12 集

പ്രവാസികളെ സ്പർശിക്കാതെ ഇന്ന് നമുക്ക്‌ കേരളത്തേയോ കേരള സംസ്കാരത്തേയോ കുറിച്ചുള്ള അർത്ഥവത്തായ ഒരു ചർച്ചയും സാധ്യമല്ല.

JM Podcast Jassim Muhammad

    • 社會與文化

പ്രവാസികളെ സ്പർശിക്കാതെ ഇന്ന് നമുക്ക്‌ കേരളത്തേയോ കേരള സംസ്കാരത്തേയോ കുറിച്ചുള്ള അർത്ഥവത്തായ ഒരു ചർച്ചയും സാധ്യമല്ല.

    #12 സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ അതുല്യ പ്രതിഭയായ വാണി ജയറാമിന് ആദരാജ്ഞലികൾ

    #12 സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ അതുല്യ പ്രതിഭയായ വാണി ജയറാമിന് ആദരാജ്ഞലികൾ

    പ്രണയം പോലെ തന്നെ വിരഹവും, സ്വപ്നവും, കാത്തിരിപ്പും, വാത്സല്യവും, ഭക്തിയുമെല്ലാം ആ ശബ്ദത്തിലൂടെ നമുക്ക് ആസ്വദിക്കാനായി. ഫോക്ക് ഗാനങ്ങളുടെ ചടുലത ഒട്ടും തന്നെ ചോരാതെ പാടാനാവുക എന്നതും വാണി ജയറാമിനെ സംബന്ധിച്ച് പ്രയാസലേശമില്ലാതെ വഴങ്ങുന്ന കാര്യമായിരുന്നു. പ്രതീക്ഷിക്കാതെയെത്തിയ വിയോഗമെങ്കിലും  ഈ ശബ്ദം എന്നും നമ്മുടെ സന്തോഷത്തിലും, ദുഃഖത്തിലും, പ്രണയത്തിലും, വിരഹത്തിലും, വാത്സല്യത്തിലും, ഭക്തിയിലും കൂട്ടായി നമുക്കൊപ്പം തന്നെ കാണും. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ അതുല്യ പ്രതിഭയായ വാണി ജയറാമിന് ആദരാജ്ഞലികൾ

    • 12 分鐘
    #11 സമകാലിക ഇന്ത്യയിൽ ആവിഷ്കാര സ്വാതന്തൃം നേരിടുന്ന വെല്ലുവിളികൾ

    #11 സമകാലിക ഇന്ത്യയിൽ ആവിഷ്കാര സ്വാതന്തൃം നേരിടുന്ന വെല്ലുവിളികൾ

    വസ്ത്രധാരണവും ആഹാരവും മതവിശ്വാസവും മുതല്‍ എന്തു കാണണം, കേള്‍ക്കണം, എഴുതണം, വായിക്കണം, ചിന്തിക്കണം എന്ന തിരഞ്ഞെടുപ്പ് വരെ പൗരരുടെ സ്വതന്ത്രജീവിതം നയിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്. ഇതിലോരോ ഘട്ടത്തിലും തീവ്രവലതുപക്ഷ ആള്‍ക്കൂട്ടത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

    • 5 分鐘
    #10 സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിടുന്ന നെഹ്രുവിന്റെ ഇന്ത്യ

    #10 സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിടുന്ന നെഹ്രുവിന്റെ ഇന്ത്യ

    മരണത്തിനിപ്പുറവും സംഘപരിവാറിനെ ആരെങ്കിലും വെല്ലുവിളിക്കുന്നുണ്ടെങ്കിൽ അത് നെഹ്രുവാണെന്ന് നിസംശയം പറയാം. ‘ആത്മഹത്യ ചെയ്ത’ ഗാന്ധിയുടെ ജീവചരിത്രം പഠിക്കുന്ന കുട്ടികൾക്ക് മുന്നിലാണ് നെഹ്‌റു ഇന്ത്യയെ കണ്ടെത്തുന്നത് അല്ല, വീണ്ടെടുക്കുന്നത്.

    • 6 分鐘
    #9 നമ്മുടെ തലമുറയെ പ്രണയവിരഹങ്ങളുടെ ആഴം കാണിച്ചുതന്ന കെകെ

    #9 നമ്മുടെ തലമുറയെ പ്രണയവിരഹങ്ങളുടെ ആഴം കാണിച്ചുതന്ന കെകെ

    ശബ്ദത്തിൽ പ്രണയത്തിന്റെ മാജിക്ക് ഒരുക്കിവെച്ച ഗായകനായിരുന്നു KK, ആ ശബ്ദമാധുര്യത്തിൽ പിറവിയെടുത്ത പല മധുര ഗാനങ്ങളും നാം നെഞ്ചോട് ചേർത്തുവെച്ചു. KK യുടെ ശബ്ദം ആത്മാവിലേക്ക് ഒഴുകിയിറങ്ങാൻ ശക്തിയുള്ളതായിരുന്നു. പ്രണയം വിരഹം എന്നീ ഭാവങ്ങളെ ശ്രോതാക്കൾക്ക് അനുഭവേദ്യമാക്കിത്തരാൻ KK ക്ക് കഴിഞ്ഞിരുന്നു.

    • 6 分鐘
    #8 സമകാലിക ഇന്ത്യൻ സാമൂഹത്തിലെ ജാതിയുടെ നൂറു നൂറു സിംഹാസനങ്ങൾ

    #8 സമകാലിക ഇന്ത്യൻ സാമൂഹത്തിലെ ജാതിയുടെ നൂറു നൂറു സിംഹാസനങ്ങൾ

    ആധുനിക കഥാചർച്ചകളുടെ പൊതുബോധപരിസരങ്ങളിൽ നിന്ന് ഒരുപാട് ദൂരെയായി തന്റേതായ ഇടം കണ്ടെത്താൻ ജയമോഹന് “ധർമ്മപാലൻ” എന്ന ഒറ്റ കഥാപാത്രം തന്നെ ധാരാളമാണ്.. നവോത്ഥാനകേരളവും ജയമോഹൻ വരച്ചുകാട്ടുന്ന ധവളാധികാര കേരളവും രണ്ടല്ല എന്ന യാഥാർത്ഥ്യബോധത്തിലേക്കാണ് ധർമ്മപാലൻ നമ്മെ കൈപിടിച്ചു നടത്തുക..
    ചരിത്രപാഠപുസ്തകങ്ങളും കളർസിനിമാലോകവുമെല്ലാം സവർണമേൽക്കോയ്മയെയും ധവളാധികാരപ്പെരിമയെയും കോറിയിടുമ്പോൾ ജയമോഹൻ തഴയപ്പെട്ട, ചരിത്രങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട മറ്റൊരു ജനതയെപ്പറ്റി ഓർമ്മിപ്പിച്ച് നമ്മെ ആത്മനിന്ദയുടെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നു….

    • 6 分鐘
    #7 ഒരു രാജ്യം... ഒരു ഭാഷ... സംഘപരിവാർ ഗൂഡതന്ത്രം.

    #7 ഒരു രാജ്യം... ഒരു ഭാഷ... സംഘപരിവാർ ഗൂഡതന്ത്രം.

    ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഭാഷ ഉണ്ടാകേണ്ടതാണെന്നും അത് ഹിന്ദിയല്ലാതെ മറ്റൊരു ഭാഷയല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി.  ഹിന്ദി ഔദ്യോഗികഭാഷാ പ്രചാരണസമിതിയുടെ അധ്യക്ഷൻകൂടിയാണ് അദ്ദേഹം. ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിർദേശം. അതിനെതിരെ ഹിന്ദി ഇതര ഭാഷാസംസ്ഥാനങ്ങളും പുരോഗമന ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയുടെ  ഭാഷാവൈവിധ്യത്തെയും സാംസ്കാരിക സമന്വയത്തെയും തകർക്കാൻ   ഉദ്ദേശിച്ചുകൊണ്ട് ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയം ആദ്യമായല്ല അമിത് ഷാ അവതരിപ്പിക്കുന്നത്. 2018ലും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.

    • 6 分鐘

關於社會與文化的熱門 Podcast

好味小姐開束縛我還你原形
好味小姐
白兵電台
白兵電台
香港電台:古今風雲人物
RTHK.HK
講東講西
RTHK.HK
唐陽雞酒屋
唐綺陽
好青年荼毒室﹙哲學部﹚
Corrupttheyouth