Commentadi!

Manorama Online

എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ.  Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arunima, Archana, and Naveen, as we dive in.

  1. 24 Jul

    ‘പാറ്റകൾ’ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിറ്റായത് എന്തുകൊണ്ട്?

    ഏതാനും മാസങ്ങളുടെ മാത്രം പ്രായമുള്ള ഒരു ‘പാർട്ടി’ ദേശീയ തലസ്ഥാനത്തെ സമരവീര്യത്താൽ വിറപ്പിക്കുകയാണ്. അതിനു നേതൃത്വം നൽകുന്നതാകട്ടെ ജെൻസീ എന്നു നാം പേരിട്ടു വിളിച്ച യുവതീയുവാക്കൾ ഉൾപ്പെടുന്ന പുതുതലമുറയും. യൂണിഫോമിട്ട കുട്ടികളും ആ സമരക്കൂട്ടത്തിലുണ്ട്. റിട്ടയർ ആയവർ വരെ ജന്തർ മന്തറിലെത്തി ചോദിക്കുന്നു– ‘ഈ കുട്ടികളെ ഞങ്ങളെങ്ങനെ ഈ സമരഭൂമിയിൽ തനിയെ ഇട്ടിട്ടു പോകും!’. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും ഒടുവിൽ സിജെപി എന്ന കോക്രോച്ച് ജനതാ പാർട്ടിക്കു പിന്തുണ നൽകി സമരത്തിന്റെ മുൻനിരയിലെത്തിയിരിക്കുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ് പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുകളും പറഞ്ഞു തുടങ്ങിയ സമരം പുതിയ തലങ്ങളിലേക്കാണ് ഉയരുന്നത്. ഈ യുവതലമുറ സമരം വിജയിക്കുമോ? വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ രാജിവയ്പിക്കാൻ ഈ സമരത്തിനു സാധിക്കുമോ? ലക്ഷ്യം നേടിയതിനു ശേഷം എഎപി പോലൊരു പാർട്ടിയായി സിജെപി മാറുമോ? യുവജനങ്ങളുടെ ഈ സമരം യഥാർഥത്തിൽ ആർക്കുള്ള മുന്നറിയിപ്പാണ്? അരുണിമയും അർച്ചനയും നവീനും ചർച്ച ചെയ്യുകയാണ് ‘കമന്റടി’ പോഡ്‌കാസ്റ്റിൽ. Why 'Cockroaches' are Making Waves in Indian Politics A newly formed political entity- just a few months old- is sending shockwaves through the national capital with its fierce agitation. Leading the frontlines is the new generation, including Gen Z youth and even students in school uniforms. The movement at Jantar Mantar has resonated so deeply that even retirees joining the protest ask, 'How can we leave these children to fight alone?'. Traditional political parties have now rallied behind this movement, offering their support to the CJP- the Cockroach Janata Party. What began as an outcry against the NEET paper leaks and discrepancies in CBSE Class 12 exam evaluations has rapidly evolved into a broader political movement. Will this youth-led agitation succeed? Can it force the resignation of Education Minister Dharmendra Pradhan? Will the CJP transition into a mainstream political party akin to the Aam Aadmi Party (AAP) after achieving its goals? And ultimately, who is this youth movement delivering a warning to? Arunima, Archana, and Naveen unpack these pressing questions in this episode of the Commentadi podcast. See omnystudio.com/listener for privacy information.

    ‘പാറ്റകൾ’ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിറ്റായത് എന്തുകൊണ്ട്?
  2. 7 Jul

    വില്ലൻ ലിപ്‌സ്റ്റിക്കോ തന്തവൈബോ!

    സ്കൂള്‍ കുട്ടികൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കൊല്ലത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലിപ്സ്റ്റിക് ഫ്രീ ക്യാംപസ്’ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യകാരണങ്ങളാണു പറയുന്നത്. യഥാർഥത്തിൽ കുട്ടികൾ ലിപ്സ്റ്റിക് അണിയുന്നത് ആരോഗ്യത്തിന് അപകടമാണോ? ലിപ്സ്റ്റിക് മാത്രമാണോ വില്ലൻ? മുതിർന്നവർക്ക് ലിപ്സ്റ്റിക് ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവില്ലേ? ലിപ്സ്റ്റിക് അണിഞ്ഞെത്തുന്ന വിവാദത്തിലേക്കാണ് ഇത്തവണ ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും നിങ്ങളെ കൊണ്ടു പോകുന്നത്.  Hey everyone! So, a new 'Lipstick-Free Campus' campaign has just been launched in Kollam by the Child Welfare Committee, targeting school kids who wear lipstick. The official reason they’re giving? Health concerns. But wait... let’s think about it. Is wearing lipstick really that big of a health hazard for kids? And is lipstick the only villain here? Plus, if adults use it, do they magically escape all these health issues? With a ton of questions and a whole lot of debate, Arunima, Archana, and Naveen are taking you straight into the heart of this colorful controversy in this episode of the 'Commentadi' podcast! Ready to dive in? See omnystudio.com/listener for privacy information.

    വില്ലൻ ലിപ്‌സ്റ്റിക്കോ തന്തവൈബോ!
  3. 14 Jun

    വന്ദേഭാരത് ഹിറ്റായ കേരളത്തില്‍ വനിതകൾക്ക് എന്തുകൊണ്ട് കെഎസ്ആർടിസിയിൽ സൗജന്യയാത്ര?

    ജൂൺ 15 മുതൽ എല്ലാ ഓർഡിനറി ബസുകളിലും വനിതകൾക്ക് യാത്ര സൗജന്യമാണ്. വനിതകളെ കെഎസ്ആർടിയുടെ ‘കട്ട ഫാനാ’ക്കുമോ പ്രിയദർശിനി എന്ന ഈ പദ്ധതി, അതോ കോർപറേഷൻ വീണ്ടും കട്ടപ്പുറത്തേറുമോ? എന്തെല്ലാം ഗുണങ്ങളാണ് പദ്ധതി വഴി വനിതകള്‍ക്ക് ലഭിക്കുക? പദ്ധതി വഴി പുതിയ വരുമാന മാർഗങ്ങൾ തുറക്കാൻ കെഎസ്ആർടിസിക്കാകുമോ? തമിഴ്‌നാട്, കർണാടക മോഡൽ വിജയം കേരളത്തിലും ആവർത്തിക്കുമോ? യാത്ര സൗജന്യമാണെങ്കിലും സൗകര്യങ്ങൾ പഴയപടിയായിത്തന്നെ തുടർന്നാൽ അത് തിരിച്ചടിക്കില്ലേ? എന്താണ് ഈ പദ്ധതിയിലൂടെ സർക്കാരിന്റെ യഥാർഥ പ്ലാൻ ‘കമന്റടി’ പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്യുകയാണ് അരുണിമയും അർച്ചനയും നവീനും. Why is Kerala offering free bus travel for women on KSRTC? The Kerala government is rolling out a new scheme that could add an estimated ₹800 crore burden to the loss-making KSRTC. From June 15, women will be able to travel free on all ordinary KSRTC buses. Will this initiative turn women into KSRTC’s biggest supporters, or will it push the corporation deeper into financial trouble? What real benefits will women gain from the scheme? Can KSRTC use this opportunity to unlock new revenue streams? Will the success of similar models in Tamil Nadu and Karnataka be replicated in Kerala? And if travel becomes free but the quality of service remains unchanged, could the scheme ultimately backfire? What is the government's larger vision behind this move? Join Arunima, Archana, and Naveen as they explore these questions and more in this episode of 'Commentadi' podcast. See omnystudio.com/listener for privacy information.

    വന്ദേഭാരത് ഹിറ്റായ കേരളത്തില്‍ വനിതകൾക്ക് എന്തുകൊണ്ട് കെഎസ്ആർടിസിയിൽ സൗജന്യയാത്ര?
  4. 4 May

    വിജയ് എങ്ങനെ ജനനായകനായി? പിണറായി പതറിയത് മുന്നറിയിപ്പ്?

    നൂറിലേറെ സീറ്റ് നേടുമെന്ന് എക്സിറ്റ് പോളുകൾ പറഞ്ഞ ഡിഎംകെയ്ക്കു തമിഴ്‌നാട്ടിൽ ലഭിച്ചത് 56 സീറ്റ്. പാർട്ടിയുടെ തലവനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തോൽക്കുകയും ചെയ്തു. ബംഗാളില്‍ സമാന വിധിയോടെ തോൽവി ഏറ്റുവാങ്ങി മമത. കേരളത്തിൽ ആറു റൗണ്ടിൽ രണ്ടാം സ്ഥാനത്തേക്കു പോയ പിണറായി വിജയൻ ജയിച്ചെങ്കിലും ആ ‘വിജയം’ പാർട്ടിക്കു സൃഷ്ടിച്ച ഞെട്ടൽ ചെറുതല്ല! ഏതാനും ചില നേതാക്കളുടെ മാത്രം ചുമലിലേറി മുന്നോട്ടു പോയ പാർട്ടികളെയെല്ലാം ജനം കൈവിട്ടപ്പോൾ ‘ജനനായകൻ’ ആയത് നടൻ വിജയ്. 10 സീറ്റ് കഷ്ടിച്ചു കിട്ടില്ലെന്നു പറഞ്ഞ എക്സിറ്റ് പോളുകളെ നോക്കി ചിരിച്ചുകൊണ്ട് വിജയ്‌യുടെ ടിവികെ സ്വന്തമാക്കിയത് 108 സീറ്റുകൾ. രാഷ്ട്രീയത്തിൽ ജനം യഥാർഥ നായകനാവുന്നതാണോ ഇന്ത്യ കണ്ടത്? വിജയ്‌യെ എന്തുകൊണ്ട് ജനം ജയിപ്പിച്ചു? സ്റ്റാലിനും മമതയും തോൽക്കുകയും പിണറായി പതറുകയും ചെയ്തത് ജനം നൽകുന്ന മുന്നറിയിപ്പാണോ?  ‘കമന്റടി’ പോഡ്‍കാസ്റ്റിന്റെ സീസൺ 2ലെ ആദ്യ എപ്പിസോ‍ഡിൽ ചർച്ച ചെയ്യുകയാണ് അരുണിമയും അർച്ചനയും നവീനും. The Giant Killers & The Rise of a New Hero The exit polls predicted a landslide- over a hundred seats for the DMK. But when the dust settled in Tamil Nadu, they were left with just 56. Even the party chief and Chief Minister, M.K. Stalin, couldn't hold his ground. In Bengal, Mamata Banerjee met a similar fate, facing a stunning defeat. And in Kerala? Pinarayi Vijayan may have clawed back a victory, but trailing in second place for six straight rounds sent a shockwave through the party that they won't soon forget. While the public turned their backs on parties carried solely on the shoulders of a few veteran leaders, a new 'People's Hero' emerged: Actor Vijay. While pollsters laughed and said his party, TVK, wouldn't even touch double digits, Vijay is the one laughing now- inching toward a century of seats. \Is this the moment India witnessed the voter truly becoming the 'Real Hero' of politics? Why did the people choose Vijay over the establishment? And are the defeats of Stalin and Mamata- along with Pinarayi's stumble- a final warning from the masses?We're breaking it all down in the premiere episode of 'Commentadi' Podcast Season 2. Join Arunima, Archana, and Naveen as they dive deep into the seismic shifts of the 2026 elections. See omnystudio.com/listener for privacy information.

    വിജയ് എങ്ങനെ ജനനായകനായി? പിണറായി പതറിയത് മുന്നറിയിപ്പ്?
  5. 20 Feb

    പ്രേതങ്ങളെ മലയാളിക്ക് പേടിയില്ലാതായോ!

    മലയാള സിനിമയിൽ വെള്ള സാരിയുടുത്ത്, വായിൽ കൂർത്ത പല്ലും ചോര കിനിയുന്ന നാവുമായി നടക്കുന്ന യക്ഷികളുടെ കാലം കഴിഞ്ഞോ? പ്രേതം അലറിച്ചിരിക്കുമ്പോൾ പോലും കണ്ണുപൊത്തിയിരുന്ന മലയാളി ഇന്ന് പ്രേതത്തിന് രണ്ട് കോമ്പല്ലു വരുമ്പോൾ പോലും ചിരിച്ചു മറിയുന്നു! ‘ഞാൻ പിശാചൊന്നുമല്ല, അയാം എ ഗുഡ് സോൾ. ഞാൻ നല്ലൊരു പ്രേതമാണ്’ എന്നു പറയുന്ന ഡെലൂലു വന്നതാണോ ഈ അവസ്ഥയ്ക്കു കാരണം? അർച്ചനയും അരുണിമയും നവീനും ചർച്ച ചെയ്യുകയാണ് കമന്റടിയിൽ– ‘ഈ പ്രേതങ്ങൾക്ക് ഇതെന്തു പറ്റി?’ Remember when a flutter of a white saree and the flash of a jagged fang were enough to keep us awake for weeks? Those days seem like a ghost of the past. Today, the same Malayali audience that once watched through covered eyes is now doubling over with laughter at the sight of a cinematic spirit! The "Good Soul" Era Is the "Delulu" trend to blame? We’ve traded soul-piercing screams for ghosts who politely introduce themselves: "I’m not a demon, I’m a good soul!" From blood-curdling legends to quirky roommates, the supernatural has gone from terrifying to... relatable? Archana, Arunima, and Naveen dive into the grave of horror tropes to ask: "What on earth happened to our ghosts?" See omnystudio.com/listener for privacy information.

    പ്രേതങ്ങളെ മലയാളിക്ക് പേടിയില്ലാതായോ!
  6. 6 Jan

    രാഷ്ട്രീയത്തിൽ വിജയ്‌ക്ക് എന്തു സംഭവിക്കും?

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരിലൊരാൾ, പ്രതിവർഷം 1000 കോടിയുടെ ബിസിനസ് ചലച്ചിത്രമേഖലയ്ക്കു സമ്മാനിക്കുന്ന നടൻ. അങ്ങനെയൊരാൾ പെട്ടെന്നൊരു നാൾ സിനിമയെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നു, അതും കരിയറിന്റെ ഏറ്റവും ഉയരങ്ങളിലെത്തി നില്‍ക്കുന്ന സമയത്ത്. ടിവികെ എന്ന പാർട്ടിയുണ്ടാക്കി തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമാകുമോ ജനുവരി 9ന് റിലീസാകുന്ന ‘ജനനായകൻ’? വിജയ് ഇനി സിനിമയിലേക്ക് തിരികെ വരില്ലേ? രാഷ്ട്രീയത്തിൽ എന്താണ് വിജയ്‌യുടെ ഭാവി? സിനിമയിലേതു പോലെ രാഷ്ട്രീയത്തിലുടെ ‘മാസിനെ’ ആകർഷിക്കാൻ വിജയ്ക്കു സാധിക്കുമോ? പരിശോധിക്കുകയാണ് ‘കമന്റടി’ പോഡ്കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും. The Vijay Phenomenon: From Silver Screen to Political Battlefield One of India’s highest-paid actors and a powerhouse who delivers a staggering Rs. 1,000 crore business to the film industry annually- Vijay is at the absolute pinnacle of his career. Yet, in a move that has stunned the industry, he is walking away from the limelight to embrace full-time politics. With the launch of his party, Tamilaga Vettri Kazhagam (TVK), Vijay is gearing up to be a decisive force in Tamil Nadu politics. As his upcoming film Jananayakan hits screens on January 9, fans and critics alike are asking the same burning questions: Is Jananayakan truly the swan song of 'Thalapathy'?Will Vijay ever return to the silver screen, or is this a permanent goodbye to cinema?What does the future hold for Vijay in the complex landscape of Tamil Nadu politics?Can he translate his unparalleled cinematic stardom into a successful political "mass" movement? In this episode of the Commentadi Podcast, Arunima, Archana, and Naveen dive deep into the implications of Vijay's transition and what it means for both the film industry and the political future of South India. See omnystudio.com/listener for privacy information.

    രാഷ്ട്രീയത്തിൽ വിജയ്‌ക്ക് എന്തു സംഭവിക്കും?
  7. 01/12/2025

    2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ

    ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു കടന്നുപോകുന്നത്. എംപുരാനും കേരള സ്റ്റോറിയുമെല്ലാം വിവാദം വാരിവിതറിയപ്പോൾ, ‘ലോക’ പോലുള്ള സിനിമകൾ ബോക്‌സ് ഓഫിസിനുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും കെട്ടിട്ടില്ല. അതിനിടെ മികവിന്റെ കയ്യൊപ്പിട്ട കുഞ്ഞുകുഞ്ഞു ചിത്രങ്ങളുമേറെ. എന്തായിരുന്നു 2025ലെ മലയാള സിനിമ? എങ്ങനെയാണത് ഇന്ത്യൻ സിനിമയ്ക്കുതന്നെ മാതൃകയാക്കാവുന്ന മികവ് പ്രകടിപ്പിച്ചതും വിവാദങ്ങളോ അടിച്ചോടിച്ചതും? ‘കമന്റടി’ പോഡ്‌കാസ്റ്റ് ‘2025 റൗണ്ടപ്’ സീരീസിൽ ചർച്ച ചെയ്യുകയാണ് അരുണിമയും അർച്ചനയും നവീനും. Has there ever been a year when Malayalam cinema commanded such widespread attention across India? 2025 is drawing to a close, having made a massive impact, both in terms of controversy and sheer cinematic brilliance. While blockbusters like Empuraan and The Kerala Story fueled intense national debates, the phenomenal Box Office jolt delivered by films such as Loka is still being felt. Adding to this mix were smaller productions that were celebrated for their exceptional quality. What defined Malayalam cinema in 2025? How did it set a benchmark for excellence that could serve as a model for Indian cinema, and how did it navigate, or even generate, these major controversies? Arunima, Archana, and Naveen dive into all these questions in the first installment of the '2025 Roundup' series on the 'Commentadi' podcast. See omnystudio.com/listener for privacy information.

    2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ
  8. 29/10/2025

    റീറിലീസിനു പിന്നാലെ എന്തിനാണീ ‘സവാരി’ ഗിരിഗിരി?

    ഇറങ്ങിയ കാലത്ത് തിയറ്ററിൽ ആളു കയറാതെ പരാജയപ്പെട്ടു പോയ ചിത്രം. വർഷങ്ങൾക്കിപ്പുറം അത് റിലീസ് ചെയ്തപ്പോൾ ലഭിച്ചത് 5 കോടിയോളം കലക്‌ഷൻ! ദേവദൂതൻ സിനിമയുടെ ഈ ഭാഗ്യറിലീസിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങളാണ് 2025ൽ കേരളത്തിൽ റീറിലീസായത്. സ്‌ഫടികവും രാവണപ്രഭുവും വടക്കൻ വീരഗാഥയും പോലെ ഹിറ്റടിച്ച ചിത്രങ്ങള്‍ക്കു വീണ്ടും പ്രേക്ഷകർ കയ്യടിച്ചു. അതിലെ പാട്ടുകൾക്കൊപ്പം ജെൻസീ പിള്ളേർ തിയറ്ററിൽ താളംചവിട്ടി. ടിവിയിലും ഒടിടിയിലും നൂറു തവണയെങ്കിലും കണ്ടിട്ടും എന്തുകൊണ്ടാണ് വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങൾക്ക് ഇന്നും തിയറ്ററിൽ ആവേശം സൃഷ്ടിക്കാൻ സാധിക്കുന്നത്? എന്താണ് അതിനു പിന്നിലെ രഹസ്യം? അന്വേഷിക്കുകയാണ് ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അർച്ചനയും അരുണിമയും നവീനും.  A film that flopped at the box office upon its initial release earned nearly ₹5 crore when rereleased years later. Following the lucky revival of the movie Devadoothan, numerous films were rereleased in Kerala in 2025. Hit films like Spadikam, Ravanaprabhu, Chotta Mumbai and Oru Vadakkan Veeragatha once again earned audience acclaim. Gen Z kids cheered and danced in theaters to songs they’ve known for years. Why do these decades-old films, which have been streamed hundreds of times on TV and OTT platforms, still manage to generate such excitement in theaters today? What’s the hidden secret to this nostalgic cinema boom? Join Archana, Arunima, and Naveen on the 'Commentadi' podcast as they dive into this theatrical phenomenon. See omnystudio.com/listener for privacy information.

    റീറിലീസിനു പിന്നാലെ എന്തിനാണീ ‘സവാരി’ ഗിരിഗിരി?

About

എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ.  Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arunima, Archana, and Naveen, as we dive in.