AudioBooks by MM Akbar

AudioBooks by MM Akbar

MM Akbar has authored more than 40 books, of which 20 are dealing with comparative religion. Seven books are in English. You can find audiobook versions of all the books authored by Mr. MM Akbar. This suggests that his written works have been converted into audio format, making them accessible for those who prefer to listen rather than read. It's a convenient option for people who enjoy audiobooks or have visual impairments.

Episodes

  1. ഇന്ത്യ നമ്മുടേതാണ്! India is Ours! Audiobok by MM Akbar | Dawa Books

    10/24/2023

    ഇന്ത്യ നമ്മുടേതാണ്! India is Ours! Audiobok by MM Akbar | Dawa Books

    ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്ന സുന്ദരമായൊരു പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴയില്‍ വിവിധ വര്‍ണങ്ങളും ഗന്ഥങ്ങളുമുള്ള പൂക്കള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു. ഇന്ത്യയെ ആ സുന്ദരമായ പൂങ്കാവനത്തില്‍, അതിലെ സാരഭ്യം പരത്തിക്കൊണ്ട് വിരിഞ്ഞുനില്‍ക്കുന്ന പുഷ്പങ്ങളെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് ഈ രാഷ്ട്രത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രത്തിനു തിരിച്ചും. പൂവും പൂന്തോട്ടവും തമ്മിലുണ്ടാകേണ്ട സുന്ദരമായ ബന്ധത്തിന് ഒരു ആമുഖമാണീ പുസ്തകം. പൗരബോധത്തെ തൊട്ടുണർത്തുന്ന രചന. Author: MM Akbar Narrator: Arattupuzha Hakkim Khan Publisher: Da'wa Books Chapters : 19

  2. ഖുർആനിന്റെ മൗലികത | ഭാഗം -01 | Authenticity of Quran | Audiobook by MM Akbar | Niche of Truth

    09/27/2023

    ഖുർആനിന്റെ മൗലികത | ഭാഗം -01 | Authenticity of Quran | Audiobook by MM Akbar | Niche of Truth

    Authenticity of Quran by MM Akbar വിശുദ്ധ ഖുർആനിനെപ്പോലെ വിമർശിക്കപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടോയെന്ന് സംശയമാണ്. കിഴക്കും പടിഞ്ഞാറുമുള്ള എഴുത്തുകാരും മതപ്രചാരകരും മതനിഷേധികളുമെല്ലാം ഖുർആനിന് വിമർശന പഠനങ്ങൾ രചിച്ചിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ പുതിയ സഹസ്രാബ്ദത്തിൽ ഖുർആൻ വിമർശന പഠനങ്ങൾക്ക് വേണ്ടി മാത്രമായി ഒട്ടനവധി ഇന്റർനെറ്റ് സൈറ്റുകൾ രൂപം കൊണ്ടിട്ടുമുണ്ട്. ഇവയുടെയെല്ലാം ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളെല്ലാം അടിസ്ഥാനരഹിതവും ഖുർആനിന്റെ പ്രോജ്വല പ്രകാശത്തിന് മുമ്പിൽ കരിഞ്ഞു വീഴുന്നവയുമാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയുന്ന കൃതിയാണിത്. ഓരോ വിമർശനത്തിനും അക്കമിട്ട് മറുപടി പറയുകയും ഖുർആനിന്റെ മൗലികതയും അപ്രമാദിത്യവും വ്യക്തമാക്കുകയും ചെയ്യുന്ന രചനയുടെ ഒന്നാം ഭാഗം. Author: MM Akbar Narrator: Arattupuzha Hakkim Publisher: Niche of Truth Chapter 01: ഖുർആനിനെക്കുറിച്ച് Chapter 02: ഖുർആനിന്റെ അവകാശവാദം Chapter 03: ഖുർആനിന്റെ രചന Chapter 04: ഖുർആനും സാഹിത്യവും Chapter 05: ഖുർആൻ ക്രോഡീകരണം Chapter 06: ഖുർആനും സാന്മാർഗിക സംവിധാനവും Chapter 07A: ഖുർആനും സ്ത്രീകളും Chapter 07B: ഖുർആനും സ്ത്രീകളും Chapter 07C: ഖുർആനും സ്ത്രീകളും Chapter 8: ഖുർആനും അനന്തരാവകാശപ്രശ്നങ്ങളും Chapter 09: ഖുർആനും അടിമത്തവും Chapter 10: ഖുർആനിന്റെ പ്രായോഗികത Chapter 11: ഖുർആനും ദുർബലപ്പെടുത്തലുകളും Chapter 12: ഖുർആനിലെ ശിക്ഷ നിയമങ്ങൾ Chapter: 13 ഖുർആനും അമുസ്‌ലിംകളും

  3. ഭ്രൂണവിജ്ഞാനീയം ക്വുർആനിലും ഹദീഥുകളിലും | Embryology in the Qur'an and Hadiths by MM Akbar | Audiobook

    09/17/2023

    ഭ്രൂണവിജ്ഞാനീയം ക്വുർആനിലും ഹദീഥുകളിലും | Embryology in the Qur'an and Hadiths by MM Akbar | Audiobook

    ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം മുതല്‍ ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ വരെ വിശകലനം ചെയ്തുകൊണ്ടുള്ള ബ്രഹത്ഗ്രന്ഥം. തീര്‍ച്ചയായും ഇത് ഇസ്ലാമിക സാഹിത്യത്തിന് മാത്രമല്ല വൈദ്യശാസ്ത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവലംബിക്കാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടൊപ്പം പരിശുദ്ധ ക്വുര്‍ആനിന്‍റെയും ഹദീഥ്ഗ്രന്ഥങ്ങളുടെയും നിലപാടുകള്‍ അജയ്യവും കാലാതിവര്‍ത്തിയുമാണെന്നും ഗ്രന്ഥകാരന്‍ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു. ഇത് സംബന്ധിച്ച് മറ്റ് പല പഠങ്ങളിലും ലഭിക്കാത്ത വ്യക്തത ഈ ഗ്രന്ഥം നല്‍കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ് Author: MM Akbar Preface: Dr. PA Kabeer (MBBS, MD (GM) Chief Physician & CMD, ALMAS Group of Institutions. Publisher: Dawa Books, Kochi VoiceOver: Arttupuzha Hakkim Khan Chapter 01: ഭ്രൂണശാസ്ത്രത്തിന്റെ ചരിത്രം Chapter 02: ഖുർആനിലും ഹദീസുകളിലും Chapter 03: കളിമണ്ണിന്റെ സത്യത്തിൽ നിന്ന് Chapter 04: ബീജദ്രാവകങ്ങൾ Chapter 05: ബൈന സ്സുൽബി വത്തറാഇബ് Chapter 06: നുത്വ്‌ഫ: Chapter 07: നുത്വഫത്തിന് അംശാജിൻ Chapter 08: ഗർഭാശയത്തിന്റെ കൂരിരുട്ടിൽ Chapter 09: അലക്വ: Chapter 10: മുദ്വ്‌ആ Chapter 11: ഭ്രൂണവളർച്ചയുടെ ആദ്യ നാൽപതു ദിനങ്ങൾ Chapter 12: ലിംഗനിർണയം Chapter 13: പാരമ്പര്യത്തിന്റെ സംപ്രേക്ഷണം Chapter 14: അസ്ഥി രൂപീകരണം Chapter 15: ഭ്രൂണം ശിശുവാകുമ്പോൾ Chapter 16: കുറഞ്ഞ ഗർഭകാലം

  4. ഏകസിവില്‍കോഡും മതനിരപേക്ഷതയും | Uniform Civil Code and Secularism | Audiobook by MM Akbar & Mohammed Ameer | Dawa Books

    09/09/2023

    ഏകസിവില്‍കോഡും മതനിരപേക്ഷതയും | Uniform Civil Code and Secularism | Audiobook by MM Akbar & Mohammed Ameer | Dawa Books

    ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷതയായ ബഹുസ്വരതയുടെ കടയ്ക്ക് കത്തിവെച്ചു കൊണ്ടല്ലാതെ ഏകസിവില്‍കോഡ് നടപ്പിലാക്കാനാകില്ല. ബഹുസ്വരത തകരുതോടെ ഇന്ത്യയാണ് തകരുക; ഭാരതത്തിന്റെ തനിമയും സംസ്‌കാരവുമാണ് തരിപ്പണമാവുക; വ്യത്യസ്ത നിറങ്ങളും മണങ്ങളുമുള്ള പൂക്കള്‍ വിരിഞ്ഞിരിക്കു സുന്ദരമായ പൂങ്കാവനമാകണം ഇന്ത്യയെ നമ്മുടെ രാഷ്ട്ര ശില്‍പികളുടെ സ്വപ്നമാണ് നശിക്കുക. ഏകസിവില്‍ കോഡ് നടപ്പാക്കപ്പെടുകയാണെങ്കില്‍ പ്ലാസ്റ്റിക്ക് പൂക്കളാല്‍ നിറയ്ക്കപ്പെട്ട കൃത്രിമത്തോട്ടമായിത്തീരും നമ്മുടെ ഇന്ത്യ. അതിലെ പൂക്കള്‍ക്ക് നിറമുണ്ടാകാം. പക്ഷെ മണവും ജീവനുമുണ്ടാവുകയില്ല. നാടിനെ സ്‌നേഹിക്കുവരെല്ലാം ഏകസിവില്‍കോഡിനെ എതിര്‍ക്കുത് അതുകൊണ്ടാണ്. Author: MM Akbar, Mohammed Ameer Preface: Sayyid Hydarali Shihab Thangal Publisher: Dawa Books, Kochi VoiceOver: Arttupuzha Hakkim Khan

    4h 25m
  5. ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban

    09/07/2023

    ഖുർആൻ തിരുത്തലുകളില്ലാത്ത ഗ്രന്ഥം - വിമർശനങ്ങൾക്കെല്ലാം മറുപടി | The Qur'an; Book without any corrections | MM Akbar, Moulavi Aboo Souban

    ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന രചന. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശന ങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭ വവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടു ത്തുമെന്നതിന് ഈ ഗ്രന്ഥം സാക്ഷി. Chapters 👇 (00:00) വായനക്ക് മുൻപ്  (10:30) ഖുർആൻ ഒരു പരിജയം  (23:46) സംരക്ഷണം (48:27) ഹര്ഫുകളും ഖിറാഅത്തുകളും  (01:02:27) ഹര്ഫുകളിലെ വ്യത്യാസങ്ങൾ  (01:18:21) പാഠഭേദങ്ങളില്ല  (01:35:07) നാസിഖും മൻസൂഖും  (02:01:20) നസ്ഖ് മൂന്ന് തരം  (02:26:04) ദൈവീകമായ ക്രോഡീകരണം (02:42:10) അബൂബക്കറിന്റെ ക്രോഡീകരണം (03:07:42) ഉഥ്മാന്റെ ക്രോഡീകരണം  (03:30:24) വ്യത്യസ്ത ഖിറാഅത്തുകൾ  (03:35:47) പതിനേഴായിരം ആയത്തുകൾ  (03:42:01) സ്വഹാബിമാരുടെ തന്നിഷ്ടം  (03:53:24) ഇബ്നു മസ്ഊദിന്റെ ഖുർആൻ  (03:58:34) ഉബയ്യിന്റെ സൂറത്തുകൾ  (04:10:51) നഷ്‌ടമായ വചനങ്ങൾ  (04:24:52) ആട് തിന്ന വചനങ്ങൾ  (04:33:34) പല തരം ഖുർആനുകൾ  (04:45:37) പൂർണമായി ലഭിച്ചെന്ന് പറയരുത്  (04:59:50) വ്യാകരണത്തെറ്റുകൾ! (05:03:01) അലിയുടെ വിമർശനം  (05:22:36) ഇബ്നു മസ്ഊദിന്റെ വിമർശനങ്ങൾ  (05:27:14) ആയിശയുടെ കൂട്ടിച്ചേർക്കലുകൾ (05:35:25) ഹജ്ജാജ് തിരുത്തിയോ? (05:38:16) സുവിശേഷ രചനക്ക് സമ്മാനമോ? (05:42:39) അപ്പോക്രിഫകൾ കത്തിച്ചത് പോലെയല്ലേ? (05:53:02) രേഖപ്പെടുത്തിയത് എട്ടാം നൂറ്റാണ്ടിൽ! (06:07:10) ഖുബ്ബത്തു സ്സ്വഖ്‌റായിലെ ലിഖിതങ്ങൾ

  6. മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി | The human body is a wonderful creation | Audiobook by MM Akbar

    09/07/2023

    മനുഷ്യശരീരം ഒരു അത്ഭുത സൃഷ്ടി | The human body is a wonderful creation | Audiobook by MM Akbar

    Author: MM Akbar Distribution: Niche of Truth Voiceover: Arattupuzha Hakkim Khan Chapters: 16 പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ വസ്തു ഏതാണെന്ന ചോദ്യത്തിന് ഇന്നു നല്‍കാന്‍ കഴിയുന്ന ഒരേയൊരു ഉത്തരം മാത്രമേയുള്ളൂ - മനുഷ്യശരീരം. ശരീരത്തിലെ സങ്കീര്‍ണതകളുടെ കുരുക്കുകൾ ഓരോന്നായി അഴിയുമ്പോള്‍ അതു സംവിധാനിച്ചവന്‍റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യമാകുന്നു. ശാസ്ത്ര പഠനം നയിക്കുന്നത് നാസ്തികതയിലേക്കാണെന്ന പ്രചാരണം ശരിയല്ലെന്ന വസ്തുത മനുഷ്യ ശരീരശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ അനാവരണം ചെയ്യപ്പെടുകയാണിവിടെ. ദൈവിക ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ മനുഷ്യ ശരീരശാസ്ത്രത്തിന്‍റെ പുനര്‍വായന.

    5h 22m

About

MM Akbar has authored more than 40 books, of which 20 are dealing with comparative religion. Seven books are in English. You can find audiobook versions of all the books authored by Mr. MM Akbar. This suggests that his written works have been converted into audio format, making them accessible for those who prefer to listen rather than read. It's a convenient option for people who enjoy audiobooks or have visual impairments.

More From MM Akbar

To listen to explicit episodes, sign in.

Stay up to date with this show

Sign in or sign up to follow shows, save episodes, and get the latest updates.

Select a country or region

Africa, Middle East, and India

Asia Pacific

Europe

Latin America and the Caribbean

The United States and Canada