Dilli Dali

S Gopalakrishnan
Dilli Dali

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  1. World Radio Day Podcast on 13 February 2025 റേഡിയോ : രണ്ട് ഏകാന്തതകൾ 9/2025

    2월 13일

    World Radio Day Podcast on 13 February 2025 റേഡിയോ : രണ്ട് ഏകാന്തതകൾ 9/2025

    റേഡിയോ കേൾക്കുന്നെങ്കിൽ നാം ജെ . സി . ബോസും നിക്കോള ടെസ്‌ലയും അനുഭവിച്ച കഠിനമായ ഏകാന്തതകളെക്കുറിച്ചും അറിഞ്ഞിരിക്കണം.മർക്കോണിയുടെ കൊച്ചുമകൻ പറഞ്ഞു , 'എന്റെ മുത്തച്ഛന് റേഡിയോ കണ്ടുപിടിച്ചതിന് നോബൽ സമ്മാനം നൽകുകയും ജഗദീഷ് ബോസിനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌തതിൽ അനീതി ഉണ്ടായി' എന്ന് .ആധുനിക മനുഷ്യന്റെ ഏകാന്തതകളിൽ അവന്റെ ഏറ്റവും വലിയ ചങ്ങാതിയായി മാറിയ റേഡിയോ ഉണ്ടായത് നിരാലംബരായി നടന്ന രണ്ടു ശാസ്ത്രകാരന്മാരുടെ , നിക്കോള ടെസ്‌ല , ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ ഏകാന്തതകളിൽ നിന്നാണ്. അതുകൊണ്ടുതന്നെയാണ് വൈകിയെത്തിയ നോബൽ സമ്മാനം ടെസ്‌ല നിരസിച്ചതും അല്ലെങ്കിൽ തന്നെ ഗാന്ധിയ്ക്ക് കിട്ടാതെ പോയ നോബൽ സമ്മാനവും ബഷീറിനും ഓ വി വിജയനും കിട്ടാതെ പോയ ജ്ഞാനപീഠവും ചെറിയ പുരസ്കാരങ്ങളായിത്തീർന്നില്ലേ ?

    13분
  2. കൊലയും സംഗീതവും: നാസി തടങ്കൽ പാളയത്തിൽ കൂട്ടക്കുരുതിയ്ക്ക് സംഗീതപശ്ചാത്തലം A podcast on Anita Lasker 06/2025

    2월 5일

    കൊലയും സംഗീതവും: നാസി തടങ്കൽ പാളയത്തിൽ കൂട്ടക്കുരുതിയ്ക്ക് സംഗീതപശ്ചാത്തലം A podcast on Anita Lasker 06/2025

    വാക്കിലും മനസ്സിലും പാരുഷ്യം പെരുകുമ്പോൾ ഒരു ഇരുണ്ട പോഡ്‌കാസ്റ്റ്. നാസി തടങ്കൽ പാളയത്തിൽ മനുഷ്യരെ ജീവനോടെ ചൂളകളിൽ കത്തിക്കുമ്പോൾ അവരുടെ നിലവിളികൾ പുറത്തുകേൾക്കാതിരിക്കാൻ പാളയത്തിൽ സംഗീതം അവതരിപ്പിക്കേണ്ടിവന്ന ഒരു ദുരന്തസംഘമുണ്ടായിരുന്നു. അതിൽ കൗമാരക്കാരിയായ ഒരു ജൂത പെൺകുട്ടിയുമുണ്ടായിരുന്നു, അനീറ്റ ലാസ്‌കർ. Cello വാദകയായിരുന്ന ആ പെൺകുട്ടിയ്ക്ക് ഇപ്പോൾ 99 വയസ്സായി. അവരുടെ ഓർമ്മകളെ അടിസ്ഥാനപ്പെടുത്തി ഒരു പോഡ്‌കാസ്റ്റ് . 'കൊലയും സംഗീതവും'. കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 05 ഫെബ്രുവരി 2025

    11분
  3. മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ : 2025 ജനുവരി 30 പോഡ്‌കാസ്റ്റ് 05/2025

    1월 29일

    മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ : 2025 ജനുവരി 30 പോഡ്‌കാസ്റ്റ് 05/2025

    2025 ലെ ജനുവരി 30 പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം ഗാന്ധിജിയുടെ ഒരു വാചകമുണ്ട് : 'മരണം എപ്പോൾ സംഭവിച്ചാലും അത് അനുഗൃഹീതമാണ് . എന്നാൽ ആ അനുഗ്രഹം ഇരട്ടിയ്ക്കും ഒരാൾ സത്യമെന്നു കരുതുന്ന കാരണത്തിനായി മരിക്കുകയാണെങ്കിൽ'. ആ സ്റ്റോയിക് മുഹൂർത്തത്തിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു അവസാനകാല ഗാന്ധി ഒരു പതിറ്റാണ്ടോളം. സോക്രട്ടീസ് കഴിച്ച വിഷമായിരുന്നു, ക്രിസ്തു ഏറിയ കുരിശായിരുന്നു ഗാന്ധിയെ കൊന്ന വെടിയുണ്ട. സനാതനിയെ വധിച്ച ഹിന്ദുത്വരാഷ്ട്രീയമാണ് നാരായണഗുരു സനാതനിയാണോ അല്ലയോ എന്ന ചർച്ച നടക്കുന്ന രാഷ്ട്രീയകേരളത്തിൽ ഗുരുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്നത് 2025 ലെ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നാമോർക്കേണ്ടതാണ് . മരണത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ചിന്തകൾ ദൈർഘ്യം : 23 മിനിറ്റ് സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    23분
  4. ചെറിയ മനുഷ്യരും വലിയ ലോകവും: കഥാപാത്രങ്ങളിലൂടെ / രാമുവിന്റെ പിറന്നാൾ പോഡ്‌കാസ്റ്റ് / D. Ashtamoorthy 04/2025

    1월 17일

    ചെറിയ മനുഷ്യരും വലിയ ലോകവും: കഥാപാത്രങ്ങളിലൂടെ / രാമുവിന്റെ പിറന്നാൾ പോഡ്‌കാസ്റ്റ് / D. Ashtamoorthy 04/2025

    ഇന്ന് 2025 ജനുവരി 17 ഇന്ന് രാമു ശതാഭിഷിക്തനാകുകയാണ് . ജി . അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന തരംഗസൃഷ്ടിയായ കാർട്ടൂണിലെ കേന്ദ്രപാത്രങ്ങളിലൊരാളായ രാമുവിന്റെ ജനനത്തീയതി ഇന്നാണ്. 'പൂരം പിറന്ന പുരുഷൻ' എന്നും ജാതകവശാൽ പറയാം. ഈ ഇതിഹാസ കാർട്ടൂൺ ആഖ്യാനത്തിൻ്റെ കൂറുറ്റ വായനക്കാരിലൊരാളായ, എല്ലാ ലക്കവും കാണാതറിയാവുന്ന, ഡി . അഷ്ടമൂർത്തി ദില്ലി -ദാലിയിൽ ആ വലിയ ലോകത്തിലെ ചെറുതല്ലാത്ത കഥാപാത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുന്നു . ചെറിയ മനുഷ്യരും വലിയ ലോകവും സമ്പൂർണ്ണ സമാഹാരത്തെക്കുറിച്ച് ദില്ലി -ദാലിയിലെ മൂന്നാമത്തെ പോഡ്‌കാസ്റ്റാണിത്. രാമുവിന് പിറന്നാൾ ആശംസകൾ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    35분
  5. 2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? Interview with Amrith Lal 03/2025

    1월 13일

    2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? Interview with Amrith Lal 03/2025

    പ്രിയ സുഹൃത്തേ 2025 ൽ ഡൽഹിയിൽ ആം ആദ്‌മി പാർട്ടി വിജയം ആവർത്തിക്കുമോ ? ആം ആദ്‌മി പാർട്ടി ഹിന്ദു വോട്ടുകൾ നേടാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ ? ഡൽഹിയിലെ 13 ശതമാനം വരുന്ന മുസ്‌ലീം ജനത ആർക്കു വോട്ടുചെയ്യും? എന്താണ് AAP മുന്നോട്ടു വെയ്ക്കുന്ന 'Post -Ideology കാല' Welfare politics ? ആം ആദ്‌മി പാർട്ടി നേതാക്കൾ അഴിമതിക്കാരാണെന്ന് ഡൽഹിയിലെ സാധാരണക്കാർ വിശ്വസിക്കുന്നുണ്ടോ ? കോൺഗ്രസ്സ് ഡൽഹിയിൽ എന്താണ് പ്രതീക്ഷിക്കുന്നത് ? Hindustan Times ദിനപ്പത്രത്തിൻ്റെ Opinion Editor അമൃത് ലാൽ ദേശീയ രാഷ്ട്രീയം ആഴത്തിൽ മനസ്സിലാക്കുന്ന വിചാരശാലിയായ പത്രപ്രവർത്തകനാണ്. അദ്ദേഹം ദില്ലി -ദാലിയ്ക്ക് നൽകിയ വിശദമായ അഭിമുഖമാണിത്. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    32분
5
최고 5점
2개의 평가

소개

Dilli Dali is a podcast initiative from Delhi, India on contemporary society and culture

좋아할 만한 다른 항목

무삭제판 에피소드를 청취하려면 로그인하십시오.

이 프로그램의 최신 정보 받기

프로그램을 팔로우하고, 에피소드를 저장하고, 최신 소식을 받아보려면 로그인하거나 가입하십시오.

국가 또는 지역 선택

아프리카, 중동 및 인도

아시아 태평양

유럽

라틴 아메리카 및 카리브해

미국 및 캐나다