Dilli Dali

S Gopalakrishnan

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  1. രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS

    20 ABR

    രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ: മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം AMRITH LAL TALKS

    രാഷ്ട്രീയ ഇന്ത്യയെ പുതുക്കി വരയ്ക്കുമ്പോൾ മണ്ഡല പുനർനിർണയം - സ്ത്രീ പ്രാതിനിധ്യം - ഇന്ത്യ എന്ന ഫെഡറൽ ബോധ്യം ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായുള്ള ഒരു സംഭാഷണം ചർച്ച ചെയ്യുന്ന വിഷയങ്ങൾ . അൻപതു ലോക്‌സഭാ സീറ്റുകളിൽ കൂടുതലുള്ള സംസ്ഥാനങ്ങളെ വിഭജിക്കണോ ?. വിദേശകാര്യം , ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളൊഴികെയുള്ളവ സംസ്ഥാനങ്ങൾക്ക് പൂർണ്ണമായും വിട്ടുകൊടുത്ത് യഥാർത്ഥ ഫെഡറൽ ബോദ്ധ്യത്തിലേക്ക് രാജ്യം വഴിമാറണോ ?. വടക്ക് -തെക്ക് എന്ന ദേശീയധാരകൾ പണ്ടുമുതൽക്കേ ഉള്ളതല്ലേ ?. നാനാത്വത്തിലെ ഏകത്വം പോലെ പ്രധാനമല്ലേ ഏകത്വത്തിലെ നാനാത്വവും ?. സ്ത്രീപ്രാതിനിധ്യത്തിന്റെ മറവിൽ എന്ത് രാഷ്ട്രീയലക്ഷ്യമാണ് മണ്ഡലപുനർനിർണ്ണയം വഴി ലക്ഷ്യമാക്കുന്നത് ?. വടക്കേയിന്ത്യ എന്നും സംഘപരിവാറിനൊപ്പം തുടരുമെന്ന് കരുതി ജീവിക്കാതെ വടക്കേയിന്ത്യയിൽ ജനങ്ങളുടെ ഇടയിൽ ഇറങ്ങി രാഷ്ട്രീയപ്രവർത്തനം നടത്തുകയല്ലേ വേണ്ടത് ?

    36 min
  2. ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ്: അതിജീവനവും The Little Prince ഉം

    8 ABR

    ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ്: അതിജീവനവും The Little Prince ഉം

    ശരണ്യ കേൾക്കുവാനായി ഒരു പോഡ്‌കാസ്റ്റ് വഴി തെറ്റി , കൂട്ടം തെറ്റി വൻകാട്ടിൻ മദ്ധ്യേ ഇരിക്കുമ്പോൾ ഒരു little prince അതിലേ വന്നിരുന്നോ ? അവൻ വനരാത്രിയിലെ നക്ഷത്രങ്ങളെക്കുറിച്ച് നിന്നോട് സംസാരിച്ചിരുന്നുവോ ? ഏതെങ്കിലും കാട്ടുപൂവ് നിന്നോട് പറഞ്ഞുവോ കാറ്റുകൊണ്ടുപോകുന്ന വേരില്ലാത്ത മനുഷ്യരെക്കുറിച്ച്. ശരണ്യയുടെ അതിജീവനവും The Little Prince ഉം: ഒരു പോഡ്‌കാസ്റ്റ് 'പെരുവഴി കൺമുന്നിലിരിക്കെ പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ വഴി വെട്ടാൻ പോകുന്നവരോ പല നോവുകൾ നോൽക്കേണം പല കാലം തപസ്സുചെയ്ത് പല പീഡകളേൽക്കേണം' : എൻ .എൻ . കക്കാട്

    30 min
  3. അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാര

    23 MAR

    അമേരിക്ക ഇസ്രയേൽ ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാര

    ഡച്ചുകാരുമായുള്ള മാർത്താണ്ഡവർമ്മയുടെ കുളച്ചൽ യുദ്ധവും ബ്രിട്ടീഷുകാരുമായുള്ള പഴശ്ശിയുടേയും സംഘത്തിന്റെയും യുദ്ധവും കഴിഞ്ഞിട്ട് നൂറ്റാണ്ടുകളായി . തിരുവിതാംകൂർ തെക്കുംകൂറിനേയും സാമൂതിരി വള്ളുവനാടിനേയും ആക്രമിച്ചിട്ട് നൂറ്റാണ്ടുകളായി.ആധുനിക മലയാളി കുടുംബങ്ങൾ, അവരുടെ കുഞ്ഞുങ്ങൾ, അവരുടെ ഓർമ്മയിൽ ഇതാദ്യമായി യുദ്ധം നേരിട്ടുകാണുകയാണ്, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ . അമേരിക്ക -ഇസ്രയേൽ -ഇറാൻ യുദ്ധത്തെക്കുറിച്ച് ഗൾഫിലെ മലയാളി മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്താണ് സംസാരിക്കേണ്ടത് ? യുദ്ധങ്ങൾ കുഞ്ഞുങ്ങളുടെ തലച്ചോറിനെ എങ്ങനെയാണ് ബാധിക്കുന്നത് ?

    14 min
5
de 5
2 calificaciones

Acerca de

Dilli Dali is a podcast initiative from Delhi, India on contemporary society and culture

También te podría interesar