38 episodes

അറബി ഭാഷയില്‍ അടിസ്ഥാന അവഗാഹമോ ജ്ഞാനമോ ഇല്ലാത്തവര്‍ക്കു പോലും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുക എന്ന ഉദ്യമമാണിത്.
പരിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരഞ്ഞെടുത്ത സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും പരിഭാഷ ഇവിടെ പങ്കു വയ്ക്കപ്പെടുന്നു.

വിശുദ്ധ ഖുർആൻ മലയാള‪ം‬ Shabab Abdul Rasheed

    • Religion & Spirituality

അറബി ഭാഷയില്‍ അടിസ്ഥാന അവഗാഹമോ ജ്ഞാനമോ ഇല്ലാത്തവര്‍ക്കു പോലും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുക എന്ന ഉദ്യമമാണിത്.
പരിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരഞ്ഞെടുത്ത സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും പരിഭാഷ ഇവിടെ പങ്കു വയ്ക്കപ്പെടുന്നു.

    സത്യവിശ്വാസികൾ നിരാശപ്പെടരുത്;അക്രമികൾക്ക് കഠിനമായ ശിക്ഷയുണ്ട്(Sura: Al Buruj)

    സത്യവിശ്വാസികൾ നിരാശപ്പെടരുത്;അക്രമികൾക്ക് കഠിനമായ ശിക്ഷയുണ്ട്(Sura: Al Buruj)

    സത്യവിശ്വാസി സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന കഠിനമായ അക്രമണങ്ങളെ ക്ഷമയോടെ പ്രതിരോധിക്കാൻ ആത്മവിശ്വാസം നൽകുന്ന അധ്യായം. ദൈവം നിശ്ചയിച്ചിട്ടുള്ള സമയത്ത് കൃത്യമായി ശിക്ഷ നടപ്പാക്കിയിരിക്കും എന്ന വാഗ്ദാനം അല്ലാഹു ഈ അധ്യായത്തിലൂടെ നൽകുന്നു. മുൻ കാല കാലട്ടങ്ങളിൽ മുസ്ലിം സമുദായം അനുഭവിക്കേണ്ടി വന്ന നീചമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അധ്യായം അവതരിച്ചതെങ്കിലും അതിന്റെ സാരം എല്ലാ കാലത്തും ബാധക ബാധകമാണ്. പ്രത്യേകിച്ചും ഫലസ്തീൻ ജനതയുടെ മേൽ മുമ്പില്ലാത്ത വിധം അക്രമണം നടക്കു നടക്കുമ്പോൾ ഈ അധ്യായത്തിന്റെ ആശയ തലം വിശാലമാവുന്നു.

    പരിഭാഷ (അവലംബം): ചെറിയ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി & കുഞ്ഞി മുഹമ്മദ് പറപ്പൂർ .

    • 5 min
    അല്ലാഹുവിന് നൽകുന്ന കടങ്ങൾ(Sura:Al Hadid:18-24)

    അല്ലാഹുവിന് നൽകുന്ന കടങ്ങൾ(Sura:Al Hadid:18-24)

    അല്ലാഹുവിന്റെ മാർഗത്തിൽ ദാനധർമ്മങ്ങളും സദ്പ്രവർത്തനങ്ങളും ചെയ്യാനും പിശുക്ക് കാണിക്കാതിരിക്കാനും നിർദ്ദേശിക്കുന്ന വിശിഷ്ടഭാഗം. ഇഹലോകം വിനോദത്തിന്റെയും കളിചിരികളുടെയും മായികമായ, അതീവ ക്ഷണികമായ ഒരു കാര്യം മാത്രമാണെന്നും ശാശ്വതമായ മരണാനന്തരജീവിതത്തിലേക്ക് സത്യവിശ്വാസത്തിലൂടെയും സൽകർമ്മങ്ങളിലൂടെയും ഒരുങ്ങേണ്ടതിൻറെ ഗൗരവവും പരിശുദ്ധ ഖുർആൻ ഓർമ്മപ്പെടുത്തുന്നു.

    • 9 min
    മരണാനന്തരജീവിതം; ഇനിയും സംശയമോ?(Sura: Hajj 5-7)

    മരണാനന്തരജീവിതം; ഇനിയും സംശയമോ?(Sura: Hajj 5-7)

    മരണത്തിനു ശേഷം മറ്റൊരു ജീവിതം എങ്ങനെ സാധ്യമാകുമെന്ന് ചോദിക്കുന്നവരുടെ മുന്നിൽ മനുഷ്യന്റെ സൃഷ്ടിപ്പിലുള്ള വൈഭവം വ്യക്തമാക്കിക്കൊണ്ട് വിശദീകരിക്കുന്ന സൂക്തങ്ങൾ. അതിസൂക്ഷ്മമായ അജൈവിക തന്മാത്രകളാൽ മനുഷ്യനെ സൃഷ്ടിക്കുകയും വരെ സൂക്ഷ്മവും സങ്കീർണവുമായ വളർച്ചാഘട്ടങ്ങൾ സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിന് മനുഷ്യനെ മരണാനന്തരം വീണ്ടും ജീവിപ്പിക്കുന്നതിൽ എന്ത് പ്രയാസമെന്ന് പ്രസ്തുത സൂക്തങ്ങളിലൂടെ ചോദിക്കപ്പെടുന്നു.

    • 7 min
    മനുഷ്യൻ എന്ന ഉൽകൃഷ്ടമായ സൃഷ്ടി(Surah: Teen)

    മനുഷ്യൻ എന്ന ഉൽകൃഷ്ടമായ സൃഷ്ടി(Surah: Teen)

    മനുഷ്യനെ ഏറ്റവും ഉൽകൃഷ്ടമായ രൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്ന അധ്യായം. എന്നാൽ ജന്മം കൊണ്ട് ഉൽകൃഷ്ടനായ മനുഷ്യൻ തന്റെ കർമ്മങ്ങൾ മൂലം എങ്ങനെ അധപതിയ്ക്കുന്നു എന്ന സന്ദേഹവും അല്ലാഹു മനുഷ്യൻ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും കൃത്യമായി വിധി നിർണയിക്കുമെന്ന താക്കീതും ഈ അധ്യായത്തിൽ അടങ്ങിയിരിക്കുന്നു.

    • 3 min
    നീതിനിർവഹണം വിശ്വാസിയുടെ ബാധ്യത (Sura: Annisa-135)

    നീതിനിർവഹണം വിശ്വാസിയുടെ ബാധ്യത (Sura: Annisa-135)

    ജീവിതത്തിൽ നീതിനിർവഹണത്തിന്റെ മഹത്വം കൽപിക്കുന്ന സൂക്തം. നീതികേട് മാതാപിതാക്കളുടെയോ ഏറ്റവും അടുത്തവരുടെയോ ഭാഗത്ത് അണെങ്കിൽക്കൂടി നീതിയുടെ പക്ഷത്ത് നിൽക്കണമെന്നും നീതി നിർവഹണവേളയിൽ ധനികനോ ദരിദ്രനോ എന്ന വ്യത്യാസം പോലും പരിഗണിക്കരുത് എന്നും ഖുർആൻ പഠിപ്പിക്കുന്നു. പ്രലോഭനങ്ങളിൽ വീണുകൊണ്ട് സാക്ഷി പറയാതിരിക്കുകയോ കള്ളസാക്ഷ്യം പറയുകയോ ചെയ്യുന്നതിനെതിരെ ശക്തമായ താക്കീതും വിശുദ്ധ ഖുർആൻ നൽകുന്നു. ഏറ്റെടുത്ത സാക്ഷ്യം നിർവഹിക്കുവാൻ മടികൂടാതെ മുന്നോട്ട് വരുന്നവൻ ഉത്തമനാണെന്ന് പ്രവാചകൻ മുഹമ്മദ് നബി(സ)യും പ്രഖ്യാപിച്ചിരിക്കുന്നു.

    • 5 min
    ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ഒരു രാത്രി(Sura:Al Qadr)

    ആയിരം മാസങ്ങളേക്കാൾ ഉത്തമമായ ഒരു രാത്രി(Sura:Al Qadr)

    Sura:Al-qadr മാനവരാശിയ്ക്ക് മുഴുവൻ വെളിച്ചമായികൊണ്ട് പവിത്രമായ റമദാൻമാസത്തിൽ വിശുദ്ധ ഖുർആൻ അവതരിച്ച അനുഗ്രഹീതമായ രാത്രി. സൽകർമ്മങ്ങൾക്കും ആരാധനകൾക്കും അളവറ്റ പ്രതിഫലം ലഭിക്കുന്ന, പ്രാർത്ഥനകൾ മികച്ച രീതിയിൽ സ്വീകരിക്കപ്പെടുന്ന ഈ രാത്രി ആയിരം മാസങ്ങളേക്കാളും പുണ്യമേറിയതാണെന്ന് അല്ലാഹു പറയുന്നു. ഈ സമയത്തെ പ്രയോജനപ്പെടുത്തി അനുഗ്രഹീതരായി മാറുക എന്നത് ഓരോ സത്യവിശ്വാസിയുടെയും ബാധ്യതയാണ്.

    • 4 min

Top Podcasts In Religion & Spirituality

The Bible Recap
Tara-Leigh Cobble
The Bible in a Year (with Fr. Mike Schmitz)
Ascension
Girls Gone Bible
Girls Gone Bible
WHOA That's Good Podcast
Sadie Robertson Huff
The Happy Hour with Jamie Ivey
Ivey Media
BibleProject
BibleProject Podcast