Manorama INDIA FILE

Manorama Online

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. പാഠപുസ്തകങ്ങൾ ഹാജർ | India file Podcast | Manorama Online Podcast

    MAR 4

    പാഠപുസ്തകങ്ങൾ ഹാജർ | India file Podcast | Manorama Online Podcast

    പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്നതല്ല പഠനത്തിനുള്ള വിവരശേഖരണം; നിർമിത ബുദ്ധിയുടെ ഈ കാലത്ത് പ്രത്യേകിച്ച്. പാഠപുസ്തകത്തിൽ‍ പറയാത്തതൊക്കെ കുട്ടികളിൽനിന്നു മറഞ്ഞിരിക്കുമെന്ന തോന്നൽ ഫലിക്കാത്ത കാലമാണിന്ന്. ജുഡീഷ്യറിയുടെ അഴിമതിയെക്കുറിച്ചു പരാമർശമുള്ള പാഠപുസ്തകം നിരോധിച്ച സുപ്രീം കോടതി പക്ഷേ, മുൻപ് പാഠപുസ്തക ഭാഗങ്ങൾ വിവാദമായപ്പോൾ ഇടപെട്ടിരുന്നില്ല. ഇതൊരവസരമാണ്; പാഠപുസ്തകം തയാറാക്കൽ നേരാംവണ്ണമാക്കാൻ ഇടപെടാനുള്ള അവസരം.വായിക്കാം മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ വിലയിരുത്തൽ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Judiciary corruption in textbooks is a critical issue highlighted by the Supreme Court's ban on an NCERT social science textbook. This incident presents an opportunity to re-evaluate and ensure proper textbook preparation that promotes knowledge and critical thinking without biase- Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast.  See omnystudio.com/listener for privacy information.

    6 min
  2. രാഷ്ട്രീയ ഭക്ഷണത്തിന്റെ അരുചി | India file Podcast | Manorama Online Podcast

    FEB 25

    രാഷ്ട്രീയ ഭക്ഷണത്തിന്റെ അരുചി | India file Podcast | Manorama Online Podcast

    വിദ്വേഷത്തിനു മുന്നിൽ വാതിൽ കൊട്ടിയടച്ചൊരു ഗ്രാമം. വിദ്വേഷത്തിനു വളരാൻ ആവോളം വളമിട്ട് ഒരു സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും. ഒരേ കാലത്തെ രണ്ടുതരം കാഴ്ചകൾ.എന്തു തൊഴിൽ ചെയ്യണം, എന്തു ഭക്ഷണം കഴിക്കണം എന്ന മൗലികാവകാശത്തിൽ വരെ രാഷ്ട്രീയക്കാർ ഇടപെടുകയാണോ? മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിലയിരുത്തുന്നു ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Meat Politics in India: A village that slammed its doors shut in the face of hatred. On the other hand, a state government and a district administration that provided ample fertilizer for that same hatred to grow. Two different spectacles of the same era. Are politicians now intervening even in fundamental rights, such as what profession one should practice or what food one should consume? Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.  See omnystudio.com/listener for privacy information.

    7 min
  3. ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast

    FEB 17

    ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast

    അയൽരാജ്യം പോർവിളിച്ച് അതിർത്തിയിൽ നിലയുറപ്പിക്കുമ്പോൾ എന്തു നിർദേശമാണ് ഭരണനേതൃത്വം സൈന്യത്തിനു നൽകേണ്ടത്? തനിക്കു ലഭിച്ച നിർദേശത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നില്ല? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. When a neighboring country calls for war and takes up a position on the border, what instruction should the political leadership give to the army? Why is the central government not denying the revelation made by former Army Chief General Manoj Mukund Naravane in his autobiography about the directive he received? Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.  See omnystudio.com/listener for privacy information.

    7 min
  4. സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! ​| India file Podcast |

    FEB 10

    സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! ​| India file Podcast |

    സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വിളിക്കുമെന്ന ചോദ്യവുമുണ്ട് മുന്നിൽ. ഈ വിഷയം വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Bharat Ratna Controversy Deepens with the RSS Demanding the Award for V.D. Savarkar, which Contrasts Sharply with the Unresolved Issues Surrounding an Honor for Subhas Chandra Bose. - Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast See omnystudio.com/listener for privacy information.

    7 min
  5. നിവേദ്യമാകുമോ നിധിൻ? | India File Podcast

    FEB 4

    നിവേദ്യമാകുമോ നിധിൻ? | India File Podcast

    ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  The Youngest Boss: Why PM Modi's Appointment of Nitin Nabin as BJP President is a Masterstroke of Generational Shift? Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast. See omnystudio.com/listener for privacy information.

    7 min
  6. ഇടിമുഴക്കം നിലയ്ക്കുമ്പോൾ | India File Podcast

    JAN 20

    ഇടിമുഴക്കം നിലയ്ക്കുമ്പോൾ | India File Podcast

    സായുധവിപ്ലവത്തിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിച്ച മാവോയിസ്റ്റുകൾ കേന്ദ്രത്തിനു മുന്നിൽ കീഴടങ്ങുന്ന കാലമാണ്. സാഹചര്യങ്ങൾക്കനുസരിച്ചു മാറാൻ തങ്ങൾക്കായില്ലെന്ന ഏറ്റുപറച്ചിലുമുണ്ട്. കാൽച്ചുവട്ടിലെ മണ്ണൊലിച്ച ജനകീയ വിപ്ലവകാരികളാകട്ടെ, തങ്ങളുടെ പഴയ പ്രതിജ്ഞകൾ ഓർത്തെടുക്കുന്ന തിരക്കിലും. മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സിപിഎമ്മിനെയും രാജ്യത്തെയും ഓർമിപ്പിക്കുന്നത് എന്താണ്? എന്തുകൊണ്ട് മാവോയിസ്റ്റുകൾ പരാജയപ്പെട്ട് കീഴടങ്ങുന്നു? വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  The Surrender Of Maoists In India Shows That Armed Revolution Has Failed, As Their Leaders Admit They Could Not Adapt To Changing Times. The CPI(M)’S Struggles Also Reflect This Decline Forcing The Party To Renew Its Pledge To Serve The People. The 'India File' Podcast Analyses The These Situations In Detail. See omnystudio.com/listener for privacy information.

    7 min
  7. മതരാഷ്ട്രീയത്തിന് മരുന്നുണ്ടോ? | India File Podcast

    JAN 13

    മതരാഷ്ട്രീയത്തിന് മരുന്നുണ്ടോ? | India File Podcast

    കശ്മീരിലെ വൈഷ്ണോ ദേവി മെഡിക്കൽ കോളജിലെ എംബിബിഎസ് കോഴ്സ് അവസാനിപ്പിക്കാൻ പ്രക്ഷോഭം നടത്തിയവരുടെ രാഷ്ട്രീയ താൽപര്യങ്ങളെന്ത്? വിദ്യാർഥികളിൽ 44 പേർ മുസ്‌ലിംകളും ഒരാൾ സിഖ് വിഭാഗത്തിൽനിന്ന് ഉള്ളയാളുമായിരുന്നു. ഹിന്ദുക്കൾ വെറും 5 പേർ മാത്രമായിരുന്നു. വൈഷ്ണോ ദേവി തീർഥാടകരിൽനിന്നു ലഭിക്കുന്ന പണംകൊണ്ടാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നതെന്നും അവിടെ ഇതരമതക്കാരായ വിദ്യാർഥികൾ വേണ്ടെന്നുമായിരുന്നു പ്രക്ഷോഭകരുടെ വാദം. വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.    A Medical College In Kashmir Denied Admission To Minority Students, Sparking Controversy Over Religious Discrimination And Denial Of Education Rights, Raising Questions About Political Motives Behind The Decision. Explore India File Podcast Analysis On The Situation There. See omnystudio.com/listener for privacy information.

    6 min
  8. പുതിയൊരു ചേരി നിർമാണം | India File Podcast

    JAN 7

    പുതിയൊരു ചേരി നിർമാണം | India File Podcast

    പുതിയ ബിജെപിയെ നേരിടാൻ പഴയ കോൺഗ്രസ് പോരെന്ന് തിരിച്ചറിഞ്ഞ് മാറ്റമുണ്ടാക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം; തിരഞ്ഞെടുപ്പു ജയം മാത്രം ലക്ഷ്യമിടാതെ കോൺഗ്രസിൽ മികച്ചൊരു സംഘടനാ സംവിധാനമുണ്ടാക്കാനാണ് നീക്കം. എന്നാൽ, പഴയപടി മതിയെന്ന ചിന്തയുള്ളവരും പാർട്ടിയിലുണ്ട്. അവരുടെ മനസ്സിൽ രാഹുലിനു പകരം പ്രിയങ്കയാണ്. എന്തുകൊണ്ടാണ് അവർ അത്തരമൊരു വാദം ഉയർത്തുന്നത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  The Leadership Dilemma: From Rahul Gandhi to Priyanka, Why the demand for a leadership overhaul is gaining momentum within the Congress ranks. From internal factionalism to Rahul Gandhi's aggressive organizational reforms, Jomy Thomas provides an exclusive deep-dive into the party's future trajectory in his 'India File' podcast.  See omnystudio.com/listener for privacy information.

    7 min

About

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html