Bull's Eye

Manorama Online

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. 5d ago

    ഫ്രൈ ആയാലും വേണം ഫ്രാഞ്ചൈസി | Bulls Eye Podcast | Business Podcast | Franchise Business

    വിജയിച്ചതിനെ അനുകരിക്കുക എന്ന സൂക്കേട് കേരളത്തിൽ കലശലായതിനാൽ ഫ്രാഞ്ചൈസികൾ എമ്പാടുമുണ്ട്. തീറ്റയ്ക്കും കുടിക്കുമാകുന്നു ഏറ്റവും കൂടുതൽ. കോഫിഷോപ്, പീത്‌സ, ബർഗർ, ബേക്കറി, ഐസ്ക്രീം, ജൂസ് എന്തിന് ചായയ്ക്കു വരെ ഫ്രാഞ്ചൈസിയുണ്ട്. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.​ Kerala is witnessing a growing franchise business trend, particularly in the food and beverage sector. From coffee shops and pizza outlets to bakeries, ice cream parlours and tea stalls, franchise models are expanding across the state. What is driving this boom, and how sustainable is the trend? Listen to Manorama Online’s Bulls Eye podcast, presented by P. Kishore, Business Editor, Malayala Manorama. See omnystudio.com/listener for privacy information.

    ഫ്രൈ ആയാലും വേണം ഫ്രാഞ്ചൈസി | Bulls Eye Podcast | Business Podcast | Franchise Business
  2. Sep 8

    ഇക്വഡോർ ചെമ്മീൻ സൂപ്പർ, നമ്മുടെ പഴം സൂപ്പർ | Bulls Eye Podcast | Export business | Business Podcast

    ലോകത്ത് വാഴപ്പഴങ്ങളുടെ ഏറ്റവും വലിയ ഉൽപാദകരാണ് ഇന്ത്യ. ഏതാണ്ട് മൂന്നര കോടി ടൺ! ആഗോള ഉൽപാദനത്തിന്റെ 26%. ചൈന പിറകിലാണ്. എങ്കിലും കയറ്റുമതിയിൽ നമ്മൾ വളരെ പിന്നിലാണത്രെ. ഇന്ത്യക്കാർ പഴംവിഴുങ്ങിയിരിക്കുമ്പോൾ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ പഴം കയറ്റുമതിയിൽ പുലിയാണ്. ലോകത്ത് ഒന്നാം സ്ഥാനം. ഇക്വഡോർ ചെമ്മീനിലും പുപ്പുലിയാണ്. കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.​ India is the world’s largest producer of bananas, accounting for nearly 26% of global production. Yet, when it comes to exports, India lags far behind. Ecuador, a Latin American country, leads the world in banana exports and is also the largest exporter of shrimp. Why does Ecuador dominate these global export markets while India, despite its massive production, remains far behind? Explore the story in this episode of Manorama Online’s Bull’s Eye Podcast, presented by Malayalam Manorama Business Editor P. Kishore.   See omnystudio.com/listener for privacy information.

    ഇക്വഡോർ ചെമ്മീൻ സൂപ്പർ, നമ്മുടെ പഴം സൂപ്പർ | Bulls Eye Podcast | Export business | Business Podcast
  3. Sep 2

    സാലഡുകളെ സ്വാഗതം, ഇറച്ചിത്തരങ്ങളേ ടാറ്റാ! Bulls Eye Podcast | Business Podcast

    നാടാകെ കേറ്ററിങ് ബിസിനസ് വിപുലമാകുന്നുണ്ട്. കുറച്ചുകാലം ഏതെങ്കിലും കമ്പനിയിൽ നിന്ന് ഇതിന്റെ ഗുട്ടൻസുകൾ മനസിലാക്കിയവർ സ്വയം തുടങ്ങുന്നു. കേറ്ററിങ് അസോസിയേഷനിൽ നാലായിരത്തിലേറെ അംഗങ്ങളുണ്ടെന്നു പറഞ്ഞാൽ പോരാ, അസോസിയേഷൻ അംഗത്വമൊന്നുമില്ലാത്ത ചെറുകിടക്കാർ അതിലേറെ കാണും. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. The catering business is expanding rapidly across Kerala, with more people entering the industry after gaining experience and learning the trade from established companies. The Catering Association has more than 4,000 members, while the number of small-scale caterers operating outside the association is believed to be even higher. What is driving the growth of Kerala’s catering industry? How is the business evolving, and what opportunities and challenges lie ahead? Listen to the detailed analysis on Manorama Online’s Bulls Eye Podcast, presented by P. Kishore, Business Editor, Malayala Manorama. See omnystudio.com/listener for privacy information.

    സാലഡുകളെ സ്വാഗതം, ഇറച്ചിത്തരങ്ങളേ ടാറ്റാ! Bulls Eye Podcast | Business Podcast
  4. Aug 19

    നാടോടുമ്പോൾ നമ്മളും ഓടി തള്ളണ്ടേ...? Bulls Eye | Business Podcast

    ചിങ്ങം പിറന്നതോടെ ഓണ ഓട്ടത്തിന്റെ നാളുകളാണു വരുന്നത്. ഓണപ്പടങ്ങളും ഓടുന്നു. പടം ഓടിയില്ലെങ്കിൽ പ്രൊഡ്യൂസർ ഓടുന്നു. അങ്ങനെ നമ്മളെല്ലാം ജീവിച്ചു പോകാനായി ഓടിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഓട്ടം തന്നെ ബിസിനസ് ആക്കിയാലോ? അതാകുന്നു മാരത്തൺ ഓട്ടം. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. As Chingam, the first month of the Malayalam calendar, begins, the days of the Onam rush are here. Onam movies are hitting the theatres too. If a movie doesn’t run, the producer runs! At a time when all of us are running just to keep life going, why not turn running itself into a business? That’s where marathon running comes in. Listen to the full story on the ‘Bulls Eye’ podcast, presented by P. Kishore, Business Editor, Malayala Manorama. See omnystudio.com/listener for privacy information.

    നാടോടുമ്പോൾ നമ്മളും ഓടി തള്ളണ്ടേ...? Bulls Eye | Business Podcast
  5. Aug 4

    അങ്കിൾ, ആന്റി ജാഗ്രതൈ, ജെൻ സീ കേറി വരുന്നു | Gen Z at Workplace | Bulls Eye | Business Podcast

    കമ്പനികളിലെ എച്ച്ആറുകാരോടു ചോദിച്ചു നോക്കൂ ജെൻ സീ എങ്ങനെയുണ്ടെന്ന്? മിക്കവർക്കും സമ്മിശ്ര പ്രതികരണമാണ്. 2020 മുതൽ ഇവർ ലോകമാകെ ജോലിക്കു കയറിയിരുന്നല്ലോ. ഒഫീഷ്യൽ കത്തിടപാടുകളിൽ ഇവരുടെ സ്വന്തം ഭാഷ കയറി വരും. ഗ്രാമറും മറ്റും വിഷയമല്ല, സ്ക്രോൾ ചെയ്താണു പരിചയം. ഇൻസ്റ്റന്റ് ഡിജിറ്റൽ ഫീഡ്ബാക്ക് വേണം. വാർഷിക പെർഫോമൻസ് റിവ്യൂവിനെക്കാളും അന്നന്നത്തെ റിവ്യൂ ഇങ്ങു പോരട്ടെ. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Gen Z is reshaping the modern workplace with new expectations, communication styles, and work culture. From instant feedback and digital-first habits to changing employer-employee dynamics, how are organizations adapting to this new generation of professionals? In this episode of Bulls Eye, Malayala Manorama Business Editor P. Kishore explores the opportunities and challenges Gen Z brings to today's offices. See omnystudio.com/listener for privacy information.

    അങ്കിൾ, ആന്റി ജാഗ്രതൈ, ജെൻ സീ കേറി വരുന്നു | Gen Z at Workplace | Bulls Eye | Business Podcast

About

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html