Dilli Dali

S Gopalakrishnan

Dilli Dali is a podcast initiative from Delhi, India on contemporary society and culture

  1. വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi

    13. jun.

    വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ: Beyond the Lines: E.P. Unny on Marjane Satrapi

    "അവർ അതീവ ദുഃഖിതയായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ , അവർക്ക് ഒരു കത്തെഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആ കലാകാരിയ്ക്ക് എൻ . രാജത്തിന്റെ ഒരു വയലിൻ സംഗീതം അയച്ചുകൊടുക്കുമായിരുന്നു . സംഗീതം ഒരു പക്ഷേ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമായിരുന്നു " : ഇ . പി . ഉണ്ണി ദുഃഖം കാരണമാണ് വിശ്രുത കോമിക് ആര്ട്ട് കലാകാരിയും ആക്ടിവിസ്റ്റും ചലച്ചിത്രകാരിയുമായ Marjane Satrapi (ഇറാൻ -ഫ്രഞ്ച് ജീവിതം) അൻപത്തിയാറാം വയസ്സിൽ അന്തരിച്ചത്. ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് സത്രാപിയുടെ സർഗ്ഗജീവിതത്തിനുള്ള ആദരാഞ്ജലിയാണ്. കാർട്ടൂണിസ്റ്റ് ഇ . പി . ഉണ്ണി ഒരു സംഭാഷണത്തിൽ ആ കലാകാരിയുടെ ബഹുമുഖ സംഭവനകളെക്കുറിച്ച് പറയുന്നു.വരകൾ അതിർത്തികളെ ഭേദിച്ചപ്പോൾ.പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

    36 min.
  2. വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി

    25. maj

    വടകരയിലെ ഒരു ചായക്കടയിലെ രണ്ടു കസേരകൾ: ഒരു ഹിന്ദു ദേശീയവാദിയുമായി നടത്തിയ സംഭാഷണത്തെപ്പറ്റി

    1943 ൽ അംബേദ്‌കർ എഴുതിയ പുസ്തകമാണ് Pakistan or Partition of India . അതിൽ ഇന്ത്യാവിഭജനകാലത്തിലെ തീവ്ര ഹിന്ദു -തീവ്ര മുസ്‌ലിം നിലപാടുകൾ പഠനവിധേയമായിട്ടുണ്ട്. അംബേദ്‌കർ എഴുതി :' എൻ്റെ ഈ പുസ്തകം (Pakistan or Partition of India) ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേസമയം അപ്രിയമായി ഭവിച്ചു. എന്നാൽ ഹിന്ദുക്കൾക്ക് അപ്രിയമായതിനുള്ള കാരണങ്ങളല്ല മുസ്ലീങ്ങൾക്ക് അപ്രിയമാകാൻ കാരണങ്ങളായത്. ഈ അപ്രിയതകൾ ഉണ്ടായതിൽ എനിക്ക് യാതൊരു വിഷമവുമില്ല. (തീവ്ര)ഹിന്ദുക്കളും (തീവ്ര)മുസ്ലീങ്ങളും എൻ്റെ പുസ്തകത്തെ തള്ളിപ്പറഞ്ഞത് അവർ രണ്ടുപേരുടേയും തിന്മകൾ അതിൽ ഇല്ല എന്നുള്ളതിന്റെ തെളിവാണ്. എൻ്റെ ചിന്തകളാകട്ടെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ അഭിപ്രായമല്ലാതാനും. ഭയരഹിതമായി എഴുതപ്പെട്ട സ്വതന്ത്രചിന്തകളാണത്.' ( ബി . ആർ . അംബേദ്‌കർ : 1 ജനുവരി , 1945 )വടകരയിലെ ഒരു ചായക്കടയിൽ ഒരു ഹിന്ദു ദേശീയവാദിയുമായി നടത്താനിടയായ സംഭാഷണത്തെ മുൻനിർത്തി ഒരു പോഡ്‌കാസ്റ്റ് :ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    14 min.
  3. കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ

    6. maj

    കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി. ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ

    1941 ൽ ജി . ശങ്കരക്കുറുപ്പ് എഴുതിയ' ക്ഷീണമാമെന്നാത്മാവു തകർന്നാൽ തകർന്നോട്ടേവീണയാക്കുക ഭവ- ദാശയം ഗാനം ചെയ്‌വാൻ' എന്നെഴുതിയ വരികളിൽ നിന്നും എസ് . കലേഷിന്റെ പാതകളൊന്നിൽ തൂങ്ങിക്കിടന്നു പാടുന്ന തേൻകൂട് എന്ന റേഡിയോയിലേക്ക് ഒരു ആന്തോളനമുണ്ട് എന്നു ഞാൻ പറയുമ്പോൾ എൻ്റെ കാവ്യാസ്വാദനത്തിലെ തുടർച്ചകളെ മാത്രമാണ് സൂചിപ്പിക്കുന്നത്. കർണാടകസംഗീതത്തിലെ ഇക്കാലത്തെ ഏത് ചെറുപ്പക്കാരുടെ നല്ല ആലാപനങ്ങളിലും ഒരു ശെമ്മാങ്കുടിയെ ചെവിയോർക്കുമ്പോലെയൊന്നാണത്. ശങ്കരക്കുറുപ്പിലെ കാലവും ലോകവും ആകാശവും കലേഷിൽ നിഷേധിക്കപ്പെടുന്നില്ല എന്നേ ഞാൻ പറയാൻ വെമ്പുന്നുള്ളൂ.കാലകാളകുണ്ഡലി ഇഴയുമ്പോൾ: ജി . ശങ്കരക്കുറുപ്പിൽ നിന്ന് എസ് .കലേഷ് വരെ ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    11 min.

Om

Dilli Dali is a podcast initiative from Delhi, India on contemporary society and culture

Måske vil du også synes om