Sunday Special

Manorama Online

Sunday Specials

  1. ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast

    21H AGO

    ഉചിതം പോലെ മതിയോ? | India file Podcast | Manorama Online Podcast

    അയൽരാജ്യം പോർവിളിച്ച് അതിർത്തിയിൽ നിലയുറപ്പിക്കുമ്പോൾ എന്തു നിർദേശമാണ് ഭരണനേതൃത്വം സൈന്യത്തിനു നൽകേണ്ടത്? തനിക്കു ലഭിച്ച നിർദേശത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിഷേധിക്കുന്നില്ല? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. When a neighboring country calls for war and takes up a position on the border, what instruction should the political leadership give to the army? Why is the central government not denying the revelation made by former Army Chief General Manoj Mukund Naravane in his autobiography about the directive he received? Jomy Thomas, the Delhi Chief of Bureau for Malayala Manorama, explains in the ‘India File’ podcast.  See omnystudio.com/listener for privacy information.

    7 min
  2. അത്തിമരത്തിലെ കുരങ്ങന്റെ കരൾ!-  Story for Kids | Manorama Online Podcast | Bedtime Stories

    3D AGO

    അത്തിമരത്തിലെ കുരങ്ങന്റെ കരൾ!- Story for Kids | Manorama Online Podcast | Bedtime Stories

    പണ്ട് പണ്ട്, ഒരു വലിയ പുഴയുടെ തീരത്ത് നിൽക്കുന്ന മനോഹരമായ ഒരു അത്തിമരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. ആ മരത്തിലെ തേൻ പോലെയുള്ള മധുരമുള്ള അത്തിപ്പഴങ്ങൾ കഴിച്ചാണ് അവൻ ജീവിച്ചിരുന്നത്. അതേ പുഴയിൽ തന്നെ ഒരു മുതലയും താമസിക്കുന്നുണ്ടായിരുന്നു. കുരങ്ങൻ ഇടയ്ക്കിടെ മധുരമുള്ള പഴങ്ങൾ പറിച്ചു പുഴയിലേക്ക് ഇട്ടു കൊടുക്കും. അങ്ങനെ അവർ നല്ല കൂട്ടുകാരായി മാറി. Once upon a time, a monkey lived in a beautiful fig tree on the bank of a large river. He lived by eating the honey-sweet figs from that tree.In the same river, there also lived a crocodile. The monkey would occasionally pluck the sweet fruits and throw them into the river. In this way, they became good friends. Narration: Jesna NagaroorProduction - Nidhi Thomas See omnystudio.com/listener for privacy information.

    2 min
  3. സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! ​| India file Podcast |

    FEB 10

    സവർക്കറെ ഭാരതരത്നം ആക്കാൻ ഭാഗവത്; അപ്പോൾ നേതാജിയോ? മോദി തീരുമാനിക്കണം! ​| India file Podcast |

    സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വിളിക്കുമെന്ന ചോദ്യവുമുണ്ട് മുന്നിൽ. ഈ വിഷയം വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. The Bharat Ratna Controversy Deepens with the RSS Demanding the Award for V.D. Savarkar, which Contrasts Sharply with the Unresolved Issues Surrounding an Honor for Subhas Chandra Bose. - Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast See omnystudio.com/listener for privacy information.

    7 min
  4. മുത്തശ്ശിസിദ്ധാന്തവും മനുഷ്യക്കുട്ടികളും | Ayinu Podcast | Manorama Online Podcast

    FEB 7

    മുത്തശ്ശിസിദ്ധാന്തവും മനുഷ്യക്കുട്ടികളും | Ayinu Podcast | Manorama Online Podcast

    പല പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മാതാപിതാക്കളായ മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ മറ്റുള്ളവരുടെ സഹായം കൂടി തേടാറുണ്ട് (അമ്മൂമ്മമാർ, സഹോദരങ്ങൾ, സുഹൃത്തുക്കൾ). ഇതിനെ 'അലോപ്പാരന്റിംഗ്' (Alloparenting) എന്ന് വിളിക്കാം. സ്നേഹത്തിന്റെ ഉറവിടം: മനുഷ്യരിലെ സഹാനുഭൂതിയും (Empathy) കരുതലും വികസിച്ചത് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലൂടെയല്ല, മറിച്ച് ഒരു സമൂഹത്തിലെ എല്ലാവരും ചേർന്ന് കുഞ്ഞുങ്ങളെ വളർത്തുന്ന ഈ രീതിയിൽ നിന്നാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'.. Unlike many primates, human parents also seek the help of others (grandmothers, siblings, friends) to raise their children. This is called 'Alloparenting'. The source of love: Empathy and care in humans did not develop from the bond between partners, but rather from this practice of an entire community raising children together. So? Listen to the Manorama Online podcast, 'Ayinu'. See omnystudio.com/listener for privacy information.

    5 min
  5. നിവേദ്യമാകുമോ നിധിൻ? | India File Podcast

    FEB 4

    നിവേദ്യമാകുമോ നിധിൻ? | India File Podcast

    ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കാര്യത്തിലെന്നതുപോലെ നിതിൻ നവീനെ അധ്യക്ഷനാക്കിയതിനെയും ബിജെപിയുടെ അപ്രതീക്ഷിത തീരുമാനം എന്നു പറയാം. ‘നിതിൻ നവീൻ എന്റെ ബോസ് ആണ്’ എന്ന് പ്രസ്താവിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുന്നത് ഇങ്ങനെ ഒരു തീരുമാനം തന്റേതാണ് എന്നാണ്. എന്തുകൊണ്ടാണ് ഇക്കാലത്ത് ഇങ്ങനെ ഒരു പരീക്ഷണത്തിന് പ്രധാനമന്ത്രി തയാറായത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.  The Youngest Boss: Why PM Modi's Appointment of Nitin Nabin as BJP President is a Masterstroke of Generational Shift? Malayala Manorama Delhi Chief of Bureau Jomy Thomas Explains in 'India File' Podcast. See omnystudio.com/listener for privacy information.

    7 min
  6. കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories

    FEB 1

    കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories

    ചെറുവനം എന്ന് പേരുള്ള, നിറയെ  പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു  എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു  ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ  കണ്ടെത്താനും കാണാനും  ഇഷ്ടമായിരുന്നു. എന്നാൽ പീക്കു ശാന്തയും ചിന്താശീലയുമായിരുന്നു. കഥ കേട്ടോളൂ... The Guardians of the Little BirdIn a lush, green forest named Cheruvanam, lived two little squirrels named Chikku and Peeku. They had a beautiful nest on a branch of a large mango tree. Chikku was energetic and curious. He loved to discover and see new things. Peeku, however, was calm and thoughtful. It was his habit to think carefully before doing anything. Despite their very different personalities, they were the best of friends. Let's listen to the story.   See omnystudio.com/listener for privacy information.

    2 min

About

Sunday Specials