11 集

നമുക്കു ചുറ്റും, അല്ലെങ്കില്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ ആകുലതകള്‍, നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നവയെ കുറിച്ചുള്ള പോഡ്കാസ്റ്റ് സീരീസ്.

How Green Are You‪?‬ Asiaville Malayalam

    • 科學

നമുക്കു ചുറ്റും, അല്ലെങ്കില്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ ആകുലതകള്‍, നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നവയെ കുറിച്ചുള്ള പോഡ്കാസ്റ്റ് സീരീസ്.

    EP08| കടലില്‍ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എവിടെ വരെയെത്തും?

    EP08| കടലില്‍ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എവിടെ വരെയെത്തും?

    ഓരോ വര്‍ഷവും കോടിക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നമ്മള്‍ ഉദ്പാദിപ്പിക്കുന്നു. ഇതില്‍ ഏകദേശം 10 ദശലക്ഷം ടണ്‍ കടലില്‍ തള്ളുന്നു. ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ പകുതിയും വെള്ളത്തേക്കാള്‍ സാന്ദ്രത കുറഞ്ഞവയാണ്. അതിനാല്‍ അവ വെള്ളത്തില്‍ പൊങ്ങിക്കടക്കും. എന്നാല്‍ സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഏകദേശം മൂന്ന ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാത്രമേ ഒഴുകുന്നുള്ളൂ എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. അപ്പോള്‍ ബാക്കി എവിടെ പോകുന്നു? കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു പോഡ്കാസ്റ്റ്.

    • 4 分鐘
    EP09| ഇലക്ട്രിക് വാഹനങ്ങള്‍ ഗ്രീന്‍ ആണോ?

    EP09| ഇലക്ട്രിക് വാഹനങ്ങള്‍ ഗ്രീന്‍ ആണോ?

    'ഇത് ചരിത്രമാണ്! ഡല്‍ഹിയെ 'ഇലക്ട്രിക് വെഹിക്കിള്‍ ക്യാപിറ്റല്‍' ആക്കാനുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാഴ്ചപ്പാടിന്റെ തുടക്കം. ഡല്‍ഹി സര്‍ക്കാരിന്റെ എല്ലാ വാഹനങ്ങളും ആറ് മാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും. ഇന്ത്യയില്‍ എന്നല്ല ലോകത്ത് തന്നെ അത് സാധ്യമാകുന്ന ആദ്യ നഗരമായി ഡല്‍ഹി മാറും. സ്വിച്ച് ഡല്‍ഹി വീട്ടില്‍നിന്ന് ആരംഭിക്കാം. ഇത് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ ഒരു ട്വീറ്റിലെ വാചകമാണ്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഡല്‍ഹി മുഴുവന്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാനുള്ള വലിയ പദ്ധതിയുടെ തുടക്കം. ഇലക്ട്രിക് വാഹനങ്ങള്‍ നമ്മുടെ പാരിസ്ഥിതിക ആകുലതകള്‍ക്ക് പരിഹാരമാകുന്നതാണോ? ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് കേള്‍ക്കാം.

    • 5 分鐘
    EP10| എത്ര പ്ലാസ്റ്റിക് പേന വലിച്ചെറിയാറുണ്ട്?

    EP10| എത്ര പ്ലാസ്റ്റിക് പേന വലിച്ചെറിയാറുണ്ട്?

    ഒരു പേന തരാമോ? ഒരുപക്ഷേ നിങ്ങള്‍ ഇത് ചോദിച്ചിരിക്കും. അല്ലെങ്കില്‍ കേട്ടിരിക്കും. ഒരു പേന പോലും കയ്യില്‍ വെക്കാത്തവര്‍ എന്ന് മനസില്‍ പറഞ്ഞുകാണും. ഉറപ്പായും നമ്മുടെ കയ്യിലുള്ളത് പ്ലാസ്റ്റിക് പേനയായിരിക്കും. അതിന് സൗകര്യങ്ങള്‍ ഏറെയുണ്ട്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാം എന്നതാണ് പ്രധാനം. പേനയ്ക്കുള്ളിലെ മഷി മാത്രമാണ് നമ്മള്‍ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ആവരണം വലിച്ചെറിയും. പേന ശക്തമായ പടവാള്‍ ആണെന്ന് നമ്മള്‍ പറയാറില്ലേ. കാര്യം ശരിയാണ്. പക്ഷെ പടവാള്‍ പുനുരപയോഗിക്കാന്‍ കഴിയും. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പേന പുനരുപയോഗിക്കാന്‍ പോലും കൊള്ളില്ല. നമ്മള്‍ ഉപയോഗിക്കുന്ന, അതിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകള്‍ ഉണ്ടാക്കുന്ന വിപത്തിന്റെ വ്യാപ്തി എത്രവലുതായിരിക്കും എന്ന് ഓര്‍ത്തുനോക്കൂ. ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് കേള്‍ക്കാം.

    • 6 分鐘
    How Green Are You? EP07| ഹിമാനി വിസ്‌ഫോടനം അടര്‍ന്നു വീഴുന്ന ദുരന്തം

    How Green Are You? EP07| ഹിമാനി വിസ്‌ഫോടനം അടര്‍ന്നു വീഴുന്ന ദുരന്തം

    തണുത്ത് ഉറഞ്ഞുകിടക്കുന്ന ഐസ് തടാകം പൊട്ടിയൊഴുകി ഒന്നാകെ താഴേക്ക് വരുന്നതിനെ കുറിച്ച് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഐസും പാറക്കെട്ടുകളും മണലും എല്ലാം ഒരുമിച്ച് പതിക്കുക.  അതൊരു സങ്കല്പമല്ല. യാഥാര്‍ഥ്യമാണ്. ഉരുള്‍പൊട്ടിവരുന്ന പശ്ചിമഘട്ടച്ചെരിവുകളില്‍ താമസിക്കുന്ന കേരളം അതിന്റെ മറ്റൊരു ദുരന്തം അനുഭവിച്ചിട്ടുണ്ട്. മഞ്ഞും ഐസും അല്ലെന്നേയുള്ളൂ. 2021ലെ ഈ ഫെബ്രുവരിയില്‍  ഉത്തരാഖണ്ഡ് ഹിമാനി വിസ്‌ഫോടനത്തിന്റെ മഹാദുരന്തത്തില്‍ അമര്‍ന്നിരിക്കുകയാണ്. യഥാര്‍ഥത്തില്‍ എന്താണ് ഈ ഹിമാനി വിസ്‌ഫോടോനം? എന്തുകൊണ്ട് അത് സംഭവിക്കുന്നു? പാരിസ്ഥിതിക പ്രത്യാഘാതം എന്താണ്? കേള്‍ക്കാം ഹൗ ഗ്രീന്‍ ആര്‍ യു പോഡ്കാസ്റ്റ്. കുസാറ്റ് മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് മേധാവി ഡോ. പിഎസ് സുനില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കുന്നു.

    • 19 分鐘
    How Green Are You EP06 | ഐസ് ഉരുകിയില്ലാതാകുന്നു, എന്നെത്തേക്കാളും വേഗത്തില്‍

    How Green Are You EP06 | ഐസ് ഉരുകിയില്ലാതാകുന്നു, എന്നെത്തേക്കാളും വേഗത്തില്‍

    ലോകത്ത് ഐസ് ഉരുകുകയാണ്. മുമ്പില്ലാത്ത വിധം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആ വര്‍ധന അത്ഭുതപ്പെടുത്തുന്നതാണ്. വാര്‍ഷിക ഉരുകല്‍ തോത് 57 ശതമാനം വര്‍ധിച്ചു എന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. ഇങ്ങനെ ഐസ് ഉരുകിയാല്‍ എന്ത് സംഭവിക്കും.  ഈ കടലായ കടല്‍ എല്ലാം വെള്ളം നിറഞ്ഞിരിക്കുകയല്ലേ. അതിലേക്ക് കുറച്ചുകൂടി വെള്ളമൊഴുകിയെത്തും. ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും ഐസ് ഉരുകിയൊഴുകിയാല്‍ ഇവിടെ നമുക്കെന്ത് സംഭവിക്കാന്‍, അല്ലേ? കേള്‍ക്കാം പോഡ്കാസ്റ്റ് ഹൗ ഗ്രീന്‍ ആര്‍ യു.

    • 6 分鐘
    How Green Are You? EP05| പാംഓയില്‍: നമ്മുടെ ലാഭം, ഭാവിയിലെ നഷ്ടം

    How Green Are You? EP05| പാംഓയില്‍: നമ്മുടെ ലാഭം, ഭാവിയിലെ നഷ്ടം

    ലോകത്തെ ഏറ്റവും ജനപ്രിയമായ സസ്യ എണ്ണയാണ് പാം ഓയില്‍. വിലക്കുറവാണ് പ്രധാന കാരണം. ബ്രഡ് മുതല്‍ ചോക്കലേറ്റ് വരെയുള്ള ഭക്ഷ്യവസ്തുക്കളിലും ഷാംപൂ, സോപ്പ് , ടൂത്ത് പേസ്റ്റ്  മുതല്‍ ലിപ്സ്റ്റിക് വരെ ആരോഗ്യ സൗന്ദ്യര്യവര്‍ധന വസ്തുക്കളിലും പാം ഓയില്‍ കാണും. ഏറിയും കുറഞ്ഞും. അതിന്റെ ഗുണദോഷങ്ങളേക്കാള്‍ ഞാന്‍ പറയാന്‍ പോകുന്നത് പാം ഓയില്‍ ഉത്പാദനം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചാണ്. അതിന് എന്താണ് പരിഹാരം എന്ന് തോന്നും? നാമെല്ലാം പാം ഓയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തണോ? ഉത്തരം അത്ര ലളിതമല്ല. ഏഷ്യാവില്‍ മലയാളം How Green Are you? പോഡ്കാസ്റ്റ് സീരീസ് കേള്‍ക്കാം.

    • 11 分鐘

關於科學的熱門 Podcast

Overheard at National Geographic
National Geographic
老高與小茉 Mr & Mrs Gao
老高與小茉 Mr & Mrs Gao
Inscie講到理識
Inscie_hk
Hidden Brain
Hidden Brain, Shankar Vedantam
Science Quickly
Scientific American
Nature Podcast
Springer Nature Limited