Crime Beat

Manorama Online

കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast

  1. ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat

    1 day ago

    ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat

    കേതൻ അഗർവാൾ കൊലപാതകക്കേസിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. അവ പരമാവധി ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. അതിനിടെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് ഇടയിൽ തന്നെ വളഞ്ഞ മാധ്യമസംഘത്തിനു നേരെ വിരലുയർത്തി അശ്ലീല ആംഗ്യം കാണിച്ച സിയയുടെ ശരീരഭാഷയും മനോഭാവവും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഹണിമൂൺ മർഡർ കേസിൽ ജാമ്യം നേടിയ സോനം രഘുവംശിയെപ്പോലെ നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി പുറത്തിറങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസമാണോ സിയയ്ക്കുള്ളതെന്ന ഞെട്ടിപ്പിക്കുന്ന ചോദ്യമാണ് ബാക്കിയാകുന്നത്. വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ, നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണിThe Crime Beat podcast examines the latest developments in the Ketan Agarwal murder case, where investigators continue to rely on circumstantial and digital evidence in the absence of eyewitnesses. The episode also explores Siya's controversial behavior during evidence collection and discusses whether it reflects confidence in navigating the legal system, drawing comparisons with the Sonam Raghuvanshi honeymoon murder case. See omnystudio.com/listener for privacy information.

    14 min
  2. അതെല്ലാം നുണക്കഥകൾ; ഹണിമൂൺ മർഡർ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ | Honeymoon Murder | Sonam Raghuvanshi | Raja Raghuvanshi Murder | Crime Podcast

    4 Jul

    അതെല്ലാം നുണക്കഥകൾ; ഹണിമൂൺ മർഡർ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ | Honeymoon Murder | Sonam Raghuvanshi | Raja Raghuvanshi Murder | Crime Podcast

    ദേശീയ ശ്രദ്ധ നേടിയ ഇന്ദോറിലെ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശി ഷില്ലോങ്ങിലെ ഒരു വാർത്താചാനലിന്റെ ക്യാമറയ്ക്ക് മുൻപിലെത്തി സംസാരിച്ചു. മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കേസിനെക്കുറിച്ച് സോനം സംസാരിച്ചത്. 2026 ഏപ്രിൽ 27ന് ഷില്ലോങ്ങിലെ വിചാരണക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഭർത്താവ് രാജാ രഘുവംശിയെ ഹണിമൂൺ യാത്രയ്ക്കിടെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി കൊക്കയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതിയാണ് സോന. നീണ്ട 10 മാസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ സോനയുടെ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണം കണ്ട് എല്ലാവരും ഞെട്ടി. എന്താണ് ഹണിമൂൺ മർഡർ കേസിൽ കോടതിയിൽ സംഭവിക്കുന്നത്? ആരാണ് സോനം രഘുവംശിയെ സംരക്ഷിക്കുന്നത്? വിശദമായി കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.  In this episode of Crime Beat, Seena Antony examines the latest developments in the sensational Indore honeymoon murder case. Following the bail granted to prime accused Sonam Raghuvanshi and her confident public appearance, the podcast explores the legal proceedings, the prosecution's challenges, and the questions surrounding the case as it moves through the courts. See omnystudio.com/listener for privacy information.

    8 min
  3. 13 വർഷത്തെ കുടിപ്പക, ഈ ചോരക്കളിക്ക് അന്ത്യമുണ്ടോ? Gang War | Kerala Gang War | Kollam | Kerala Crime

    15 Jun

    13 വർഷത്തെ കുടിപ്പക, ഈ ചോരക്കളിക്ക് അന്ത്യമുണ്ടോ? Gang War | Kerala Gang War | Kollam | Kerala Crime

    കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരിന്റെ ഒരു അധ്യായം ആയിരുന്നു സന്തോഷ് കുമാർ എന്ന ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ. അയാളെ വെട്ടിക്കൊന്നത് അലുവ അതുൽ എന്നു വിളിക്കപ്പെടുന്ന അതുൽ– വയസ്സ് 30. ഈ കൊലപാതകം നടന്ന് ഒരു വർഷങ്ങൾക്കിപ്പുറം അതുലും കൊല്ലപ്പെട്ടു. എന്താണ് ഈ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കു കാരണം? ജിം സന്തോഷും അലുവാ അതുലും ഉൾപ്പെടുന്ന സംഘങ്ങൾ ചേരി തിരിഞ്ഞ് പോരടിക്കാൻ കാരണമെന്താണ്? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.   The murder of Gym Santosh and the subsequent killing of Aluva Athul expose the violent underworld rivalry that gripped Karunagappally in Kollam. This episode of Crime Beat explores the origins of the gang war, the key players involved, and the chain of events that turned personal and criminal rivalries into a deadly cycle of revenge and murder. Listen to the detailed story on the Crime Beat Podcast. I am Seena Antony, and I'll be with you throughout this episode. See omnystudio.com/listener for privacy information.

    8 min
  4. അതിജീവിതയുടെ നീതിക്കായി അടുക്കള സമരം നടത്തി ഒരു കൂട്ടം സ്ത്രീകൾ | കണ്ണൂർ കോട്ട ബലാൽസംഗക്കേസ്

    6 Jun

    അതിജീവിതയുടെ നീതിക്കായി അടുക്കള സമരം നടത്തി ഒരു കൂട്ടം സ്ത്രീകൾ | കണ്ണൂർ കോട്ട ബലാൽസംഗക്കേസ്

    1993 ഒക്ടോബർ 7; ആ വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ ഒരു സിംഗിൾ കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഭർത്താവിനൊപ്പം വന്ന യുവതിയെ മാനഭംഗപ്പെടുത്തി.’ കണ്ണൂർ സെന്റ് ആഞ്ചലോ കോട്ട കാണാൻ ഭർത്താവൊന്നിച്ചു വന്ന യുവതിയെ ചിലർ ബലാൽസംഗം ചെയ്തുവെന്നായിരുന്നു ആ വാർത്ത. ഭർത്താവ് ഉൾപ്പടെ എട്ടു പേർ ചേർന്നായിരുന്നു ആ പെൺകുട്ടിയെ കണ്ണൂർ കോട്ടയിൽ വച്ച് ബലാൽസംഗം ചെയ്തത്. ലൈംഗികതോഴിലാളിയായി മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ഒരു നാട് ഒറ്റക്കെട്ടായി നിന്നു. അവൾക്ക് നീതി ലഭിക്കാൻ കൊല്ലാടയിലെ സ്ത്രീകൾ അടുക്കള പൂട്ടി സമരം ചെയ്തു. കൊല്ലാടയിലെ ഈ അടുക്കള പണിമുടക്ക് ചരിത്രത്തിൽ ഇടം പിടിച്ച ഐതിഹാസിക സമരമാണ്. ഇതിനെല്ലാം വഴിയൊരുക്കിയ കണ്ണൂർ കോട്ട ബലാൽസംഗ കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.  In this episode of Crime Beat, Seena Antony explores the 1993 Kannur Fort rape case, a landmark crime that shook Kerala and triggered a historic women's movement. The episode examines the brutal assault, the survivor's fight against social stigma, and the legendary "Kitchen Strike" organized by the women of Kollad, whose collective action became a powerful symbol of resistance and the demand for justice. See omnystudio.com/listener for privacy information.

    31 min
  5. അധോലോകസംഘം വെടിവച്ചിട്ട പഞ്ചാബി ഇതിഹാസ ഗായകൻ | Sidhu Moosewala Murder | Crime Beat Podcast

    30 May

    അധോലോകസംഘം വെടിവച്ചിട്ട പഞ്ചാബി ഇതിഹാസ ഗായകൻ | Sidhu Moosewala Murder | Crime Beat Podcast

    ഒരു കൊടുങ്കാറ്റ് ആയിരുന്നു ഗായകൻ സിദ്ധു മൂസേവാല... സഹപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതു തന്നെ ‘ബാഡ് ബോയ് ലിറിസിസ്റ്റ്’ എന്നായിരുന്നു! പ്രകോപനപരമായ വാക്കുകൾ കൊണ്ട് കവിത രചിക്കുന്നവൻ. തോക്കുധാരികളായ അജ്ഞാതർ ആ പഞ്ചാബി ഗായകനെ വെടിവച്ചു കൊല്ലുമ്പോൾ അയാൾക്ക് വെറും 28 വയസ്സ്. പഞ്ചാബിനെ ഇളക്കിമറിച്ച ആ യുവഗായകൻ ആരായിരുന്നു? വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സീന ആന്റണി The latest episode of Crime Beat explores the life, fame, controversies, and shocking murder of popular Punjabi singer Sidhu Moosewala. From his rise as a youth icon to the violent attack that ended his life at the age of 28, the podcast dives deep into the story behind one of India’s most talked-about celebrity murders. See omnystudio.com/listener for privacy information.

    14 min
  6. 15 ദിവസത്തെ ഇടവേളയിൽ ഇല്ലാതാക്കിയത് ഭാര്യയേയും 4 മക്കളെയും ; റെജി ചെയ്തത് ദയ അർഹിക്കാത്ത ക്രൂരത

    16 May

    15 ദിവസത്തെ ഇടവേളയിൽ ഇല്ലാതാക്കിയത് ഭാര്യയേയും 4 മക്കളെയും ; റെജി ചെയ്തത് ദയ അർഹിക്കാത്ത ക്രൂരത

    15 ദിവസത്തെ ഇടവേളയിൽ തോട്ടം തൊഴിലാളിയായ റെജി നടത്തിയത് ഒരു കൊലപാതക പരമ്പര തന്നെയായിരുന്നു. കൊലപാതകത്തിന് മുൻപ് മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന വാർത്ത നാട്ടുകാരിൽ നടുക്കമുളവാക്കി. ഒരു പിതാവിന് ഇത്രയും ക്രൂരനാകാൻ കഴിയുമോ? നാട്ടുകാർ പരസ്പരം ചോദിച്ചു. 2008 ജൂലൈ എട്ടിനും 22നും ഇടയ്ക്ക് നടന്ന ആമയൂർ കൊലപാതകപരമ്പരയെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. Over a span of just 15 days, Regi, a plantation worker, carried out a chilling series of murders that shocked the quiet village of Amayur. Even more horrifying were the revelations that he had sexually abused his elder daughter before the killings, leaving locals stunned and asking how a father could become so cruel. This episode of Crime Beat explores the Amayur murder spree that unfolded between July 8 and July 22, 2008, with Seena Antony as your host. Voice Artists: Mohammed Aslam, Isson Thomas, Jesna Nagaroor, Lakshmi Parvathy, Naveen Mohan, Ashwin, Mukil Sera and Sanil Kumar See omnystudio.com/listener for privacy information.

    20 min
  7. ‘ഷിനോ അവളുടെ പിന്നാലെ ഉണ്ട് സാറെ’; ജൂബിയുടെ സഹോദരൻ പറഞ്ഞു, എന്നിട്ടും | Couple Swapping Case | Crime Beat

    25 Apr

    ‘ഷിനോ അവളുടെ പിന്നാലെ ഉണ്ട് സാറെ’; ജൂബിയുടെ സഹോദരൻ പറഞ്ഞു, എന്നിട്ടും | Couple Swapping Case | Crime Beat

    2023 മേയ് 19ന് കോട്ടയം കറുകച്ചാലിൽ 28കാരിയായ യുവതി കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. ഭർത്താവ് ഷിനോയാണ് ആ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. അന്ന് വൈകുന്നേരം റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്ന നിലയിൽ ഷിനോയെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസ് പിടികൂടി. റേഡിയോ ആക്ടീവ് വസ്തു ഉള്ളിൽ ചെന്നതിനാൽ പിപിഇ കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവർത്തകർ അയാൾക്കാവശ്യമായ ചികിത്സ ലഭ്യമാക്കിയത്. പക്ഷേ, മൊഴി രേഖപ്പെടുത്തും മുൻപെ അയാൾ മരണത്തിന് കീഴടങ്ങി. കേരളത്തെ ഞെട്ടിച്ച കപ്പിൾ സ്വാപ്പിങ് കേസിലെ പരാതിക്കാരിയായിരുന്നു കൊല്ലപ്പെട്ട യുവതി, ആത്മഹത്യ ചെയ്തത് കേസിലെ പ്രധാന പ്രതിയും. പരാതിക്കാരിയും പ്രധാന പ്രതിയും ഇല്ലാതായതോടെ 2022ൽ റജിസ്റ്റർ ചെയ്ത കപ്പിൾ സ്വാപ്പിങ് കേസിന്റെയും അന്വേഷണം വഴിമുട്ടി. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Manorama Online’s Crime Beat podcast, we explore the shocking murder of a 28-year-old woman from Karukachal, Kottayam, whose death exposed disturbing links to Kerala’s controversial couple-swapping case. Her family accused her husband, Shino, of the murder, but before police could record his statement, he died after allegedly consuming a radioactive substance. With both the complainant and the main accused gone, the investigation into the sensational case took a dramatic turn. Listen to the full story behind one of Kerala’s most disturbing crime cases. Voice Artists: Mohammed Aslam, Lakshmi Parvathy, Athulya Krishnan and Justin Jose Editor: Devadath  See omnystudio.com/listener for privacy information.

    12 min

About

കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to Crime Beat on Manorama Podcast