Manorama Varthaaneram

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

  1. 1 day ago

    മക്ക പ്രതിരോധ കരാർ നേട്ടം ആർക്ക്? | Varthaneram Podcast | Mecca Defense Pact

    The Mecca Defense Pact is a strategic military alliance formed by Pakistan, Turkey, and Saudi Arabia to ensure mutual defense in response to the growing instability in the Middle East. This pact could affect regional power dynamics and presents new strategic considerations for India, particularly concerning its security and energy supply routes.     ഓഗസ്റ്റ് 7ന് പാക്കിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും ഒരു തന്ത്രപ്രധാന പ്രതിരോധ സഹകരണക്കരാറില്‍ ഒപ്പുവച്ചു. സൗദിയിലെ മക്കയില്‍ വച്ചാണ് കരാര്‍ ഒപ്പുവച്ചത് എന്നതിനാല്‍ മക്ക പ്രതിരോധ കരാര്‍ എന്നാണ് പേരിട്ടത്. ഇറാന്‍ യുദ്ധം പശ്ചിമേഷ്യയില്‍ ഉടനീളം കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സൈനിക സഖ്യത്തിന്റെ വരവ്. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു സഖ്യം രൂപപ്പെട്ടത് ? എന്തൊക്കെയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍?  പാക്കിസ്ഥാന്റെ പുതിയ നീക്കം ഇന്ത്യയെ എങ്ങനെ ബാധിക്കും? See omnystudio.com/listener for privacy information.

    മക്ക പ്രതിരോധ കരാർ നേട്ടം ആർക്ക്? | Varthaneram Podcast | Mecca Defense Pact
  2. 15 Aug

    ബഷാർ അൽ അസദിന് എന്തിന് മരണശിക്ഷ?

    ബ്രിട്ടനിലെ ചാള്‍സ് ഒന്നാമന്‍, പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ, പര്‍വേസ് മുഷാറഫ്, ഇറാഖില്‍ സദ്ദാം ഹുസൈന്‍, ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന...ഒരു രാജ്യത്തിന്റെ ഭരണത്തലവനോ അല്ലെങ്കില്‍ മുന്‍ ഭരണാധികാരികളോ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത് ചരിത്രത്തില്‍ പുതിയ കാര്യമല്ല. അതിൽ ചിലര്‍ ശിക്ഷയേറ്റു വാങ്ങുമ്പോള്‍ മറ്റു ചിലര്‍ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. ഈ പട്ടികയിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് സിറിയയുടെ മുൻ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്. 24 വര്‍ഷം സിറിയ ഭരിച്ച പ്രസിഡന്റിന് സ്വന്തം രാജ്യം മരണം വിധിച്ചു. അതും അയാളുടെ അസാന്നിധ്യത്തില്‍. എന്തിനാണ് ഇത്തരമൊരു വിധി? എന്തൊക്കെയാണ് ബഷാര്‍ അല്‍ അസദ് ചെയ്ത കുറ്റങ്ങൾ? എവിടെയാണ് അസദ് ഇപ്പോള്‍? A president who governed Syria for 24 years has been handed a death sentence by his own nation. And this verdict was delivered in his absence. Why such a judgment? What are the crimes Bashar al-Assad committed? Where is Assad now? The Fourth Criminal Court in Damascus has handed down death sentences to Bashar al-Assad; his brother Maher al-Assad, former head of the Syrian Army's Fourth Armored Division; and his relative Atif Najib, former Brigadier General of the Syrian Army. The sentences were issued for war crimes committed during Syria's 14-year-long civil conflict. The court ruling specifies that the crimes include premeditated murders, crimes against humanity, and the brutal torture of prisoners and political opponents. See omnystudio.com/listener for privacy information.

    ബഷാർ അൽ അസദിന് എന്തിന് മരണശിക്ഷ?
  3. 7 Aug

    മഴ മുന്നറിയിപ്പിൽ പാളുന്നോ? | Rain | Kerala rain | Weather Update

    ഉരുൾപൊട്ടലും മിന്നൽ പ്രളയവും മേഘ വിസ്ഫോടനങ്ങളും പ്രവചിക്കുന്നതിലും മുന്നറിയിപ്പു നൽകുന്നതിലും നമ്മുടെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്ക് വീഴ്ചയുണ്ടാകുന്നുണ്ടോ ? കാലാവസ്ഥാ പ്രവചനത്തിന് ആധുനിക സംവിധാനങ്ങളെ ആശ്രയിക്കാൻ നമുക്ക് കഴിയുന്നില്ലേ?. കാലാവസ്ഥാവ്യതിയാനം മൂലം കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടും ദശാബ്ദങ്ങൾക്കു മുൻപ് രൂപീകരിച്ച പ്രവചന സംവിധാനങ്ങളെയാണ് നമ്മൾ ആശ്രയിക്കുന്നതെന്നാണ് വിമർശനംIndia's weather warning system is facing scrutiny for its repeated failures in providing timely alerts for landslides, flash floods, and cloudbursts, particularly in states like Kerala. This inadequacy stems from a reliance on outdated technology and a significant lack of crucial infrastructure, such as Doppler radars and early warning sensors in vulnerable hilly regions. See omnystudio.com/listener for privacy information.

    മഴ മുന്നറിയിപ്പിൽ പാളുന്നോ? | Rain | Kerala rain | Weather Update

About

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane

More From Manorama Online