Truecopy THINK - Malayalam Podcasts

Truecopythink
Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

  1. കേരളം ദുരൂഹ സമാധിയിരുത്തിയ അന്ധവിശ്വാസ നിരോധന നിയമം | കെ. കണ്ണന്‍

    8 HR. AGO

    കേരളം ദുരൂഹ സമാധിയിരുത്തിയ അന്ധവിശ്വാസ നിരോധന നിയമം | കെ. കണ്ണന്‍

    നെയ്യാറ്റിന്‍കരയില്‍ ദുരൂഹമായി മരിച്ച ഗോപന്‍ എന്ന 69- കാരനെ കുടുംബം രഹസ്യമായി അടക്കിയ കല്ലറ മതവികാരത്തെ ആളിക്കത്തിക്കുന്ന 'സമാധിസ്ഥാന'മായി മാറുകയാണ്. കല്ലറ പൊളിച്ച് ഗോപന്റെ മരണകാരണം അന്വേഷിക്കാനെത്തിയ പൊലീസിന് എതിര്‍പ്പിനെതുടര്‍ന്ന് മടങ്ങേണ്ടിവന്നു. അന്ധവിശ്വാസങ്ങള്‍ എളുപ്പം പടര്‍ന്നുപിടിക്കുന്ന മണ്ണായി ഇപ്പോഴും കേരളം തുടരുകയാണ്. കാലങ്ങളായി നമ്മുടെ യു.ഡി.എഫ്- എല്‍.ഡി.എഫ് സര്‍ക്കാറുകള്‍ 'പരിഗണിച്ചു'കൊണ്ടിരിക്കുന്ന അന്ധവിശ്വാസ നിരോധന നിയമവും സമാനമായ സമാധി അവസ്ഥയില്‍ തന്നെയാണ്.

    28 min
  2. കളിക്കാരല്ല, മാനേജ്മെന്റ് തോൽപ്പിച്ച ക്രിക്കറ്റ് ടീം

    1 DAY AGO

    കളിക്കാരല്ല, മാനേജ്മെന്റ് തോൽപ്പിച്ച ക്രിക്കറ്റ് ടീം

    അഹങ്കാരം മത്തുപിടിപ്പിച്ച ഒരിന്ത്യൻ ടീം മാനേജ്മെൻൻറ് ക്രിക്കറ്റിന്റെ സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. ബംഗ്ലാദേശിനോട് കഴിഞ്ഞ വർഷം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ആരെയും വെല്ലുവിളിക്കാമെന്ന നിലയിൽ ടീം മാനേജ് ചെയ്തപ്പോൾ നാട്ടിൽ തന്നെ ന്യൂസിലൻഡിനോട് റെക്കോർഡ് തോൽവി ഏറ്റുവാങ്ങി. ഓസ്ട്രേലിയയിലും വമ്പൻ തോൽവി. ഒടുവിൽ കളിച്ച എട്ടിൽ ആറിലും പൊട്ടി ടെസ്റ്റ് ചാപ്യൻഷിപ്പ് ഫൈനലിൽ നിന്നും പുറത്തായി. ടീം മാനേജ്മെന്റ്, ക്യാപ്റ്റൻസി, കളിക്കാരുടെ ഫോം എന്നിങ്ങനെ വിവിധ ഏരിയകൾ പരിശോധിച്ചു കൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിതാപകരമായ അവസ്ഥ വിശകലനം ചെയ്യുകയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

    24 min
  3. വെറും മരിയയും JUST MARIA യും

    2 DAYS AGO

    വെറും മരിയയും JUST MARIA യും

    സന്ധ്യാ മേരി എഴുതി ജയശീ കളത്തിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മരിയ വെറും മരിയ എന്ന MARIA JUST MARIA എന്ന നോവലിനായിരുന്നു മികച്ച പരിഭാഷാകൃതിക്കുള്ള ഇത്തവണത്തെ ക്രോസ് വേഡ് ബുക്ക് അവാർഡ്. ഭ്രാന്ത് എന്ന് പുറം ലോകം ലേബൽ ചെയ്യുന്ന മാനസികാവസ്ഥയെ നോവലിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണ് നോവലിസ്റ്റ് സന്ധ്യാ മേരിയും നോവലിൻ്റെ വിവർത്തകയും മെൻ്റൽ ഹെൽത്ത് റിസർച്ചറും ആക്ടിവിസ്റ്റുമായ ജയശ്രീ കളത്തിലും. നമ്മുടെ സാഹിത്യലോകത്ത് എന്താണ് മരിയയുടെയും അന്ന വല്യമ്മയുടെയും മാത്തിരി വല്യമ്മച്ചിയുടെയും ഗീവർഗീസിൻ്റെയും സാമൂഹിക പ്രസക്തി? എഴുത്തിൻ്റെയും വിവർത്തനത്തിൻ്റെയും സങ്കീർണമായ വഴികളാണ് കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ നോവലിസ്റ്റും വിവർത്തകയും പങ്കു വെക്കുന്നത്.

    55 min
  4. ഇപ്പോഴും വിമർശിക്കപ്പെടുന്ന ഗലീലിയോ | V. Vijayakumar

    JAN 8

    ഇപ്പോഴും വിമർശിക്കപ്പെടുന്ന ഗലീലിയോ | V. Vijayakumar

    ആധുനികശാസ്ത്രത്തിന്റെ വിമർശം ഹുസേലിൽ ഭൗതികശാസ്ത്രത്തിന്റേയും ഗലീലിയോയുടേയും വിമർശമായി തീരുന്നു. ആധുനികശാസ്ത്രത്തിന്റെ ലോകവീക്ഷണം അതിന്റെ ശക്തമായ രൂപത്തിൽ ഉരുവം കൊള്ളുന്നത് ഗലീലിയോയിലാണല്ലോ? അദ്ദേഹം ആധുനികശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെട്ടത് അതുകൊണ്ടാണ്. എന്നാൽ, ഗലീലിയോ വിമർശിക്കപ്പെട്ടതു പോലെ ശാസ്ത്രത്തിന്റെ ചരിത്രത്തിൽ ഒരു ശാസ്ത്രജ്ഞനും വിമർശിക്കപ്പെട്ടിട്ടില്ല. മതദ്രോഹവിചാരകന്മാരുടെ വിചാരണകൾക്കും തടങ്കലിനും വിധേയമായ അദ്ദേഹം പിൽക്കാലത്തെ തത്ത്വചിന്തകന്മാരുടേയും നിശിതമായ വിമർശത്തിനു വിധേയനായി. ആ വിമർശനം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

    25 min

Ratings & Reviews

5
out of 5
2 Ratings

About

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

You Might Also Like

To listen to explicit episodes, sign in.

Stay up to date with this show

Sign in or sign up to follow shows, save episodes, and get the latest updates.

Select a country or region

Africa, Middle East, and India

Asia Pacific

Europe

Latin America and the Caribbean

The United States and Canada