Sherikkum ! With RJ Achoo | Bizarre News Podcast

Mathrubhumi

ലോകത്തിന്റെ പല കോണുകളിലായി നടക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളും, വിചിത്രമായ വാർത്തകളും, കൗതുകമുണർത്തുന്ന കണ്ടെത്തലുകളും,സമകാലീന സംഭവങ്ങളുമായി കോർത്തിണക്കി  നിങ്ങളിലേക്ക് എത്തിക്കുന്ന മലയാളം പോഡ്കാസ്റ്റാണ്  മാതൃഭൂമി പോഡ്‌കാസ്റ്റിന്റെ  "ശരിക്കും!" . കേൾക്കുമ്പോൾ "ഇത് സത്യമാണോ?" എന്ന് തോന്നുന്ന ഓരോ കഥയ്ക്കും പിന്നിൽ യഥാർഥ സംഭവങ്ങളുണ്ട്. കൗതുകവും അറിവും വിനോദവും ഒരുമിക്കുന്ന ഈ യാത്രയിൽ ഓരോ എപ്പിസോഡും നിങ്ങളെ അത്ഭുതപ്പെടുത്തും!

Episodes

  1. Sep 23

    20 വർഷം കൊണ്ട് ന്യൂയോർക്ക് പണിത മനുഷ്യൻ | Sherikkum ! With RJ Achoo | Podcast

    ഒരു നഗരം പണിയാൻ എത്ര സമയം വേണം? ഒരു വർഷമോ? പത്ത് വർഷമോ? എന്നാൽ ന്യൂയോർക്ക് നഗരത്തിന്റെ ഒരു കൂറ്റൻ കൊച്ചുപതിപ്പ് പണിയാൻ ഒരു മനുഷ്യൻ എടുത്തത് 20 വർഷം. റോഡുകൾ, വീടുകൾ, പാലങ്ങൾ, അംബരചുംബികൾ, കായികമൈതാനങ്ങൾ തുടങ്ങി ന്യൂയോർക്കിന്റെ നിരവധി അടയാളങ്ങൾ ഉൾപ്പെട്ട ഈ നഗരമാതൃക പണിതത് ഒരു വാസ്തുശിൽപിയോ എഞ്ചിനീയറോ അല്ല. ട്രക്ക് ഡ്രൈവറായിരുന്ന ജോ മാക്കൻ. ഒഴിവുസമയത്ത് ചെറിയ മാതൃകകൾ നിർമ്മിച്ചിരുന്ന ജോ പിന്നീട് ന്യൂയോർക്ക് നഗരത്തെ തന്നെ പുനർനിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജോ നിർമ്മിച്ചത് ഇന്നത്തെ ന്യൂയോർക്ക് മാത്രം ആയിരുന്നില്ല. എന്തെല്ലാം അത്ഭുതങ്ങളാണ് ജോ പണിത ന്യൂയോർക്കിൽ ഉള്ളത് ?ഇതുപോലൊന്ന് നിർമ്മിക്കാൻ തീരുമാനിച്ചാൽ നിങ്ങളാദ്യം ചെയ്യുന്നത്എന്തായിരിക്കും ? എ ഐ യുടെ സഹായം തേടുമായിരിക്കും.പല പ്രായത്തിലുള്ള വ്യക്തികൾ എന്തിനൊക്കെയാകും എ ഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടാകുക ? ശരിക്കും ! പോഡ്‌കാസ്റ്റിൽ ആർ ജെ അച്ചു അവതരിപ്പിക്കുന്നത് കേൾക്കാം. ശബ്ദമിശ്രണം : പ്രണവ് പി എസ്. അവതരണം: RJ അച്ചു

    20 വർഷം കൊണ്ട്  ന്യൂയോർക്ക് പണിത മനുഷ്യൻ | Sherikkum ! With RJ Achoo | Podcast
  2. Sep 15

    നൂറോളം പേർ സാൻഫ്രാൻസിസ്‌കോയിൽ പസഫിക് സമുദ്രത്തോട്‌ അലറി | Sherikkum ! With RJ Achoo | Podcast

    കടൽ കാണാൻ പോയി… പക്ഷേ നൂറോളം പേർ ചെയ്തത് കണ്ടാൽ നിങ്ങൾ ചോദിക്കും — ശരിക്കും?! 🌊😱സൂര്യാസ്തമയം കാണാനോ, തിരകളെണ്ണാനോ, കുറച്ചു സമാധാനം തേടാനോ അല്ല സാൻഫ്രാൻസിസ്കോയിലെ കടൽത്തീരത്ത് ഇവർ ഒത്തുകൂടിയത്.കടലിനെ നോക്കി ഒരുമിച്ച് കാറിക്കൂവാൻ! 😳 🔊പക്ഷേ കഥ അവിടെ തീരുന്നില്ല…കടലിന് മുന്നിൽ ഇത്രയും വലിയ ശബ്ദത്തിൽ കാറിക്കൂവിയവർ അവസാനം ചെയ്തത് എന്താണെന്നറിയാമോ?Fresh fruits പങ്കിട്ട് കഴിച്ച് പിരിഞ്ഞു! 🍎😂കടൽ ശരിക്കും നമ്മുടെ stress കുറയ്ക്കുമോ? അല്ലെങ്കിൽ ചിലപ്പോൾ മനസ്സിലുള്ളത് ഒന്ന് ഉറക്കെ വിളിച്ചുപറയുന്നതാണോ വേണ്ടത്?ഇതൊക്കെ അറിയാൻ കേൾക്കാം SHARIKKUM! with RJ Achoo. 🎙️ അവതരണം: RJ അച്ചു

    നൂറോളം പേർ സാൻഫ്രാൻസിസ്‌കോയിൽ പസഫിക് സമുദ്രത്തോട്‌ അലറി | Sherikkum ! With RJ Achoo | Podcast
  3. Sep 9

    മരണഭയത്തിന് ശവക്കുഴി മത്സരവും മനുഷ്യഭയത്തിന് അബ്രിഗോ അമിഗോയും ! | Sherikkum ! With RJ Achoo

    മരണത്തെ ഭയക്കേണ്ട… ജീവിച്ചിരിക്കുന്നവരെ ഭയന്നാൽ മതിയോ? 👀 ഹംഗറിയിൽ ശവക്കുഴി കുഴിക്കൽ ഒരു മത്സരമായി മാറിയപ്പോൾ, ബ്രസീലിൽ രാത്രിയിൽ ഒറ്റയ്ക്ക് ബസ് കാത്തുനിൽക്കുന്നവരുടെ സുരക്ഷയ്ക്കായി എത്തിയത് എഐയും വീഡിയോ കോളും ഉൾപ്പെട്ട ‘Guarded Bus Stop’!ഒന്ന് കേൾക്കുമ്പോൾ വിചിത്രം. മറ്റൊന്ന് കേൾക്കുമ്പോൾ അതിശയം. പക്ഷേ രണ്ടിനും പിന്നിൽ മനുഷ്യരുടെ ഭയവും അതിനെ മറികടക്കാനുള്ള ശ്രമവുമുണ്ട്.ശവക്കുഴി കുഴിക്കുന്ന മത്സരത്തിൽ എന്താണ് വിജയത്തിന്റെ മാനദണ്ഡം? രാത്രിയിലെ വിജനമായ ബസ് സ്റ്റോപ്പിൽ ഒരു ഡിജിറ്റൽ ബിൽബോർഡ് എങ്ങനെ സുരക്ഷാ കവചമാകും? 🤔 ശരിക്കും! with RJ Achooയുടെ പുതിയ എപ്പിസോഡിൽ ഈ കൗതുകവാർത്തകൾ കേൾക്കാം.കേട്ടിട്ട് പറയണം… ഇത്തരമൊരു ‘Guarded Bus Stop’ നമ്മുടെ നാട്ടിലും വേണമെന്നുണ്ടോ? നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ  അവതരണം: RJ അച്ചു

    മരണഭയത്തിന് ശവക്കുഴി മത്സരവും മനുഷ്യഭയത്തിന് അബ്രിഗോ അമിഗോയും ! | Sherikkum ! With RJ Achoo
  4. Sep 1

    തലയില്ലാക്കോഴിയും ഉസൈൻ ബോൾട്ടിനെ മറികടന്ന വേഗക്കാരനും | Sherikkum ! With RJ Achoo | Podcast

    ഒരു തലയില്ലാത്ത കോഴി 18 മാസം ജീവിച്ചെന്ന കഥ വിശ്വസിക്കാനാകുമോ? മനുഷ്യനെക്കാൾ വേഗത്തിൽ 100 മീറ്റർ ഓടുന്ന ഹ്യൂമനോയിഡ് റോബോട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവിശ്വസനീയമെന്ന് തോന്നുന്ന ഇത്തരം കൗതുക വാർത്തകളുമായി എത്തുകയാണ് ‘ശരിക്കും ! വിത്ത് ആർ ജെ അച്ചൂ' പുതിയ എപ്പിസോഡിൽ സാങ്കേതികവിദ്യയുടെയും പ്രകൃതിയുടെയും രണ്ട് വിചിത്ര കഥകളാണ് ആർ ജെ അച്ചൂ അവതരിപ്പിക്കുന്നത്. ചൈനയിൽ നടന്ന ഒരു ടെസ്റ്റ് റണ്ണിൽ -ൽ ലൈറ്റനിംഗ് എന്ന ഹ്യൂമനോയിഡ് റോബോട്ട് 100 മീറ്റർ 9.32 സെക്കൻഡിൽ ഓടിയെന്ന വാർത്തയാണ് ആദ്യ കൗതുകം. ഉസൈൻ ബോൾട്-ന്റെ 9.58 സെക്കൻഡ് ലോക റെക്കോർഡിനേക്കാൾ വേഗമേറിയ സമയം ആണെങ്കിലും, ഇത് ഔദ്യോഗിക ലോക റെക്കോർഡായി കണക്കാക്കാനാകില്ലെന്ന കാര്യവും എപ്പിസോഡ് വ്യക്തമാക്കുന്നു. പിന്നെ കഥ എത്തുന്നത് 1945-ലെ അമേരിക്കയിലേക്ക്. മൈക്ക് എന്ന കോഴിയുടെ തല അപകടത്തിൽ നഷ്ടപ്പെട്ടിട്ടും ഏകദേശം 18 മാസം ജീവിച്ച സംഭവമാണ് അടുത്ത വിചിത്രകഥ. “ഇതെങ്ങനെ?” എന്ന ചോദ്യം തന്നെ കൗതുകമാക്കുന്ന ഈ രണ്ട് വാർത്തകളെ ആർ ജെ അച്ചൂ തന്റെ തനതായ ശൈലിയിൽ അവതരിപ്പിക്കുന്നു. അവതരണം: RJ അച്ചു

    തലയില്ലാക്കോഴിയും ഉസൈൻ ബോൾട്ടിനെ മറികടന്ന വേഗക്കാരനും  | Sherikkum ! With RJ Achoo  | Podcast
  5. Aug 18

    ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതം 2640 ലേ നിലയ്‌ക്കൂ | Sherikkum ! With RJ Achoo | Podcast

    ഒരു പാട്ട് 3 മിനിറ്റ് നീളും... 5 മിനിറ്റ് നീളും... പക്ഷേ 639 വർഷം നീണ്ടാലോ? ലോകത്തിന്റെ മറ്റൊരു കോണിൽ ശരിക്കും നടക്കുന്ന ഒരു വിചിത്രമായ സംഗീതപരീക്ഷണം. ഒരു സംഗീത പദ്ധതി -അതിന്റെ അവസാനമാകാൻ ഇനിയും നൂറ്റാണ്ടുകൾ! ഇതിലും അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട്.ഒരു സംഗീതജ്ഞൻ വേദിയിലെത്തും... ഇരിക്കും... പക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ സംഗീതം വായിക്കില്ല.പിന്നെ സംഭവിക്കുന്നത് എന്താണെന്ന് കേട്ടാൽ ഒരുപക്ഷേ നിങ്ങൾ ചോദിക്കും... ഇത് ശരിക്കും സംഭവിച്ചതാണോ എന്ന് . നമ്മൾ സംഗീതം എന്ന് കരുതുന്നതെന്താണ്? ശബ്ദം മാത്രമാണോ സംഗീതം? അല്ലെങ്കിൽ... നിശ്ശബ്ദതയ്ക്കും ഒരു സംഗീതം ഉണ്ടോ? ശരിക്കും എന്ന പോഡ്‌കാസ്റ്റിന്റെ ഈ എപ്പിസോഡിൽ ആർ ജെ അച്ചൂ സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും വിചിത്രവും കൗതുകകരവുമായ സംഗീതപരീക്ഷണങ്ങളിൽ ഒന്നിനെക്കുറിച്ചാണ്. ഒരു സംഗീതം കേൾക്കാൻ തലമുറകൾ കാത്തിരിക്കുന്ന കഥ...! ഇനി കേൾക്കൂ ശരിക്കും വിത്ത് ആർ ജെ അച്ചൂ -ലോകത്തിന്റെ പല കോണുകളിലും സംഭവിക്കുന്ന, വിശ്വസിക്കാൻ ബുദ്ധിട്ടുള്ളതും, പക്ഷേ ശരിക്കും നടന്നതും നടക്കുന്നതുമായ സംഭവകഥകൾ. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ  അവതരണം: RJ അച്ചു

    ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതം 2640 ലേ നിലയ്‌ക്കൂ |  Sherikkum ! With RJ Achoo  | Podcast

About

ലോകത്തിന്റെ പല കോണുകളിലായി നടക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളും, വിചിത്രമായ വാർത്തകളും, കൗതുകമുണർത്തുന്ന കണ്ടെത്തലുകളും,സമകാലീന സംഭവങ്ങളുമായി കോർത്തിണക്കി  നിങ്ങളിലേക്ക് എത്തിക്കുന്ന മലയാളം പോഡ്കാസ്റ്റാണ്  മാതൃഭൂമി പോഡ്‌കാസ്റ്റിന്റെ  "ശരിക്കും!" . കേൾക്കുമ്പോൾ "ഇത് സത്യമാണോ?" എന്ന് തോന്നുന്ന ഓരോ കഥയ്ക്കും പിന്നിൽ യഥാർഥ സംഭവങ്ങളുണ്ട്. കൗതുകവും അറിവും വിനോദവും ഒരുമിക്കുന്ന ഈ യാത്രയിൽ ഓരോ എപ്പിസോഡും നിങ്ങളെ അത്ഭുതപ്പെടുത്തും!