317 episodes

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Dilli Dali S Gopalakrishnan

  • Society & Culture
  • 5.0 • 2 Ratings

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  തരിശുഭൂമിയ്ക്ക് നൂറുവയസ്സ് I Hundred Years of 'The Waste Land' Interview with Prof E.V. Ramakrishnan I Dilli Dali 25/2022

  തരിശുഭൂമിയ്ക്ക് നൂറുവയസ്സ് I Hundred Years of 'The Waste Land' Interview with Prof E.V. Ramakrishnan I Dilli Dali 25/2022

  ' I will show you fear in a handful of dust' : T . S . Eliot , The Waste Land   

  പ്രിയ സുഹൃത്തേ , 

  ലോകകവിതയെ ആധുനികമാക്കിയ The Waste Land ( by T .S .Eliot ) എന്ന കൃതിയെക്കുറിച്ചുള്ള ഒരു ദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ . പ്രമുഖ നിരൂപകനും കവിയുമായ പ്രൊഫസ്സർ ഇ . വി രാമകൃഷ്ണനുമായുള്ള ഈ സംഭാഷണം 'തരിശുഭൂമി'യുടെ നൂറാം വാർഷികത്തിൽ സാഹിത്യവിദ്യാർത്ഥികളും സാഹിത്യകുതുകികളും കേൾക്കേണ്ടതാണ് .   എന്താണ് 'തരിശുഭൂമി' യെ വ്യത്യസ്തമാക്കുന്നത് ? ഭാവശിൽപത്തിലും രൂപശിൽപത്തിലും അതു ചെയ്‌ത വിപ്ലവമെന്തായിരുന്നു? ഏതൊക്കെ ദർശനങ്ങളാണ് എലിയറ്റിനെ സ്വാധീനിച്ചത് ? The Waste Land ലെ മനുഷ്യാവസ്ഥ  യൂറോപ്പ് കേന്ദ്രീകൃതമാണോ ?  കിഴക്കിൻ്റെ ആശയപ്രപഞ്ചങ്ങൾ അദ്ദേഹത്തിന് എത്രമാത്രം അറിയാമായിരുന്നു ?  പിൽക്കാല ലോകകവിത എങ്ങനെ The Waste Land നെ സ്വാംശീകരിച്ചു ? ബംഗാളി , ഹിന്ദി , മറാത്തി , മലയാളം എന്നീ ഭാഷകളിലെ ആധുനികതയിൽ The Waste Land പതിപ്പിച്ച മുദ്ര എന്താണ് ? കക്കാടും അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും എങ്ങനെ വ്യത്യസ്‌തരാകുന്നു ? ലോകനാഗരികതയുടെ ഇന്നത്തെ ആത്മീയപ്രതിസന്ധിയിൽ തരിശുഭൂമിയുടെ പ്രസക്തി എന്താണ് ? നമ്മളിൽ ആരൊക്കെ ആത്മവഞ്ചകരായ വായനക്കാരാണ് ?  

   " I think we are in a rat's alley     Where the dead men lost their bones "  

   'തരിശുഭൂമിയ്ക്ക് നൂറുവയസ്സ് I Hundred Years of The Waste Land' പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .   

  (E.V. Ramakrishnan is a bilingual writer who has published poetry and criticism in English and Malayalam. He is the author of three books of poetry, publishing each after symmetrical intervals of fourteen years: Being Elsewhere in Myself (1980), A Python in a Snake Park (1994) and Terms of Seeing: New and Selected Poems (2008). He is also the author of a landmark book of translations of modern Indian poetry: The Tree of Tongues.)   സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ 

  24 മെയ് 2022 ഡൽഹി

  https://www.dillidalipodcast.com/

  • 58 min
  അതുലോലമതലോലം: ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്തിൻ്റെ വായനാനുഭവം by S. Gopalakrishnan Dilli Dali 24/2022

  അതുലോലമതലോലം: ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്തിൻ്റെ വായനാനുഭവം by S. Gopalakrishnan Dilli Dali 24/2022

  പ്രിയ സുഹൃത്തേ ,  

  ഗഹനമായ ഒരു ദാർശനികകൃതി അതീവലളിതമായി മലയാളത്തിലേക്ക് മൊഴിമാറ്റി എന്നതുമാത്രമല്ല ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത്  തർജ്ജുമയുടെ മൂല്യം . നിത്യാധുനികമായ മലയാളമാണ് ഈ മൊഴിമാറിയ കൃതിയെ അലങ്കരിച്ചിരിക്കുന്നത്. എന്നാൽ ഉടുത്തൊരുങ്ങിയ അലങ്കാരമല്ല അത് . അർത്ഥമാത്രമായ കൃശഗാത്രത്തിൻ്റെ സൂക്ഷ്മാലങ്കാരമാണത്. ആത്മനിഷ്ഠയുള്ള ഒരാളുടെ സൂക്ഷ്മശരീരം പോലെ ഭംഗിയുള്ള പരിഭാഷയാണിത്.  'അതുലോലമതലോല- മതുദൂരമതന്തികം അതു സർവ്വാന്തരമതു സർവ്വത്തിന്നും പുറത്തുമാം'  ഈ ലക്കം ദില്ലി -ദാലി ശ്രീ നാരായണഗുരുവിൻ്റെ ഈശാവാസ്യോപനിഷത്ത് പരിഭാഷയുടെ ഒരു വായനാനുഭവമാണിത് .  സ്വീകരിച്ചാലും .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  19 മെയ് 2022

  https://www.dillidalipodcast.com/

  • 21 min
  മൃഗബലി: മനുഷ്യൻ ചെയ്യുന്ന യുദ്ധങ്ങളിൽ ഇരകളാകുന്ന മൃഗങ്ങൾക്കുവേണ്ടി ഒരു പോഡ്‌കാസ്റ്റ് Dilli Dali 23/20

  മൃഗബലി: മനുഷ്യൻ ചെയ്യുന്ന യുദ്ധങ്ങളിൽ ഇരകളാകുന്ന മൃഗങ്ങൾക്കുവേണ്ടി ഒരു പോഡ്‌കാസ്റ്റ് Dilli Dali 23/20

  പ്രീയപ്പെട്ട സുഹൃത്തേ ,  

  യുദ്ധം ആരേയും സനാഥരാക്കുന്നില്ല , എന്നാൽ നിരവധി മനുഷ്യരേയും സമൂഹങ്ങളേയും അത്  അനാഥമാക്കുന്നുണ്ടുതാനും . യുദ്ധം കഷ്ടപ്പാടിനേയും വേർപാടിനേയും ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് , അത് വ്യവസായം തന്നെയാണ് . എന്നാൽ ആസിയ സെർപിൻസ്ക എന്ന ഉക്രൈൻകാരി എഴുപത്തേഴാം വയസ്സിലും അനുപമഭംഗിയുള്ള ജീവിതം ജീവിക്കുന്നു. ഭൂമിയിലെ സർവ്വജീവജാലങ്ങളേയും സ്നേഹിക്കുമ്പോൾ യുദ്ധത്തിനെതിരേ അവർ നൽകുന്ന പരമോദാര ദർശനത്തിൽ നിന്നും ഈ ലക്കം ദില്ലി -ദാലി ജനിക്കുന്നു.     എഴുത്തച്ഛൻ യുദ്ധകാണ്ഡം തുറക്കുമ്പോൾ അവിടെ വാനരർ മാത്രമല്ല കുതിരകളും ആനകളും ഉണ്ടായിരുന്നു . വ്യാസൻ്റെ കുരുക്ഷേത്രത്തിലും ഹോമറിന്റെ ഇലിയഡിലും അവയുണ്ടായിരുന്നു .  1990 -91 കാലത്തുനടന്ന കുവൈത്ത് യുദ്ധത്തിൽ അവിടുത്തെ അന്താരാഷ്‌ട്ര മൃഗശാലയിൽ ബോംബുവീണ് 85 ശതമാനം മൃഗങ്ങളും കൊല്ലപ്പെട്ടു . ആധുനിക സമൂഹത്തിൽ കാലാനുഗതമായി പരിണമിച്ചുണ്ടായ എല്ലാ മൃഗാവകാശനിയമങ്ങളും കാറ്റിൽ പറക്കുന്ന കാലമാണ് മനുഷ്യനും മനുഷ്യനും , ഗോത്രവും ഗോത്രവും , രാഷ്ട്രവും രാഷ്ട്രവും രാഷ്ട്രങ്ങളും രാഷ്ട്രങ്ങളും തമ്മിൽ ആയുധമെടുത്ത് പോരടിക്കുമ്പോൾ പിറക്കുന്നത് . മൃഗാവകാശപ്രവർത്തകർ പുറത്തുവിട്ട ഒരു അമേരിക്കൻ സൈനിക പരിശീലനവീഡിയോയിൽ ഉദ്യാനങ്ങൾ കലാപരമായി രൂപകൽപന ചെയ്യുന്ന കത്രിക കൊണ്ട് ആടുകളുടെ കാലുകൾ മുറിച്ച് അതുകണ്ട് ആസ്വദിക്കുന്ന സൈനികരെ കാണാം . ഇക്കാര്യത്തിൽ യുദ്ധനിയമങ്ങൾ എന്താണ് പറയുന്നത് ?  മനുഷ്യൻ ചെയ്യുന്ന യുദ്ധങ്ങളിൽ ഇരകളാകുന്ന മൃഗങ്ങൾക്കുവേണ്ടി ഒരു പോഡ്‌കാസ്റ്റ്.  അവസാനം ഒരു ഗാനം ചേർത്തിരിക്കുന്നു . പുല്ലിൽ , പൂവിൽ , പുഴുവിൽ , കിളിയിൽ , വന്യജീവിയിൽ , വനചരനിൽ ജീവബിന്ദുവിൻ്റെ അമൃതം തൂകിയ ലോകനായകനോടുള്ള പ്രാർത്ഥന . മലയാളത്തിലെ എക്കാലത്

  • 15 min
  'ഇന്ത്യാരാഷ്ട്രം നേരിടുന്ന ഭീഷണി' by Shyam Saran, India's former foreign secretary Dilli Dali 22/2022

  'ഇന്ത്യാരാഷ്ട്രം നേരിടുന്ന ഭീഷണി' by Shyam Saran, India's former foreign secretary Dilli Dali 22/2022

  പ്രിയ സുഹൃത്തേ,   'ഹിന്ദു -മുസ്‌ലീം വിഭജനം ഉണ്ടാക്കിയാൽ ഇന്ത്യൻ സമൂഹത്തിലെ വൈജാത്യങ്ങളെല്ലാം ഇല്ലാതായി വിശാല ഹിന്ദു ഐക്യത്തിന് വഴിയൊരുക്കുമെന്ന ചിന്ത തെറ്റാണ്', ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മുതിർന്ന സ്വതന്ത്ര ചിന്തകനുമായ ശ്യാം സരൺ പറയുന്നു .  സമീപകാലത്ത് രാജ്യത്തുനടന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം എഴുതിയ ആഴമുള്ള ലേഖനത്തിൻ്റെ  മലയാള പരിഭാഷയാണിത്. ഇത് ദില്ലി -ദാലിയിൽ അവതരിപ്പിക്കുവാൻ പ്രത്യേക അനുമതി നൽകിയ ശ്യാം സരണിന് നന്ദി രേഖപ്പെടുത്തുന്നു .  ഏതെങ്കിലും ഒരു വിഭജനരേഖയെ ആഴത്തിൽ കുഴിക്കുവാൻ തീരുമാനിച്ചാൽ മറ്റനേകം വ്യത്യസ്ത വിഭജനരേഖകൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെടും , അരാജകത്വമാകും ഫലം , അദ്ദേഹം പറയുന്നു .  ഹമാരെ റാം , റഹീം , കരീം , കേശവ് എന്ന പ്രശസ്ത കബീർ ദാസ് ഭജൻ ശുഭ മുദ്‌ഗൽ പാടിയതും ഉൾപ്പെടുത്തിയിരിക്കുന്നു .  ദയവായി headphones ഉപയോഗിച്ചുകേട്ടാലും .    സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  23 ഏപ്രിൽ 2022

  • 19 min
  ഉയിർപ്പിൻ്റെ സിംഫണി Dilli Dali 21/2022

  ഉയിർപ്പിൻ്റെ സിംഫണി Dilli Dali 21/2022

  ഉയിർപ്പിൻ്റെ  സിംഫണി എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  1897 ൽ ഗുസ്താവ് മഹ് ലർ സംഗീത നിരൂപകനായ ആർതർ സെയ്‌ദിയ്ക്ക് എഴുതി , 'ഈ സിംഫണിയോടെ ഞാൻ വിശ്വസാഹിത്യത്തെ മുഴുവൻ കൊള്ളയടിച്ചിരിക്കുന്നു, ബൈബിൾ അടക്കം എല്ലാത്തിനെയും . ഒരു വിമോചിതലോകത്തെ അറിയാൻ മറ്റു മാർഗങ്ങൾ എനിക്കില്ലായിരുന്നു'  യേശുവേ , നീയെന്തിന് ജീവിച്ചു , എന്തിന് ഈ പീഡനങ്ങളെല്ലാം സഹിച്ചു ? ഇതൊക്കെ ഒരു വലിയ തമാശ മാത്രമോ ? കുരിശാരോഹണവും ഉയിർപ്പും ലളിതമല്ല , നമ്മുടെ ഓരോരുത്തരുടേയും ജീവിതം പോലെ അത് സങ്കീർണ്ണമാണ് എന്ന് മഹാസംഗീതകാരൻ  ഗുസ്താവ് മഹ് ലർ ഒരു അനശ്വര സംഗീതശിൽപത്തിലൂടെ പറയുന്നു . ഈ ലക്കം ദില്ലി -ദാലി 'ഉയിർപ്പ് ' എന്ന ആ സിംഫണിയെക്കുറിച്ചാണ് .  ദയവായി ഹെഡ്‍ഫോൺസ് ഉപയോഗിക്കുക , അത് നല്ല ശ്രവ്യാനുഭവം ഉറപ്പാക്കും .  

  സ്നേഹത്തോടെ   

  എസ് . ഗോപാലകൃഷ്ണൻ  

  ഈസ്റ്റർ ദിനം , 2022

  www.dillidalipodcast.com

  • 19 min
  എന്താണ് ശ്രീലങ്കയിൽ ? ഒരു സമഗ്രചിത്രം Interview with Prof Mathew Joseph 20/2022

  എന്താണ് ശ്രീലങ്കയിൽ ? ഒരു സമഗ്രചിത്രം Interview with Prof Mathew Joseph 20/2022

  പ്രിയ സുഹൃത്തേ ,  

  ശ്രീലങ്കയെ അടിമുടി ഉലച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച്  രാഷ്ട്രാന്തരബന്ധങ്ങളിൽ വിദഗ്ദ്ധനായ പ്രൊഫസ്സർ മാത്യു ജോസഫ് . സി സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ.  അദ്ദേഹം ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ International Relations ൽ അദ്ധ്യാപകനാണ് .  അഭൂതപൂർവ്വമായ വിദേശകടം എങ്ങനെയാണ് ഒരു ഉപഭോഗസമൂഹത്തിൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നത് ? , ചൈനയുടെ ശാക്തികസ്വപ്നങ്ങൾ അവരുടെ പുതിയ കോളനികളെ എങ്ങനെ തളർത്തുന്നു ?,  രാജ്യത്തെ ബാധിച്ച ദുരന്തത്തെ നേരത്തേ തിരിച്ചറിയാൻ  രാജപക്‌സ സഹോദരന്മാർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?,  ഒരാഴ്ചക്കകം ഒരുകിലോ അരിയ്ക്ക് 500 രൂപാ കൊടുക്കേണ്ടിവരുന്ന ശ്രീലങ്കൻ ജനത എങ്ങനെ ഈ ദുരവസ്ഥയെ അതിജീവിക്കും?, എന്തുകൊണ്ട് ശ്രീലങ്കയിലെ തമിഴ്‌വംശജർ ഏറ്റവും ദുർബലരായി?,  തമിഴ് വംശജരിലുണ്ടായിരിക്കുന്ന വൈജാത്യങ്ങൾ എന്തൊക്കെ ? സിംഹളവംശീയതയിൽ ഊന്നുന്ന രാഷ്ട്രീയത്തിനെതിരേ ശ്രീലങ്കയിൽ ശക്തമായ ഒരു നവപൊതുബോധം ഉണ്ടാകുവാൻ ഈ പ്രതിസന്ധി കാരണമാകുമോ ? കേരളം ശ്രീലങ്കയിൽ നിന്നും എന്തെങ്കിലും പാഠം പഠിക്കേണ്ടതുണ്ടോ?  പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .    സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ

  • 34 min

Customer Reviews

5.0 out of 5
2 Ratings

2 Ratings

Fersof ,

Title in english also

Please include English title, which helps me to choose, I don't know to read Malayalam

Pahayan (Vinod) ,

Best Malayalam Podcast

As a Malayalam Podcaster myself; I would say this is the best Malayalam Podcast... Something other Podcasters can aspire to be... A Podcast every Malayali should listen to regularly... Along with the Podcaster S. Gopalakrishnan I want to Thanks Joice for introducing this Podcast to me... Subscribe and listen... Thank You!!!!

Top Podcasts In Society & Culture

Lemonada Media
iHeartPodcasts
Pineapple Street Studios | Wondery | Amazon Music
This American Life
Glennon Doyle & Cadence13
Apple TV+ / Campside Media

You Might Also Like

Vinod Narayan
The Economist
Vinod Narayan
Rizwan Ramzan Ahamed
Stanford GSB