്രപഞ്ചത്തിന്റെ രക്ഷകന്‍ നീ മാത്രമാണെന്നു ഞങ്ങള്‍ക്കറിയാം. സമസ്ത ശക്തി

    • 55 min

Top Podcasts In Religion & Spirituality

Timothy Keller Sermons Podcast by Gospel in Life
Tim Keller
Tara Brach
Tara Brach
The Bible in a Year (with Fr. Mike Schmitz)
Ascension
BibleProject
BibleProject Podcast
Joel Osteen Podcast
Joel Osteen, SiriusXM
The Deep End
96five