Frame House With Anjay Das | Movies/Web Series Review | Mathrubhumi Podcast

Mathrubhumi

Frame House With Anjay Das | Mathrubhumi Podcasts     The podcast will feature reviews and discussions of movies, songs, web series, and other entertainment content.  Host : Anjay Das Producer : R J Achoo

Episodes

  1. Sep 7

    ഞെട്ടിക്കുന്ന ട്വിസ്റ്റ്, ചങ്കിൽ തറയ്ക്കും 'വദന്തി-2' | Frame House With Anjay Das | Podcast

    ചില സിനിമകളേയും വെബ്സീരീസുകളേയും നമ്മൾ സ്ലോ ബേണിങ് എന്ന് പറയാറുണ്ട്. പതിയെപ്പതിയെ പ്രേക്ഷകമനസിനെ കീഴടക്കുന്നവയായിരിക്കും ഇവ. കണ്ടുതീർത്താലും മനസിൽനിന്ന് മായാത്ത പ്രമേയവും കഥാപാത്രങ്ങളും താരപ്രകടനങ്ങളുമായിരിക്കും ഇവയുടെ പ്രത്യേകത. അത്തരത്തിലൊന്നാണ് പുഷ്കർ-ഗായത്രി ടീം നിർമിച്ച് ആൻഡ്രൂ ലൂയിസ് സംവിധാനം ചെയ്ത വദന്തി -ദ മിസ്റ്ററി ഓഫ് മണി. നാലുവർഷങ്ങൾക്കുമുൻപ് ഇതേ സംവിധായകൻതന്നെ ഒരുക്കിയ വദന്തി എന്ന പരമ്പരയുടെ രണ്ടാം സീസണാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എം.ശശികുമാർ, യശ്വന്ത്, അനഘ, അർജുൻ നന്ദകുമാർ, രേവതി ശർമ, ഗീതി സംഗീത എന്നിവരാണ് പ്രധാന വേഷങ്ങളിൽ. അവതരണം : അഞ്ജയ്ദാസ്  നിർമ്മാണം : ആർ ജെ അച്ചൂ

    ഞെട്ടിക്കുന്ന ട്വിസ്റ്റ്, ചങ്കിൽ തറയ്ക്കും 'വദന്തി-2' | Frame House With Anjay Das | Podcast
  2. Aug 31

    ഒരു ലക്ഷം ഇറക്കി 20 കോടി നേടിയ ചൈനീസ് അനിമേഷൻ ചിത്രം | Frame House with Anjay Das | Podcast

    ഒരു ലക്ഷം രൂപയ്ക്ക് സിനിമയുണ്ടാക്കാമോ?  വലിയ താരങ്ങളില്ല... വമ്പൻ VFX ഇല്ല... വലിയ പ്രമോഷനില്ല... പോസ്റ്ററുകൾ പോലും കാര്യമായി ഇല്ല... എന്നിട്ടും ₹1 ലക്ഷം → ₹20 കോടി!   ചൈനീസ് അനിമേഷൻ ചിത്രം ‘നിയു ലൈ’ എങ്ങനെയാണ് ഇത്ര വലിയ വിജയമായത്? ഒരു അമ്മയും മകനും ചേർന്ന് വർഷങ്ങളെടുത്ത് ഒരുക്കിയ സിനിമ. ആദ്യമെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. മോശം ഗ്രാഫിക്സ്, പരിമിതമായ അനിമേഷൻ, സാങ്കേതിക പിഴവുകൾ... പക്ഷേ, “ഇത്ര മോശമാണോ ഈ സിനിമ?” എന്നറിയാനുള്ള കൗതുകം ആളുകളെ തിയേറ്ററുകളിലേക്ക് എത്തിച്ചു. വിമർശനം തന്നെ സിനിമയുടെ ഏറ്റവും വലിയ പ്രമോഷനായി മാറിയപ്പോൾ കഥ മാറി.   ഒരു സിനിമ എങ്ങനെ ഹിറ്റാകുന്നു? പ്രമോഷനാണോ? താരങ്ങളാണോ? മേക്കിംഗാണോ? അതോ... കൗതുകം മാത്രം മതിയോ? ഈ കൗതുകകരമായ ചൈനീസ് സിനിമയുടെ വിജയകഥയുമായി Frame House with Anjay Das. Producer :RJ Achoo

    ഒരു ലക്ഷം ഇറക്കി 20 കോടി നേടിയ ചൈനീസ് അനിമേഷൻ ചിത്രം | Frame House with Anjay Das | Podcast
  3. Aug 24

    ആദ്യം മുതൽ അവസാനം വരെ ഗൺഫു !!! 92 ലെ മാസ്റ്റർപീസ് ആക്ഷൻ ചിത്രം 'ഹാർഡ് ബോയിൽഡ്'- | Frame House With Anjay Das | Podcast

    34 വർഷം പഴക്കമുള്ള ,ഹോംഗ്കോംഗിൽ നിന്നുള്ള ചിത്രമാണ് ഹാർഡ് ബോയിൽഡ്. 1992 ലാണ് ഈ സിനിമ ഇറങ്ങുന്നത്. ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ് .ഹോളിവുഡ് ചിത്രങ്ങളും ചെയ്തിട്ടുള്ള പ്രശസ്ത സംവിധായകൻ ജോൺ വു, ഹോളിവുഡിലേക്ക് എത്തുന്നതിനു തൊട്ടുമുമ്പ് ചെയ്ത ചിത്രമാണ് ഹാർഡ് ബോയിൽഡ്. പക്ഷെ ആദ്യം മുതൽ അവസാനം വരെ തീ തുപ്പുന്ന ആക്ഷൻ രംഗങ്ങൾ നിറഞ്ഞു നിൽക്കുന്നു .എ ഐ അരങ്ങുവാഴുന്ന കാലത്തിരുന്ന് 34  വര്ഷം പിറകിലേക്ക് നോക്കുമ്പോൾ , എങ്ങനെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അത്ഭുതപ്പെടുന്ന ഒരുപാട് രംഗങ്ങൾ ഇതിലുണ്ട് . കൂടുതൽ കേൾക്കൂ Frame House With Anjay Das Production : RJ Achoo

    ആദ്യം മുതൽ അവസാനം വരെ ഗൺഫു !!! 92 ലെ മാസ്റ്റർപീസ് ആക്ഷൻ ചിത്രം 'ഹാർഡ് ബോയിൽഡ്'-  | Frame House With Anjay Das |  Podcast
  4. Aug 17

    90കളിലെ സൽമാൻഖാന്റെ മുടങ്ങിപ്പോയ രാമായണം | Frame House With Anjay Das | Podcast

    ശ്രീരാമനായി സൽമാൻ ഖാൻ, സീതയായി സൊണാലി; ബോളിവുഡിന്റെ നടക്കാതെപോയ സ്വപ്നം രൺബീർ കപൂർ നായകനാകുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം' ഈ നവംബറിൽ റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ ഹിന്ദി സിനിമാ ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട ഒരു അധ്യായം വീണ്ടും ചർച്ചയാവുകയാണ്. കോടികൾ മുടക്കി നിർമിക്കുന്ന ഇന്നത്തെ രാമായണത്തിനും ഏറെ മുൻപ്, 1990-കളിൽ സൽമാൻ ഖാനെ നായകനാക്കി ഒരു രാമായണം ചലച്ചിത്രാവിഷ്കാരം അണിയറയിൽ ഒരുങ്ങിയിരുന്നു. വാല്മീകി മഹർഷിയുടെ ഇതിഹാസത്തെ അടിസ്ഥാനമാക്കി നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ഈ ചിത്രം പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആ കഥയറിയാം...കൂടുതൽ കേൾക്കൂ .. അവതരണം അഞ്ജയ് ദാസ്  പ്രൊഡ്യൂസർ : ആർ ജെ അച്ചു

    90കളിലെ സൽമാൻഖാന്റെ മുടങ്ങിപ്പോയ രാമായണം | Frame House With Anjay Das |  Podcast
  5. Aug 8

    ഏജന്റ് കിം റീ ആക്ടിവേറ്റഡ്: 2026-ലെ മികച്ച കൊറിയൻ ആക്ഷൻ ത്രില്ലർ റിവ്യൂ | Frame House with Anjay Das | Podcast

    നെറ്റ്ഫ്ലിക്സിൽ  റിലീസ് ചെയ്ത ഏജന്റ് കിം റീ ആക്ടിവേറ്റഡ് എന്ന വെബ് സീരീസ്  എന്ത്കൊണ്ട് കാണണം എന്നുള്ളതാണ്  ഫ്രെയിം ഹൗസിന്റെ  ഈ എപ്പിസോഡിൽ അഞ്ജയ്ദാസ് സംസാരിക്കുന്നത്.  കൊറിയൻ സീരീസുകൾ ഇഷ്ടപ്പെടുന്നവർക്ക് ലഭിച്ച ഒരു വിരുന്ന് തന്നെയായിരുന്നു ഈ സീരീസ് . അതിനു കാരണം, ഒരുപാട് ഫാന്റസി കഥകളും അതുപോലെ വയലൻസും ഒക്കെ നിറഞ്ഞ ഒരു സീരീസ് ലോകത്തുനിന്നും തികച്ചും റിയലിസ്റ്റിക് ആയിട്ടുള്ള ആക്ഷൻ രംഗങ്ങളിലുള്ള ഒരു സർപ്രൈസ് ആയിരുന്നു ഏജന്റ് കിം റീ ആക്ടിവേറ്റഡ് . കൂടുതൽ കേൾക്കൂ .. അവതരണം : അഞ്ജയ് ദാസ്  പ്രൊഡ്യൂസർ : ആർ ജെ അച്ചൂ  Content Highlights: High-octane realistic action sequences without excessive CGI., Strong emotional core focusing on a father-daughter relationship., Features a stellar performance by So Ji-sub in his long-awaited comeback., Achieved record-breaking 23% peak viewership ratings in 2026., Praised for avoiding common K-drama tropes like time travel and fantasy.

    ഏജന്റ് കിം റീ ആക്ടിവേറ്റഡ്: 2026-ലെ മികച്ച കൊറിയൻ ആക്ഷൻ ത്രില്ലർ റിവ്യൂ | Frame House with Anjay Das | Podcast

About

Frame House With Anjay Das | Mathrubhumi Podcasts     The podcast will feature reviews and discussions of movies, songs, web series, and other entertainment content.  Host : Anjay Das Producer : R J Achoo