Dilli Dali

S Gopalakrishnan

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  1. വെനിസ്വേലയിൽ എന്താണ് ട്രമ്പിന്റെ പദ്ധതി ? Dr P Ravindranathan, Latin American Political Analyst 2/2026

    JAN 6

    വെനിസ്വേലയിൽ എന്താണ് ട്രമ്പിന്റെ പദ്ധതി ? Dr P Ravindranathan, Latin American Political Analyst 2/2026

    വെനിസ്വേലയിൽ ട്രമ്പ് നടത്തിയ കടന്നുകയറ്റം എങ്ങനെ Trump Corollary യുടെ ഭാഗമാകുന്നു ?ഈ കടന്നുകയറ്റത്തിലുള്ള ചൈനീസ് ഘടകം എന്താണ് ?അമേരിക്കൻ എണ്ണക്കമ്പനികളുടെ ചട്ടുകമോ ട്രമ്പ് ?ഹ്യൂഗോ ചാവേഴ്‌സിന്റെ ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്റ്റ് ഏകോപനമെന്ന സ്വപ്നം എന്തുകൊണ്ട് സാക്ഷാത്കരിക്കപ്പെട്ടില്ല ?അമേരിക്കയ്ക്ക് വെനിസ്വേലൻ ജനതയുടെ മുന്നിൽ അടിതെറ്റുമോ ?അമേരിക്ക വീണ്ടും ഉക്രൈനെ അനാഥമാക്കിയോ ?ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ അവഗാഹമുള്ള ഡോക്ടർ . പി . രവീന്ദനാഥൻ ( Department of Geopolitics and International Relations , Manipal Academy of Higher Education ) എസ് . ഗോപാലകൃഷ്ണനുമായുള്ള സംഭാഷണത്തിൽ വിശദീകരിക്കുന്നു .

    34 min
  2. 'മലനിരകളും ഇന്ത്യൻ കോടതികളും': Interview with Shyama Kuriakose, Environmental Law expert 1/2026

    JAN 2

    'മലനിരകളും ഇന്ത്യൻ കോടതികളും': Interview with Shyama Kuriakose, Environmental Law expert 1/2026

    വടക്കേയിന്ത്യയിലെ നാലുസംസ്ഥനങ്ങളിൽ ജീവയോഗ്യമാം വിധം ഭൗമശാന്തി നിലനിർത്തുന്നതിൽ സുപ്രധാനപങ്കു നിർവഹിക്കുന്ന മലനിരകളാണ് 'അരാവല്ലി'. 2025 അവസാനം, ഡിസംബർ ഇരുപത്തൊൻപതാം തീയതി ഈ ഗിരിനിരകളെ ആദരിക്കുന്ന ഒരു തീരുമാനം ഇന്ത്യയുടെ സുപ്രീം കോടതി കൈക്കൊണ്ടു. ആ വിഷയമാണ് 2026 എന്ന പുതുവർഷത്തിൽ ദില്ലി ദാലി ആദ്യമായി അവതരിപ്പിക്കുന്ന പോഡ്‌കാസ്റ്റ്. സഹ്യപർവ്വതനിരകളാൽ സംരക്ഷിക്കപ്പെടുന്ന മലയാളികളുടെ ജീവിതത്തിന് വളരെയേറെ പഠിക്കാനുണ്ട്, അരാവല്ലിയുടെ മനുഷ്യാസൂത്രിതനാശത്തിന്റെ പാഠങ്ങളിൽ നിന്നും.അന്താരാഷ്ട്ര -ഇന്ത്യൻ പാരിസ്ഥിതിക നിയമങ്ങളിൽ അവഗാഹമുള്ള അഭിഭാഷക ശ്യാമ കുര്യാക്കോസുമായി എസ് . ഗോപാലകൃഷ്ണൻ നടത്തിയ സംഭാഷണത്തിലേക്ക് സ്വാഗതം.'മലനിരകളും ഇന്ത്യൻ കോടതികളും'

    35 min
5
out of 5
2 Ratings

About

Dilli Dali is a podcast initiative from Delhi, India on contemporary society and culture

You Might Also Like