7 episodes

A fortnightly മലയാളം പോഡ്കാസ്റ്റ്, first of this kind in Malayalam based on Life coaching through ancient wisdom to contemporary coaching models.

For every moment, for every incident there is another possibility.

In this podcast, your host Assa Viju shares her insights into bringing clarity and focus to your life, inspires to evolve through joy and wisdom for a successful life both in material and spiritual plane.

Come and join hands with Inspiring Insights

https://instagram.com/aishi_foundation?utm_medium=copy_link

Inspiring Insights- Malayalam Podcast Assa Vijayakumar

    • Education

A fortnightly മലയാളം പോഡ്കാസ്റ്റ്, first of this kind in Malayalam based on Life coaching through ancient wisdom to contemporary coaching models.

For every moment, for every incident there is another possibility.

In this podcast, your host Assa Viju shares her insights into bringing clarity and focus to your life, inspires to evolve through joy and wisdom for a successful life both in material and spiritual plane.

Come and join hands with Inspiring Insights

https://instagram.com/aishi_foundation?utm_medium=copy_link

    ഭഗവത് ഗീതയിലൂടെ ഒരു യാത്ര part-1

    ഭഗവത് ഗീതയിലൂടെ ഒരു യാത്ര part-1

    Inspiring insights-ന്‍റെ 2-ാം സീസൺ A journey through Bhagavad Gita - ഭഗവദ്‌ഗീതയിലൂടെ ഒരു യാത്ര എന്ന പേരിലാണ്.

    ഭഗവദ് ഗീത സനാതന ധർമ്മത്തിലെ ഒരു ആധികാരിക ഗ്രന്ഥമാണ്. പാവനവും പ്രശസ്തവുമായ ഈ ഗ്രന്ഥം മനുഷ്യ ജീവിതത്തിന്റെ വിജയത്തിനു വേണ്ട എല്ലാ മാർഗ്ഗങ്ങളും ഏറ്റവും ആധികാരികതയോടെ ഭഗവദ് വചനങ്ങളിലൂടെ വെളിപ്പെടുത്തുന്നു. ഗീത എക്കാലത്തും പ്രശസ്തരായ ചിന്തകൻമാർക്കും ശാസ്ത്രജ്ഞർക്കും തത്വജ്ഞാനികൾക്കും ഏറ്റം പ്രിയപ്പെട്ടതാണ്. ഭഗവദ്‌ഗീതയെ നെഞ്ചോടു ചേർത്ത് അതു പൂർണ്ണമായും ഉൾക്കൊള്ളാൻ ശ്രമിച്ചാൽ അതിൽപരം മറ്റൊന്നില്ല എന്ന് ഈ Podcast ന്റെ ആതിഥേയ ആശ നിസ്സംശയം രേഖപ്പെടുത്തുന്നു.

    കൊച്ചു കൊച്ചു അനുഭവങ്ങളിലൂടെ കഥകളിലൂടെ ഗീതയെ ഏവർക്കും പരിചിതമാക്കുക അതു വഴി ഭഗവദ് നാമം സദാസമയം ഹൃദയത്തിൽ സൂക്ഷിക്കുക എന്നതാണ് ഈയുള്ളവളുടെ ആഗ്രഹം.

    ഈ സദ് സന്ദേശം മറ്റുള്ളവരുമായി പങ്കു വെക്കാൻ മടിക്കരുത് എന്നപേക്ഷിക്കുകയും ചെയ്യുന്നു.

    www.instagram.com/aishi_foundation

    www.facebook.com/aishifoundation

    • 9 min
    Episode-06 Emotional Baggage

    Episode-06 Emotional Baggage

    Inspiring insights ന്റെ 6th episode - Emotional baggage.

    കഴിഞ്ഞ 5th episode ൻ്റെ ഒരു തുടർച്ചയാണിത്. സദാ സമയവും ഹൃദയം തുറന്നു വെയ്ക്കുക എന്നത് ശ്രമകരമായ ഒന്നാണെങ്കിൽ കൂടിയും അത് പൂർണ്ണമായും സാധ്യമാണെന്ന് host ആയ ആശാ വിജു ഉറപ്പു നൽകുന്നു. ഹൃദയത്തിലെ ഊർജ്ജപ്രവാഹം നിലയ്ക്കാതെ ഒഴുകുന്നതിനു വേണ്ട ശ്രദ്ധയെക്കുറിച്ചും ഊർജ്ജ പ്രവാഹത്തിന്റെ block - ന് കാരണമാകുന്ന സന്ദർഭങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.

    മുൻവിധികളില്ലാത്ത കാഴ്ചപ്പാടുകളാണ് ജീവിതവിജയത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളതെന്ന് സരളമായി പ്രതിപാദിക്കുന്നു. Inspiring Insights- Malayalam podcast -ൻ്റെ 1st സീസണിലെ അവസാന episode ആണിത്. പുതിയ സീസൺ ഉടനെ ഉണ്ടായിരിക്കും... എല്ലാവർക്കും നന്ദി.



    Instagram : instagram.com/inspiringinsightspodcast/



    Website : www.aishilife.in

    • 18 min
    Episode-05 ഉണരുവിൻ, എഴുന്നേല്പിൻ To wake, To rise

    Episode-05 ഉണരുവിൻ, എഴുന്നേല്പിൻ To wake, To rise

    To wake, to rise ( ഉണരുവിൻ, എഴുന്നേല്പിൻ) എന്ന 5-ാം എപ്പിസോഡിനു മുൻപ് publish ചെയ്ത 4 - എപ്പിസോഡിലും വിഷയമാക്കിയ സ്വീകാര്യത, Self acceptance, self love എന്നിവ കൈവരിക്കാൻ ഏറ്റവും അവശ്യമായ ഒരുക്കത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

    നമുക്ക് ബോധ (consciousness) ത്തെക്കുറിച്ചും ആന്തരികോർജ്ജ (inner energy ) ത്തെക്കുറിച്ചും ശരിയായ ഒരു ധാരണയുണ്ടായാൽ ഉയർന്ന അനുഭൂതി തലങ്ങളിലേക്ക് നമുക്ക് എളുപ്പം ഉയരാൻ കഴിയും. ഇത് inner happiness ന് കാരണമാവുകയും നമ്മുടെ ഇടപെടലുകൾ കൂടുതൽ താളാത്മകമാവുകയും സഹജമാവുകയും ചെയ്യുന്നു. കൂടാതെ വ്യക്തിയ്ക്ക് പ്രവൃത്തി തലങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ സാധിക്കുകയും ചെയ്യുന്നു. ഇത് ജീവിതം വിജയം ഉറപ്പാക്കുന്നു.

    കേൾക്കുക. ഉണർന്നെഴുന്നേല്ക്കുക.

    Instagram : instagram.com/inspiringinsightspodcast/

    Website : www.aishilife.in

    • 21 min
    Episode-04 ആത്മ സ്നേഹം / Self Love

    Episode-04 ആത്മ സ്നേഹം / Self Love

    Inspiring insights ന്റെ 4-ാം എപ്പിസോഡ് Self love അഥവാ ആത്മ സ്നേഹം - ഇത് യുവ തലമുറയ്ക്കായി സമർപ്പിക്കുന്നു. നമ്മുടെ കുട്ടികൾ ആരോഗ്യ പ്രശ്നങ്ങളും മാനസിക സമ്മർദ്ദങ്ങളും ഏറെ അനുഭവിക്കുന്നുണ്ട്- കൂടാതെ അവർക്ക് എന്തു ചെയ്യണമെന്ന ധാരണയുമില്ല- ധനസമ്പാദനത്തിനും നിലനില്പിനുമായുള്ള ഓട്ടപ്പാച്ചിലിൽ സ്വന്തം ശരീരവും മനസ്സും ശ്രദ്ധിക്കാതെ സ്വസ്ഥതയക്കും ആത്മവിശ്വാസത്തിനും സന്തോഷത്തിനും മറ്റുള്ളവരിലേയ്ക്ക് തിരിയുന്ന ഒരു തലമുറയാണ് ഇന്നത്തേത് .

    Break up-ഉം relationship failure-ഉം divorce-ഉം ഒക്കെ ആയിട്ട് താങ്ങാനാവാത്ത emotional baggage-മായി ശാരീരിക മാനസിക ആരോഗ്യപരിപാലനത്തിനു സമയം കാണാതെ മരുന്നുകൾക്ക് അടിമപ്പെടുന്നവർ. ഇവരെ ആത്മ സ്നേഹത്തിലേയ്ക്കും അതു വഴി ജീവിതാന്ത്യം വരെ നീണ്ടു നില്ക്കുന്ന സ്വയം പ്രണയത്തിലേയ്ക്കും നയിക്കുകയാണ്  ഈ episode ന്റെ ലക്ഷ്യം.

    Instagram : instagram.com/inspiringinsightspodcast/

    Website : www.aishilife.in

    • 17 min
    Episode-03 ആന്തരിക പരിണാമത്തിന്റെ ആദ്യ പടി

    Episode-03 ആന്തരിക പരിണാമത്തിന്റെ ആദ്യ പടി

    ആന്തരിക പരിണാമത്തിന്റെ ആദ്യ പടി എന്ന ഈ episode -ൽ ശരിയായ transformation എങ്ങിനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അത് നിരന്തരമുള്ള തിരുത്തലിലൂടെയല്ലാ പകരം സ്വയാവബോധത്തിലൂടെയും അവനവനെക്കുറിച്ചുള്ള ശരിയായ ധാരണയിലൂടെയും natural ആയി സംഭവിക്കുന്നതാണ്.

    ഭഗവത് ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിലെ 2-ാം ശ്ലോകം ഉദ്ധരിച്ച്, അവനവനെ കുറ്റപ്പെടുത്താതെ സ്വന്തം മികവുകളെ കണ്ടെത്തി അതുവഴി കുറവുകളെ  നികത്തണമെന്നും മനുഷ്യജീവിതത്തിെന്റെ ഉത്കൃഷ്ടത അഥവാ മൂല്യം മനസ്സിലാക്കി ശ്രദ്ധയോടെ കൂടുതൽ ആർജ്ജവത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകണെമെന്നും പറയുന്നു.

    Instagram : instagram.com/inspiringinsightspodcast/

    Website : www.aishilife.in

    • 18 min
    Episode-02 സ്വയംസ്വീകാര്യതയുടെ മഹിമ

    Episode-02 സ്വയംസ്വീകാര്യതയുടെ മഹിമ

    സ്വയംസ്വീകാര്യതയുടെ മഹിമ ( The greatness of Self acceptance)എന്ന ഈ എപ്പിസോഡിൽ സ്വീകാര്യത (acceptance), സഹനം (tolerance) ഇവ തമ്മിലുള്ള വ്യത്യസമെന്തെന്നും സ്വീകാര്യതയുടെ പ്രാധാന്യമെന്തെന്നും വിശദീകരിക്കുന്നു. കൂടാതെ സ്വയംസ്വീകാര്യതയുടെ നിർവചനവും അതിന്റെ മഹിമയും പ്രതിപാദിക്കുന്നു. നാമോരുരുത്തരും ശ്രേയസ്സിനായി പ്രവർത്തിക്കണമെന്നും അതേതെന്നു തിരഞ്ഞെടുക്കാൻ പ്രയാസമുള്ളവർ അതിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടതാണെന്നും ഇതിൽ പരാമർശിക്കുന്നു. തികച്ചും ലൈഫ് കോച്ചിങ്നെ ആധാരമാക്കി തയ്യാറാക്കിയ ഈ പോഡ്കാസ്റ്റിൽ ഭഗവദ് ഗീതാ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. 

     Instagram : instagram.com/inspiringinsightspodcast/ 

    Website : www.aishilife.in

    • 19 min

Top Podcasts In Education

The Mel Robbins Podcast
Mel Robbins
The Jordan B. Peterson Podcast
Dr. Jordan B. Peterson
Mick Unplugged
Mick Hunt
Do The Work
Do The Work
Digital Social Hour
Sean Kelly
TED Talks Daily
TED