Manorama INDIA FILE

Manorama Online

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

  1. 6d ago

    കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast

    സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. 'What's done is done', that seems to be the Election Commissioners' stance as they prepare to simply follow the rules and move forward. But who will pay the price for the hardships endured by the people who frantically scrambled to register their names on the electoral roll? As the enormous question of how the Commission will now regain public trust looms large, Jomy Thomas, Malayala Manorama's Delhi Chief of Bureau, reviews the current situation in the 'India File' podcast. See omnystudio.com/listener for privacy information.

    കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast
  2. Sep 23

    കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast

    ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള്‍ പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ അമിത് ഷാ ലക്ഷ്യം വയ്ക്കുന്നതെന്ത്? പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.The Uniform Civil Code is set to be introduced in 21 NDA-governed states by 2029 according to Amit Shah, sparking a debate on its fragmented, state-by-state implementation rather than a national rollout. This move raises questions about constitutional protections for tribes, the regulation of live-in relationships, and the BJP's underlying political strategy. In the 'India File' podcast, Malayala Manorama Delhi Chief of Bureau Jomi Thomas analyses the NDA's strategy. See omnystudio.com/listener for privacy information.

    കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast
  3. Sep 19

    യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast

    ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം പ്രയോഗിച്ചായിരുന്നു ആകൃതിയുടെ കരുതൽ തടങ്കൽ. പശുവിനെ കൊല്ലുന്നവർക്കെതിരെ പോലും ഈ നിയമം പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുപിയിലെ ഈ സാഹചര്യവും മേധയുടെ നടപടിയിൽ ഹൈക്കോടതി ഇടപെടാനുണ്ടായ പശ്ചാത്തലവും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. In this episode of India File, Malayala Manorama Delhi Chief of Bureau Jomy Thomas examines the Akriti Chaudhary NSA detention case, the Allahabad High Court's release order, and Uttar Pradesh's use of the National Security Act, including in cow slaughter cases. See omnystudio.com/listener for privacy information.

    യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast
  4. Sep 9

    ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast

    സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവിതമെഴുത്തുകളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.Sonia Gandhi's memoir highlights the trend of political autobiographies in India and the publishing challenges that often accompany them. Explore the legacy of Indian political autobiographies, from Nehru to Modi, and the ongoing debate on freedom of expression. Why Publishers Fear a Tell-All: Malayala Manorama Delhi Chief of Bureau Jomy Thomas talk about the Controversy Around Sonia Gandhi's Book and the History of Indian Political Autobiographies. See omnystudio.com/listener for privacy information.

    ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast
  5. Sep 2

    ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast

    ‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത്തിണക്കിയുള്ള രാഹുലിന്റെ ഈ നീക്കം ആരെയാണ് ഉന്നംവയ്ക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ അംബേദ്‌കറും ഭരണഘടനയും നെഹ്റുവും ആർഎസ്‌എസുമെല്ലാം വീണ്ടും ചർച്ചയാകുന്നത്? മനുസ്മൃതിയുടെ കാര്യത്തിലും നേരത്തേ ഹിന്ദു കോഡ് ബില്ലിന്റെ കാര്യത്തിലുമൊക്കെ എന്തായിരുന്നു ആർഎസ്എസ് നിലപാട്? രാഹുലിന്റെ ഈ പുതിയ മുദ്രാവാക്യത്തിൽ കോൺഗ്രസിനുള്ളിൽനിന്നു തന്നെ എത്ര പിന്തുണ ലഭിക്കും? ചർച്ച ചെയ്യുന്നതാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.     In this episode of 'India File' podcast, Malayala Manorama Delhi Chief of Bureau Jomy Thomas analyzes Opposition Leader Rahul Gandhi's recent call to 'smash patriarchy' and the strategy behind linking it with the Manusmriti and the caste system. The article examines why key historical figures and institutions- including B.R. Ambedkar, Jawaharlal Nehru, the Constitution, and the RSS- have re-emerged at the center of this debate. It also looks back at the RSS's stance on the Hindu Code Bill while questioning how much internal backing Rahul Gandhi's aggressive new line will draw from within the Congress party. See omnystudio.com/listener for privacy information.

    ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast
  6. Aug 19

    മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast

    പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലുണ്ടായ തടസ്സങ്ങൾ യഥാർഥത്തിൽ ആർക്കാണു നേട്ടമായത്? കേന്ദ്ര സർക്കാരിനും, അതിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഈ സമ്മേളനം നഷ്ടങ്ങൾ സമ്മാനിച്ചതെങ്ങനെയാണ്? പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമായിരുന്നോ? മഴക്കാല സമ്മേളനം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. The recently concluded Monsoon Session of Parliament proved to be a major political setback for the BJP, while the Opposition, which largely dominated the proceedings, made significant gains. In the latest edition of 'India File' podcast, Malayala Manorama Delhi Chief of Bureau Jomi Thomas does an analysis on the Monsoon Session of Parliament. See omnystudio.com/listener for privacy information.

    മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast
  7. Aug 12

    ചെറുപ്പക്കാരെ ആർക്കാണ് പേടി? | India file Podcast | Manorama Online Podcast

    ഭരണത്തിലും രാഷ്ട്രീയത്തിലും ചെറുപ്പക്കാരുടെ പങ്കാളിത്തം വേണമെന്ന് രാജ്യം പണ്ടേ ആഗ്രഹിച്ചതാണ്. എന്നാൽ, ‌ആരൊക്കെയോ അവരുടെ വഴിമുടക്കികളായി. ക്യാംപസുകളിൽനിന്ന് ശ്രദ്ധേയ നേതാക്കളായി പുറത്തിറങ്ങുന്നവരിൽ പലരെയും പിന്നീട് കാണാനുമില്ല. രാജ്യത്തെ നിയമനിർമാണ സഭകളിലാകട്ടെ ആവശ്യത്തിനു യുവനേതാക്കളുമില്ല. ജെൻസീ സമരങ്ങളുടെ കാലത്താണ് ഈ അവസ്ഥ. ഈ ചെറുപ്പക്കാർ എവിടേക്കാണു പോകുന്നത്, ഇവരെ ആരാണ് ഭയക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലൂടെ സഞ്ചരിച്ച് വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. India has long yearned for dynamic young voices in politics. Yet, invisible barriers continue to block their path. Promising student leaders who command attention on campuses often disappear from the political landscape overnight, leaving our legislative bodies starkly deficient in youth representation- even in an era defined by GenZ-led movements. Where is this young generation heading, and who fears their rise? In the latest edition of Manorama Online Podcast 'India File', Malayala Manorama Delhi Chief of Bureau Jomi Thomas journeys through India's political history to unravel this paradox. See omnystudio.com/listener for privacy information.

    ചെറുപ്പക്കാരെ ആർക്കാണ് പേടി? | India file Podcast | Manorama Online Podcast
  8. Aug 6

    പാറ്റ കരണ്ടപ്പോൾ തെളിഞ്ഞത് | India file Podcast | Manorama Online Podcast

    നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതികരിച്ച വിദ്യാർഥിപ്രക്ഷോഭകർക്കു നേരെയുണ്ടായ അതിക്രമങ്ങൾക്കു പ്രധാനമന്ത്രി മാപ്പുപറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ, തനിക്കെതിരെ ദുർവാക്കുകൾ പ്രയോഗിച്ച പ്രക്ഷോഭകർക്കു താൻ മാപ്പുനൽകുന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വാക്കുകളിൽ കുട്ടികൾ പരിധി വിട്ടെങ്കിൽ, അവർക്കു ബിജെപിയുടേതുൾപ്പെടെ നേതാക്കൾ പൊതുവേദികളിൽ നൽകിയിട്ടുള്ള മാതൃകയെന്തെന്ന ചോദ്യവുമുണ്ട്. വിദ്യാർഥിപ്രക്ഷോഭത്തിനു ശേഷം ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി പലതും സ്ഥിരീകരിക്കാൻ ശ്രമിക്കുന്നവരുണ്ട്. പ്രക്ഷോഭം പ്രധാന്റെ രാജിക്കപ്പുറം മറ്റു ചിലതിനുകൂടി നിമിത്തമാകുകയാണോ? വിശദമായി വിലയിരുത്തി ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Student protest following the NEET exam irregularities has escalated into a major political challenge for the Modi government, fueled by Dharmendra Pradhan's resignation. Internal criticism from Sangh Parivar leaders suggests a deeper rift, questioning the central government's handling of the crisis and its long-term political implications. India File podcast discusses the challenges before Prime Minister Narendra Modi and aftereffects of internal criticism from Sangh Parivar leaders. See omnystudio.com/listener for privacy information.

    പാറ്റ കരണ്ടപ്പോൾ തെളിഞ്ഞത് | India file Podcast | Manorama Online Podcast

About

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html