Julius Manuel

Julius Manuel

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. mail@juliusmanuel.com www.juliusmanuel.com

  1. ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 2

    25 DE FEBR.

    ലോകത്തിലെ ഏറ്റവും വലിയ നിധിവേട്ട! ആരാണ് റോജർ ഡൂലി? | Part 2

    സാൻ ഹോസെ: ലോകചരിത്രത്തിലെ ഏറ്റവും വലിയ നിധിവേട്ടയുടെ അവിശ്വസനീയമായ കഥ - ഭാഗം 21708 ജൂൺ 8. കരീബിയൻ കടലിൽ വെച്ച് ബ്രിട്ടീഷ് അഡ്മിറൽ ചാൾസ് വേജർ സ്പാനിഷ് കപ്പലുകളെ വളഞ്ഞപ്പോൾ, അത് ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിലേക്കാണ് വഴിതുറന്നത്. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന സ്വർണ്ണവും, വെള്ളിയും, മരതകങ്ങളുമായി 'സാൻ ഹോസെ' എന്ന കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞു.ഈ എപ്പിസോഡിൽ നമ്മൾ കാണുന്നത്:• വേജേഴ്സ് ആക്ഷൻ (Wager's Action): 1708-ലെ ആ രാത്രിയിൽ നടന്ന യുദ്ധത്തിന്റെ യഥാർത്ഥ ചിത്രം.• റോജർ ഡൂലി (Roger Dooley): ബേ ഓഫ് പിഗ്സ് യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ട്, നിധിവേട്ടക്കാരനായി മാറിയ ഒരാളുടെ ജീവിതകഥ.• റെമസ് 6000 (REMUS 6000): 300 വർഷങ്ങൾക്ക് ശേഷം സാൻ ഹോസെയെ കണ്ടെത്തിയ അത്ഭുത റോബോട്ട്.• അവകാശ തർക്കങ്ങൾ: കൊളംബിയയും, സ്പെയിനും, അമേരിക്കൻ കമ്പനിയും (SSA), ഖാറ ഖാറ ഗോത്രവർഗ്ഗക്കാരും തമ്മിലുള്ള നിയമയുദ്ധം.The Mystery Challenge:തെക്കേ അമേരിക്കയിലെ കൊടും കാടുകളിൽ നിന്നും സാൻ ഹോസെയിലേക്ക് കയറ്റിയ സ്വർണത്തിനും വെള്ളിക്കും ഇടയിൽ ചൈനീസ് പോർസലൈൻ കപ്പ് എങ്ങിനെ വന്നു? ഉത്തരം അറിയാമെങ്കിൽ താഴെ കമന്റ് ചെയ്യൂ!

    37 min
  2. Odyssey-The Real Story of Odyssey & Iliad | Final Part

    30 DE GEN.

    Odyssey-The Real Story of Odyssey & Iliad | Final Part

    ട്രോയ് എന്നത് കവികളുടെ വെറും ഭാവനയാണോ അതോ ശരിക്കും നടന്ന ചരിത്രമാണോ? ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ്, സുന്ദരിയായ ഹെലന് വേണ്ടി ഗ്രീക്ക് രാജാക്കന്മാർ ട്രോയിയുടെ മതിലുകൾക്ക് മുന്നിൽ പത്തു വർഷം യുദ്ധം ചെയ്തുവെന്ന് ഹോമർ പാടി നടന്നു. അക്കിലീസും ഹെക്ടറും നേർക്കുനേർ പോരാടിയ, ഒഡീസിയൂസ് മരക്കുതിരയിലൂടെ ചതിപ്രയോഗം നടത്തിയ ആ ഇതിഹാസ യുദ്ധത്തിന്റെ കാണാപ്പുറങ്ങളാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നൂറ്റാണ്ടുകളോളം ലോകം ഒരു കെട്ടുകഥയായി തള്ളിക്കളഞ്ഞ ട്രോയ് നഗരത്തെ, ഹൈൻറിച്ച് ഷ്ളീമാൻ എന്ന ജർമ്മൻകാരൻ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തപ്പോൾ ലോകചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. ഹോമറിന്റെ ഇലിയഡ് എന്ന മഹാകാവ്യവും, ട്രോയ് സിനിമയും, യഥാർത്ഥ ചരിത്രവും തമ്മിലുള്ള അന്തരവും സാമ്യങ്ങളും ഈ വീഡിയോയിൽ വിശദമായി സംസാരിക്കുന്നു. ചരിത്രവും മിത്തുകളും ഇഴചേരുന്ന ഈ അത്ഭുത ലോകത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം.

    55 min

Informació

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. mail@juliusmanuel.com www.juliusmanuel.com

També et pot agradar