13 episodes

Listen to the best in Malayalam literature for the new media from mozhi.org. മലയാളത്തിന്റെ വസന്തമാണ് മൊഴി ഡിജിറ്റൽ മാഗസിൻ. മൊഴിയിൽ പ്രസിദ്ധപ്പെടുത്തുന്ന മലയാളത്തിലെ മികച്ച രചനകൾ പോഡ്‌കാസ്റ് രൂപത്തിൽ Anchor-ൽ ലഭ്യമാക്കുന്നു. www.mozhi.org എന്ന വെബ് പോർട്ടലിൽ ഈ പോഡ്‌കാസ്റ് നിങ്ങൾക്കു വായിക്കാവുന്നതാണ്. മൊഴിയുടെ ആൻഡ്രോയിഡ് ആപ്പ് ലഭ്യമാണ്.

Mozhi Podcast Mozhi

    • Education

Listen to the best in Malayalam literature for the new media from mozhi.org. മലയാളത്തിന്റെ വസന്തമാണ് മൊഴി ഡിജിറ്റൽ മാഗസിൻ. മൊഴിയിൽ പ്രസിദ്ധപ്പെടുത്തുന്ന മലയാളത്തിലെ മികച്ച രചനകൾ പോഡ്‌കാസ്റ് രൂപത്തിൽ Anchor-ൽ ലഭ്യമാക്കുന്നു. www.mozhi.org എന്ന വെബ് പോർട്ടലിൽ ഈ പോഡ്‌കാസ്റ് നിങ്ങൾക്കു വായിക്കാവുന്നതാണ്. മൊഴിയുടെ ആൻഡ്രോയിഡ് ആപ്പ് ലഭ്യമാണ്.

    സ്വപ്നാ ടാകീസ് Swapna Takis

    സ്വപ്നാ ടാകീസ് Swapna Takis

    രജത നിദ്രാതിരശ്ശീലയിൽ സപ്ത നിറമണിഞ്ഞശ്വബന്ധരഥങ്ങളിൽ പൊലിമയോടെഴുന്നെള്ളുന്ന സ്വപ്നമേവരിക വീണ്ടും നിശാദർശനങ്ങളിൽ.

    രജനി താരകൾ കൊണ്ടു മേലാപ്പിട്ടപഴയ ടാക്കീസിനുള്ളിൽ നിലത്തിരു-ന്നൊരുപിടിച്ചൂടു കടലയും ഉദ്വേഗ-നിമിഷ പാനീയവും കൊണ്ടിരിപ്പു ഞാൻ.

    മറവി മാറാല മൂടിയ രംഗങ്ങൾനിറയെ വർണ്ണങ്ങൾ ചാർത്തി വന്നെത്തുന്നു.പ്രണയ കല്ലോല ജാലങ്ങളിൽ തോണിഅഴിമുഖത്തിലേക്കെത്തുന്നനശ്വരം.

    മണലിലാരോ കളിത്തട്ടു കാക്കുന്നു,മധുരമുള്ളോരിതൾ വച്ചുനീട്ടുന്നു,മെതി കഴിഞ്ഞു വൈക്കോലിൽ തിമിർക്കുന്നൊ-രിരവിലാരോ ഒളിക്കുന്നു ചുംബനം.

    കലഹമെത്തിനോക്കുന്നൊരാ ജാലക-പ്പഴുതിലുല്ലാസഘോഷം നിറയ്ക്കുന്നു.കരതലത്തിലെ രേഖയിൽ കൊള്ളിമീ-നിടറി വീഴുന്നു വർഷപാതങ്ങളും.

    ഝടുതിയെത്തുന്നിടവേളയിൽ കണ്ണു-തിരുമിയോടുന്നു മാവിൻ ചുവട്ടിലെലവണ ലാവണ്യ ധാരയിൽ മാത്രകൾമതിമറന്നിട്ടു പോകുന്നു പിന്നെയും.

    പുക മുറിച്ചുകൊണ്ടെത്തുന്നറിയിപ്പു"പുകവലിക്കുവാൻ പാടില്ല," പിന്നെയും!നിറയെ വർത്തമാനങ്ങൾ നിറഞ്ഞൊരീപഴയ കൊട്ടക സമ്പൂർണ്ണമാകുന്നു. 

    നിറയെ നൃത്തങ്ങൾ, ഗാനങ്ങൾ, സംഘർഷ-ഭരിത സംഘട്ടനങ്ങൾ, തമാശകൾ,കദന പാതങ്ങൾ, കാറോട്ടവേട്ടയ്ക്കു-മൊടുവിലെന്തെന്നു കാത്തിരിപ്പല്ലയോ!

    പുലരി തല്ലിയുണർത്തുന്നു, ചമ്മിയചിരി പരക്കുന്നു, സ്വപ്നമേ നീയിനിപകലൊരുക്കും കിനാവിനു കൈകൊടു-ത്തിവിടെയെങ്ങോ മറഞ്ഞിരിക്കുന്നുവോ? 

    രജത നിദ്രാതിരശ്ശീലയിൽ സപ്തനിറമണിഞ്ഞിന്ദ്ര ചാപം കുലച്ചുകൊ-ണ്ടൊഴുകിയെത്തുന്ന വിസ്മയാകാരമെ   വരിക വീണ്ടും നിശാദർശനങ്ങളിൽ.

    -----------------

    23.08.2023


    ---

    Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message

    • 4 min
    മണിയോർഡർ - Outstanding story by റിഷാദ് പട്ടാമ്പി

    മണിയോർഡർ - Outstanding story by റിഷാദ് പട്ടാമ്പി

    An outstanding story submitted by Rishad Pattambi at mozhi.org in October 2020.


    ---

    Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message

    • 12 min
    ക്ഷമപ്പക്ഷികൾ - Priyavrathan

    ക്ഷമപ്പക്ഷികൾ - Priyavrathan

    ചിറകടിച്ചുയരുന്ന നീർ ഖഗങ്ങൾ നിങ്ങൾ
    പറയാതെ പോയ ക്ഷമാപണങ്ങൾ
    നനവാർന്ന തൂവലിൻ തുമ്പിൽ നിന്നുതിരുന്നു
    വ്യഥ പൊട്ടി വീഴും ചുടു കണങ്ങൾ

    പറയുവാനാവാതെ പോയ രണ്ടക്ഷരം
    ചിറകായിമാറിപ്പറന്നുപോകെ
    തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
    മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

    എവിടെയെൻ  സ്വപ്ന മരാളങ്ങളെ നിങ്ങൾ
    നനവാർന്ന തൂവലാൽ തഴുകിത്തലോടുമോ 
    ഗതകാല ശോക മഹാപുരാണത്തിലെ
    പ്രതിനായകൻ കാക്കുമെരിയുന്ന നെഞ്ചകം?

    View at http://mozhi.org


    ---

    Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message

    • 2 min
    അപമാനിതരാകുന്ന സീതമാർ

    അപമാനിതരാകുന്ന സീതമാർ

    സീതമാർ ഇന്നും ആരണ്യത്തിൽ ഉപേക്ഷിക്കപെടുന്നു. പടുരാക്ഷസചക്രവർത്തിമാർ ഇന്നും സീതയുടെ  ഉടൽ മോഹിക്കുന്നു, ദുരുപയോഗം ചെയ്യുന്നു, അപമാനിക്കുന്നു. 



    ഇന്നത്തേക്കാൾ കുറച്ചുകൂടി പുരുഷ കേന്ദ്രീകൃതമായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു കുമാരനാശാൻ സീതയെക്കൊണ്ടു ഭർതൃ വിചാരണ ചെയ്യിക്കുന്നത്. സീതയെ ചൂണ്ടി  'പാവയോ ഇവൾ' എന്ന് പുരുഷോത്തമനായ രാമനോടു ചോദിക്കാൻ ആശാനുമാത്രമേ അക്കാലത്തു ധൈര്യമുണ്ടായിരുന്നൊള്ളു. വെറുതെ ചോദിക്കുകയായിരുന്നില്ല. കാര്യ കാരണങ്ങൾ നിരത്തി, എവിടെയും സ്ത്രീയെ രണ്ടാമതാക്കി, അപ്രധാനയാക്കി, ഉപഭോഗവസ്തുവാക്കുന്ന  നീതി ബോധങ്ങളെയും, പൊതു ബോധങ്ങളെയും പിടിച്ചു കുലുക്കിക്കൊണ്ടാണ് 'മാറ്റുവിൻ ചട്ടങ്ങളെ' എന്നു പറഞ്ഞ കവി, മലയാളി മനുസ്സുകളിലേക്കു ഈ കവിത കോറിയിട്ടത്. അതു മലായാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവിതയായി മാറി....

    Read more at http://mozhi.org


    ---

    Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message

    • 3 min
    അധികം ഇടിഞ്ഞു പൊളിയാത്ത ഒരുമാതിരി ലോകം

    അധികം ഇടിഞ്ഞു പൊളിയാത്ത ഒരുമാതിരി ലോകം

    Presented by Priyavrathan

    കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ, മാതൃഭൂമിയിൽ നിന്നും വാങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ അക്കിത്തത്തിന്റെ 'ഇടിഞ്ഞു പോളിഞ്ഞ ലോകം' ഉണ്ടായിരുന്നു. എവിടമാണ് ഇടിഞ്ഞു പൊളിഞ്ഞതെന്നറിയാൻ വാങ്ങിയതാണ്.

    'സത്യപൂജ'-യിൽ തുടങ്ങി 'ഭാരതീയന്റെ ഗാന'-ത്തിൽ അവസാനിക്കുന്ന പതിനാറു കവിതകളുടെ സമാഹാരം. കുറെ കവിതകൾ വായിച്ചു മടക്കി വച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ജ്ഞാനപീഠം മലയാളത്തിലേക്കു വടിയുമൂന്നി കയറി വന്നത്.  അപ്പോൾ ശരി, അങ്ങട്‌ മുഴുമിപ്പിക്കാം എന്നു നിരീച്ചു.

    ഭാരതത്തിലെ സാഹിത്യത്തിനുള്ള ഏറ്റവും മികച്ച പുരസ്കാരം മലയാളത്തിലേക്കു പടി കടന്നു വന്നിട്ടും, എന്തെ ഒരുത്സാഹമില്ലായ്മ എന്ന് ചിന്തിച്ചുപോയി. നിങ്ങളാരെങ്കിലും അങ്ങനെ ചിന്തിച്ചുവോ? ഇല്ലായിരിക്കും.

    "വിമലതെ വന്ദ്യ സിംഹാസനാധിഷ്ഠിതേ,വിജയിക്ക സത്യമേ, ദേവി!" - എന്നാണു 'സത്യപൂജ'-യിൽ കവി പറയുന്നത്. 1998 ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പു പുറത്തുവന്നു. 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആടിനെ ആവർത്തിച്ചു പറഞ്ഞു പട്ടിയാക്കുന്ന സത്യാനന്തരയുഗമാണ് നാം ഇന്നു നിൽക്കുന്ന പെരുവഴി. ഞാനും നിങ്ങളും തല കറങ്ങി വീഴുന്നത്, സത്യം ഏതെന്ന അന്വേഷണത്തിനു മുന്നിലാണ്. 

    Read more at http://mozhi.org/


    ---

    Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message

    • 6 min
    ഹോമോ പ്ലാസ്റ്റിയൻ - Homo plastien -

    ഹോമോ പ്ലാസ്റ്റിയൻ - Homo plastien -

    ചന്തമേറും താരകങ്ങൾ കണ്മിഴിച്ചാദരാൽ നിന്നു
    ചന്ദ്രികാലംകൃതയായി വസുന്ധരയും.
    പരിണാമ തരുവിന്റെ നെറുകയിൽ  നവ ശാഖ
    പതിയെ മിഴി തുറക്കാൻ മുഹൂർത്തമായി.
    നോബൽ സമ്മാനാർജ്ജിതരാം പണ്ഡിതപ്രവരന്മാരോ
    നോബിളിൻറെ പിറവിക്കു സാക്ഷികളാവാൻ
    പൊളിത്തീനും, പോളിസ്റ്ററും, പോളി വിറ്റാമിനുകളും
    പോളിബാഗിന്നുള്ളിലാക്കി യാത്രയുമായി.
    പ്ലാസ്റ്റിക്കാഴി കടന്നു, വൻ പ്ലാസ്റ്റിക്കചലങ്ങൾ താണ്ടി
    പ്ലാസ്റ്റിക് മരുഭൂമി തന്റെ നടുവിലെത്തി.
    ആണവോർജ്ജ നിലയങ്ങൾ ആഭയേകിപ്പുലർത്തുന്ന
    ആരാമത്തിൽ സിന്തറ്റിക്കിൻ നികുഞ്ജമദ്ധ്യേ,
    പുംസവനം കഴിഞ്ഞു ഭൂ കുംഭോദരസമാനയായ്
    പുണ്യജന്മമേകുവതിന്നൊരുങ്ങിടുന്നു.
    ആസകലം വിറപൂണ്ടു, സ്വേതതീർത്ഥത്തിലാറാടി
    പൂമിഴിയാൾ തിരുവയറൊഴിഞ്ഞനേരം,
    വാനവർ നിരന്നു ബഹിരാകാശരാജവീഥിയിൽ
    വാസനപ്പൂവൃഷ്ടികൊണ്ടു പൊറുതി മുട്ടി.
    ട്രമ്പറ്റൂതി മാലാഖകൾ, ദഫ് മുട്ടി ഹൂറികളും
    സന്തോഷത്താൽ സാത്താൻ പോലും ഭയങ്കരനായ്.

    പഞ്ചബാണൻ തോൽക്കും  രൂപം,  സുന്ദരാസ്യനവജാതൻ
    ചുണ്ടു കോട്ടിച്ചിരിക്കവേ  മുഴങ്ങി വാനിൽ.
    "നവ യുഗം പിറന്നല്ലോ, നവ ലോകം പിറന്നല്ലോ
    നവ കേളീഗ്രഹങ്ങൾക്കു ശാന്തിയേകുവാൻ,
    ഇണ്ടലൊഴിഞ്ഞുലകിനു ചണ്ഡസൗഖ്യം പകരുവാൻ
    ഇന്ദ്രസമൻ പിറന്നല്ലോ  ഹോമോ പ്ലാസ്റ്റിയൻ."
    പ്ലാസ്റ്റിക്കസ്ഥി, കശേരുക്കൾ, പ്ലാസ്റ്റിക്കോലും മജ്ജ, ചർമ്മം
    പ്ലാസ്റ്റിക്കു മോണയും കാട്ടി പ്ലാസ്റ്റിക്കു കുട്ടൻ.

    വലിച്ചെറിഞ്ഞുപഭോഗപദാർഥങ്ങൾ തിരിച്ചെത്തി
    വിലപ്പെട്ട ജീവനുള്ളിൽ പുതുകോശമായ്,
    പറിച്ചെടുത്തെറിഞ്ഞാലും തിരിച്ചെത്തും ബുമറാങ്ങായ്
    പടച്ചോൻ വിചാരിച്ചാലും അടങ്ങുകില്ല.
    തുഞ്ചത്തോളം പോയാൽ പിന്നെ തഞ്ചത്തിൽ തിരിച്ചുവരാൻ
    പഞ്ചഗവ്യം ഭുജിച്ചാലും കഴിയുകയില്ല.
    മറുകരയ്ക്കുള്ള പോക്കിൽ അവനി പൊതിഞ്ഞെടുത്തു
    മടിയിൽ തിരുകി ശാസ്ത്രം മതിമറന്നു.

    Date Written: 16-03-2019


    ---

    • 4 min

Top Podcasts In Education

The Mel Robbins Podcast
Mel Robbins
The Jordan B. Peterson Podcast
Dr. Jordan B. Peterson
Mick Unplugged
Mick Hunt
Coffee Break Spanish
Coffee Break Languages
Do The Work
Do The Work
TED Talks Daily
TED