Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

MediaOne Podcasts
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

  1. Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne

    3 HR AGO

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | Jayaprakash M | MediaOne

    2013ലെ വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന ഹൈക്കോടതി വിലയിരുത്തലാണ് ഇന്ന് മിക്ക പത്രങ്ങളിലെയും പ്രധാന വാർത്ത. ഐ.എ.എസ് തലപ്പത്തെ അടിയുടെ തുടർച്ചയും പ്രധാന വാർത്തയായുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ജാതീയ വേർതിരിവിന് ശ്രമിച്ച കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാത്തത് പ്രധാന ലീഡായി മാധ്യമം ഉൾപ്പെടെ നാല് പത്രങ്ങളിൽ ഇടംപിടിച്ചു. വയനാട്ടിലെയും, ചേലക്കരയിലെയും വോട്ടെടുപ്പും, ജാർഖണ്ഡിലെ ആദ്യഘട്ട പോളിങും പത്രങ്ങളിലെ ഒന്നാം പേജിൽ കാണാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം , മീഡിയവൺ

    19 min
  2. Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    1 DAY AGO

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    സംസ്ഥാന സർക്കാരിൻ്റെ ബ്യൂറോക്രസിയുടെ തലപ്പത്തെ ശുദ്ധീകരണ പ്രക്രിയയാണ് ഇന്നത്തെ പ്രധാനവാർത്ത. ഹിന്ദു മല്ലു ​ഗ്രൂപ്പുണ്ടാക്കിയ ​ഗോപാലകൃഷ്ണനും ​ഐഎഎസ് തലത്തിൽ പോരിനിറങ്ങിയ എൻ. പ്രശാന്തും സസ്പെൻഷനിലായി. മണിപ്പൂരിലെ അവസ്ഥ വീണ്ടും വഷളായത് എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയാണ്. 11 കുക്കികളാണ് കൊല്ലപ്പെട്ടത്. മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി സമരസമിതിക്ക് ഉറപ്പുകൊടുക്കുകയും അതിനായി യോ​ഗം വിളിക്കുകയും ചെയ്ത വാർത്തയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    30 min
  3. Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    2 DAYS AGO

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    ഭരണതലത്തിൽ അലമ്പുണ്ടാക്കുന്ന രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തുവെന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ഒന്നുരണ്ടു പത്രങ്ങളൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ആ വാർത്തയെയാണ് ലീഡാക്കിയത്. ദേശാഭിമാനിക്ക് പ്രധാനവാർത്ത ജലവിമാനമാണ്. പറന്നുയർന്ന് കേരളം, പരീക്ഷണപറക്കൽ, ടൂറിസം വികസനത്തിന് നാഴികക്കല്ലായും എന്നൊക്കെയാണ് അലങ്കാരം. മുമ്പ് യു.ഡി.എഫ് ഗവൺമെന്റുകാലത്ത് ഇതൊക്കെ ഒരിക്കൽ അരങ്ങേറിയതും അന്ന് വാടകക്കെടുത്ത സീപ്ലെയ്‌നുകൾ വലിയ ബാധ്യതയായതും എല്ലാവരും മറന്നെന്ന് തോന്നുന്നു. വഖഫ് ഭീകരത പടരുന്നു എന്നാണ് ജന്മഭൂമി. നാടുമുഴുവൻ ഭൂമിക്കുമേൽ വഖഫ് അവകാശവാദം ഉന്നയിച്ചുതുടങ്ങി എന്നാണ് വാർത്ത. അങ്ങനെ കഴിയുമോ ഇല്ലയോ എന്ന കാര്യം പത്രം കണക്കിലെടുത്തിട്ടില്ല എന്നത് മറ്റൊരുകാര്യം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    30 min
  4. Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    3 DAYS AGO

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    സംസ്ഥാനഭരണകൂടത്തിലെ ഐ.എ.എസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ തമ്മിലടിയാണ് ഇന്നത്തെ പ്രധാനവാർത്ത. ചില പത്രങ്ങളുടെ തലക്കെട്ട് തന്നെ പരിഹാസത്തോടെയാണ് അയ്യേ...എസ് എന്ന്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മതംതിരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന് എതിരെ നടപടികൾ വരുമെന്നും വാർത്തകളുണ്ട്. സംവരണം രാഷ്ട്രീയ ആയുധമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാഷ്ട്രീയം കളിക്കുന്നതുമുണ്ട് പ്രധാനവാർത്തയായി. അതാണ് മാതൃഭൂമിയുടെ ലീഡ്, ആയുധം സംവരണം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    31 min
  5. Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    4 DAYS AGO

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    അലിഗഢ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന പഴയ വിധി അസാധുവാക്കിക്കൊണ്ട് ന്യൂനപക്ഷ പദവിക്ക് സുപ്രിംകോടതി ഭരണഘടനാ പരിരക്ഷ ഉറപ്പിച്ചതാണ് പ്രധാനവാർത്ത. മലയാള മനോരമയിലും മാധ്യമത്തിലും അതാണ് ലീഡ്. നവകേരളയാത്രക്കിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ മർദിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതാണ് മാതൃഭൂമിയിലെ ലീഡ് വാർത്ത. ഐഎഎസ് ഉദ്യോഗസ്ഥരെ മതംതിരിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കാമെന്ന വാർത്ത ഏതാണ്ട് എല്ലാ പത്രങ്ങളും കാര്യമായി നൽകിയിട്ടുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    31 min
  6. Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    5 DAYS AGO

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    കോടതിയിൽ നിന്നാണ് ഇന്നത്തെ പ്രാധാനവാർത്തകൾ. സുപ്രിംകോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നുമുണ്ട്. സർക്കാർ ജോലിയിൽ നിയമനപ്രക്രിയ ആരംഭിച്ചശേഷം യോഗ്യതാ മാനദണ്ഡം മാറ്റരുത് എന്ന ഉത്തരവാണ് സുപ്രിംകോടതിയിൽ നിന്ന് വന്ന വാർത്ത. മാധ്യമം അതാണ് ലീഡ് വാർത്തയായി കണ്ടത്. മാധ്യമസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും അത് നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞതാണ് മാതൃഭൂമി ലീഡ് വാർത്തയാക്കിയത്. പാലക്കാട്ടെ നേതാക്കളുടെ മുറി റെയ്ഡ് ചെയ്ത സംഭവത്തിൽ തന്നെയാണ് മനോരമയുടെ ഊന്നൽ. വീഴ്ച പറ്റിയെന്ന് ജില്ലാകലക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രാഥമിക റിപ്പോർട്ട് നൽകിയതാണ് പ്രധാനവാർത്ത. സിപിഎമ്മിൽ നിന്നുള്ള ഒരു വാർത്ത എല്ലാ പത്രങ്ങളും ഒന്നാംപേജിൽ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരിലെ പി.പി ദിവ്യക്കെതിരെ പാർട്ടി നടപടി വരും എന്ന വാർത്തയാണത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    32 min
  7. Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    6 DAYS AGO

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതാണ് പത്രങ്ങളുടെ ഒന്നാംപേജിനെ അലങ്കരിക്കാൻ ഉപയോഗിച്ച വാർത്ത. തലക്കെട്ട് മത്സരത്തിന്റെ പ്രതീതി ഉണർത്തിയാണ് ആ വാർത്തയുടെ വിന്യാസമത്സരം. ട്രംപൻജയം എന്ന് മാതൃഭൂമി. ട്രംഭവം എന്ന് മനോരമ. ട്രംപോളം എന്ന് മാധ്യമം. ട്രംപ്കാർഡ് എന്ന് മംഗളം. ട്രംപാധിപത്യം എന്ന് കൗമുദി. ട്രംപിന് രണ്ടാമൂഴം എന്ന തലക്കെട്ടോടെ ദീപിക ഹൈപ്പിൽ നിന്ന് ഇറങ്ങുകയാണ്. വീണ്ടും ട്രംപ് എന്നാണ് സുപ്രഭാതം. വീണ്ടും ട്രംപ് യുഗമെന്ന് ജന്മഭൂമി, വീണ്ടും ട്രംപിസം എന്ന് വീക്ഷണം. ചാഞ്ചാടിയില്ല ട്രംപ് തന്നെ എന്ന് സിറാജ്, അമേരിക്ക ട്രംപിന്റെ വഴിയെ എന്ന് ദേശാഭിമാനി. അമേരിക്കയെ ട്രംപ് നയിക്കുമെന്ന് ചന്ദ്രിക. അമേരിക്ക വിട്ടാൽ പിന്നെ പാലക്കാട്ടാണ് വാർത്ത വട്ടമിട്ട് പറക്കുന്നത്. പണം പിടിക്കാനുളള പാതിരാനാടകത്തിന്റെ കഥകൾ തന്നെ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    30 min
  8. Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    6 NOV

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    ഉത്തർപ്രദേശിൽ മദ്രസകൾ പ്രവർത്തിക്കുന്നത് ഭരണഘടനാപരമാണെന്നും മദ്രസകൾ നടത്തുന്നതിന് അനുമതി കൊടുത്തുകൊണ്ട് 2004ൽ കൊണ്ടുവന്ന മദ്രസാവിദ്യാഭ്യാസ നിയമം നിലനിൽക്കുമെന്നും സുപ്രീംകോടതി വിധിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. സംഭ്രമജനകമെന്നോ, സ്‌തോഭജനകമെന്നോ ഒക്കെപ്പറയാവുന്ന ഒരുവാർത്ത മാതൃഭൂമി, മനോരമ പത്രങ്ങളിൽ ഒന്നാം പേജിലുണ്ട്. പാലക്കാട് കോൺഗ്രസിന്റെ വനിതാനേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽമുറികളിൽ അർദ്ധരാത്രി പൊലീസ് പരിശോധന നടത്തിയതിന്റെ വിവരങ്ങളാണത്. പണം എത്തിച്ചുവെന്ന വിവരത്തെ തുടർന്നാണ് സംഭവമെന്ന് പറയപ്പെടുന്നുവെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ സ്വകാര്യസ്വത്തും പൊതുവിഭവമായി കണക്കാക്കി സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന സുപ്രീംകോടതിവിധിയുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast

    30 min

About

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

You Might Also Like

To listen to explicit episodes, sign in.

Stay up to date with this show

Sign in or sign up to follow shows, save episodes and get the latest updates.

Select a country or region

Africa, Middle East, and India

Asia Pacific

Europe

Latin America and the Caribbean

The United States and Canada