ഖുർആൻ വിമർശനങ്ങൾക്ക് മറുപടി | Reply to Qur'an Criticism | Quran Series by M

Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭവവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.

  1. 11/09/2025

    അല്ലാഹു മാത്രമാണ് ദൈവമെന്ന ഖുർആൻ സന്ദേശം വർഗീയതയല്ലേ? Quran Series | Question-36 | MM Akbar

    Topic :: ❓ അല്ലാഹു മാത്രമാണ്  ദൈവമെന്ന് ഖുർആൻ  ആവർത്തിച്ച് പറയുന്നു. വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്ന മതങ്ങൾക്കിടയിൽ ഖുർആനിന്റെ ഈ പ്രസ്താവനയെക്കാൾ വർഗീയമായ വർത്തമാനം വേറെയെന്താണ്? ഞങ്ങളുടേത് മാത്രമാണ് യഥാർത്ഥ ദൈവമെന്ന് വാദിക്കുന്നവരേക്കാൾ വലിയ വർഗീയവാദികൾ ആരാണുള്ളത്? ദിവസേന അഞ്ചുനേരം ബാങ്ക് കൊടുക്കുമ്പോൾ മറ്റുള്ള മതക്കാരുടെ കൂടി ചെവിട് പൊട്ടുന്ന രൂപത്തിൽ ഉറക്കെ വിളിച്ച് പറയുന്നത് അല്ലാഹു മാത്രമാണ് ദൈവം എന്നല്ലേ? ഇത്യയെപ്പോലെയുള്ള ഒരു മതേതരരാജ്യത്ത് അനുവദിക്കാൻ പാടുണ്ടോ ഇത്തരം കാര്യങ്ങൾ ? - ധർമ്മരാജ്, എടക്കര - #MMAkbar #QuranSeries #FlatEarth #QuranCriticism

    10 min
  2. 06/26/2024

    ഇബ്നു മസ്ഊദിന്റെ(റ) മുസ്ഹഫിൽ ചില സൂറത്തുകൾ ഇല്ലേ? | Quran Series | Question-31 | MM Akbar

    Topic :: ❓ പ്രമുഖ ഖുർആൻ പണ്ഡിതനും നബിയുടെ അനുചരണുമായിരുന്ന  ഇബ്നു മസ്ഊദിന്റെ മുസ്ഹഫിൽ സൂറത്തുകളുടെ എണ്ണം പോലും വ്യത്യസ്തമായിരുന്നുവെന്നത് ശരിയാണോ? ഇതിനർത്ഥം സ്വഹാബിമാർക്ക് പോലും ഖുർആനിന്റെ വിഷയത്തിൽ ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നല്ലേ. ഇബ്നു മസൂദിന്റെ മുസ്ഹഫിൽ  നിന്ന് പല സൂറത്തുകളും നീക്കം ചെയ്തതെറ്റുണ്ടെന്ന് സുവിശേഷകന്മാർ പറയുന്നത് കേട്ടു. ഈയടുത്ത് ഒരു യുക്തിവാദി പ്രാസംഗികനും അങ്ങനെ പ്രസംഗിക്കുന്നത് കേട്ടു..  . ഇതിന്റെ യാഥാർഥ്യമെന്താണ്? - മുഹമ്മദ് അജ്മൽ, വൈലത്തൂർ  Speaker :: എം. എം അക്ബർ #MMAkbar #QuranSeries #QuranCriticism #Moon

    6 min

About

Reply to Qur'an Criticism | Quran is invincible ദൈവികമെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. കേവലം അവ കാശവാദമുന്നയിക്കുകയല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച്, മാനവി കതയെ ആ അവകാശവാദം അനുഭവിക്കാന്‍ ക്ഷണിക്കുന്നുണ്ടത്. ഖുര്‍ആന്റെ ദൈവികതയില്‍ സംശയിക്കുന്നവരോട് നിഷ്പക്ഷ മായും നിഷ്‌കപടമായും അതിനെ പഠിക്കുവാനും പരിശോധനാ വിധേയമാക്കുവാനും അത് ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്റെ ദൈവികതക്കുമേല്‍ സംശയം ജനിപ്പിക്കുന്നവര്‍ പ്രഥമമായി കൈ വെക്കുന്ന മേഖലകളിലൊന്നാണ് അതിന്റെ വിശുദ്ധി. അഥവാ അവതരിക്കപ്പെട്ട അതേ വിശുദ്ധിയില്‍ ഇന്നു ഖുര്‍ആന്‍ ലഭ്യമല്ല എന്നതാണവരുടെ ആരോപണം. പ്രസ്തുത ആരോപണത്തിന്റെ മുനയൊടിക്കുന്ന Series. ഖുര്‍ആന്റെ സംരക്ഷണത്തിനെതിരെ ഇന്നോളം ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി. അവതരണത്തിലും ക്രോഡീകരണത്തിലും സംരക്ഷണത്തിലുമെല്ലാം തന്നെ ദൈവിക ഇടപെടലുകള്‍ അനുഭവവേദ്യമാക്കുന്ന ഖുര്‍ആന്‍ ജ്ഞാനാന്വേഷികളെ അത്ഭുതപ്പെടുത്തുമെന്നതിന് ഈ Series സാക്ഷി.

More From MM Akbar