Manorama Children

Manorama Online

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

  1. 3d ago

    പീക്കുമയിലിന് സന്തോഷം വന്നു | Story for Kids | MKID | Story for Kids | Animal Story

    പീക്കുവിന് പീലി വിരിച്ചാടാൻ വലിയ ഇഷ്ടമാണ്. പക്ഷെ അവന്റെ നൃത്തം കാണാൻ കാട്ടിൽ ആർക്കും നേരമില്ല. എല്ലാവർക്കും തിരക്കാണ്. ഒരിക്കൽ പീക്കു ഒരു പുഴക്കരയിലേക്ക് വെള്ളം കുടിക്കാൻ പോയതായിരുന്നു. അപ്പോൾ അവിടെ വേറെയും ചില മൃഗങ്ങളൊക്കെ വെള്ളം കുടിക്കാൻ വന്നിട്ടുണ്ടായിരുന്നു. ചിലർ പുഴക്കരയിൽ അൽപ സമയം വിശ്രമിക്കുന്നുമുണ്ടായിരുന്നു. അപ്പോൾ പീക്കുവിന് തോന്നി, 'ഇപ്പോൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ, ഞാൻ അന്ന് പഠിച്ച ആ നല്ല നൃത്തം ഇപ്പോൾ കാണിച്ചു കൊടുത്താലോ'. എന്നിട്ടോ? കഥ കേട്ടോളൂ... Peeku, the peacock loves to spread his feathers and dance. But no one in the forest has time to watch his dance. Everyone are busy. One day, Peeku had gone to a riverbank to drink water. There, other animals had also come to drink water. Some were also resting for a while on the riverbank. Then Peeku thought, 'Everyone is here now, aren't they? Should I perform that good dance I learned?' What was then? Let's hear the story... See omnystudio.com/listener for privacy information.

    പീക്കുമയിലിന് സന്തോഷം വന്നു | Story for Kids | MKID | Story for Kids | Animal Story
  2. Oct 23

    പൂക്കി കണ്ട റഫ്ളേസ്യപ്പൂവ് | Malayalam Story for Kids | MKid | Pooki the Kitten & Flower Rafflesia​

    ആ കാട്ടിലെ കുഞ്ഞരുവിയുടെ കരയിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു പൂക്കിപ്പൂച്ചയും അമ്മയും. ഇളം വെയിൽ കാഞ്ഞുകൊണ്ട് നടക്കാനിറങ്ങുന്നത് അവരുടെ വൈകുന്നേരപരിപാടികളിൽ പ്രധാനമായിരുന്നു. ചുറ്റും നിരീക്ഷിച്ച്, ഓരോന്നും കണ്ടും പറഞ്ഞുമൊക്കെയാണ് അവരുടെ നടത്തം. അപ്പോൾ ഇളം വയലറ്റ് നിറത്തിലുള്ള ഒരു കുഞ്ഞിപ്പൂവ്വ് പറന്നുവന്നു പൂക്കിപ്പൂച്ചയുടെ കവിളിൽ വീണു. 'ങേ? ചിറകുള്ള പൂവോ? ഈ പൂവ് എങ്ങനെ പറന്നു വന്നു?' പൂക്കി അത്ഭുതപ്പെട്ടു. പിന്നീട് എന്ത് സംഭവിച്ചു? കഥ കണ്ടാലോ? Pookki the cat and her mother were out for a walk along the bank of the small stream in the forest. Strolling in the gentle sunlight was a key part of their evening routine. Their walk was all about observing their surroundings, noticing and talking about everything. Just then, a tiny, light violet-colored flower flew over and landed on Pookki the cat's cheek. 'Huh? A flower with wings? How did this flower fly here?' Pookki was amazed. See omnystudio.com/listener for privacy information.

    പൂക്കി കണ്ട റഫ്ളേസ്യപ്പൂവ് | Malayalam Story for Kids | MKid | Pooki the Kitten & Flower Rafflesia​
  3. Oct 18

    മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ | Malayalam Story for Kids | MKid | ​Mooshikasthree

    അസാധാരണമായ ദിവ്യശക്തികളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം നേടിയെടുത്ത സിദ്ധികളെല്ലാം മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം മുറ്റത്ത് വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്ന സന്യാസിയുടെ മേൽ എന്തോ വന്നു വീണു. നോക്കിയപ്പോൾ അതൊരു എലിക്കുഞ്ഞായിരുന്നു. ഒരു പൂച്ച അതിനെ പിടിക്കാൻ ഓടിച്ചപ്പോഴാണ് എലി അറിയാതെ സന്യാസിയുടെ മേൽ ചെന്നു വീണത്. സന്യാസി വേഗം ആ പൂച്ചയെ ഓടിച്ച് എലിയെ രക്ഷിച്ചു. എന്നിട്ട് അതിന് കുറച്ചു ഭക്ഷണം കൊടുത്തു. പിന്നീട് എന്ത് സംഭവിച്ചു? കഥ കണ്ടാലോ? There was a sage with extraordinary divine powers. He used all the special abilities he had attained to help others. One day, as the sage was sitting among the creepers in the courtyard, lost in thought, something fell on him. When he looked, he saw it was a baby mouse. The mouse had accidentally fallen on the sage while being chased by a cat. The sage quickly chased the cat away and saved the mouse. Then, he gave it some food. What happened next? Shall we see the story? See omnystudio.com/listener for privacy information.

    മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ | Malayalam Story for Kids | MKid | ​Mooshikasthree
  4. Oct 14

    കുസൃതിക്കാരൻ കുഞ്ഞൻ പാമ്പ് - MKid | Snake | Moral Story | Bedtime story

    കാറ്റാടിക്കാട്ടിലെ അത്തിമരത്തിന്റെ താഴത്തെ പൊത്തിലായിരുന്നു കുഞ്ഞൻ പാമ്പ് താമസിച്ചിരുന്നത്. ഉണ്ടക്കണ്ണും മിന്നുന്ന മേനിയുമൊക്കെയുള്ള അവൻ ഒരു കൊച്ചു സുന്ദരൻ തന്നെയായിരുന്നു. അത്തിമരത്തിന്റെ കെട്ടുപിണഞ്ഞ വേരുകളിൽ ഊർന്നു കളിച്ചും അരുവിയിലെ വെള്ളത്തിൽ ഒഴുകി നടന്നും കൂട്ടുകാർക്കൊപ്പം ഒളിച്ചുകളിച്ചുമെല്ലാം അവനാ കാട്ടിലങ്ങനെ വിലസി നടന്നു... കഥ കേട്ടോളൂ  Kunjan, the little snake, lived in a hollow at the base of a fig tree in the Windy Woods. With his big, round eyes and shimmering scales, he was truly a beautiful little creature. He loved to slither and play among the fig tree's tangled roots, float in the stream's clear water, and play hide-and-seek with his friends, roaming carefree through the forest.. Let's listen to the story. Narration, Story:  Athulya R KrishnanProduction - Nidhi Thomas See omnystudio.com/listener for privacy information.

    കുസൃതിക്കാരൻ കുഞ്ഞൻ പാമ്പ് - MKid | Snake | Moral Story | Bedtime story
  5. Oct 7

    പറക്കും പാലവും സുപ്രു എന്ന സ്‌കൂട്ടറും | Malayalam Story for Kids | MKid | Suprru Scooter Story

    ഇത്തവണ നമ്മുടെ താരം സുപ്രു എന്ന നീല സ്കൂട്ടറാണ്. സുപ്രുവിനു ഒരു പ്രത്യേകതയുണ്ട്, അവന് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല, എപ്പോഴും "സൂം... സൂം..." എന്ന് പറഞ്ഞ് ഓടിക്കൊണ്ടിരിക്കും. കുറച്ചുകാലം മുൻപ് അവരുടെ നാട്ടിലെ വലിയ മലകൾക്കിടയിൽ ഒരു പുതിയ തൂക്കുപാലം വന്നിരുന്നു. ഈ പാലം വളരെ വീതി കുറഞ്ഞതും, കാറ്റത്ത് ആടുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും അതിൽ കയറില്ല. നമ്മുടെ സുപ്രു സ്കൂട്ടർ എന്നും ഈ പാലത്തിന്റെ അരികിൽ വന്ന് നിൽക്കും. എന്നിട്ടോ? കഥ കേട്ടോളൂ This time, our star is a blue scooter named Suprru. Suprru has a special quality; he can't stay still in one place, and is always zooming around saying "zoom... zoom...". A while ago, a new suspension bridge was built between the big mountains in their region. This bridge was very narrow and swayed in the wind. Therefore, large vehicles would not go on it. Our Suprru scooter would always come and stand by this bridge. And then? Listen to the story. See omnystudio.com/listener for privacy information.

    പറക്കും പാലവും സുപ്രു എന്ന സ്‌കൂട്ടറും | Malayalam Story for Kids | MKid | Suprru Scooter Story

About

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

You Might Also Like