മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് കൊടുക്കുന്ന സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം (EWS reservation) ഭരണഘടനാ വിരുദ്ധമാണ്. സമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് അധികാരമുൾപ്പെടെയുള്ള പല-സാമൂഹിക തലങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കാൻ വിഭാവനം ചെയ്ത സാമുദായിക സംവരണമെന്ന കോൺസ്റ്റിട്യൂഷനൽ മെക്കാനിസത്തെ ഇല്ലായ്മ ചെയ്യാനാണ് തീവ്രവലതുപക്ഷവും അതിന്റെ എക്സിക്യൂട്ടീവ് ബോഡിയായ എൻഡിഎ സർക്കാരും സാമ്പത്തിക സംവരണം പാർലമെന്റിൽ ചർച്ച ചെയ്യാതെ ദ്രുതഗതിയിൽ നടപ്പിലാക്കിയത്. സംവരണീയരായ അധഃകൃതരെ ചതിച്ചുകൊണ്ട് ഭരണഘടനയെ തിരുത്തിയെഴുതാൻ ഇടതുപക്ഷങ്ങളും സംഘപരിവാറിന് കൂട്ടുനിന്നു. സാമൂഹികപുരോഗതിയിൽ വളരെ മുന്നിലാണെന്ന് മേനിനടിക്കുന്ന കേരളത്തിലുൾപ്പെടെ ദളിത്-ആദിവാസി-മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ നിരന്തരം വിവേചനമനുഭവിക്കുന്ന ഇന്നത്തെ കാലത്ത് അവരുടെ ഭരണഘടനാ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന സവർണ-സാമ്പത്തിക സംവരണത്തെയും അതവതരിപ്പിക്കപ്പെട്ട സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെപ്പറ്റിയുമുള്ള ചർച്ചയാണ് ഈ പോഡ്കാസ്റ്റ്. പങ്കെടുക്കുന്നവർ: അനുരാജ് ഗിരിക കെ.എ & തൊമ്മിക്കുഞ്ഞ് രമ്യ
Information
- Show
- PublishedDecember 5, 2020 at 3:27 PM UTC
- Length1h 5m
- Season1
- Episode3
- RatingClean