Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Mathrubhumi

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids 

  1. Sep 25

    കിട്ടുവും മിട്ടുവും | മിന്നാമിന്നിക്കഥകൾ | Bedtime Stories

    Teaches children the importance of doing tasks on time and avoiding laziness., Features the story of two brothers, Kittu and Mittu, and pumpkin seeds given by their grandfather., Highlights how procrastination leads to missed opportunities while diligence brings rewards., Interactive storytelling format encouraging kids to share their voice messages. “പിന്നെ ചെയ്യാം…” എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ എന്ത് സംഭവിക്കും? 🤔കിട്ടുവും മിട്ടുവും സഹോദരങ്ങളാണ്. ഒരു ദിവസം അപ്പൂപ്പൻ ഇരുവർക്കും ഓരോ മത്തങ്ങാവിത്ത് നൽകി.കിട്ടു ഉടൻ വിത്ത് നട്ടു.മിട്ടുവോ…?“എപ്പോഴെങ്കിലും ചെയ്യാം!” എന്ന് കരുതി അത് മാറ്റിവച്ചു. 😄പിന്നെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിട്ടുവിന്റെ മത്തങ്ങാച്ചെടി നിറയെ മത്തങ്ങകളുമായി വളർന്നു. മിട്ടുവിനും അപ്പോൾ തോന്നി—“ഞാനും ഒന്ന് നട്ടിരുന്നെങ്കിൽ…”പക്ഷേ അപ്പോഴേക്കും ഒരു പ്രശ്നം!മിട്ടുവിന്റെ വിത്ത് എവിടെപ്പോയി? 👀ഒരു ചെറിയ മടിയും കാര്യങ്ങൾ മാറ്റിവയ്ക്കുന്ന ശീലവും മിട്ടുവിനെ എന്താണ് പഠിപ്പിച്ചത്?കേൾക്കാം ‘കിട്ടുവും മിട്ടുവും’, മിന്നാമിന്നി കഥകളിൽ. 🐻🎧 നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ  ശബ്ദമിശ്രണം : സുന്ദർ എസ്

    കിട്ടുവും മിട്ടുവും | മിന്നാമിന്നിക്കഥകൾ | Bedtime Stories
  2. Sep 21

    മുത്തുവിന്റെ ഓണം | മിന്നാമിന്നിക്കഥകൾ | Bedtime Stories For Kids

    എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കിൽ… പക്ഷേ മുത്തുക്കരടി മുത്തു മാത്രം ഗുഹയ്ക്കുള്ളിൽ ഒറ്റയ്ക്ക്. 🐻🌸കാലിന് പരുക്കേറ്റതിനാൽ പുറത്തിറങ്ങാൻ കഴിയാതെ മുത്തുവിന് കൂട്ടുകാരുടെ ഓണാഘോഷം ദൂരെ നിന്ന് നോക്കിനിൽക്കേണ്ടി വന്നു. തിരുവോണനാളിൽ തേനും തീർന്നതോടെ സങ്കടം കുറച്ചുകൂടി.പക്ഷേ അപ്പോഴാണ് ഗുഹയ്ക്ക് പുറത്ത് ഒരു ബഹളം കേൾക്കുന്നത്… 👀ആരായിരിക്കും മുത്തുവിനെ കാണാൻ വന്നത്? അവന്റെ ഓണം ഒടുവിൽ എങ്ങനെയായിരിക്കും?സ്നേഹവും സൗഹൃദവും നിറഞ്ഞ മുത്തുവിന്റെ ഓണം കേൾക്കാം മിന്നാമിന്നിക്കഥകളിൽ. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ

    മുത്തുവിന്റെ ഓണം | മിന്നാമിന്നിക്കഥകൾ | Bedtime Stories For Kids
  3. Sep 18

    ജംബുവിന്റെ ഊഞ്ഞാലാട്ടം | മിന്നാമിന്നിക്കഥകൾ | Bedtime Stories

    ജില്ലുക്കുരങ്ങൻ ഊഞ്ഞാലാടുന്നത് കണ്ടപ്പോൾ ജംബുവിനും തോന്നി… എനിക്കും വേണം ഒരു ഊഞ്ഞാൽ! 🐘🌿പക്ഷേ ജംബുവിന്റെ ഭാരം താങ്ങാൻ കാട്ടിലെ വള്ളികൾക്കാകുമോ? ആദ്യം ശ്രമിച്ച വള്ളികളെല്ലാം പണി കൊടുത്തപ്പോൾ ജംബുവിന്റെ ആഗ്രഹം നടക്കുമോ എന്നായി സംശയം.ഒടുവിൽ അമ്മപ്പിടിയാനയും കൂട്ടുകാരും കണ്ടെത്തിയ വള്ളികളിൽ ജംബുവിന് കിട്ടിയത് ഒരു കിടിലൻ സർപ്രൈസ്! 😍ജംബുവിന് ഒടുവിൽ തന്റെ സ്വപ്നത്തിലെ ഊഞ്ഞാൽ കിട്ടുമോ?കുട്ടികൾക്കൊപ്പം കേൾക്കാം രസകരമായ ‘ജംബുവിന്റെ ഊഞ്ഞാലാട്ടം’. 🐘🎧 നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ  #MinnaminniKathakal #JambuvinteOonjalattam

    ജംബുവിന്റെ ഊഞ്ഞാലാട്ടം | മിന്നാമിന്നിക്കഥകൾ | Bedtime Stories
  4. Sep 14

    പപ്പട പരമു | മിന്നാമിന്നിക്കഥകൾ | Bedtime Stories

    പപ്പടം പരമു ഉണ്ടാക്കിയ പപ്പടങ്ങൾ വെയിലത്ത് ഉണക്കാനിട്ടു. ഒന്നും രണ്ടുമല്ല, 100 പപ്പടങ്ങൾ! പായയിൽ സ്ഥലമില്ലാതായപ്പോൾ വീട്ടിന്റെ ഓട്ടിൻപുറത്തും പപ്പടങ്ങൾ നിരത്തി.നല്ല വെയിലിൽ പപ്പടങ്ങൾ ഉണങ്ങിത്തുടങ്ങിയപ്പോഴാണ് പരമുവിനെ പേടിപ്പിച്ചുകൊണ്ട് കാറ്റ് എത്തിയത്. പപ്പടങ്ങളെല്ലാം പറന്നുപോയാൽ? അതിനുപിന്നാലെ മഴ വന്നാൽ?പരമുവിന്റെ കഷ്ടപ്പാട് വെറുതെയാകുമോ? 🌧️ കാറ്റിനോട് പരമു എന്താണ് പറഞ്ഞത്?  കാറ്റ് പരമുവിനെ സഹായിക്കുമോ? ഒടുവിൽ പപ്പടങ്ങൾ കൊണ്ട് പരമുവിന് എന്ത് ചെയ്യാൻ കഴിഞ്ഞു? കുട്ടികൾക്ക് എണ്ണാനും രസിക്കാനും ഒപ്പം അധ്വാനത്തിന്റെ വിലയും ചെറിയ കാര്യങ്ങളിലെ വലിയ സന്തോഷവും മനസ്സിലാക്കാനും കഴിയുന്ന ഒരു കൊച്ചുകഥ.🎧 കേൾക്കാം ‘പപ്പട പരമു’ — Minnaminnikkathakal Story Podcast. കഥ: രമേഷ് ചന്ദ്രവർമ്മ ആർ | അവതരണം: RJ Achoo

    പപ്പട പരമു |  മിന്നാമിന്നിക്കഥകൾ | Bedtime Stories
  5. Sep 11

    തത്തകളും മരംകൊത്തിയും | മിന്നാമിന്നിക്കഥകൾ | Malayalam Bedtime Stories For Kids

    ചക്ക പഴുത്തു… പക്ഷേ പൂമണിക്കും കിങ്ങിണിക്കും ഒരു കഷണം പോലും കിട്ടുന്നില്ല! 🦜🍈 മരത്തിന്റെ കൊമ്പിലെ പൊത്തിലാണ് രണ്ട് തത്തകളുടെയും വീട്. മുന്നിൽ നിറയെ ചക്കകൾ. പക്ഷേ ചക്ക പഴുത്താൽ കുരങ്ങച്ചനും മുയലച്ചനും എത്തും… പിന്നെ തത്തകൾക്ക് നോക്കിനിൽക്കാനേ കഴിയൂ.അങ്ങനെയിരിക്കെ കിങ്ങിണി സഹായം തേടി യാത്ര തിരിച്ചു. വഴിയിൽ അവൾ കണ്ടുമുട്ടിയത് ടക് ടക് ടക് എന്ന് മരത്തിൽ കൊത്തുന്ന മരംകൊത്തി അണ്ണനെ! 🐦“ചക്ക ഞങ്ങൾക്ക് തിന്നണം… പക്ഷേ ഞങ്ങളുടെ കുഞ്ഞിക്കൊക്കുകൊണ്ട് അത് മുറിക്കാൻ പറ്റുന്നില്ല…”കിങ്ങിണിയുടെ വിഷമം കേട്ട മരംകൊത്തി അണ്ണൻ എന്ത് ചെയ്തു? 🤔 അതിനപ്പുറം, ചക്ക കഴിച്ചതിന് ശേഷം തത്തകൾ ചെയ്ത ഒരു ചെറിയ കാര്യം പിന്നീട് വലിയൊരു മാറ്റത്തിന് കാരണമാകുമോ?കേൾക്കാം ‘തത്തകളും മരംകൊത്തിയും’ — രസവും കൗതുകവും ഒരു നല്ല സന്ദേശവും ചേർന്ന Story Podcast. 🌱💚 നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ

    തത്തകളും മരംകൊത്തിയും | മിന്നാമിന്നിക്കഥകൾ | Malayalam Bedtime Stories For Kids

About

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ അച്ചു എത്തിക്കഴിഞ്ഞു... Malayalam bed time stories for kids