JM Podcast

Jassim Muhammad

പ്രവാസികളെ സ്പർശിക്കാതെ ഇന്ന് നമുക്ക്‌ കേരളത്തേയോ കേരള സംസ്കാരത്തേയോ കുറിച്ചുള്ള അർത്ഥവത്തായ ഒരു ചർച്ചയും സാധ്യമല്ല.

Episodes

  1. #8 സമകാലിക ഇന്ത്യൻ സാമൂഹത്തിലെ ജാതിയുടെ നൂറു നൂറു സിംഹാസനങ്ങൾ

    05/25/2022

    #8 സമകാലിക ഇന്ത്യൻ സാമൂഹത്തിലെ ജാതിയുടെ നൂറു നൂറു സിംഹാസനങ്ങൾ

    ആധുനിക കഥാചർച്ചകളുടെ പൊതുബോധപരിസരങ്ങളിൽ നിന്ന് ഒരുപാട് ദൂരെയായി തന്റേതായ ഇടം കണ്ടെത്താൻ ജയമോഹന് “ധർമ്മപാലൻ” എന്ന ഒറ്റ കഥാപാത്രം തന്നെ ധാരാളമാണ്.. നവോത്ഥാനകേരളവും ജയമോഹൻ വരച്ചുകാട്ടുന്ന ധവളാധികാര കേരളവും രണ്ടല്ല എന്ന യാഥാർത്ഥ്യബോധത്തിലേക്കാണ് ധർമ്മപാലൻ നമ്മെ കൈപിടിച്ചു നടത്തുക.. ചരിത്രപാഠപുസ്തകങ്ങളും കളർസിനിമാലോകവുമെല്ലാം സവർണമേൽക്കോയ്മയെയും ധവളാധികാരപ്പെരിമയെയും കോറിയിടുമ്പോൾ ജയമോഹൻ തഴയപ്പെട്ട, ചരിത്രങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട മറ്റൊരു ജനതയെപ്പറ്റി ഓർമ്മിപ്പിച്ച് നമ്മെ ആത്മനിന്ദയുടെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നു….

    6 min
  2. #7 ഒരു രാജ്യം... ഒരു ഭാഷ... സംഘപരിവാർ ഗൂഡതന്ത്രം.

    05/17/2022

    #7 ഒരു രാജ്യം... ഒരു ഭാഷ... സംഘപരിവാർ ഗൂഡതന്ത്രം.

    ഇന്ത്യയെ അടയാളപ്പെടുത്താൻ പൊതുവായ ഭാഷ ഉണ്ടാകേണ്ടതാണെന്നും അത് ഹിന്ദിയല്ലാതെ മറ്റൊരു ഭാഷയല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി.  ഹിന്ദി ഔദ്യോഗികഭാഷാ പ്രചാരണസമിതിയുടെ അധ്യക്ഷൻകൂടിയാണ് അദ്ദേഹം. ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി ഉപയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിർദേശം. അതിനെതിരെ ഹിന്ദി ഇതര ഭാഷാസംസ്ഥാനങ്ങളും പുരോഗമന ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയുടെ  ഭാഷാവൈവിധ്യത്തെയും സാംസ്കാരിക സമന്വയത്തെയും തകർക്കാൻ   ഉദ്ദേശിച്ചുകൊണ്ട് ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയം ആദ്യമായല്ല അമിത് ഷാ അവതരിപ്പിക്കുന്നത്. 2018ലും ഈ മുദ്രാവാക്യം ഉയർത്തിയിരുന്നു.

    6 min

About

പ്രവാസികളെ സ്പർശിക്കാതെ ഇന്ന് നമുക്ക്‌ കേരളത്തേയോ കേരള സംസ്കാരത്തേയോ കുറിച്ചുള്ള അർത്ഥവത്തായ ഒരു ചർച്ചയും സാധ്യമല്ല.